x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയത്ത് പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി; യു​വാ​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ച് ആ​ൺ​സു​ഹൃ​ത്ത്


Published: December 15, 2025 01:02 PM IST | Updated: December 15, 2025 01:20 PM IST

കോ​ട്ട​യം: പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ യു​വാ​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി വി​ഷ്ണു(27)​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന പെ​ൺ​കു​ട്ടി​യോ​ട് ആ​ണ് വി​ഷ്ണു അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത് എ​ത്തി​യ വി​ഷ്ണു മോ​ശം പ​ദ​പ്ര​യോ​ഗം ന​ട​ത്തി. ഭ​യ​ന്ന് പോ​യ പെ​ൺ​കു​ട്ടി ഉ​ട​ൻ ത​ന്‍റെ ആ​ൺ സു​ഹൃ​ത്തി​നെ ഫോ​ണി​ൽ വി​ളി​ച്ചു വി​വ​ര​മ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്ത് വി​ഷ്ണു​വു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഇ​തി​നി​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് വി​ഷ്ണു പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

ച​ങ്ങ​ല പി​ടി​ച്ചു​വാ​ങ്ങി പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്ത് വി​ഷ്ണു​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ സു​ഹൃ​ത്തി​നോ​ട് കാ​ണി​ച്ചു ത​രാം എ​ന്നും നി​ന്നെ സ്കെ​ച്ച് ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ഷ്ണു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ഇ​രു കൂ​ട്ട​രെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്നു.

Tags : crime police kottayam girl

Recent News

Up