Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime

ചണ്ഡിഗഡിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം

ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.

പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.

Kerala

ഓപ്പറേഷന്‍ റൗണ്ട് അപ്: അറസ്റ്റിലായത് 1,663 പേര്‍

കൊ​​​ച്ചി: ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​വും സ്വൈ രജീ​​​വി​​​ത​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത് 1,663 പേ​​​ര്‍.

ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട 691 പേ​​​രെ​​​യും വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന 972 പേ​​​രെ​​​യു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗു​​​ണ്ട​​​ക​​​ള്‍, ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ സ്ഥി​​​ര​​​മാ​​​യി ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍, മോ​​​ഷ്‌​​​ടാ​​​ക്ക​​​ള്‍, പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ക​​​ണ്ടെ​​​ത്തി നി​​​യ​​​മ​​​ത്തി​​​നു​​​മു​​​ന്നി​​​ല്‍ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ റൗ​​​ണ്ട് അ​​​പ്’എ​​​ന്ന​​​പേ​​​രി​​​ല്‍ സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി എ​​​ച്ച്. വെ​​​ങ്കി​​​ടേ​​​ഷി​​​ന്‍റെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ 12 മു​​​ത​​​ല്‍ 14 വ​​​രെ​​​യാ​​​യി​​​രു​​​ന്നു സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. ദ​​​ക്ഷി​​​ണ, ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഐ​​​ജി​​​മാ​​​ര്‍, റേ​​​ഞ്ച് ഡി​​​ഐ​​​ജി​​​മാ​​​ര്‍, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കി.

സ്‌​​​പെ​​​ഷ​​​ല്‍ ഡ്രൈ​​​വി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 1028 പേ​​​ര്‍ക്കെ​​​തി​​​രേ ബി​​​എ​​​ന്‍എ​​​സ്എ​​​സ് സെ​​​ക്‌​​​ഷ​​​ന്‍ 126/129 പ്ര​​​കാ​​​രം ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കൈ​​​ക്കൊ​​​ണ്ടു.

കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം 20 പേ​​​രെ ക​​​രു​​​ത​​​ല്‍ത​​​ട​​​ങ്ക​​​ലി​​​ലും 30 പേ​​​ര്‍ക്കെ​​​തി​​​രേ നാ​​​ടു​​​ക​​​ട​​​ത്ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു. മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​വ​​​ര്‍ക്കെ​​​തി​​​രേ 1,354 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെയ്ത് ഇ​​​വ​​​രു​​​ടെ ലൈ​​​സ​​​ന്‍സ് റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചു.

NRI

ഹൂ​സ്റ്റ​ണി​ൽ ദ​മ്പ​തി​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

ഹൂ​സ്റ്റ​ൺ: ഡൗ​ൺ​ടൗ​ൺ ഹൂ​സ്റ്റ​ണി​ലെ അ​പാ​ർ​ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ യു​വ​തി​യെ​യും യു​വാ​വി​നെ​യും വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫാ​നി​ൻ സ്ട്രീ​റ്റി​ലെ അ​പാ​ർ​ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം.

യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പാ​ർ​ട്മെ​ന്‍റിന് പു​റ​ത്ത് ര​ക്തം ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​യ​ൽ​വാ​സി​യാ​ണ് പോലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ ശേ​ഷം പ​രി​ശോ​ധ​ന​യി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ 24 വ​യ​സു​ള്ള യു​വ​തി​യെയാ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പിന്നാലെ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു.​

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധകയുടെ ഏഴര പവൻ കവർന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്‍റെ സ്വർണാഭരണങ്ങൾ കവർന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്.

സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ചു വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്.

ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാർട്ട്മെന്‍റിലായിരുന്നു സംഭവം. മകൻ ജോലിക്കു പോയ സമയത്തായിരുന്നു കവർച്ച.

വയോധിക ഒറ്റയ്ക്കായിരുന്നു. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ടു വർഷമായി ഈ അപ്പാർട്ട്മെന്‍റിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.

നഗരസഭ ജീവനക്കാരാണെന്നു പറഞ്ഞു വിവരശേഖരണം നടത്തവേയാണ് സംഘം ആക്രമണം നടത്തി സ്വർണവുമായി കടന്നുകളഞ്ഞത്. ഫോർട്ട് പോലീസിൽ മകൻ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Kerala

കൊച്ചിക്കാർക്കു സ്ഥിരം ഭീഷണി; കാപ്പാക്കേസിൽ അൽത്താഫ് അകത്ത്

കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു.

ഫോര്‍ട്ട് കൊച്ചി ഈരവേലി ഹസന്‍ കോളനിയില്‍ പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്‍ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.

കൊടുംക്രിമിനലായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്‍ഡ് ഓര്‍ഡര്‍) റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.

NRI

സൗ​ത്ത് കാ​രോ​ലി​ന​യി​ൽ നാ​യ​ക്കു​ട്ടി​യെ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പാ​ത​കം

സൗ​ത്ത് കാ​രോ​ലി​ന: നാ​യ​ക്കു​ട്ടി​യെ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ 40 വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കാ​റി​നു​ള്ളി​ലി​ട്ട് ക​ത്തി​ച്ചു. സൗ​ത്ത് കാ​രോ​ലി​ന​യി​ലെ എ​ഫിം​ഗ്ഹാ​മി​ൽ ഈ ​മാ​സം 22നാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഡാ​ന മേ​രി കി​ൻ​ലോ എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. നാ​യ​ക്കു​ട്ടി​യെ വി​ൽ​ക്കാ​നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സു​ഹൃ​ത്താ​യ ഐ​രി​യാ​ന ഫ്ലെ​മിം​ഗ് (19), ഡാ​ക്വി​ൻ തോ​മ​സ് (31) എ​ന്നി​വ​ർ ചേ​ർ​ന്ന് ഡാ​ന​യെ വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ ഡാ​ന​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം, മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ൽ ദ്രാ​വ​കം ഒ​ഴി​ച്ച് കാ​റി​നു​ള്ളി​ലി​ട്ട് തീ ​കൊ​ളു​ത്തി. തൊ​ട്ട​ടു​ത്ത കൗ​ണ്ടി​യി​ൽ ന​ട​ന്ന മ​റ്റൊ​രു കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഈ ​കൃ​ത്യം ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ഡാ​ന​യു​ടെ മ​ക​ന് ആ ​കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​ക​ൾ വി​ശ്വ​സി​ച്ചി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​രി​യാ​ന ഫ്ലെ​മിം​ഗ്, ഡാ​ക്വി​ൻ തോ​മ​സ്, നി​ക്കോ ക്രി​സ്റ്റ​ഫ​ർ കാ​ര​വേ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​ർ​ക്കെ​തി​രേ കൊ​ല​പാ​ത​കം, ആ​യു​ധം കൈ​വ​ശം വെ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ മൂ​വ​രും ജ​യി​ലി​ലാ​ണ്.

NRI

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെ​ൻ​സി​ൽ​വേ​നി​യ: നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി വാ​ൾ​മാ​ർ​ട്ടി​ൽ ഷോ​പ്പിം​ഗി​ന് പോ​യ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ വാ​റിം​ഗ്ട​ൺ സ്വ​ദേ​ശി​നി​യാ​യ ടി​ന ഡി​കാ​ർ​ള​യാ​ണ് (42) പി​ടി​യി​ലാ​യ​ത്.

വാ​ൾ​മാ​ർ​ട്ട് പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ കാ​ർ നി​ർ​ത്തി​യ ടി​ന, കു​ഞ്ഞി​നെ മു​ൻ സീ​റ്റി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ ഇ​രു​ത്തി​യ ശേ​ഷം സ്റ്റോ​റി​ലേ​ക്ക് പോ​യി. 20 മി​നി​റ്റി​ല​ധി​കം കു​ഞ്ഞ് കാ​റി​ൽ ത​നി​ച്ചാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രാ​ളാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലീ​സ് വ​രു​ന്ന​തു​വ​രെ അ​വി​ടെ നി​ൽ​ക്കാ​ൻ സാ​ക്ഷി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ടി​ന കു​ഞ്ഞു​മാ​യി അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​റു​ദി​വ​സ​ത്തി​ന് ശേ​ഷം ഇ​വ​രെ വീ​ട്ടി​ൽ നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ടി​ന​യു​ടെ പേ​രി​ൽ മ​റ്റ് ചി​ല കേ​സു​ക​ളി​ലും നേ​ര​ത്തെ വാ​റ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക്ഷേ​മ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നും അ​ശ്ര​ദ്ധ​മാ​യി കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം ഡോ​ള​റാ​ണ് ജാ​മ്യ​ത്തു​ക​യാ​യി കോ​ട​തി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

NRI

യു​വ​തി​യെ 25 വ​ർ​ഷം അ​ടി​മ​യാ​യി പാ​ർ​പ്പി​ച്ചു; ബ്രി​ട്ടി​ഷ് സ്വ​ദേ​ശി കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി

ല​ണ്ട​ൻ: 25 വ​ർ​ഷം യു​വ​തി​യെ അ​ടി​മ​യാ​ക്കി പാ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബ്രി​ട്ടി​ഷ് സ്വ​ദേ​ശി അ​മാ​ൻ​ഡ വി​ക്സ​ൺ (56) കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി. ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ലെ ട്യൂ​ക്സ്ബ​റി​യി​ലാ​ണ് സം​ഭ​വം.

1995ൽ 16-ാം ​വ​യ​സി​ലാ​ണ് പ​ഠ​ന​വൈ​ക​ല്യ​മു​ള്ള പെ​ൺ​കു​ട്ടി അ​മാ​ൻ​ഡ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. 2021ൽ ​പോ​ലീ​സ് ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തും വ​രെ യു​വ​തി ക​ഠി​ന യാ​ത​ന​ക​ൾ അ​നു​ഭ​വി​ച്ചു.

യു​വ​തി​യെ അ​മാ​ൻ​ഡ നി​ര​ന്ത​ര​മാ​യി മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു. ചൂ​ലു​കൊ​ണ്ട് അ​ടി​ച്ച് പ​ല്ലു​ക​ൾ കൊ​ഴി​ക്കു​ക, മു​ഖ​ത്ത് ബ്ലീ​ച്ച് ഒ​ഴി​ക്കു​ക, ത​ല മു​ണ്ഡ​നം ചെ​യ്യു​ക, തൊ​ണ്ട​യി​ലേ​ക്ക് ലി​ക്വി​ഡ് സോ​പ്പ് ഒ​ഴി​ക്കു​ക തു​ട​ങ്ങി​യ ക്രൂ​ര​ത​ക​ളും അ​മാ​ൻ​ഡ ചെ​യ്തു.

എ​ച്ചി​ൽ ഭ​ക്ഷ​ണം മാ​ത്രം ന​ൽ​കി​യി​രു​ന്ന യു​വ​തി​യെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളോ​ളം കു​ളി​ക്കാ​ൻ പോ​ലും അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ത​റ തു​ട​ച്ചും മ​റ്റും മു​ട്ടു​കാ​ലി​ൽ ഇ​ഴ​ഞ്ഞ​ത് കാ​ര​ണം കാ​ലു​ക​ളി​ൽ ത​ഴ​മ്പു​ക​ൾ വീ​ണി​രു​ന്നു.

യു​വ​തി​യു​ടെ പേ​രി​ൽ ല​ഭി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​മാ​ൻ​ഡ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 2016 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം ഏ​ക​ദേ​ശം 33,000 പൗ​ണ്ട് ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്തു.

അ​മാ​ൻ​ഡ​യു​ടെ ത​ന്നെ മ​ക്ക​ളി​ലൊ​രാ​ൾ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ക്ക​ൽ, മ​ർ​ദ്ദ​നം, ത​ട​ഞ്ഞു​വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ കോ​ട​തി ശ​രി​വ​ച്ചു.

അ​മാ​ൻ​ഡ​യ്ക്കു​ള്ള ശി​ക്ഷ മാ​ർ​ച്ച് 12ന് ​വി​ധി​ക്കും. പ​ത്തു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​വ. നി​ല​വി​ൽ ഒ​രു വ​ള​ർ​ത്തു കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ന്ന യു​വ​തി, വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​നും കോ​ള​ജി​ൽ പോ​കാ​നും തു​ട​ങ്ങി​യ​താ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രി​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

NRI

ഉ​റ​ങ്ങാ​ൻ പ​റ​ഞ്ഞ​ത് ഇ​ഷ്‌​ട​മാ​യി​ല്ല; പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി 11 വ​യ​സു​കാ​ര​നാ​യ വ​ള​ർ​ത്തു​മ​ക​ൻ

പെ​ൻ​സി​ൽ​വേ​നി​യ: അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ഉ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നും ഗെ​യിം ക​ളി​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​നും 11 വ​യ​സു​കാ​ര​നായ വളർത്തുമകൻ പി​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. 42 വ​യ​സു​കാ​ര​നാ​യ ഡ​ഗ്ല​സ് ഡ​യ​റ്റ്‌​സ് ആ​ണ് മ​രി​ച്ച​ത്.

2018ലാ​ണ് ഡ​യ​റ്റ്‌​സും ഭാ​ര്യ​യും ചേ​ർ​ന്ന് കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. രാ​ത്രി ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഗെ​യിം ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​യെ ഉ​റ​ങ്ങാ​ൻ അ​യ​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ കു​ട്ടി, പി​താ​വ് സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്കെ​ടു​ത്ത് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​താ​വിന്‍റെ ഡ്രോ​യ​റി​ൽ നി​ന്ന് സേ​ഫിന്‍റെ താ​ക്കോ​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി, അ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന തോ​ക്ക് ലോ​ഡ് ചെ​യ്താ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.

കു​ട്ടി മാ​താ​വി​നോ​ടും പോ​ലീ​സി​നോ​ടും കുറ്റം സ​മ്മ​തി​ച്ചു. വെ​ടി​വ​യ്ക്കു​മ്പോ​ൾ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് താ​ൻ ചി​ന്തി​ച്ചി​രു​ന്നി​ല്ലെ​ന്നും ദേ​ഷ്യം കാ​ര​ണ​മാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. നി​ല​വി​ൽ പെ​റി കൗ​ണ്ടി ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ട്ടി​യെ ഈ മാസം 22ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

NRI

ടെ​ക്സ​സി​ൽ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

ടെ​ക്സ​സ്: ഡ്യൂ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. കോ​പ്പ​റാ​സ് കോ​വ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ഓ​ഫീ​സ​റാ​യ എ​ലി​ജ ഗാ​ര​റ്റ്‌​സ​ൺ ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം പ​ത്തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഗാ​ര​റ്റ്‌​സ​ണെ പ്ര​തി വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി സ്വ​യം വെ​ടി​വ​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ടെ​ക്സ​സ് റേ​ഞ്ചേ​ഴ്സ് സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

ടെ​ക്സ​സി​ൽ ദ​മ്പ​തി​ക​ൾ വീ​ടു​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

 

ഹാ​രി​സ് കൗ​ണ്ടി: അ​മേ​രി​ക്ക​യി​ലെ ഹാ​രി​സ് കൗ​ണ്ടി​യി​ലു​ള്ള കാ​റ്റി മേ​ഖ​ല​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. വീ​ടി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ ര​ണ്ട് മു​തി​ർ​ന്ന മ​ക്ക​ളും ഏ​ഴ് വ​യ​സ്സു​ള്ള വ​ള​ർ​ത്തു മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

NRI

യു​എ​സി​ൽ പി​താ​വി​നു നേരെ വെ​ടി​യുതിർത്ത കൗ​മാ​ര​ക്കാ​ര​ൻ അറസ്റ്റിൽ

ഡാ​ള​സ്: ടെ​ക്സ​സി​ലു​ള്ള പ്ലാ​നോ​യി​ൽ തി​ങ്ക​ളാ​ഴ്ച പി​താ​വി​നെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച 15 വ​യ​സു​കാ​ര​നെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​വി​ലെ 8.25 ഓ​ടെ സാ​ൻ​ഡി വാ​ട്ട​ർ ലെ​യ്‌​നി​ലെ ഒ​രു വീ​ട്ടി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

പി​താ​വ് ത​ന്നെ​യാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​മാ​ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​താ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെന്ന് പ്ലാ​നോ പൊ​ലീ​സ് അ​റി​യി​ച്ചു.

NRI

ടെ​ക്സ​സി​ൽ 16 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ടെ​ക്സ​സ്: കാ​ര​ൾ​ട്ട​ണി​ൽ യു​വാ​വി​നെ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 16 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഈ ​മാ​സം അ​ഞ്ചി​ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ച് കൗ​മാ​ര​ക്കാ​ർ അ​ട​ങ്ങു​ന്ന സം​ഘം ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടി​നെ​ന്ന വ്യാ​ജേ​ന 20 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നെ കാ​ണാ​ൻ എ​ത്തി. എ​ന്നാ​ൽ യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി കൊ​ള്ള​യ​ടി​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഘ​ത്തി​ലെ 16 വ​യ​സു​കാ​ര​ൻ തോ​ക്ക് പു​റ​ത്തെ​ടു​ത്ത​തോ​ടെ 20 വ​യ​സു​കാ​ര​ൻ സ്വ​യ​ര​ക്ഷ​യ്ക്കാ​യി തി​രി​കെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ കൗ​മാ​ര​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ചു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് കൗ​മാ​ര​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ക​വ​ർ​ച്ചാ​ക്കു​റ്റം ചു​മ​ത്തി. സ്വ​യ​ര​ക്ഷ​യ്ക്കാ​യി വെ​ടി​വ​ച്ച 20 വ​യ​സു​കാ​ര​നെ​തി​രേ നി​ല​വി​ൽ കേ​സു​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

Kerala

ഷേർലിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി; ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെ പോലീസിന്‍റെ പ്രാഥമിക നിഗമനം.

ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.

വീടിനുള്ളിൽ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Kerala

കാമുകിയുടെ പ്രീതി നേടാൻ വാഹനം ഇടിപ്പിച്ചു; രക്ഷകനായി, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ...

പ​ത്ത​നം​തി​ട്ട: പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ര​ക്ഷ​ക​നാ​യെ​ത്തി​യ കാ​മു​കനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്‍റെയും സംശയത്തിൽ.


കോ​ന്നി മാ​മ്മൂ​ട് സ്വ​ദേ​ശി​യാ​യ രാ​ജി​ഭ​വ​നി​ല്‍ ര​ഞ്ജി​ത്ത് രാ​ജ​ന്‍ (24), കോ​ന്നി​താ​ഴം പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ താ​ഴ​ത്ത്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ജാ​സ് (19) എ​ന്നി​വ​രാ​ണ് വധശ്രമക്കേസിൽ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യു​ടെ പ്ര​ണ​യി​നി​യാ​യി​രു​ന്ന യു​വ​തിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.

യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.

കഥ പൊളിഞ്ഞപ്പോൾ

 യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷ​ക​നാ​യെ​ത്തി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ്രതീ പി​ടി​ച്ചു​പ​റ്റി യു​വ​തി​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കി​യ അ​പ​ക​ട​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെത്തി.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23 ന് ​വൈ​കു​ന്നേ​രം 5.30 ഓ​ടെ കോ​ച്ചിം​ഗ് ക്ലാ​സ് ക​ഴി​ഞ്ഞ് അ​ടൂ​രി​ല്‍നി​ന്നു സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ രഞ്ജിത്തിന്‍റെ നി​ര്‍​ദേശപ്ര​കാ​രം അജാസ് കാ​റി​ല്‍ പി​ന്തു​ട​രു​ക​യും വാ​ഴ​മു​ട്ടം ഈ​സ്റ്റി​ല്‍ സ്‌​കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം വ​ണ്ടി നി​ര്‍​ത്താ​തെ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.


പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ല്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ ആ​ള്‍​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേഷം യുവതിയെ കാ​റി​ല്‍ ക​യ​റ്റി കോ​ന്നി ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​കയായിരുന്നു.

നരഹത്യാക്കേസ്

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ വ​ല​തു​കൈ​ക്കു​ഴ​യ്ക്കു സ്ഥാ​ന​ഭ്രം​ശ​വും ചെ​റു​വി​ര​ലി​നു പൊ​ട്ട​ലും ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഉ​ര​വും മു​റി​വും പ​റ്റി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം സം​ഭ​വ​ത്തിനു വാ​ഹ​നാ​പ​ക​ട​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ത്തിന്‍റെ ചു​രു​ള്‍ അ​ഴി​യു​ന്ന​ത്.

കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.

തു​ട​ര്‍​ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. ന​ര​ഹ​ത്യാശ്ര​മ​ത്തിനുള്ള വ​കു​പ്പ് ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. യുവതിയുടെയും കുടുംബത്തിന്‍റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ല​ക്‌​സ്‌​കു​ട്ടി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

National

'കുറ്റകൃത്യത്തിന്‍റെ സ്വഭാവം വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഇല്ലാതാക്കുന്നില്ലെന്ന് '

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ഭാ​​​​​​​വം ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്ത് ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ ആ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കി​​​​​​​ൾ 21 ഉ​​​​​​​റ​​​​​​​പ്പു​​​​​​​ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള വി​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​യ്ക്കു​​​​​​​ള്ള അ​​​​​​​വ​​​​​​​കാ​​​​​​​ശം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന് സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി.

കേ​​​​​​​സി​​​​​​​ൽ വി​​​​​​​ചാ​​​​​​​ര​​​​​​​ണ ന​​​​​​​ട​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യോ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ പു​​​​​​​രോ​​​​​​​ഗ​​​​​​​തി കൈ​​​​​​​വ​​​​​​​രി​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്യു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ വി​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​യ്ക്കു മു​​​​​​​ന്പ് പ്ര​​​​​​​തി​​​​​​​ക​​​​​​​ളെ ത​​​​​​​ട​​​​​​​ങ്ക​​​​​​​ലി​​​​​​​ൽ വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​ത് ശി​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ ഒ​​​​​​​രു പ​​​​​​​ക​​​​​​​ർ​​​​​​​പ്പാ​​​​​​​യി കാ​​​​​​​ണാ​​​​​​​മെ​​​​​​​ന്നും ജ​​​​​​​സ്റ്റീ​​​​​​​സു​​​​​​​മാ​​​​​​​രാ​​​​​​​യ സ​​​​​​​ഞ്ജ​​​​​​​യ് കു​​​​​​​മാ​​​​​​​ർ, അ​​​​​​​ലോ​​​​​​​ക് ആ​​​​​​​രാ​​​​​​​ധെ എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ ബെ​​​​​​​ഞ്ച് നി​​​​​​​രീ​​​​​​​ക്ഷി​​​​​​​ച്ചു.

വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള വി​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​യ്ക്കു​​​​​​​ള്ള മൗ​​​​​​​ലി​​​​​​​ക അ​​​​​​​വ​​​​​​​കാ​​​​​​​ശം ഉ​​​​​​​റ​​​​​​​പ്പു​​​​​​​ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നോ കോ​​​​​​​ട​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കോ പ്രോ​​​​​​​സി​​​​​​​ക്യൂ​​​​​​​ഷ​​​​​​​നോ ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കോ സാ​​​​​​​ധി​​​​​​​ക്കാ​​​​​​​തെ വ​​​​​​​ന്നാ​​​​​​​ൽ കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ ഗൗ​​​​​​​ര​​​​​​​വം മാ​​​​​​​ത്രം ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി ജാ​​​​​​​മ്യ​​​​​​​ത്തെ എ​​​​​​​തി​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നും ബെ​​​​​​​ഞ്ച് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

ആ​​​​​​​രോ​​​​​​​പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ഭാ​​​​​​​വ​​​​​​​ത്താ​​​​​​​ൽ ഈ ​​​​​​​അ​​​​​​​വ​​​​​​​കാ​​​​​​​ശം ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്നും ബെ​​​​​​​ഞ്ച് പ​​​​​​​റ​​​​​​​ഞ്ഞു.

ക​​​​​​​ള്ള​​​​​​​പ്പ​​​​​​​ണം വെ​​​​​​​ളു​​​​​​​പ്പി​​​​​​​ക്ക​​​​​​​ൽ കേ​​​​​​​സി​​​​​​​ൽ ഇ​​​​​​​ഡി​​​​​​​യു​​​​​​​ടെ ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്ന ആം​​​​​​​ടെ​​​​​​​ക് ഗ്രൂ​​​​​​​പ്പ് പ്ര​​​​​​​മോ​​​​​​​ട്ട​​​​​​​ർ അ​​​​​​​ര​​​​​​​വി​​​​​​​ന്ദ് ധാ​​​​​​​മി​​​​​​​ന് ജാ​​​​​​​മ്യം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം.

2024 ജൂ​​​​​​​ലൈ മു​​​​​​​ത​​​​​​​ൽ ധാം ​​​​​​​ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​സി​​​​​​​ൽ പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ന്നും രേ​​​​​​​ഖ​​​​​​​ക​​​​​​​ളു​​​​​​​ടെ സൂ​​​​​​​ക്ഷ്മ​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ഇ​​​​​​​തു​​​​​​​വ​​​​​​​രെ ന​​​​​​​ട​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും കോ​​​​​​​ട​​​​​​​തി ക​​​​​​​ണ്ടെ​​​​​​​ത്തി. സ​​​​​​​മീ​​​​​​​പ​​​​​​​ഭാ​​​​​​​വി​​​​​​​യി​​​​​​​ൽ വി​​​​​​​ചാ​​​​​​​ര​​​​​​​ണ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത​​​​​​​യി​​​​​​​ല്ലെ​​​​​​​ന്നും അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് കോ​​​​​​​ട​​​​​​​തി ജാ​​​​​​​മ്യം അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ച​​​​​​​ത്.

NRI

അ​ധ്യാ​പി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൊ​ല​പ്പെ​ടു​ത്തി; കൊ​ടും​കു​റ്റ​വാ​ളി​ പി​ടി​യി​ൽ

നോ​ർ​ത്ത് കാ​രോ​ലി​ന: യു​എ​സി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി. റെ​വ​ൻ​സ്‌​ക്രോ​ഫ്റ്റ് സ്‌​കൂ​ളി​ലെ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി​യാ​യ സോ​യി വെ​ൽ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

റാ​ലി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ന്‍റെ വീ​ട്ടി​ൽ ഒ​രാ​ൾ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന് സോ​യി പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ചു. സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ത​ന്നെ പ്ര​തി അ​വ​രെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി.

മാ​ര​ക​മാ​യി പ​രു​ക്കേ​റ്റ സോ​യി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 36 വ​യ​സു​കാ​ര​നാ​യ റ​യാ​ൻ കാ​മാ​ച്ചോ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​കം, മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി.

കൊ​ടും​കു​റ്റ​വാ​ളി​യാ​യ ഇ​യാ​ൾ ഇ​തു​വ​രെ വി​വി​ധ കേ​സു​ക​ളി​വാ​യി 20 ത​വ​ണ​യി​ല​ധി​കം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മ​റ്റൊ​രു കേ​സി​ൽ ഇ​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

ഇ​യാ​ളെ നി​ർ​ബ​ന്ധി​ത ചി​കി​ത്സ​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​ത് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

NRI

പോ​ലീ​സ് ഉ​ദ്യോ​ഗ്യ​സ്ഥ​ൻ ഓ​സ്റ്റി​നി​ൽ വെ​ടി​യേറ്റ് മ​രി​ച്ചു

ടെ​ക്സ​സ്: നോ​ർ​ത്ത് ഓ​സ്റ്റി​നി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കാ​ൾ​ഡ്‌​വെ​ൽ കൗ​ണ്ടി​യി​ലെ പ്രി​സി​ൻ​ക്റ്റ്3 കോ​ണ്‍​സ്റ്റ​ബി​ള്‍ ആ​രോ​ൺ ആം​സ്ട്രോം​ഗ് മ​രി​ച്ചു. ഒ​രു നൈ​റ്റ് ക്ല​ബി​ൽ സു​ര​ക്ഷാ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഏ​ക​ദേ​ശം 2.10 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ വെ​ടി​യേ​റ്റ് കി​ട​ന്ന ആം​സ്ട്രോം​ഗി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​തി​യെ യു​എ​സ് മാ​ർ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സും ഓ​സ്റ്റി​ൻ പോ​ലീ​സും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​കൂ​ടി. 2024 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ആ​രോ​ൺ ആം​സ്ട്രോം​ഗ് കോ​ൺ​സ്റ്റ​ബി​ൾ ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

NRI

80 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി യു​എ​സി​ൽ ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം നൂ​റി​ൽ താ​ഴെ​യാ​യി

ഹൂ​സ്റ്റ​ൺ: 1940ക​ൾ​ക്ക് ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ ജോ​ലി​ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം നൂ​റി​ൽ താ​ഴെ​യാ​കു​ന്നു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന രം​ഗ​ത്ത് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ രാ​ജ്യം കൈ​വ​രി​ച്ച ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

2025ൽ ​രാ​ജ്യ​ത്ത് ആ​കെ കൊ​ല്ല​പ്പെ​ട്ട​ത് 97 ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ്. രാ​ജ്യ​വ്യാ​പ​ക​മാ​യി കൊ​ല​പാ​ത​ക നി​ര​ക്കി​ൽ വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹൂ​സ്റ്റ​ണി​ൽ മാ​ത്രം കൊ​ല​പാ​ത​ക​ങ്ങ​ൾ 18 ശ​ത​മാ​നം കു​റ​ഞ്ഞു.

ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന് 2025ൽ ​ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ത്ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത് (വാ​ഹ​നാ​പ​ക​ട​ത്തി​ൽ). ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ വെ​ടി​യേ​റ്റ് പോ​ലീ​സു​കാ​ർ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന ആ​ധു​നി​ക പ​രി​ശീ​ല​ന രീ​തി​ക​ൾ, സാ​ങ്കേ​തി​ക വി​ദ്യ, ബോ​ഡി കാ​മ​റ​ക​ളും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രാ​ൻ കാ​ര​ണം.

ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ജീ​വ​ൻ വി​ല​പ്പെ​ട്ട​താ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​വ​ർ ന​ൽ​കു​ന്ന ത്യാ​ഗം രാ​ജ്യം എ​ന്നും സ്മ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഒ​ഹാ​യോ​യി​ൽ ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ഒ​ഹാ​യോ: കൊ​ളം​മ്പ​സി​ൽ ദ​ന്ത​ഡോ​ക്‌​ട​റെ​യും ഭാ​ര്യ​യെ​യും വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഡി​സം​ബ​ർ 30നാ​ണ് സ്പെ​ൻ​സ​ർ ടെ​പെ (37), മോ​ണി​ക്ക് ടെ​പെ (39) എ​ന്നി​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ദ​മ്പ​തി​ക​ൾ മ​രി​ച്ച സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ഒ​ന്ന്, നാ​ല് വ​യ​സു​ള്ള കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ്പെ​ൻ​സ​ർ ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വീ​ടി​നു​ള്ളി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​താ​യോ ആ​യു​ധ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ആ​ളു​ക​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ൽ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കു​ടും​ബം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

NRI

ജ​ര്‍​മ​നി​യി​ല്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ബെ​ര്‍​ലി​ന്‍: ഹെ​സെ​ൻ സം​സ്ഥാ​ന​ത്തെ ഗീ​സെ​ൻ ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഔ​ഡി കാ​ർ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ആ​ളു​ക​ൾ കാ​ത്തു​നി​ന്നി​രു​ന്ന ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗീ​സെ​നി​ൽ താ​മ​സി​ക്കു​ന്ന 32 വ​യ​സു​കാ​ര​നാ​യ അ​സ​ർ​ബൈ​ജാ​നി പൗ​ര​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കാ​റു​ക​ളെ ഇ​ടി​ച്ച ശേ​ഷം ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ ന​ട​പ്പാ​ത​യി​ലൂ​ടെ ഓ​ടി​ച്ചു​പോ​യി. ഇ​തി​നി​ടെ ര​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ കൂ​ടി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

ഒ​ടു​വി​ൽ സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രി​ൽ 64 വ​യ​സു​ള്ള ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ 29 വ​യ​സു​ള്ള ഒ​രു യു​വാ​വ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​തൊ​രു ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ഭീ​ക​ര​വാ​ദ ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ്ര​തി​യു​ടെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

അ​വി​ടെ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

NRI

ഒ​രേ ദി​വ​സം ര​ണ്ട് മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സ്ത്രീ ​അ​റ​സ്റ്റി​ൽ

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ ഒ​രേ ദി​വ​സം ത​ന്‍റെ ര​ണ്ട് മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​രെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 51 വയസുകാ​രി​യാ​യ സൂ​സ​ൻ എ​റി​ക്ക അ​വ​ലോ​ൺ എ​ന്ന സ്ത്രീ​യെ പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു.

‌ടാമ്പയി​ലു​ള്ള ര​ണ്ടാ​മ​ത്തെ മു​ൻ​ ഭ​ർ​ത്താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​ർ മ​നാ​റ്റി കൗ​ണ്ടി​യി​ലു​ള്ള ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി കൊലപ്പെടുത്തുകയായിരുന്നു. ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​രി​യെ​ന്ന വ്യാ​ജേ​നയാണ് സൂ​സ​ൻ ആ​ദ്യ ഭ​ർ​ത്താ​വിന്‍റെ വീട്ടിലെത്തിയത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ന് മു​മ്പ് ന​ൽ​കി​യ മൊ​ഴി​യാ​ണ് സൂ​സ​നി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യ​ത്. മു​ൻ​ ഭ​ർ​ത്താ​വിന്‍റെ കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച പോ​ലീ​സി​നോ​ട് "ഏ​ത് ഭ​ർ​ത്താ​വ്?' എ​ന്ന് ഇ​വ​ർ തി​രി​ച്ച് ചോ​ദി​ച്ച​താ​ണ് ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​വും പു​റ​ത്ത​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

ആ​ദ്യ ഭ​ർ​ത്താ​വു​മാ​യി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ മ​നാ​റ്റി കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

NRI

കു​വൈ​റ്റി​ൽ പോ​ലീ​സ് ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം

കു​വൈ​റ്റ് സി​റ്റി: സൈ​ബ​ർ സെ​ല്ലി​ലെ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.  

കു​വൈ​റ്റ് പോ​ലീ​സി​ലെ സൈ​ബ​ർ വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള അ​ൽ-​അ​ൻ​സി എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ താ​മ​സ​ക്കാ​രെ സ​മീ​പി​ച്ച​ത്. സി​വി​ൽ ഐ​ഡി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ കൈ​ക്ക​ലാ​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നും ഇ​യാ​ൾ ശ്ര​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി​യും അ​ധി​കാ​ര​ഭാ​വ​ത്തി​ൽ സം​സാ​രി​ച്ചു​മാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പി​ന് മു​തി​ർ​ന്ന​ത്. കു​വൈ​റ്റ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ മു​ത​ലെ​ടു​ത്ത് ജ​ന​ങ്ങ​ളെ കെ​ണി​യി​ൽ വീ​ഴ്ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ നീ​ക്കം.  

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​രും ക​ർ​ശ​ന​മാ​യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞു. കു​വൈ​റ്റ് പോ​ലീ​സ് ഒ​രി​ക്ക​ലും ഫോ​ൺ കോ​ളു​ക​ൾ വ​ഴി​യോ വാ​ട്സ്ആ​പ്പ് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളോ ഫോ​ട്ടോ​ക​ളോ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ പേ​രി​ൽ വ​രു​ന്ന അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ​വി​ധ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളും സ​മ​ൻ​സു​ക​ളും മ​റ്റ് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും "സാ​ഹ​ൽ' എ​ന്ന ഗ​വ​ൺ​മെ​ന്റ് ആ​പ്പ് വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക.

ഇ​തു​കൂ​ടാ​തെ നേ​രി​ട്ടു​ള്ള ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി മാ​ത്ര​മേ പോ​ലീ​സ് ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​ള്ളൂ എ​ന്നും അ​ധി​തൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

ചി​ത്ര​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​ല​ന്‍ ഒ​റ്റ​യ്ക്കു ത​ന്നെ​യെ​ന്ന് പോ​ലീ​സ്

കാ​ല​ടി: മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റ​ത്ത് കൊ​ല്ല​പ്പെ​ട്ട ഏ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​നി ചി​ത്ര​പ്രി​യ​യെ (19) കൊ​ല​പ്പെ​ടു​ത്തി​യ​ത് സു​ഹൃ​ത്ത് അ​ല​ന്‍ ബെ​ന്നി ഒ​റ്റ​ക്ക് ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ മ​റ്റാ​രെ​ങ്കി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ല​ന്‍ ഒ​റ്റ​ക്കാ​ണ് കൃ​ത്യം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള അ​ല​നു​മാ​യി ഞായറാഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ മ​ണ​പ്പാ​ട്ടു​ചി​റ പ​രി​സ​ര​ത്തും, മ​ല​യാ​റ്റൂ​രി​ലും പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 22 കി​ലോ ഭാ​ര​മു​ള്ള ക​ല്ല് ത​ല​യ്ക്കി​ട്ടാ​ണ് ചി​ത്ര​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ചി​ത്ര​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ അ​ല​ന്‍ മു​മ്പും ശ്ര​മി​ച്ചി​രു​ന്ന​താ​യും വെ​ളി​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം വേ​ഷം മാ​റി ര​ക്ഷ​പ്പെ​ട്ട​താ​യും കാ​ല​ടി പു​ഴ​യി​ലേ​ക്ക് ത​ള്ളി​യി​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​ല​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ലും അ​ല​ന്‍റെ വീ​ട്ടി​ലും മ​റ്റു ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ലും കൂ​ടി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഇ​തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ചി​ത്ര​പ്രി​യ​യെ ഡി​സം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് മ​ല​യാ​റ്റൂ​ര്‍ മ​ണ​പ്പാ​ട്ടു​ചി​റ​യ്ക്ക് സ​മീ​പ​മു​ള്ള സെ​ബി​യൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് സു​ഹൃ​ത്താ​യ അ​ല​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചി​ത്ര​പ്രി​യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കാ​ര്യം അ​ല​ന്‍ സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

ആ​ൾ​ക്കൂ​ട്ട​ക്കൊ​ല: രാം​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റെ​ടു​ക്കും; നഷ്ടപരിഹാരം നല്കുമെന്ന് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു മ​രി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി രാംനാ​രാ​യ​ണ​ൻ ഭ​യ്യാ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ത​യാ​റാ​യി. ഇ​ന്നു രാ​വി​ലെ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ക​ള​ക്‌‌ട്രേറ്റി​ൽ രാം​നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ളും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാര​വാ​ഹി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, നീ​തി കി​ട്ടാ​തെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നു രാം​നാ​രാ​യ​ണ​ന്‍റെ ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നു​മാ​ണു ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ തു​ക സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ‍​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​നു പ​ത്തു​ല​ക്ഷ​ത്തി​ൽ കു​റ​യാ​ത്ത തു​ക ന​ല്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

രാം​നാ​രാ​യ​ണ​ൻ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​യാ​ളാ​യ​തി​നാ​ൽ കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ എ​സ്‌​സി, എ​സ്ടി വ​കു​പ്പും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​നു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ഞ്ചു ദി​വ​സം മു​ന്പാ​ണു ഛത്തി​സ്ഗ​ഢ് സ്വ​ദേ​ശി രാ​മ​നാ​രാ​യ​ണ​ൻ ഭ​യ്യാ​ർ എ​ന്ന 31കാ​ര​ൻ വാ​ള​യാ​ർ പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ട്ട​പ്പ​ള്ള​ത്ത് തൊ​ഴി​ൽ തേ​ടി​യെ​ത്തി​യ​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ചോ​ര​തു​പ്പി​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മു​റി​വു​ക​ളി​ൽ​നി​ന്ന് ര​ക്തം വാ​ർ​ന്നാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യെന്നും അ​ടി​കി​ട്ടാ​ത്ത ഭാ​ഗ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ഞ്ച് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വാ​ള​യാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച കേ​സ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Kerala

അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​ര​ക്ഷ​ക​ര്‍ ത​ന്നെ വി​നാ​ശ​ക​രാ​യി മാ​റി​യ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലാ​ണ് ഗു​രു​ത​ര പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള​ത്.

എ​സ്ഐ​ടി​ക്കെ​തി​രെ​യും കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചി​ല പ്ര​ധാ​ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ അ​ന്വേ​ഷ​ണ സം​ഘം കാ​ണി​ക്കു​ന്ന കാ​ല​താ​മ​സ​ത്തി​ലും അ​ലം​ഭാ​വ​ത്തി​ലും അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്ക് നീ​ങ്ങ​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ദേ​വ​സ്വം ബോ‍​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ശ​ങ്ക​ർ​ദാ​സ്, വി​ജ​യ​കു​മാ‍​ർ എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ദേ​വ​സ്വം സ്വ​ത്തു​ക്ക​ള്‍ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ​വ​ര്‍ ത​ന്നെ അ​ത് ന​ശി​പ്പി​ക്കാ​ൻ കൂ​ട്ടു നി​ന്നു​വെ​ന്നും സം​ര​ക്ഷ​ക​ര്‍ ത​ന്നെ വി​നാ​ശ​ക​രാ​യി മാ​റു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

NRI

റോ​ബ് റെ​യ്ന​റും ഭാ​ര്യ​യും മ​രി​ച്ച​നി​ല​യി​ൽ: മ​ക​ൻ അ​റ​സ്റ്റി​ൽ

ലോ​സ് ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ റോ​ബ് റെ​യ്ന​റും (78), ഭാ​ര്യ മി​ഷേ​ലും (68) ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​ര​ത്തി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ നി​ക്ക് റെ​യ്‌​ന​ർ അ​റ​സ്റ്റി​ൽ.

ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്ന നി​ക്ക് ഇ​രു​വ​രെ​യും കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ലി​ബ്രി​റ്റി​ക​ൾ താ​സ​മി​ക്കു​ന്ന ബ്രെ​ന്‍റ്‌​വു​ഡ് മേ​ഖ​ല​യി​ലെ വ​സ​തി​ക്കു​ള്ളി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്രി​ൻ​സ​സ് ബ്രൈ​ഡ്, ദി​സ് ഈ​സ് സ്പൈ​ന​ൽ ടാ​പ്, വെ​ൻ ഹാ​രി മെ​റ്റ് സ​ള്ളി, മി​സെ​റി, എ ​ഫ്യൂ ഗു​ഡ് മെ​ൻ തു​ട​ങ്ങി​യ​വ​യാ​ണു റോ​ബ് റെ​യ്ന​ർ സം​വി​ധാ​നം ചെ​യ്ത പ്ര​മു​ഖ സി​നി​മ​ക​ൾ.

Kerala

കോട്ടയത്ത് പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി; യു​വാ​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ച് ആ​ൺ​സു​ഹൃ​ത്ത്

കോ​ട്ട​യം: പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ യു​വാ​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി വി​ഷ്ണു(27)​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന പെ​ൺ​കു​ട്ടി​യോ​ട് ആ​ണ് വി​ഷ്ണു അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത് എ​ത്തി​യ വി​ഷ്ണു മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി. ഭ​യ​ന്ന് പോ​യ പെ​ൺ​കു​ട്ടി ഉ​ട​ൻ ത​ന്‍റെ ആ​ൺ സു​ഹൃ​ത്തി​നെ ഫോ​ണി​ൽ വി​ളി​ച്ചു വി​വ​ര​മ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്ത് വി​ഷ്ണു​വു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് വി​ഷ്ണു പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

ച​ങ്ങ​ല പി​ടി​ച്ചു​വാ​ങ്ങി പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് വി​ഷ്ണു​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്തി​നോ​ട് കാ​ണി​ച്ചു ത​രാം എ​ന്നും നി​ന്നെ സ്കെ​ച്ച് ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ഷ്ണു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ഇ​രു കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു.

Kerala

ചിത്രപ്രിയയുടെ കൊലപാതകം; സമീപത്തെ കല്ലില്‍ രക്തക്കറ, ബൈക്കിൽ മറ്റു രണ്ടുപേരും

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ചി​ത്ര​പ്രി​യ​യു​ടെ ത​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വ്. സ​മീ​പ​ത്തു ര​ക്ത​ക്ക​റ പു​ര​ണ്ട ക​ല്ല് കി​ട​പ്പു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​ണ​പ്പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​പ്രി​യ​യു​ടെ പോ​സ​റ്റു​മോ​ര്‍​ട്ടം ഇ​ന്നു ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ ന​ട​ക്കും.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​മെ​ന്നു പെ​രു​മ്പാ​വൂ​ര്‍ എ​എ​സ്‌​പി ഹാ​ര്‍​ദി​ക് മീ​ണ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​സ്റ്റ​ഡി​യി​ലാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്ത് അ​ല​നു(21) ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ഉ​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ന്നു. ചി​ത്ര​പ്രി​യ​യെ കാ​ണാ​താ​കു​ന്ന​തി​നു മു​മ്പ് ഇ​രു​വ​രും ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യെ പ്ര​തി ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

കൂ​ട്ടു​കാ​ര​നു പെ​ൺ​സു​ഹൃ​ത്തി​ൽ തോ​ന്നി​യ സം​ശ​യ​മാ​ണ് എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ല്‍ മു​ണ്ട​ങ്ങ​മ​റ്റ​ത്തു​നി​ന്നു കാ​ണാ​താ​യ 19 വ​യ​സു​കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

കു​റ്റ​സ​മ്മ​തം

ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ണ്‍​സു​ഹൃ​ത്ത് അ​ല​ന്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്നു ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​ലേ​ട​ത്തും മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് അ​വി​ടെ ആ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ള​താ​യി അ​ല​ന്‍ സം​ശ​യി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ല​ന്‍ ക​ണ്ട​ത്ര. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​കോ​പി​താ​നാ​യ പ്ര​തി പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് മൊ​ഴി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ദ്യം ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച അ​ല​നെ പെ​ൺ​കു​ട്ടി​യു​മാ​യി പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

ഏ​വി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​നി

മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി ചി​ത്ര​പ്രി​യ​യെ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സെ​ബി​യൂ​ര്‍ കൂ​രാ​പ്പി​ള്ളി ക​യ​റ്റ​ത്തി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ളാ​ണ്. ബെം​ഗ​ള​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ചി​ത്ര​പ്രി​യ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ആ​റു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ കാ​ല​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് പ​ല​യി​ട​ത്തും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ര്‍​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൂ​ടു​ത​ൽ പ്ര​തി​ക​ളോ?

പെ​ൺ​കു​ട്ടി ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ മ​റ്റു ര​ണ്ടു യു​വാ​ക്ക​ളെ​യും മ​റ്റൊ​രു ബൈ​ക്കി​ൽ കാ​ണാം. ഇ​വ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ല​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​യാ​ളെ ആ​ദ്യം വി​ട്ട​യ​ച്ച​ത്.

എ​ന്നാ​ൽ, പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ല​നെ വീ​ണ്ടും വി​ളി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച​യും പെ​ണ്‍​കു​ട്ടി ഈ ​സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Kerala

കടയിൽ പോകാനെന്നു പറഞ്ഞ് അവൾ വീട്ടിൽനിന്നിറങ്ങി, പിന്നെ സംഭവിച്ചത്...

കൊ​ച്ചി: കൂ​ട്ടു​കാ​ര​നു പെ​ൺ​സു​ഹൃ​ത്തി​ൽ തോ​ന്നി​യ സം​ശ​യ​മാ​ണ് എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ല്‍ കൗ​മാ​ര​ക്കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്നു പോ​ലീ​സ്. മു​ണ്ട​ങ്ങ​മ​റ്റ​ത്തു​നി​ന്നു കാ​ണാ​താ​യ 19 വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൂ​ട്ടു​കാ​രി​യി​ലു​ള്ള സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്ത് അ​ല​നെ (21) കാ​ല​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

കു​റ്റ​സ​മ്മ​തം

ആ​ണ്‍​സു​ഹൃ​ത്ത് അ​ല​ന്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ല്ലു കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി.

ബം​ഗ​ളൂ​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് അ​വി​ടെ ആ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ള​താ​യി അ​ല​ന്‍ സം​ശ​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ മ​റ്റൊ​രു ആ​ണ്‍​സു​ഹൃ​ത്തു​മാ​യു​ള്ള ചി​ത്ര​ങ്ങ​ളും അ​ല​ന്‍ ക​ണ്ടു. തു​ട​ര്‍​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച അ​ല​നെ പോ​ലീ​സ് വീ​ണ്ടും വി​ളി​പ്പി​ച്ച​ത്. കൊ​ല​പാ​ത​കം മ​ദ്യ ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു എ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

തെ​ര​ച്ചി​ൽ, മൃ​ത​ദേ​ഹം

മു​ണ്ട​ങ്ങാ​മ​റ്റം സ്വ​ദേ​ശി​നി ചി​ത്ര​പ്രി​യ​യെ ആ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സെ​ബി​യൂ​ര്‍ കൂ​രാ​പ്പി​ള്ളി ക​യ​റ്റ​ത്തി​ല്‍ ഗ്രൗ​ണ്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ല​യാ​റ്റൂ​ര്‍ മു​ണ്ട​ങ്ങാ​മ​റ്റം തു​രു​ത്തി​പ്പ​റ​മ്പി​ല്‍ ഷൈ​ജു​വി​ന്‍റെ​യും ഷി​നി​യു​ടെ​യും മ​ക​ളാ​ണ്. ബെം​ഗ​ള​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ ചി​ത്ര​പ്രി​യ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു.

ആ​റു മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ കാ​ല​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.20 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഈ ​ഭാ​ഗ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ര്‍​ണി​ച്ചു തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​റ്റു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും

ഇ​തി​നി​ടെ, പെ​ൺ​കു​ട്ടി ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തി​ത്. പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വി​ട്ടു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ല​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്നു വി​ട്ട​യ​ച്ചു.

പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ല​നെ വീ​ണ്ടും വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​ന്നും വി​ട്ടു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തു​ട​ര്‍​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച​യും പെ​ണ്‍​കു​ട്ടി ഇ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

NRI

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ബി​യ​ർ ബോ​ക്സി​ൽ കു​ഴി​ച്ചി​ട്ടു; അ​മ്മ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

വി​ൽ കൗ​ണ്ടി: ന​വ​ജാ​ത ശി​ശു​വി​നെ ടോ​യ്‌​ല​റ്റി​ൽ ഫ്ല​ഷ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് മൃ​ത​ദേ​ഹം ബി​യ​ർ ബോ​ക്സി​ൽ കു​ഴി​ച്ചി​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​മ്മ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ഞ്ഞി​ന്‍റെ അ​മ്മയായ വി​ൽ​മിംഗ്ടൺ സ്വദേശി നി​ക്കോ​ൾ പോ​ക്ർ​സി​വ (36), മ​ൻ​ഹാ​റ്റൺ സ്വദേശി വി​ല്യം കോ​സ്‌​മെ​ൻ (38) എ​ന്നി​വ​ർ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി. 2024 ഒ​ക്‌ടോ​ബ​റി​ൽ നി​ക്കോ​ൾ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി.

കു​ഞ്ഞി​നെ ടോ​യ്‌​ല​റ്റി​ൽ വ​ച്ച് ഫ്ല​ഷ് ചെ​യ്യാ​ൻ കോ​സ്‌​മെ​ൻ ശ്ര​മി​ച്ചു. അ​തി​നു​ശേ​ഷം, മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ബി​യ​ർ ബോ​ക്സി​ൽ വ​ച്ച് വീ​ട്ടു​വ​ള​പ്പി​ൽ മൂ​ന്ന​ടി താ​ഴ്ച​യി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഡി​സം​ബ​ർ നാലിനാ​ണ് വി​ൽ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീസി​ന് ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

കു​ഞ്ഞി​ന് 22 മു​ത​ൽ 27 ആ​ഴ്ച വ​രെ​യാ​ണ് വ​ള​ർ​ച്ച​യെ​ന്നും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

നഗരസഭാ മുന്‍കൗണ്‍സിലർ വീടിനുള്ളില്‍ മരിച്ച നിലയില്‍; മകന്‍ പോലീസ് കസ്റ്റഡിയില്‍

മാവേലിക്കര: ആലപ്പുഴയിൽ നഗരസഭാ മുന്‍കൗണ്‍സിലറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജന്‍ (68)നെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഇവരുടെ ഏകമകന്‍ കൃഷ്ണദാസ് (ഉണ്ണി, 38)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാവിലെ 8.30 ഓടെ അമ്മയുടെ സിപിഐയിലെ സഹപ്രവര്‍ത്തകനായ ശ്യാംകുമാറിനോട് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി ഫോണില്‍ വിളിച്ചു പറഞ്ഞു. ശ്യാം ഉടന്‍തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചു.

പോലീസ് കൃഷ്ണദാസിനെ ബന്ധപ്പെട്ടപ്പോള്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയും കീഴടങ്ങാന്‍ എത്തുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

എട്ട് വര്‍ഷത്തിന് മുന്‍പ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനം നേടി പോയിരുന്നു. ഇവരെ തിരികെ കൊണ്ടുവരാനുള്ള ഇയാളുടെ ശ്രമത്തിന് മാതാവ് എതിരു നിന്നതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.

മാവേലിക്കര സിഐ സി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായും പറയപ്പെടുന്നു.

Kerala

നടി ആക്രമണം: തിങ്കളാഴ്ച വിധി; ദിലീപിനും നിർണായക ദിനം, എട്ടു കുറ്റങ്ങൾ

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന്‍ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന്‍ ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്‍കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

രഹസ്യവിചാരണ

2018 മാര്‍ച്ച് എട്ടിനാണ് കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര്‍ കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Kerala

ഉടമസ്ഥന്‍റെ കാര്‍ മോഷ്ടിച്ചു: ഡ്രൈവറും സംഘവും അകത്തായി

കാസര്‍ഗോഡ്: ഉടമസ്ഥന്‍റെ കാര്‍ മോഷ്ടിച്ച ഡ്രൈവറും സംഘവും അറസ്റ്റില്‍. ചെമ്മനാട് മേല്‍പറമ്പ് സ്വദേശി റംസാന്‍ സുല്‍ത്താന്‍ ബഷീർ(25), കാസര്‍ഗോഡ് തളങ്കര തെരുവത്ത് സ്വദേശി ടി.എച്ച്.ഹംനാസ് (24), പാലക്കാട് തെങ്കര പുഞ്ചക്കോട് സ്വദേശി പി.കെ.അസ്ഹറുദ്ദീൻ(36) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ഒന്നിനു രാത്രിയിലാണ് മധൂര്‍ ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്തു നിന്ന് ടൊയോട്ട ഗ്ലാന്‍സ കാറും കാറിലുണ്ടായിരുന്ന 32,000 രൂപയും ഉള്‍പ്പെടെ മോഷണം പോയത്.

വിദ്യാനഗര്‍ പോലീസ് കാറിന്‍റെ ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ അനേഷ്വണത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂടി പോകുന്നതായി കണ്ടത്തി. വിവരം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാരത് റെഡ്ഡി പാലക്കാട് പോലീസിനെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് വാഹനം തമിഴ്‌നാട് മേട്ടുപ്പാളയത്തു നിന്നു കേസിലെ മൂന്നാംപ്രതി അസ്ഹറുദ്ദീനെ വാഹനമുള്‍പ്പെടെ പിടികൂടുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയം കാറിന്‍റെ ഒറിജിനല്‍ നമ്പര്‍ പ്ലെയ്റ്റ് മാറ്റി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടുന്നത്. ഡ്രൈവറായിരുന്ന റംസാന്‍, ഉടമസ്ഥന്‍റെ വീട്ടില്‍ നിന്നു കാറിന്‍റെ താക്കോലെടുത്തു, പകരം സാമ്യമുള്ള മറ്റൊരു ഡമ്മി താക്കോൽ വാങ്ങി വച്ച് രണ്ടാംപ്രതിയുടെ സഹായത്തോടെ കാര്‍ കവരുകയായിരുന്നു.

കാര്‍ വില്‍പന നടത്തി കിട്ടിയ തുകയില്‍ നിന്ന് 1.40 ലക്ഷം രൂപ രണ്ടാംപ്രതി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വാഹനത്തിന്‍റെ ഒറിജിനല്‍ നമ്പര്‍ പ്ലെയ്റ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തു നിന്നും കണ്ടെത്തി. റംസാനെതിരേ വിദ്യാനഗര്‍, പരിയാരം, മേല്‍പറമ്പ, കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളിലും ഹംനാസിനെതിരേ ഹൊസ്ദുര്‍ഗ്, മേല്‍പറമ്പ് എന്നീ സ്റ്റേഷനുകളിലുമായി കേസുകളുണ്ട്.

Kerala

രാഹുൽ മാറ്റിനിർത്തപ്പെടേണ്ടയാൾ, എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി: മുഖ്യമന്ത്രി

കൊച്ചി: രാ​ഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കിയെന്നും ഭാവിയുടെ വാ​ഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നു. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. അയാൾ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെല്ലാം ഫലപ്രദമാണെന്ന് പറഞ്ഞ പിണറായി വിജയൻ, എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചു.

NRI

ജ​ര്‍​മ​നി​യി​ലെ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ ക​ത്തി​യാ​ക്ര​മ​ണം

ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ തു​രിം​ഗി​യ സം​സ്ഥാ​ന​ത്തി​ലെ വെ​യ്മ​റി​ല്‍ ക്രി​സ്മ​സ് മാ​ര്‍​ക്ക​റ്റി​ല്‍ 29 വ​യ​സു​ള്ള മൊ​റോ​ക്കോ​കാ​ര​ന്‍റെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വെ​യ്മ​റി​ലെ നാ​ഷ​ണ​ല്‍ തി​യ​റ്റ​റി​ന് മു​ന്നി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ഐ​സ് റി​ങ്കി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

തു​ട​ര്‍​ന്ന് പോ​ലീ​സി​നെ​യും പ്ര​തി ഭീ​ഷ​ണ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ പോ​ലീ​സ് കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​ല്‍ പ്ര​തി​ക്കും മ​റ്റ് മൂ​ന്ന് പേ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ സാ​ക്ഷി​ക​ള്‍ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.

NRI

മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം യു​കെ​യി​ലേ​ക്ക് ക​ട​ന്ന അ​മ്മ​യെ യു​എ​സി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ൻ ഉ​ത്ത​ര​വ്

കൊ​ള​റാ​ഡോ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​കെ​യി​ലേ​ക്ക് ക​ട​ന്ന കേ​സി​ൽ കൊ​ള​റാ​ഡോ സ്വ​ദേ​ശി​നി​യാ​യ കിം​ബ​ർ​ലീ സിം​ഗ്ല​റെ (36) അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ൻ ല​ണ്ട​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കൊ​ള​റാ​ഡോ​യി​ൽ വ​ച്ച് ര​ണ്ട് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യും മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷം യു​കെ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട സിം​ഗ്ല​റെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കൊ​ള​റാ​ഡോ​യി​ലെ ഫ​സ്റ്റ്-​ഡി​ഗ്രി കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് പ​രോ​ളി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് യൂ​റോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്ന് സിം​ഗ്ല​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

എ​ന്നാ​ൽ, ഈ ​വാ​ദം ജ​ഡ്ജി ത​ള്ളി. സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ കൈ​മാ​റ്റം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2023 ഡി​സം​ബ​ർ 19ന് ​കൊ​ള​റാ​ഡോ സ്പ്രിം​ഗ്സി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി സിം​ഗ്ല​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ ഒ​മ്പ​ത് വ​യ​സു​ള്ള മ​ക​ളെ​യും ഏ​ഴു വ​യ​സു​ള്ള മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട്, മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും കൊ​ല​പാ​ത​കം സിം​ഗ്ല​ർ ന​ട​ത്തി​യ​താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ല​ണ്ട​നി​ലെ കെ​ൻ​സിം​ഗ്ട​ണി​ൽ ഒ​ളി​വി​ലി​രി​ക്കെ​യാ​ണ് സിം​ഗ്ല​റെ 2023 ഡി​സം​ബ​ർ 30ന് ​അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ചോരപുരണ്ട കത്തിയുമായി കൊലവിളി; യുവ അഭിഭാഷകനെ കീഴടക്കിയത് സാഹസികമായി

കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്‍റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്‍റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്‍റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.

Kerala

ത​ല​ശേ​രി​യി​ലെ അ​സ്ഥി​കൂ​ടം സ്ത്രീ​യു​ടേ​ത്; കൊ​ല​പാ​ത​കം; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

ത​ല​ശേ​രി: പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ൽനി​ന്ന് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ഴു​പ​ത്തി​യേ​ഴു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജൂ​ബി​ലി റോ​ഡി​ൽ കാ​ന്ത​ലാ​ട്ട് പ​ള്ളി​ക്കു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​നു​ള്ള കു​ഴി​യി​ൽനി​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​സ്ഥി​കൂ​ട​വും സാ​രി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. ആ​റു മാസം മു​മ്പ് കാ​ണാ​താ​യ സേ​ലം ആ​ത്തൂ​ർ സ്വ​ദേ​ശി​നി ധ​നു​കോ​ടി​യു​ടെ (63) മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​നു​കോ​ടി​യു​ടെ ഭ​ർ​ത്താ​വ് അ​മ്പ​ഴ​ക​നെ (77) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. അ​മ്പ​ഴ​ക​ൻ-ധ​നു​കോ​ടി ദ​മ്പ​തി​ക​ൾ ത​ല​ശേ​രി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ർ​ക്ക് നാ​ല് മ​ക്ക​ളാ​ണ്.

ആറു മാസം മുമ്പ്

ര​ണ്ട് മ​ക്ക​ൾ പ​ഴ​യ​ങ്ങാ​ടി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്നു​ണ്ട്. ര​ണ്ട് പേ​ർ സേ​ല​ത്താ​ണു​ള്ള​ത്. ആ​റു ​മാ​സം മു​മ്പാ​ണ് ധ​നു​കോ​ടി​യെ കാ​ണാ​താ​യ​ത്. അ​മ്പ​ഴ​ക​ൻ ഒ​റ്റ​യ്ക്ക് മ​ക്ക​ളെ കാ​ണാ​ൻ പ​ഴ​യ​ങ്ങാ​ടി​യി​ൽ ചെ​ന്നി​രു​ന്നു. അ​ന്ന് അ​മ്മ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​മ്മ​യെ പൈ​സ കൊ​ടു​ത്ത് നാ​ട്ടി​ല​യ​ച്ചു​വെ​ന്നാ​ണ് അ​മ്പ​ഴ​ക​ൻ മ​ക്ക​ളോ​ടു പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി​യ മ​ക്ക​ൾ നാ​ട്ടി​ൽ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും അ​വി​ടെ എ​ത്തി​യി​ട്ടി​ല്ല എ​ന്ന് മ​ന​സി​ലാ​യി. മ​ദ്യ​പി​ച്ചു ല​ക്ക് കെ​ട്ട​പ്പോ​ൾ ഒ​രി​ക്ക​ൽ അ​മ്പ​ഴ​ക​ൻ, ത​ന്‍റെ മ​ദ്യം എ​ടു​ത്തു കു​ടി​ച്ച ഭാ​ര്യ​യെ കൊ​ന്നു​വെന്നു പ​റ​ഞ്ഞ വി​വ​ര​വും ഇ​തി​നി​ട​യി​ൽ പു​റ​ത്തു വ​ന്നു.

ഒഴിഞ്ഞ കെട്ടിടത്തിൽ

ഒ​രു മ​ക​ൻ ജോ​ത്സ്യ​നെ ക​ണ്ട് അ​മ്മ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെന്നും അ​മ്മ ജീ​വി​ച്ചി​രി​ക്കു​ന്നി​ല്ലെന്നും ജ്യോ​ത്സ്യ​ൻ പറഞ്ഞത്രേ. ഇതോടെ മ​ക്ക​ളി​ൽ സം​ശ​യം വ​ർ​ധി​ച്ചു. തു​ട​ർ​ന്ന് മ​ക്ക​ൾ പ​ഴ​യ​ങ്ങാ​ടി​യി​ൽനി​ന്നു ത​ല​ശേ​രി​യി​ൽ എ​ത്തു​ക​യും അ​ച്ഛ​നെ കൂ​ട്ടി അ​വ​ർ താ​മ​സി​ച്ചി​രു​ന്ന ​ആളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ത​ല​യോ​ട്ടി​യും സാ​രി​യും ക​ണ്ടെ​ത്തി​യ​ത്. ഇ​തേത്തു​ട​ർ​ന്ന് മ​ക്ക​ളും അ​ച്ഛ​നും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ബ​ഹ​ള​വും ഉ​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​സ്ഥി​കൂ​ടം കി​ട​ന്ന സ്ഥ​ല​ത്ത് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​മ്പ​ഴ​ക​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

പ​ന്ത​ളം: സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും വൃ​ദ്ധ​മാ​താ​വി​നെ​യും മു​ന്‍ വൈ​രാ​ഗ്യ​ത്താ​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട കു​ള​ന​ട മാ​ന്തു​ക മ​ല​യു​ടെ താ​ഴ​ത്തേ​തി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (41) ആ​ണ് പ​ന്ത​ളം പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി കു​ള​ന​ട അ​മ്മൂ​മ്മ​ക്കാ​വ് സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വൃ​ദ്ധ മാ​താ​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രും പ്ര​തി​യും ത​മ്മി​ല്‍ മൈ​ക്ക് സെ​റ്റി​ന്‍റെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​വും മ​റ്റും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജി ​സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ന്ത​ളം എ​സ്എ​ച്ച്ഒ ടി. ​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​വി. വി​ഷ്ണു, എ​എ​സ് ഐ ​വൈ. ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

NRI

ടെ​ക്സ​സി​ലെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

നോ​ർ​ത്ത് ടെ​ക്സ​സ്∙ ടെ​ക്സ​സി​ലെ കോ​ഫ്മാ​ൻ കൗ​ണ്ടി​യി​ൽ ഗാ​ബ്രി​യേ​ൽ ഡി​യോ​സ്ഡാ​ഡോ ആ​ർ​ട്ടി​യേ​ഗ​യെ വെ​ടി​വെ​ച്ച് കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ ഡി​യൗ​ൻ​ഡ്രെ ബെ​ർ​ണാ​ർ​ഡ് വാ​ക്ക​ർ​ക്ക് (26) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

2024 ഫെ​ബ്രു​വ​രി​യി​ൽ ഫോ​ർ​ണി​യി​ലെ സ​മ്മ​ർ ഹേ​വ​ൻ മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ലു​ള്ള ആ​ർ​ട്ടി​യേ​ഗ​യു​ടെ വീ​ട്ടു​മു​റ്റ​ത്തു​വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജോ​ലി​ക്ക് പോ​കാ​ൻ ഇ​റ​ങ്ങു​മ്പോ​ൾ ആ​ർ​ട്ടി​യേ​ഗ​യെ ഇ​യാ​ൾ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട ഗാ​ബ്രി​യേ​ൽ ഡി​യോ​സ്ഡാ​ഡോ ആ​ർ​ട്ടി​യേ​ഗ​യ്ക്കും പ്ര​തി​ക്കും പ​ര​സ്പ​രം പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ഫ്മാ​ൻ കൗ​ണ്ടി ക്രി​മി​ന​ൽ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി എ​ർ​ലൈ നോ​ർ​വി​ൽ വൈ​ലി​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, കേ​സി​ൽ വാ​ക്ക​റു​ടെ സ​ഹ​പ്ര​തി​യാ​യ മൈ​റ ലാ​റ​യ്ക്കെ​തി​രെ​യും കൊ​ല​പാ​ത​കം, ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ വി​ചാ​ര​ണ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

NRI

പ​ണ​വും ല​ഹ​രി​യും ന​ൽ​കി ലൈം​ഗി​ക ദു​രു​പ​യോ​ഗം: മു​ൻ അ​ധ്യാ​പി​ക​യ്ക്ക് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

മി​സോ​റി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ണ​വും മ​ദ്യ​വും ല​ഹ​രി​യും ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ൻ അ​ധ്യാ​പി​ക​യ്ക്ക് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ. മി​സോ​റി​യി​ലെ ഡി​ക്സ​ൺ ആ​ർ​വ​ൺ സ്കൂ​ൾ ഡി​സ്ട്രി​ക്റ്റി​ലെ മു​ൻ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യാ​പി​ക​യാ​യി​രു​ന്ന 30 വ​യ​​സു​കാ​രി കാ​രി​സ്‌​സ ജെ​യ്ൻ സ്മി​ത്തി​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്


മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​രി​സ്‌​സ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 100 ഡോ​ള​റോ അ​തി​ൽ കൂ​ടു​ത​ലോ പ​ണ​മാ​യി​ട്ടോ ​കാ​ഷ്ആ​പ്പ്’ വ​ഴി​യോ ന​ൽ​കി​യി​രു​ന്നു എ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്.

ലൈം​ഗി​ക ബ​ന്ധ​ത്തി​ന് പ​ക​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യ​മോ ക​ഞ്ചാ​വോ ന​ൽ​കി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​കു​ട്ടി​ക​ളെ പീ‍​ഡി​പ്പി​ച്ച് ഉ​ൾ​പ്പെ​ടെ പ്ര​തി​ക്കെ​തി​രെ 19 കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ്ര​തി കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

കുടുംബവഴക്കിനു പിന്നാലെ അനുജനെ കുത്തിക്കൊലപ്പെടുത്തി, ജ്യേഷ്ഠൻ കസ്റ്റഡിയിൽ

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്‍റെ മൃതദേഹം കിടന്നിരുന്നത്.

കൊലപാതകത്തിന് ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

സിപിഒയില്‍നിന്ന് നാലു ലക്ഷം തട്ടാൻ എസ്ഐ സ്പാ നടത്തിപ്പുകാരിക്കു കൂട്ടുനിന്നു

കൊ​ച്ചി: മ​സാ​ജ് പാ​ര്‍​ല​റി​ല്‍​നി​ന്നു മാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചു സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റി​ല്‍​നി​ന്ന് നാ​ലുല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ബൈ​ജു​വി​നെ​തി​രെ കേ​സ്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി ര​മ്യ, ഇ​വ​രു​ടെ സ​ഹാ​യി എ. ​ഹി​ഷാം എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ മ​സാ​ജ് സെ​ന്‍റ​റി​ല്‍ ഈ ​മാ​സം എ​ട്ടി​നാ​ണ് സി​പി​ഒ എ​ത്തി​യ​ത്. ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഫോ​ണി​ല്‍ വി​ളി​ച്ച ര​മ്യ ആ​റ​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

മ​സാ​ജ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് താ​ന്‍ മേ​ശ​പ്പു​റ​ത്ത് ഊ​രി​വ​ച്ച ആ​റ​ര ല​ക്ഷം രൂ​പ​യു​ടെ താ​ലി​മാ​ല കാ​ണാ​താ​യെ​ന്നും സി​പി​ഒ ആ​ണ് അ​തെ​ടു​ത്ത​തെ​ന്നും വി​ളി​ച്ച​റി​യി​ച്ചു. പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് ഷി​ഹാ​മും ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് എ​സ്ഐ മു​ഖേ​ന പ​ണം കൈ​മാ​റി. എ​സ്‌​ഐ ബൈ​ജു​വി​നു മ​സാ​ജ് പാ​ര്‍​ല​ര്‍ ന​ട​ത്തി​പ്പു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

എ​ട്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: എക്സൈസ് പരിശോധനയിൽ എ​ട്ട് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പിടിയിൽ. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ (30)നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘം വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ഇ​യാ​ൾ ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. തു​ട​ർ​ന്ന് മ​ൽ​പ്പി​ടു​ത്ത​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളു​രു​വി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ എം​എ​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ചി​ല്ല​റ​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

പ്ര​തി​ക്കെ​തി​രെ വ​ലി​യ​മ​ല സ്റ്റേ​ഷ​നി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

National

യു​പി​യി​ൽ കൃ​ഷി​യി​ട​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി

മീ​റ​റ്റ്: യു​പി മീ​റ​റ്റി​ൽ യു​വാ​വി​നെ വെ​ടി​യു​തി​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി. കൊ​ല്ല​പ്പെ​ട്ട രാ​ഹു​ലി​ന്‍റെ ഭാ​ര്യ​യും കാ​മു​ക​ൻ അ​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ജ​യ്‌​യും രാ​ഹു​ലി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ദേ​ഹ​ത്ത് മൂ​ന്ന് ത​വ​ണ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം കൃ​ഷി​യി​ട​ത്ത് കാ​ണ​പ്പെ​ട്ട​ത്.

ക​വ​ർ​ച്ച​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്പോ​ൾ അ​ഞ്ജ​ലി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ​യ്‌​യു​മാ​യു​ള്ള യു​വ​തി​യു​ടെ ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ജ​യ് കു​റ്റ​സ​മ്മ​തം ന​ട​ത്തി. ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

 

 

 

 

Kerala

പാ​ല​ക്കാ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: മാ​ത്തൂ​ര്‍ പ​ല്ല​ഞ്ചാ​ത്ത​നൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. പ​ല്ല​ഞ്ചാ​ത്ത​നൂ​ര്‍ പൊ​ള്ളം​പാ​ടം വീ​ട്ടി​ല്‍ ഇ​ന്ദി​ര(55)​യെ​യാ​ണ് ഭ​ര്‍​ത്താ​വ് വാ​സു(62) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

അ​യ​ല്‍​വാ​സി​യാ​യ രാ​ജ​നാ​ണ് നി​ല​വി​ളി കേ​ട്ട് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ന്ദി​ര​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു മു​ന്‍​വ​ശ​ത്ത് കൊ​ടു​വാ​ളു​മാ​യി വാ​സു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. വാ​സു​വി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​വാ​ള്‍ രാ​ജ​ന്‍ പി​ടി​ച്ചു​മാ​റ്റി.

കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക്ക​ളും പ​ക്ഷം​ചേ​ര്‍​ന്ന് ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി വാ​സു ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വാ​സു ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

NRI

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ൽ ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​സ്റ്റ് മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​വ​​തി​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ക്ര​​​മി വാ​​​തി​​​ൽ​​​ ത​​​ക​​​ർ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ സി​​​സി​​​ടി​​​വി ചി​​​ത്രം പോ​​​ലീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച പു​​​റ​​​ത്തു​​​ വി​​​ട്ടി​​​രു​​​ന്നു.

മു​​​പ്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ൾ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി പ​​​ഞ്ചാ​​​ബി വം​​​ശ​​​ജ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം അ​​റി​​യി​​ച്ചു. ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ന്പ് ഒ​​​രു സി​​ക്ക് വം​​​ശ​​​ജ​​​യും ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

District News

കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം കവ ർന്ന കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം ക വർന്ന കേസിലെ പ്രതി പിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായ .
മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പ വൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ച യായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നട ത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘ ടിച്ചപ്പോൾ, സ്വന്തം സ്‌കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തെരച്ചിൽ തുടങ്ങി. ഈ സമയത്താ ണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കാ യിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.

District News

വെർച്വൽ അറസ്റ്റ്: വീട്ടമ്മയിൽനിന്ന് 2.88 കോടി തട്ടിയ പ്രതി പിടി യിൽ

മട്ടാഞ്ചേരി: മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മും ബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയിൽനി ന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടി യിലായത്.
മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മട്ടാ ഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയി ൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
വീട്ടമ്മയുടെ വാട്‌സാപ്പ് നമ്പറിലേക്ക് പ്രതിയായ സന്തോഷിൻ്റെ നമ്പറിൽനിന്നു വീ ഡിയോ കോൾ ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.

NRI

മോ​ഷ​ണ ശ്ര​മം: ഹൂ​സ്റ്റ​ണി​ൽ ക​ള്ള​ന്മാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് ക​ട ഉ​ട​മ

ഹൂ​സ്റ്റ​ൺ: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ ചെ​മ്പ് വ​യ​ർ മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​ള്ള​ന്മാ​രെ ക​ട​യു​ട​മ വെ​ടി​വ​ച്ചു. പു​ല​ർ​ച്ചെ 4.30 ഓ​ടെ നോ​ർ​ത്ത് ഫ്രീ​വേ​യ്ക്ക് സ​മീ​പം ഇ ​ബ​റ​സ് സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം.

ചെ​മ്പ് വ​യ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​മ ക​ള്ള​ന്മാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ഒ​രാ​ളു​ടെ മു​ഖ​ത്താ​ണ് വെ​ടി​യേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

അ​ങ്ക​മാ​ലി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം; ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

അ​ങ്ക​മാ​ലി: തു​റ​വൂ​രി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ റോ​ഡി​ല്‍​വ​ച്ച് യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം. സം​ഭ​വ​ത്തി​ല്‍ ഒ​ഡീ​ഷ സ്വ​ദേ​ശി സ​ന്ത​നു ബി​ശ്വാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ണി​മു​ട​ക്ക് ദി​വ​സ​മാ​യി​രു​ന്ന ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. തു​റ​വൂ​ര്‍ ഭാ​ഗ​ത്തെ ക​ട​യി​ല്‍​നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി മ​ട​ങ്ങി​യ 36-കാ​രി​ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം.

ഇ​വ​രെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട ശേ​ഷം വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ച് അ​ഴി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഇ​തു​വ​ഴി ബൈ​ക്കി​ല്‍ വ​ന്ന​വ​ര്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി ര​ക്ഷ​പെ​ട്ട​ത്. പി​ന്നീ​ട് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ആ​ല​പ്പു​ഴ​യി​ൽ മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; അ​മ്മ​യും അ​മ്മാ​വ​നും ക​സ്റ്റ​ഡി​യി​ൽ

ആ​ല​പ്പു​ഴ: ഓ​മ​ന​പ്പു​ഴ​യി​ൽ മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യെ​യും അ​മ്മാ​വ​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ്മ ജെ​സി​മോ​ളും അ​മ്മാ​വ​ൻ അ​ലോ​ഷ്യ​സു​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

പി​താ​വ് ജോ​സ്‌​മോ​ൻ ജാ​സ്മി​ന്‍റെ ക​ഴു​ത്തി​ൽ തോ​ർ​ത്തി​ട്ട് മു​റു​ക്കി​യ​പ്പോ​ൾ ജെ​സി​മോ​ൾ കൈ​ക​ൾ പി​ടി​ച്ചു​വ​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​വ​രെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ച​തി​ന് അ​ലോ​ഷ്യ​സി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ക്കും.

രാ​ത്രി​യി​ൽ പു​റ​ത്തു​പോ​യി വൈ​കി തി​രി​ച്ചെ​ത്തു​ന്ന​തി​നെ ചൊ​ല്ലി ജാ​സ്മി​നും ജോ​സ്മോ​നും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. . ത​ർ​ക്ക​ത്തി​നി​ടെ ജോ​സ്മോ​ൻ ജാ​സ്മി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ച്ചു. ഇ​തോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജാ​സ്മി​നെ മു​റി​യി​ല്‍ ക​യ​റ്റി ക​ത​ക​ട​ച്ചു. തു​ട​ര്‍​ന്ന് ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രു​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ജോ​സ്‌​മോ​ന്‍ മ​ക​ള്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നും മ​ക​ള്‍ അ​ന​ങ്ങു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളോ​ടും അ​യ​ല്‍​ക്കാ​രോ​ടും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വ​ന്ന് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു​ള്ള മ​ര​ണ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ജോ​സ്മോ​ൻ കു​റ്റം​ സ​മ്മ​തി​ച്ച​ത്.

District News

ചി​റ്റാ​റി​ലെ യു​വ​ക​ർ​ഷ​ക​ൻ മ​ത്താ​യി​യു​ടെ മ​ര​ണം: തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ സം​ഘ​മെ​ത്തി

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ ക​ർ​ഷ​ക​നാ​യ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ ച​രി​വി​ൽ പി.​പി. മ​ത്താ​യി​ ( പൊ​ന്നു -41) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ സം​ഘം പു​ന​ര​ന്വേ​ഷ​ണം തു​ട​ങ്ങി. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ത്ത​നം​തി​ട്ട​യി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബാ​മോ​ളു​ടെ മൊ​ഴി ഇ​ന്ന​ലെ ഇ​വ​ർ രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഷീ​ബാ​മോ​ളു​മാ​യി സം​സാ​രി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്താ​യി​യെ വീ​ട്ടി​ൽ നി​ന്ന് വി​ള​ച്ചി​റ​ക്കി ജീ​പ്പി​ൽ ക​യ​റ്റി ക്കൊ​ണ്ടു​പോ​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ചോ​ദി​ച്ച​തെ​ന്നും കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രെ​യും കൂ​ട്ടു​നി​ന്ന​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സി​ബി​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഷീ​ബാ​മോ​ൾ പ​റ​ഞ്ഞു.

മ​ത്താ​യിക്കേ​സി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഹൈ​ക്കോ​ട​തി തു​ട​ര​ന്വേ​ഷ​ണി​ന് ഉ​ത്ത​ര​വി​ട്ട​ത്. 2020 ജൂ​ലൈ 28ന് ​അ​രീ​ക്ക​ക്കാ​വി​ലെ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യെ കു​ടും​ബ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​പ്പോ​ൾ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ടെ​ന്നായി​രു​ന്നു ആ​ക്ഷേ​പം. എ​ന്നാ​ൽ മ​ത്താ​യി കി​ണ​റ്റി​ൽ ചാ​ടി​യെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്.

മൂ​ന്ന് ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ച്ചി​ട്ടും മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ച്ചി​ല്ല. സി​ബി​ഐ ഏ​റ്റെ​ടു​ത്ത അ​ന്വേ​ഷ​ണ​ത്തി​ൽ മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഏ​ഴ് വ​ന​പാ​ല​ക​ർ മ​ന:​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ മ​ത്താ​യി​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കു​ടും​ബം.

പ്ര​തി​സ്ഥാ​ന​ത്തു​ള്ള വ​ന​പാ​ല​ക​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​യ ഏ​ഴ് വ​ന​പാ​ല​ക​രെ ആ​റു​മാ​സം ക​ഴി​ഞ്ഞ് സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ ഒ​രു വ​നി​താ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​രോ​ഗ്യ വ​കു​പ്പി​ലേ​ക്ക് മാ​റി.

അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ര​മി​ച്ചു. അ​ഞ്ച് പേ​ർ വ​നം​വ​കു​പ്പി​ൽ ജോ​ലി​യി​ൽ തു​ട​രു​ന്നു. പ്ര​തി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ൽ തു​ട​ര​ന്വേ​ഷ​ണ ഹ​ർ​ജി ന​ൽ​കി​യ​ത്.

District News

വ്യാ​ജ പ്ര​മാ​ണംച​മ​ച്ച് വീ​ടും വ​സ്തു​വും ത​ട്ടി​യെ​ടു​ത്ത​ രണ്ടുപേർ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: വ്യാ​ജ പ്ര​മാ​ണ​വും വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡും ച​മ​ച്ചു വീ​ടും വ​സ്തു​വും ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​രെ മ്യൂ​സി​യം പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം പു​ന​ലൂ​ര്‍ അ​ല​യ​മ​ണ്‍ കോ​ടാ​ലി പ​ച്ച ഓ​യി​ല്‍ ഫാം ​പ​ഴ​യ ഫാ​ക്ട​റി​ക്കു പി​റ​കു​വ​ശം പു​തു​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മെ​റി​ന്‍ ജേ​ക്ക​ബ് (27), ക​ര​കു​ളം മ​രു​തൂ​ര്‍ ചീ​നി​വി​ള പാ​ല​യ്ക്കാ​ട്ടു വീ​ട്ടി​ല്‍ വ​സ​ന്ത (76) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​വ​ടി​യാ​ര്‍ ജ​വ​ഹ​ര്‍ ന​ഗ​റി​ലെ ഡോ​റ അ​സ​റി​യ ക്രി​പ്‌​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടും സ്ഥ​ല​വു​മാ​ണ് പ്ര​തി​ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്. രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി യ​ഥാ​ര്‍​ഥ വ​സ്തു ഉ​ട​മ​സ്ഥ​നെ മാ​റ്റി​യ​ശേ​ഷം പ​ക​രം രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മ​റ്റൊ​രാ​ളെ ചേ​ര്‍​ത്താ​യി​രു​ന്നു ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

ഡോ​റ​യു​ടെ പേ​രി​ലു​ള്ള വീ​ട് ജ​നു​വ​രി മാ​സം മെ​റി​ന്‍ ജേ​ക്ക​ബ് എ​ന്ന ആ​ള്‍​ക്ക് ഡോ​റ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ധ​ന​നി​ശ്ച​യം എ​ഴു​തി​ക്കൊ​ടു​ക്കു​ക​യും മെ​റി​ന്‍ ജേ​ക്ക​ബ് ആ ​മാ​സം ത​ന്നെ ച​ന്ദ്ര​സേ​ന​ന്‍ എ​ന്ന ആ​ള്‍​ക്ക് വ​സ്തു വി​ല​യാ​ധാ​രം എ​ഴു​തി കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഡോ​റ അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന കാ​ല​ത്താ​ണ് ഈ ​സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. ഡോ​റ​യു​ടെ വ​ള​ര്‍​ത്തു​മ​ക​ളാ​ണ് മെ​റി​ന്‍ ജേ​ക്ക​ബ് എ​ന്നു വ​രു​ത്തി​ത്തീ​ര്‍​ത്താ​ണ് വ​സ്തു​വി​ന്‍റെ പ്ര​മാ​ണം ന​ട​ത്തി​യ​ത്. വ്യാ​ജ പ്ര​മാ​ണം, വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ റി​ക്കാ​ർ​ഡു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.

അ​തി​ലെ വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ഫിം​ഗ​ര്‍​പ്രി​ന്‍റ് ബ്യൂ​റോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സ്റ്റ്യു​വ​ര്‍​ട്ട് കീ​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ്യൂ​സി​യം സി​ഐ വി​മ​ല്‍, എ​സ്ഐ​മാ​രാ​യ വി​പി​ന്‍, ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, സി​പി​ഒ​മാ​രാ​യ ഉ​ദ​യ​ന്‍, ര​ഞ്ജി​ത്ത്, ഷി​നി, ഷം​ല, അ​രു​ണ്‍, അ​നൂ​പ്, സാ​ജ​ന്‍, പ​ത്മ​രാ​ജ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

District News

കെ​എ​സ്ആ​ർ​ടി​സി റി​ട്ട. സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം: ഭാ​ര്യാ സ​ഹോ​ദ​ര​ൻ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി റി​ട്ട. സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യാ സ​ഹോ​ദ​ര​ൻ ജെ.​ ഷാ​ജ​ഹാ​നെ (52) നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ട്ടി​റ​ച്ചി​റ ആ​സി​ഫ് മ​ൻ​സി​ലി​ൽ അ​ഷ​റ​ഫി (68)നെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മെ​ഡി​ക്ക​ൽ വി​ദ്യാർ​ഥി​യാ​യ ഏ​ക മ​ക​ൻ ഡോ. ​ആ​സി​ഫി​നൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​ഷ​റ​ഫ് ഒ​രാ​ഴ്ച മു​ൻ​പാ​ണ് നെ​ട്ടി​റ​ച്ചി​റ​യി​ലെ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​യ​ത്. ഭാ​ര്യ മാ​ജി​ദ ര​ണ്ടു വ​ർ​ഷം മു​ൻ​പ് മ​രി​ച്ച​തി​നാ​ൽ അ​ഷ​റ​ഫ് ഒ​റ്റ​ക്കാ​യി​രു​ന്നു കു​ടും​ബ വീ​ട്ടി​ൽ താ​മ​സം.

കു​ടും​ബ വീ​ട്ടി​ലെ​ത്തു​മ്പോ​ഴാ​ണ് ഭാ​ര്യ​ക്കു കു​ടും​ബ ഓ​ഹ​രി​യാ​യി കി​ട്ടി​യ​തെ​ന്നു പ​റ​യു​ന്ന ഭൂ​മി​യി​ൽ​നി​ന്നും അ​ഷ​റ​ഫ് ആ​ദാ​യ​മെ​ടു​ത്തി​രു​ന്ന​ത്. പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​ദാ​യ​മെ​ടു​ക്കാ​നാ​യി പ​ണി​ക്കാ​ര​നേ​യും കൂ​ട്ടി പ​റ​മ്പി​ലെ​ത്തി​യ അ​ഷ​റ​ഫി​നെ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ഭാ​ര്യാ സ​ഹോ​ദ​ര​ൻ ജെ. ​ഷാ​ജ​ഹാ​ൻ ത​ന്‍റെ സ്ഥ​ല​ത്തു​നി​ന്ന് ആ​ദാ​യ​മെ​ടു​ക്ക​രു​തെ​ന്നു പ​റ​ഞ്ഞു വി​ല​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു വ​ക​വ​യ്ക്കാ​തെ പ​ണി​ക്കാ​ര​നൊ​പ്പം മു​ന്നോ​ട്ടു നീ​ങ്ങി​യ അ​ഷ​റ​ഫി​നെ ഷാ​ജ​ഹാ​ൻ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. പ​രിക്കേ​റ്റ അ​ഷ​റ​ഫ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും പോ​ലീ​സി​നു പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​ഷ​റ​ഫി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കാ​ലി​നേ​റ്റ അ​ടി​യി​ൽ നി​ന്നു​മു​ള്ള ആ​ഘാ​ത​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു സ്ഥി​രീ​ക​രി​ച്ചു. കാ​ലി​ലേ​റ്റ പ​രി​ക്കു​മൂ​ലം പ്ര​മേ​ഹ രോ​ഗി​യാ​യ അ​ഷ്റ​ഫി​നു ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്തതി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​താ​യും അ​ഷ​റ​ഫി​നെ മ​ർ​ദി​ച്ച​താ​യും പ്ര​തി സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​സ്ഥി​ക​ളു​മാ​യി യു​വാ​വ്; ക​മി​താ​ക്ക​ള്‍ ചേ​ര്‍​ന്ന് ന​വ​ജാ​ത ശി​ശു​ക്ക​ളെ കു​ഴി​ച്ചി​ട്ടെ​ന്ന് വി​വ​രം

തൃ​ശൂ​ർ: പു​തു​ക്കാ​ട് ക​മി​താ​ക്ക​ൾ ചേ​ർ​ന്ന് ന​വ​ജാ​ത​ശി​ശു​ക്ക​ളെ കു​ഴി​ച്ചി​ട്ട​താ​യി വി​വ​രം പു​റ​ത്ത്. സ​ഞ്ചി​യി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ അ​സ്ഥി​ക​ളു​മാ​യി യു​വാ​വ് പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി വ​രി​ക​യാ​യി​രു​ന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ് പോ​ലീ​സ്.

ക​മി​താ​ക്ക​ള്‍ ചേ​ര്‍​ന്ന് ന​വ​ജാ​ത ശി​ശു​ക്ക​ളെ കു​ഴി​ച്ചി​ട്ടെ​ന്നും ദോ​ഷം മാ​റു​ന്ന​തി​നാ​യി ക​ര്‍​മം ചെ​യ്യാ​ന്‍ അ​സ്ഥി​ക​ൾ പെ​റു​ക്കി സൂ​ക്ഷി​ച്ചെ​ന്നു​മാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ പു​തു​ക്കാ​ട്, വെ​ള്ളി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ 26 കാ​ര​നെ​യും 21 കാ​രി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് അ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​ർ​ക്കും ആ​ദ്യ​ത്തെ കു​ഞ്ഞ് ജ​നി​ച്ച​ത്. കു​ട്ടി മ​രി​ച്ച​തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം യു​വ​തി കു​ഞ്ഞി​ന്‍റെ അ​സ്ഥി​ക​ൾ യു​വാ​വി​നെ ഏ​ൽ​പി​ച്ചു. അ​തി​ന് ശേ​ഷം യു​വ​തി വീ​ണ്ടും കു‍​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. കു​ട്ടി മ​രി​ച്ചു​വെ​ന്ന് യു​വാ​വി​നെ അ​റി​യി​ച്ച് കു​ട്ടി​യെ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. ‌സം​ഭ​വ​ത്തി​ൽ യു​വാ​വി​ന് സം​ശ​യം തോ​ന്നു​ക​യും പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് അ​സ്ഥി​ക​ള്‍ പു​തു​ക്കാ​ട് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അ​സ്ഥി​ക​ൾ കു​ഞ്ഞു​ങ്ങ​ളു​ടേ​ത് ത​ന്നെ​യാ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കു​ഴി​ച്ചി​ട്ട​താ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​തേ​സ​മ​യം, യു​വ​തി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണോ യു​വാ​വ് അ​സ്ഥി​യു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Latest News

Up