x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ


Published: November 18, 2025 10:47 PM IST | Updated: November 18, 2025 10:47 PM IST

തി​രു​വ​ന​ന്ത​പു​രം: എക്സൈസ് പരിശോധനയിൽ എ​ട്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പിടിയിൽ. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ (30)നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘം വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ഇ​യാ​ൾ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. തു​ട​ർ​ന്ന് മ​ൽ​പ്പി​ടു​ത്ത​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളു​രു​വി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ എം​എ​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ചി​ല്ല​റ​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

പ്ര​തി​ക്കെ​തി​രെ വ​ലി​യ​മ​ല സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : arrested excise MDMA crime

Recent News

Up