x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ല്‍​മോ​ചി​ത​നാ​യ ശേ​ഷ​വും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്; എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: January 14, 2026 06:10 PM IST | Updated: January 14, 2026 06:10 PM IST

കൊ​ച്ചി: ആ​ലു​വ​യി​ല്‍ 50 ഗ്രാം ​എം​ഡി​എ​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ബി​ലാ​ല്‍(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ആ​ലു​വ പ​ര​വൂ​ര്‍ ക​വ​ല​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ബം​ഗു​ളൂ​രു​വി​ല്‍ നി​ന്നും വോ​ള്‍​വോ ബ​സി​ല്‍ കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബി​ലാ​ല്‍. എം​ഡി​എം​എ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പ​തി​വാ​യി ബം​ഗു​ളൂ​രു​വി​ല്‍ പോ​യി എം​ഡി​എം​എ അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വി​ല്‍​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ജ​യി​ലി​ല്‍ ആ​യി​രു​ന്നു ബി​ലാ​ല്‍. ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷ​വും ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ലു​വ​യി​ല്‍ നി​ന്നും പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Drug MDMA Youth arrest

Recent News

Up