x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിക്കാർക്കു സ്ഥിരം ഭീഷണി; കാപ്പാക്കേസിൽ അൽത്താഫ് അകത്ത്

കൊച്ചി ബ്യൂറോ
Published: February 4, 2026 03:17 PM IST | Updated: February 4, 2026 03:22 PM IST

കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു.

ഫോര്‍ട്ട് കൊച്ചി ഈരവേലി ഹസന്‍ കോളനിയില്‍ പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്‍ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.

കൊടുംക്രിമിനലായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്‍ഡ് ഓര്‍ഡര്‍) റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.

Tags : Constant threat kochi Kappa case crime police jail accussed

Recent News

Up