x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ൽ കൃ​ഷി​യി​ട​ത്ത് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി


Published: November 8, 2025 07:10 AM IST | Updated: November 8, 2025 07:10 AM IST

മീ​റ​റ്റ്: യു​പി മീ​റ​റ്റി​ൽ യു​വാ​വി​നെ വെ​ടി​യു​തി​ർ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും പി​ടി​യി​ലാ​യി. കൊ​ല്ല​പ്പെ​ട്ട രാ​ഹു​ലി​ന്‍റെ ഭാ​ര്യ​യും കാ​മു​ക​ൻ അ​ജ​യ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ജ​യ്‌​യും രാ​ഹു​ലി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. ദേ​ഹ​ത്ത് മൂ​ന്ന് ത​വ​ണ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം കൃ​ഷി​യി​ട​ത്ത് കാ​ണ​പ്പെ​ട്ട​ത്.

ക​വ​ർ​ച്ച​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​ക്കു​ന്പോ​ൾ അ​ഞ്ജ​ലി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ജ​യ്‌​യു​മാ​യു​ള്ള യു​വ​തി​യു​ടെ ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ജ​യ് കു​റ്റ​സ​മ്മ​തം ന​ട​ത്തി. ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

 

 

 

 

Tags : crimenews utterpradesh uppolice murdercase crime

Recent News

Up