x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: November 21, 2025 06:34 AM IST | Updated: November 21, 2025 06:34 AM IST

കൊ​ല്ലം : എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മാ​വേ​ലി​ക്ക​ര വ​ള്ളി​ക്കു​ന്നം കു​ന്ന​ത്തു​മു​ക്ക് അ​രു​ൺ നി​വാ​സി​ൽ ശ​ങ്ക​ര​ൻ എ​ന്നു വി​ളി​ക്കു​ന്ന വി. ​അ​രു​ണി​നെ (28) യാ​ണ് ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്ന് 2.5 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എംംഡിഎംഎ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ​യും അ​ടൂ​ർ താ​ലൂ​ക്കി​ലെ​യും മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി രാ​സ​ല​ഹ​രി ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് അ​രു​ൺ ക​ട​ത്തി വ​രു​ന്ന​ത്.

ഇ​യാ​ൾ ഫ്രീ​ലാ​ൻ​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഫോ​ട്ടോ​ഗ്രഫി​യു​ടെ​യും വ്ലോ​ഗി െ ന്‍റ​യും മ​റ​വി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം. ഒ​രു ഗ്രാ​മി​ന് 2000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​ക്കൊ​ണ്ട് വ​രു​ന്ന രാ​സ​ല​ഹ​രി 250 മി​ല്ലി​ഗ്രാ​മി​ന് 3000 രൂ​പ​യ്ക്കാ​ണ് വി​ല്പന ന​ട​ത്തി വ​ന്ന​ത്.

എം​ഡി​എം​എ വി​ൽ​പ്പ​ന​യ്ക്ക് ഇ​യാ​ൾ​ക്ക് പ്ര​ത്യേ​കം വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പും ഉ​ണ്ടാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് എ​ക്സൈ​സ് സം​ഘം ആ​വ​ശ്യ​ക്കാ​ർ എ​ന്ന വ്യാ​ജേ​നെ പ്ര​സ്തു​ത ഗ്രൂ​പ്പി​ൽ ക​യ​റി​യാ​ണ് പ്ര​തി​യെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.​

തു​ട​ർ​ന്ന് എ​ക്സൈ​സ് സൈ​ബ​ർ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​എം​ഡി​എം​എ ക​ട​ത്തി​ന് ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ചൂ​നാ​ട് സ്വ​ദേ​ശി കോ​ക്കാ​ട​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​രു​ണി​നെ പി​ടി​കൂ​ടാ​നും എ​ക്സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ വ​ഹാ​ബി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ സെ​ൽ അം​ഗ​ങ്ങ​ളാ​യ വി. ​വി​മ​ൽ, വൈ​ശാ​ഖ്, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ വി​ജു, സു​ജി​ത് കു​മാ​ർ, അ​തു​ൽ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : MDMA Local News Kollam Nattuvishesham

Recent News

Up