x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​നി​യി​ല്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: December 24, 2025 01:34 PM IST | Updated: December 24, 2025 01:34 PM IST

ബെ​ര്‍​ലി​ന്‍: ഹെ​സെ​ൻ സം​സ്ഥാ​ന​ത്തെ ഗീ​സെ​ൻ ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റ്റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ഔ​ഡി കാ​ർ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ആ​ളു​ക​ൾ കാ​ത്തു​നി​ന്നി​രു​ന്ന ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

ഗീ​സെ​നി​ൽ താ​മ​സി​ക്കു​ന്ന 32 വ​യ​സു​കാ​ര​നാ​യ അ​സ​ർ​ബൈ​ജാ​നി പൗ​ര​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ കാ​റു​ക​ളെ ഇ​ടി​ച്ച ശേ​ഷം ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ ന​ട​പ്പാ​ത​യി​ലൂ​ടെ ഓ​ടി​ച്ചു​പോ​യി. ഇ​തി​നി​ടെ ര​ണ്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ കൂ​ടി ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

ഒ​ടു​വി​ൽ സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചാ​ണ് വാ​ഹ​നം നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രി​ൽ 64 വ​യ​സു​ള്ള ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ 29 വ​യ​സു​ള്ള ഒ​രു യു​വാ​വ് ത​ട​ഞ്ഞു​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഇ​തൊ​രു ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ഭീ​ക​ര​വാ​ദ ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ്ര​തി​യു​ടെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

അ​വി​ടെ നി​ന്നും മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

Tags : Germany Bus Stop Car Crime

Recent News

Up