Kerala
കൊച്ചി: എറണാകുളത്ത് മെൻസ് ഹോസ്റ്റലിൽ നിന്നും നൈട്രാസെപാം ഗുളികകളും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) എന്നയാളാണ് അറസ്റ്റിലായത്.
159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎ എന്നിവയുമായി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.എച്ച്. ഷിഹാബുദ്ദീൻ., പി.ജെ. ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൈദ്.വി.എം, ബൈജു.എം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.
Kerala
കൊല്ലം: ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി.
സ്കൂൾ,കോളജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് രാസലഹരി എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്എച്ച്ഒ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം പള്ളിക്കരയിൽ എംഡിഎംയുമായി യുവാവ് പിടിയിൽ. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ(29) ആണ് പിടിയിലായത്.
16 ഗ്രാം എംഡിഎംഎയുമായാണ് ജെക്സൺ പിടിയിലായത്. കുന്നത്തുനാട് പോലീസാണ് ജെക്സണെ പിടികൂടിയത്. വൈകുന്നേരം പോലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ജെക്സൻ എംഡിഎംഎ പായ്ക്കറ്റ് പോക്കറ്റിലിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പോലീസ് ഇയാളെ സാഹസികമായി പറക്കോട് പാടത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.
മോഷണം ഉൾപ്പടെ കേസുകളിൽ പ്രതിയാണ് ജെക്സനെന്ന് പോലീസ് പറഞ്ഞു. ജയിൽ വാസം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ എം. അഭിജിത്ത്, കെ.വി. നിസാർ, എഎസ്ഐമാരായ എ.ഐ. നാദിർഷ, ജി. സൂര്യൻ, സിപിഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം. സിറാജ്, സായോ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ പുസ്തകങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. കോതമംഗലം സ്വദേശിയായ സാജിദ് അസീസ് (31) ആണ് എക്സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലഹരി വിൽപനയ്ക്കായി എത്തിയ സാജിദിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചത്.
ഇയാളിൽ നിന്ന് 30.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ടര മാസമായി സാജിദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാജിദ് നാല് മാസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഖത്തറിൽ നിന്നും പരിചയപ്പെട്ട ചിക്കമംഗ്ലൂർ സ്വദേശിയാണ് സാജിദിന് എംഡിഎംഎ എത്തിച്ചു നൽകുന്നതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ ഇയാൾ ലഹരി എത്തിക്കുന്നുണ്ട്. പുസ്തകങ്ങളിൽ രഹസ്യ അറകളുണ്ടാക്കിയാണ് വില്പന. ഒറ്റനോട്ടത്തിൽ രഹസ്യ അറകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
Kerala
തൃശൂർ: 555 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ തൃശൂരിൽ അറസ്റ്റിൽ. ഡാൻസാഫ് സംഘം നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് 15 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കുന്നംകുളം ചെറുവത്തൂർ റിവിൻസ്(24), അടുപ്പുട്ടി മുകളശേരി അക്ഷയ്(24) എന്നിവർ പിടിയിലായത്.
ബംഗളുരുവിൽനിന്നു കുന്നംകുളത്തേക്കു കടത്തുന്നതിനിടെ പീച്ചി സ്റ്റേഷൻ പരിധിയിലാണു പ്രതികൾ പിടിയിലായത്. കൂടുതൽ ആളുകൾക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളുടെ സാന്പത്തികസ്രോതസ് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂർ സിറ്റി പോലീസ് നടത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Kerala
വര്‍ക്കല: വർക്കലയിൽ എംഡിഎംഎ പിടികൂടിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 500ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെ ജനുവരി 22ന് പുലർച്ചെ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പോലീസ് വാഹനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ രാസലഹരി വേട്ട. എറണാകുളം എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളിലായി വ്യാവസായിക അളവിൽ രാസലഹരിമരുന്ന് പിടികൂടിയത്.
കാൽ കിലോ ഗ്രാമിലേറെ എംഡിഎംഎ ആണ് എക്സൈസ് സംഘം പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ആദർശ്.എസ് (28), മുഹമ്മദ് യാസീൻ (25) എന്നിവരാണ് രണ്ട് കേസുകളിലായി പിടിയിലായത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ നിന്നും 252.48 ഗ്രാം എംഡിഎംഎയുമായാണ് ആദർശ് പിടിയിലായത്. ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും 5.32 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായാണ് മുഹമ്മദ് യാസീനെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: പേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് അറസ്റ്റിലായത്.
150 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇന്ന് രാവിലെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്‍ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം.
എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
Kerala
കോഴഞ്ചേരി: ബംഗളൂരുവില്‍ നിന്നും വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്കിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നക്കപ്പടി പാമ്പാടിമണ്ണില്‍ ഷിനോ ബി. ഏബ്രഹാം (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 23നു കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡിഎംഎ യുമായി ആറന്മുള സ്വദേശിയായ തുണ്ടുമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹനെ(31) മാരാമണ്‍ നെടുംപ്രയാറിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ലഹരിമരുന്നിന്റെ ലഭ്യതയെ സംബന്ധിച്ചു കോയിപ്രം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തിയതില്‍ അന്വേഷണം ഷിനോയിലേക്ക് എത്തുകയായിരുന്നു. ഷിനോയാണ് ബംഗളൂരുവില്‍ നിന്നും രാഹുലിന് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതെന്ന വിവരം ലഭിച്ചു.
വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സുനി മോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സിപിഒമാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന് എന്നിവരടങ്ങിയ സംഘമാണ് ഷിനോയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Kerala
കൊച്ചി: ആലുവയില്‍ 50 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ബിലാല്‍(21) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ പരവൂര്‍ കവലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബംഗുളൂരുവില്‍ നിന്നും വോള്‍വോ ബസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു ബിലാല്‍. എംഡിഎംഎ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പതിവായി ബംഗുളൂരുവില്‍ പോയി എംഡിഎംഎ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങി മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍ക്കുന്നതാണ് പ്രതിയുടെ രീതി.
മയക്കുമരുന്ന് കേസില്‍ ജയിലില്‍ ആയിരുന്നു ബിലാല്‍. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു. ഇതിനിടെയാണ് ആലുവയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ആനയറയിൽ 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആനയറ സ്വദേശി ആകാശ് കൃഷ്ണൻ (25) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായെത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സാഹസികമായി ആകാശിനെ പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിൽ പന്തീരങ്കാവ് പയ്യെടിത്താഴത്തെ വീട്ടില്‍നിന്ന് എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര് പിടിയിലായി. മൊയിലോത്തറ സ്വദേശി ദിവ്യ, തൊട്ടില്‍പ്പാലം സ്വദേശി സിഗിന് ചന്ദ്രന്, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പരിശോധനയിൽ പിടിയിലായത്. ഇതോടെ നാല് ദിവസംകൊണ്ട് ജില്ലയിൽ പിടികൂടിയത് ഒരു കിലോ എംഡിഎംഎ ആണെന്ന് പോലീസ് പറഞ്ഞു.
കോവൂരില്‍ നടത്തിയ പരിശോധനയിൽ പൊക്കുന്ന് സ്വദേശി അരുണ്‍കുമാര്‍ 200 ഗ്രാം എംഡിഎം എയുമായി പിടിയിലായി. ബംഗളൂരുവില്‍നിന്നു ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. മുമ്പ് രണ്ട് തവണ എംഡിഎംഎയുമായി ഇയാള്‍ പിടിയിലായിരുന്നു.
കഴിഞ്ഞ ദിവസം ഗോവിന്ദപുരത്തെ സ്വകാര്യലോഡ്ജില്‍ നിന്ന് വാണിമേല്‍ സ്വദേശി ഷംസീറിനെ 710 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് പിടികൂടിയിരുന്നു. ബംഗളൂരു, ഗോവ, ദില്ലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് ഇയാള്‍ ലഹരി മരുന്നെത്തിച്ചിരുന്നത്.
District News
കുണ്ടറ : 1.59 ഗ്രാം എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിൽ. കൊല്ലം, തഴുത്തല, പുതുച്ചിറ തൊടിയിൽ വീട്ടിൽ അനുരാജ് (28)ആണ് പോലീസിന്റെ പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ വിവരത്തെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.എംഡിഎംഎയുമായി നിന്ന പ്രതി പോലീസിനെ കണ്ടു ഓടാൻ ശ്രമിക്കവേ ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയത്.പെർഫ്യൂം കച്ചവടക്കാരനായ പ്രതി ഇതിന്റെ മറവിലാണ് ലഹരി മരുന്ന് ഉപയോഗിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തിരുന്നത്.
Kerala
തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആനയറ ഭാഗത്ത് നിന്നും 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ആനയറ സ്വദേശി ആകാശ് കൃഷ്ണൻ പിടിയിൽ. പോലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും കടിച്ചു പരിക്കേൽപ്പിച്ചു.
District News
പത്തനംതിട്ട: എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിൽ. മല്ലപ്പള്ളി പെരുമ്പെട്ടി വെള്ളയില്‍ മേമന വീട്ടില്‍ സാജു ജോണ്‍ തോമസ്(25), പെരുമ്പെട്ടി കൊറ്റനാട് കാവില്‍ വീട്ടില്‍ കെ.പി. പ്രശാന്ത് ചന്ദ്രന് (36) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരേ മയക്കുമരുന്ന് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെരുമ്പെട്ടി വെള്ളയില്‍ മേമന വീട്ടില്‍ ജയിംസ് എം. തോമസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നുമാണ് എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായത്.
പത്തനംതിട്ട എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ഒ. വിനോദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ജയകുമാർ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദ്, എന്‍.ജിതിൻ, എം.കെ. അജിത്, നിതിന്‍ ശ്രീകുമാർ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുബലക്ഷ്മി, ഡ്രൈവര്‍ വിജയൻ, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ്കുമാർ, ബിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Kerala
കൊല്ലം: അഞ്ച് ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കോയിക്കൽ സ്വദേശി അക്ബർഷാ(40 ) ആണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് കടത്താനുപയോഗിച്ച ബുള്ളറ്റും എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ബി. ദിനേശ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനയകുമാർ, ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബി. ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർ ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. കീച്ചേരിപടിയില്‍ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് മാതിരപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതുപ്പാടി ശാഖയിലെ കാഷ്യറായ പുതുപ്പാടി പൂവത്തുംമൂട്ടില്‍ ബാവ പി. ഇബ്രാഹിമി(35)നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 2.8 ഗ്രാം എംഡിഎംഎയും, എംഡിഎംഎ വില്ന നടത്തി ലഭിച്ച 3,000 രൂപയും, മൊബൈല്‍ ഫോണും, മൂന്ന് സിം കാര്‍ഡുകളും പിടിച്ചെടുത്തു.
ഉപയോഗിച്ച സ്ട്രോ കഷണങ്ങളാക്കി മിഠായി പേപ്പറുകളിൽ എംഡിഎംഎ പൊതിഞ്ഞു വയ്ക്കും. തുടർന്ന് ആവശ്യക്കാരില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയശേഷം പ്രത്യേക സ്ഥലത്ത് നിക്ഷേപിച്ച് സ്ഥലത്തിന്റെ ഫോട്ടോ അവർക്ക് അയച്ചു കൊടുക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രതിക്ക് എംഡിഎംഎ എത്തിച്ചു നല്കുന്ന ആലുവ സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ജനുവരിയിലും എംഡിഎംഎയുമായി പ്രതി പിടിയിലായിരുന്നു. അന്ന് ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യം ലഭിച്ച ശേഷമാണ് വീണ്ടും എംഡിഎംഎ വില്പന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 2025ല്‍ മൂവാറ്റുപുഴ റെയിഞ്ചില്‍ തന്നെ 102ഓളം മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ജി. കൃഷ്ണകുമാര്‍ പറഞ്ഞു.
District News
ചാത്തന്നൂർ:ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.കെ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ മുഖത്തല ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. തൃക്കോവിൽവട്ടം പങ്കോണത്തു തൊടിയിൽ വീട്ടിൽ രാഹുൽ (28) പിടിയിലായത്.
ഇയാളിൽ നിന്നും 1 . 06 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃക്കോവിൽവട്ടം വില്ലേജിൽ പങ്കോണത്തു വച്ചായിരുന്നു അറസ്റ്റ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മിനിഷ്യസ്, ഷെഹിൻ, അർജുൻ, ഇജാസ്, സിജു , ഡ്രൈവർ നിഷാദ് എന്നിവർ പങ്കെടുത്തു.
Kerala
കൊല്ലം: ഇടപ്പള്ളിക്കോട്ടയിൽ 12 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാബ് ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതികൾ പിടിയിലായത്. അമിതാബ് ചന്ദ്രൻ 2023ൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.
പരിശോധനക്കിടെ എക്സൈസ് സംഘത്തെ അമിതാബ് ചന്ദ്രൻ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. കത്തി പിടിച്ചു വാങ്ങിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഒന്നാം പ്രതി രതീഷ് വധശ്രമക്കേസിൽ പ്രതിയാണ്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കൊല്ലം: വില്പനയ്ക്കായി എത്തിച്ച എംഡിഎംഎ യുമായി രണ്ടു യുവാക്കൾ ഓച്ചിറയിൽ അറസ്റ്റിലായി. ഓച്ചിറ മേമന, കോലെടുത്ത് വീട്ടിൽ മുകേഷ്(34), ഓച്ചിറ പായിക്കുഴി മേന വീട്ടിൽ തെക്കതിൽ ഷിഹാബ്(40) എന്നിവരെ ഓച്ചിറ പോലീസും കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്.
ക്രിസ്മസ്, പുതുവത്സരാഘോഷ രാവുകൾ ലഹരി മുക്തമാക്കുന്നതി ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഓച്ചിറ മേമനയിൽ നിന്നും 12.860 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്.
---
Kerala
തിരുവനന്തപുരം: എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരാണ് പിടിയിലായത്.
റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പോലീസും ചേർന്ന് കഴക്കൂട്ടത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്ന് 21.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വെട്ടുറോഡ് ഭാഗത്ത് നിന്ന് വാഹനം തടഞ്ഞാണ് പിടികൂടിയത്.
പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ടതടക്കം നിരവധി കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറും. ഇരുവരും ജാമ്യത്തിലിറങ്ങി ലഹരി കച്ചവടം നടത്തിവരികയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്സ്റ്റോപ്പിൽ നിന്ന് യുവാവ് പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27) ആണ് പിടിയിലായത്.
എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് അനന്ദു പിടിയിലായത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദുവെന്ന് എക്സൈസ് പറയുന്നു.
ബുധനാഴ്ച രാവിലെ ബംളുരുവിൽ നിന്നും മയക്കുമരുന്നുകള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് വ്യാഴാഴ്ച രാവിലെ പത്തോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്‍ക്കുമ്പോഴാണ് അനന്ദു എക്സൈസിന്റെ പിടിയിലാകുന്നത്.
ബംഗളൂരുവിൽ നിന്നു വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്.
ഇയാളില്‍ നിന്നും 20,000 രൂപയും പിടികൂടിയിട്ടുണ്ട്. ഇയാൾ മുമ്പും മേജര്‍ ക്വാണ്ടിറ്റിയിലുള്ള നൈട്രോ സെപാം ടാബ്ലറ്റുകളുമായി പോലീസിന്റെ പിടിയിലായട്ടുണ്ട്.
National
ബംഗളൂരു: നഗരത്തിൽ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് പോലീസ്. ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി ആൻഡ് ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.
ഇതിനുപുറമെ ലാൽബാഗിന് സമീപമുള്ള വീട്ടിൽ നിന്ന് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അരിൻസെയും പോലീസ് പിടിയിലായി. ഇയാളിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന 1.15 കിലോ എംഡിഎംഎ കണ്ടെടുത്തു.
ചാമരാജ്പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വിദേശത്തുനിന്നെത്തിയ ഒരു പാഴ്സലിൽനിന്ന് എട്ട് കോടി രൂപ വിലവരുന്ന എട്ട് കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. പുതുവത്സര ആഘോഷങ്ങൾക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് സിസിബി വ്യക്തമാക്കി.
Kerala
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ ഇരിങ്ങാലക്കുടയിൽ വൻ രാസലഹരിവേട്ട. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന അതി മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32) നെ അറസ്റ്റ് ചെയ്തത്.
ഇന്നു പുലർച്ചെയാണ് സംഭവം. ചുവപ്പ് കളറിലുള്ള കാറിൽ തൃശൂർ ഭാഗത്തുനിന്ന് നിരോധിത മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പരിശോധനയിലുണ്ടായിരുന്ന ഡാൻസാഫ് സംഘത്തിനെ കാർ കണ്ടെത്തി പരിശോധിക്കാൻ അയയ്ക്കുകയായിരുന്നു. ഫഹദ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ്.
District News
ഗാന്ധിനഗർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. 92 ഗ്രാം എംഡിഎംഎയുമായി ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് കൊപ്രായിൽ ജോൺസി ജേക്കബിനെ (33) യാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്.
ഗാന്ധിനഗർ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ ജയപ്രകാശ്, എസ്ഐ ജിബീഷ്, എസ്സിപിഒമാരായ പ്രതീഷ് രാജ്, ടി.ആർ. രഞ്ജിത്ത്, സിപിഒ മാരായ പി.ടി. അനൂപ്, മനീഷ്, നിഖിൽ, സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
District News
കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 25 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി ആദിനാട് നെടുവേലിൽ വീട്ടിൽ ആകാശ് (25) ആണ് പിടിയിലായത്.
ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി രാസലഹരി കടത്തിക്കൊണ്ട് വരുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ആകാശ് നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ആ കേസി െ ന്റ വിചാരണ കോടതിയിൽ നടന്നുവരികയാണ്.
ഇതിനിടയിലാണ് വലിയ അളവിൽ എംഡിഎംഎയുമായി ഇയാൾ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലത്തെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടുന്ന രണ്ടാമത്തെ എംഡിഎംഎ വേട്ടയാണിത്.
സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവി െ ന്റ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ശ്രീകുമാർ, പ്രിവന്റ ീവ് ഓഫീസർ പ്രസാദ് കുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ വിമൽ, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.
District News
ഫോർട്ടുകൊച്ചി: എംഡിഎംഎയുമായി യുവാവ് പിടിയിലായി. മൂന്ന് ഗ്രാം എംഡിഎംഎയുമായി തൃശൂര്‍ പറളം ഒള്ളെകാട്ടില് സുബിനാ(24)ണ് പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മിഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും പള്ളുരുത്തി പോലിസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
വയനാട്: സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബൈജു (23), ചെതലയം കൈയാലക്കല്‍ വീട്ടില്‍ കെ.എം. ഹംസ ജസീല്‍ (28), മൂലങ്കാവ് കാടന്‍തൊടി വീട്ടില്‍ കെ.ടി. നിസാര്‍(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍ വീട്ടില്‍ പി.ആര്. ബവനീഷ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
നാലുപേരും ഒരുമിച്ച് ബത്തേരി മന്തട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
ബത്തേരി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന് ജോയ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, അനിത്ത് കുമാര്‍, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
District News
കൊല്ലം : എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളിക്കുന്നം കുന്നത്തുമുക്ക് അരുൺ നിവാസിൽ ശങ്കരൻ എന്നു വിളിക്കുന്ന വി. അരുണിനെ (28) യാണ് ശാസ്താംകോട്ട എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. എംംഡിഎംഎ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
കൊല്ലം, ആലപ്പുഴ ജില്ലകളിലെയും അടൂർ താലൂക്കിലെയും മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ രണ്ടുവർഷമായി രാസലഹരി ബംഗളൂരുവിൽ നിന്നാണ് അരുൺ കടത്തി വരുന്നത്.
ഇയാൾ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചു വരുന്നു. ഫോട്ടോഗ്രഫിയുടെയും വ്ലോഗി െ ന്റയും മറവിലാണ് മയക്കുമരുന്ന് കച്ചവടം. ഒരു ഗ്രാമിന് 2000 രൂപ നിരക്കിൽ വാങ്ങിക്കൊണ്ട് വരുന്ന രാസലഹരി 250 മില്ലിഗ്രാമിന് 3000 രൂപയ്ക്കാണ് വില്പന നടത്തി വന്നത്.
എംഡിഎംഎ വിൽപ്പനയ്ക്ക് ഇയാൾക്ക് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പും ഉണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്സൈസ് സംഘം ആവശ്യക്കാർ എന്ന വ്യാജേനെ പ്രസ്തുത ഗ്രൂപ്പിൽ കയറിയാണ് പ്രതിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
തുടർന്ന് എക്സൈസ് സൈബർ സെല്ലുമായി സഹകരിച്ച് ഒരാഴ്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.എംഡിഎംഎ കടത്തിന് ഇയാളുടെ കൂട്ടാളിയായ ചൂനാട് സ്വദേശി കോക്കാടൻ എന്ന് അറിയപ്പെടുന്ന അരുണിനെ പിടികൂടാനും എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബി െ ന്റ നേതൃത്വത്തിൽ സൈബർ സെൽ അംഗങ്ങളായ വി. വിമൽ, വൈശാഖ്, ഷാഡോ ടീം അംഗങ്ങളായ വിജു, സുജിത് കുമാർ, അതുൽ കൃഷ്ണൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
നെടുമങ്ങാട് : എട്ടുഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചുള്ളിമാനൂർ താഴ്ന്നമല ഫാത്തിമാസിൽ അഫ്സൽ (30) ആണ് നെടുമങ്ങാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് എക്സൈസ് എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു.
വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ പ്രതി ആക്രമിക്കാൻ ശ്രമിച്ചു. എക്സൈസ് സംഘം ഇയാളെ മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രതി ബെംഗളൂരുവിൽനിന്നു എംഡിഎംഎ നാട്ടിലെത്തിച്ചു വിൽപ്പന നടത്തി വരുകയായിരിന്നു. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
Kerala
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ എട്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെയാണ് നെടുമങ്ങാട് എക്സൈസ് സംഘം വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ബംഗളുരുവിൽനിന്നാണ് ഇയാൾ എംഎഡിഎംഎ എത്തിച്ചിരുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലും ചില്ലറവിൽപ്പന നടത്തുകയായിരുന്നു പതിവ്.
പ്രതിക്കെതിരെ വലിയമല സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. എക്സൈസ് റേഞ്ച് ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
District News
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി വേലശേരി പടീറ്റതിൽ വീട്ടിൽ ഷെഫീഖ് (25) ആണ് പിടിയിലായത്. കർബല ജംഗ്ഷൻ ഭാഗത്ത് നിന്ന് പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം 33.376 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. കൊല്ലത്തെ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തി െ ന്റ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ബംഗളുരുവിൽ നിന്ന് വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളിൽ ഒരാളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലത്തെ എക്സൈസ് ആന്‍ഡ് ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപി െ ന്റ നേതൃത്വത്തിലുള്ള നീക്കമാണ് ഷെഫീക്കിനെ കുടുക്കുന്നത്.പ്രിവന്റീവ് ഓഫീസർമാരായ ഐ.ബി.പ്രസാദ് കുമാർ, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അഭിരാം, അനീഷ്, സൂരജ്, ജോജോ ജൂലിയൻ ക്രൂസ്, ബാലു എസ്. സുന്ദർ, വനിതാ സിഇഒ വർഷ, സൈബർ സെൽ ഉദ്യോഗസ്ഥരായ വിമൽ, വൈശാഖ് തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Kerala
ഇടുക്കി: വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.
പീരുമേട് എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വാഗമൺ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
District News
കൊയിലാണ്ടി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുത്താമ്പി അറുവയൽ തുരുത്തിയാട്ട് താഴെ ഷെഫീഖ് (36) നെയാണ് 1.4 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെ ഡാൻസാഫ് സ്ക്വാഡിന്റെ സഹായത്തോടെ കൊയിലാണ്ടി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
Kerala
കോഴിക്കോട്: എംഡിഎംഎയുമായി താമരശേരിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍, അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിക്, അടിവാരം നൂറാംതോട് മൂലക്കല് തൊടി സൗജല്‍ എന്നിവരെയാണ് താമരശേരി പോലീസും സ്പെഷല്‍ സ്ക്വാഡും പിടികൂടിയത്.
3.2 ഗ്രാം എംഡിഎംഎ പ്രതികളിൽനിന്ന് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കാറില്‍നിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായത്.
ഇടനിലക്കാര്‍ മുഖേന ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത്. മുന്‍പ് ഗള്‍ഫിലായിരുന്ന മൂവരും നാട്ടിലെത്തിയശേഷം ലഹരി ഉപയോഗവും പിന്നീട് വില്‍പ്പനയും ആരംഭിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
District News
കൊട്ടിയം: എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസി െ ന്റ പിടിയിലായി. ഉമയനല്ലൂര്‍ അനസ് മന്‍സിലില്‍ അനീഷി (29)നെയാണ് കൊട്ടിയം പോലീസും ചാത്തന്നൂര്‍ എസിപി അലക്സാണ്ടര്‍ തങ്കച്ച െ ന്റ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മൈലാപ്പുരില്‍ നിന്ന് സംശായസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പരിശോധിച്ചപ്പോഴാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും 1.56 ഗ്രാം എംഡിഎംഎ കണ്ടെത്തുന്നത്.
കൊട്ടിയം പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പ്രദീപി െ ന്റ നേതൃത്വത്തില്‍ എസ്ഐ നിഥിന് നളന്, സിപിഒ ശംഭു, എന്നിവരും എസ്ഐ സായിസേനെ ന്റ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: ചാലക്കുടിയിൽ 58 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികൾ പിടിയിൽ. വൈക്കം സ്വദേശികളായ അഞ്ചുപറ വീട്ടില്‍ ശാലിനി, ഓതളത്തറ വീട്ടില്‍ വിദ്യ എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസ് മാർഗമാണ് യുവതികൾ മയക്കുമരുന്ന് ചാലക്കുടിയിൽ എത്തിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്.
ലഹരി മരുന്ന് വാങ്ങാനെത്തിയ കൈപ്പമംഗലം സ്വദേശികളായ മൂന്ന് യുവാക്കളും പിടിയിലായി. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ വീട്ടില്‍ ഷിനാജ്(33), ആനക്കൂട്ട് വീട്ടില്‍ അജു എന്ന അജ്മല്‍(35), കടവില്‍ വീട്ടില്‍ അച്ചു എന്ന അജ്മല്‍(25)എന്നിവരാണ് എംഡിഎംഎ വാങ്ങാനായെത്തിയത്.
ചാലക്കുടി സ്റ്റാന്റിൽ എത്തിയ യുവതികളെ പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. യുവതികളിലൊരാളുടെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്.
District News
അരൂർ: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി ശ്രീമോനെ(29)യാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലിസും ചേർന്ന് പിടി കൂടിയത്. ഇയാളിൽ നിന്നും 430 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് രണ്ടു ദിവസമായി ഇയാളുടെ വീട്ടിലേക്കുള്ള സിസിടിവികളടക്കം നിരീക്ഷിക്കുകയായിരുന്നു പോലീസ്. കഴിഞ്ഞ ഒരു മാസമായി അരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതിക്കെതിരെ വിവിധ ജില്ലകളിൽ എൻഡിപിഎസ്, പോക്സോ കേസുകൾ നിലവിലുണ്ട്.
മറ്റ് ജില്ലകളിലെ കേസ് നടത്തുന്നതിനുവേണ്ടിയാണ് ഇയാൾ ഇത്രയും വലിയ അളവിൽ എംഡിഎംഎ വാങ്ങി വില്പനയ്ക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: പള്ളുരുത്തിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പള്ളുരുത്തി പെരുമ്പടപ്പ് സലാംസേട്ട് പറമ്പിൽ എം.എസ്. ഹൻസർ (35) ആണ് പിടിയിലായത്. ഏഴ് ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പോലീസ് പിടികൂടിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി കടേഭാഗം കയ്യാത്തറ ലൈനിൽ പ്രതി താമസിക്കുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു.
മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിന്റെ നിർദേശത്തിൽ പള്ളുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പിൾ സബ്ബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Kerala
സുൽത്താൻ ബത്തേരി: വയനാട്ടിൽ 82.104 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശിയായ മുഹ്സിൻ മുസ്തഫ (25) ആണ് പിടിയിലായത്.
മുത്തങ്ങക്ക് അടുത്ത പൊൻകുഴിയിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനക്കിടെയാണ് മുഹ്സിൻ പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹ്സിൻ മുസ്തഫ. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് അതിർത്തികളിലെ പരിശോധന കർശനമാക്കിയിരുന്നു.
District News
കോഴിക്കോട്: ഉള്ള്യേരിയില്‍ എംഡിഎംഎയുമായി കാറില്‍ സഞ്ചരിച്ച യുവാവിനെ പോലീസ് പിടികൂടി. അരിക്കുളം വാകമോളി സ്വദേശി വെങ്ങിലോട്ട് സെഞ്ചു (32) ആണ് പിടിയിലായത്. തെരുവത്ത്കടവില്‍ അത്തോളി പോലീസും ഡന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 0.34ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തെരുവത്ത്കടവ് കാഞ്ഞിക്കാവ് റോഡില്‍ വച്ച് ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞപ്പോള്‍ സെഞ്ചു അക്രമാസക്തനാവുകയും എന്തോ വായിലിടുകയും ചെയ്തു. ഇത് മയക്കുമരുന്നാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇയാളെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിച്ച് പരിശോധിച്ചു.
എന്നാല്‍ മയക്കുമരുന്ന് വിഴുങ്ങിയതിന്റെ ലക്ഷണമൊന്നും ഇല്ലെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഉള്ള്യേരിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇയാളുടെ കാര്‍ പോലീസും ഡാന്‍സാഫ് സ്ക്വാഡും പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. പ്രതിയെ ജാമ്യത്തില്‍വിട്ടു.
District News
കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശി വി.എച്ച്. ഷുഹൈബാണ് (38) പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 0.516 ഗ്രാം എംഡിഎംഎയും 7.342 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കലൂര്‍ കലാഭവന്‍ റോഡിനു സമീപത്തുനിന്നാണ് ഷുഹൈബിനെ പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. സേതുലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
District News
കൊച്ചി: വടുതലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പിടികൂടി. കോഴിക്കോട് സ്വദേശികളായ താമരശേരി കാട്ടിപ്പാറ കരിഞ്ചോല മുഹമ്മദ് മിദ്ലജ് (23), കൊയിലാണ്ടി പന്തലായനി കറവങ്ങാട് കപ്പന ഹേമന്ദ് (24), താമരശേരി കാട്ടിപ്പാറ തെയ്യത്തുംപാറ മുഹമ്മദ് അര്‍ഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂര്‍ ഇറങ്ങത്ത് വടക്കേ വലിയപറമ്പില്‍ കാര്‍ത്തിക് (23) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
വടുതല ഡോണ്‍ബോസ്കോ റോഡിനു സമീപത്തെ സർവീസ് അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയിലെ മുറിയില്‍നിന്നാണ് വില്പനയ്ക്കെത്തിച്ച എംഡിഎംഎയും കഞ്ചാവുമായി സംഘം പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 70.4736 ഗ്രാം എംഡിഎംഎയും, 2.3245 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്നും അഞ്ചുലക്ഷം രൂപയ്ക്ക് വാങ്ങി എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവര്‍ കച്ചവടം നടത്തി വന്നിരുന്നത്. മയക്കുമരുന്നു വിറ്റുകിട്ടുന്ന പണമുപയോഗിച്ച് ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
20 വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാളായ മിദ്ലജ് ആറുകിലോ കഞ്ചാവ് കടത്തിയതടക്കം ബംഗളൂരുവില്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീരാജിന്റെ നിര്‍ദേശാനുസരണം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
District News
കടയ്ക്കല്‍ : എംഡിഎംഎയുമായി യുവാവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ ഐരക്കുഴി പാലക്കൽ ആരണ്യയിൽ അജുഷ് (28) ആണ് പിടിയിലായത്.
റൂറല്‍ ഡാന്‍സഫ് എസ്ഐ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തില്‍ ഡാന്‍സഫ് സംഘവും ചിതറ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ശരത് അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അജൂഷ് പിടിയിലായത്.
അറസ്റ്റ് രേഖപ്പെടുത്തി ചിതറ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കി കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലുടനീളം ലഹരി വിൽപന സംബന്ധിച്ച് കർശനമായ പരിശോധന തുടരുമെന്നു കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നന്ദു (30), മണക്കാട് തുണ്ടുവിള പുത്തൻവീട്ടിൽ ജിതിനും(39) ആണ് അറസ്റ്റിലായത്.
എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വരിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 105 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ബംളൂരുവിൽ നിന്ന് മയക്കുമരുന്ന് തിരുവനന്തപുരത്തെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് ഇരുവരും എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം തടയാനായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. എംഡിഎംഎയുമായി നന്ദുവാണ് ആദ്യം പിടിയിലായത്. നന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
District News
പത്തനംതിട്ട: ബംഗളൂരുവിലെ ടാക്സി ഡ്രൈവറായ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹന്‍ (31) ആണ് അറസ്റ്റിലായത്.
തിരുവല്ല - കോഴഞ്ചേരി റോഡില്‍ മാരാമണ്‍ നെടുംപ്രയാറില്‍ സ്റ്റോപ്പ് എന്‍ ഷോപ്പ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നുമാണ് യുവാവ് അറസ്റ്റിലായത്.
ഇയാൾ ടൂറിസ്റ്റ് ബസില്‍ കഞ്ചാവുമായി നെടുന്പ്രയാറില് എത്തിയതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആർ. രാജീവ് പരിശോധന നടത്തി.
ഇയാളുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന 20. 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
District News
തിരുവനന്തപുരം: ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1386 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.00704 കി.ഗ്രാം), കഞ്ചാവ് (4.8249 കി.ഗ്രാം), കഞ്ചാവ് ബീഡി (26 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഒക്ടോബര്‍ 22 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡി-ഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
District News
കൊച്ചി: നഗരത്തിൽ രാസലഹരി മരുന്നുമായി മൂന്നു യുവാക്കളെ നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തതു. ചാവക്കാട് പുന്നയൂര്‍ക്കുളം കരിപ്പോട്ട് വീട്ടില്‍ നിതിൻ (37), കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര ഇരവട്ടൂര്‍ അന്‍ഷിദ് (29), വേളം പൂളക്കോല് തറവട്ടകത്ത് അമീര്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിതിന്റെ പക്കൽനിന്ന് 105.95 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ കൊച്ചിയിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.
അന്‍ഷിദ്, അമീര്‍ എന്നിവരെ രവിപുരം ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് 12.9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രവിപുരം ഭാഗത്ത് ലോഡ്ജ് നടത്തിപ്പുകാരനാണ് അമീർ. ഇയാളുടെ കൂട്ടുകാരനാണ് അന്‍ഷിദ്. ഇരുവരും ലോഡ്ജ് കേന്ദ്രീകരിച്ചാണ് എംഡിഎംഎ കച്ചവടം ചെയ്തിരുന്നത്.
Kerala
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവ് ഡാൻസാഫിന്റെ പിടിയിൽ. തൃശൂർ സ്വദേശി കെ.എസ്. നിധിൻ ആണ് പിടിയിലായത്. ചേരാനെല്ലൂർ ജംഗ്ഷന് സമീപത്തു നിന്നാണ് ഡാൻസാഫ് സംഘം നിധിനെ പിടികൂടിയത്.
കാക്കനാട് വള്ളത്തോൾ പടിയിൽ സാക്സ് സോല്യൂഷൻസ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. സിസിടിവി നിരീക്ഷണ കാമറകൾ സ്ഥാപിച്ചു നൽകുന്ന സ്ഥാപനം ആണിത്.
ജോലി ആവശ്യത്തിനായി ഇയാൾ ബംഗളൂരുവിൽ സ്ഥിരമായി പോകാറുണ്ടെന്നും അവിടെ നിന്ന് ലഹരി വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഡാൻസാഫ് സംഘം വ്യക്തമാക്കി.
Kerala
പുതുപ്പള്ളി: മീനടത്തുനിന്നും എംഡിഎംഎയുമായി അറസ്റ്റിലായ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയത്തെ ലോഡ്ജില്‍നിന്ന് ഒരു യുവാവിനെയും എംഡിഎംഎയുമായി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
മീനടം വെട്ടത്തുകവല ഇലക്കൊടിഞ്ഞി റോഡില്‍ പുത്തന്‍പുരപ്പടി സമീപം മഠത്തില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വാകത്താനം ഇരവുചിറ കൊണ്ടോടിപ്പടി വെള്ളത്തടത്തില്‍ അമല്‍ദേവ് (37), ഇയാളുടെ ഭാര്യ ശരണ്യ രാജന് (35), ആലപ്പുഴ കഞ്ഞിക്കുഴി മൈതറ കുറ്റുവേലി പുകവലപ്പുരക്കല് രാഹുല്‍ രാജ് (33) എന്നിവരെ ഞായറാഴ്ച രാവിലെയും കോട്ടയം ടിബി റോഡ് ഭാഗത്തെ ലോഡ്ജ് മുറിയില്‍ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പാറത്തോട് ചേറ്റുപാറ സന്യാസിപ്പാറ തൊടുകയില്‍ അന്‍വര്‍ഷായെ(29)യുമാണു പിടികൂടിയത്.
മീനടത്തുനിന്നും 68.98 ഗ്രാം എംഡിഎംഎ ഇവരുടെ വീടിനുള്ളിലെ അലമാരയില്‍നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അന്‍വര്‍ഷാ താമസിച്ചിരുന്ന ലോഡ്ജില്‍നിന്നും 7.66 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. അന്വര്ഷായ്ക്കെതിരെ പത്തനംതിട്ട, പമ്പ, കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ കേസുകളുണ്ട്. നാലു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട. 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്.
റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നാണ് ശിവശങ്കറിനെ പിടികൂടിയത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
District News
കൽപ്പറ്റ: വയനാട്ടിൽ ബാവലി ചെക്പോസ്റ്റിന് സമീപം എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ. മയക്കുമരുന്നുമായി ചെക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്
ഇതര സംസ്ഥാനക്കാരായ ആറ് പേരെ പോലീസ് പിടികൂടിയത്.
ബംഗളൂരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന് (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം. സന്തോഷ് മോന്, തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ സജിമോന്‍ പി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്പ്പെട്ട യുവാവിനെ കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചു.
വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം ഒരുവര്‍ഷത്തേക്ക് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്.
സ്റ്റേഷന് പരിധിയില്‍ അടുത്തിടെയും ഇയാളുടെ പക്കല്‍നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. സമൂഹത്തിന് ദോഷം വരുത്തുന്ന രീതിയിലാണ് ഇയാളുടെ മയക്കുമരുന്ന് വ്യാപാരം. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്.
Kerala
മലപ്പുറം: കോട്ടക്കലിൽ രണ്ടിടങ്ങളിലായി വൻ എംഡിഎംഎ വേട്ട. 136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചെനക്കലിലെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് വില്പനയ്ക്കായി സൂക്ഷിച്ച 22 ഗ്രാം എംഡിഎംഎയുമായി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2022-ല്‍ 780 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് അരുണ്‍ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്.
ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 9,000 രൂപയും എംഡിഎംഎ വില്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.
കോട്ടക്കല്‍ രാജാസ് സ്കൂള്‍ റോഡില്‍ തോക്കാംപാറയില്‍ വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന റഫീഖില്‍ നിന്ന് 104.1 ഗ്രാം എംഡിഎംഎ പിടികൂടി.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടിയത്. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Kerala
കോട്ടയം: ചങ്ങാനാശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 10 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും പിടികൂടി. ബംഗളൂരുവിൽ വിദ്യാർഥിയാണ് ആകാശ്. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നത്.
ഓണത്തിന് വിൽപ്പനയ്ക്കായാണ് ബംഗളൂരുവിൽ നിന്നു ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം
ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. തോംസണിന്റെ നിർദേശപ്രകാരം ചങ്ങനാശേരി എസ്എച്ച്ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജെ. സന്ദീപ്, എസ്ഐ രതീഷ് പി.എസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽ പോലീസ് ഓഫിസർ മാരായ ഷിജിൻ, നിയാസ് എം.എ എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശേരി എസ്.ബി കോളജ് ഭാഗത്തു നിന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതികളെ കളമശേരി പോലീസിന് കൈമാറി.
Kerala
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ. സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്.
നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലക്ഷദ്വീപ് പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.