x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിക്കറ്റ് കളിക്കിടെ തർക്കം; 15 കാരനെ കൊലപ്പെടുത്തി കൗമാരക്കാർ


Published: February 24, 2026 03:31 PM IST | Updated: February 24, 2026 03:31 PM IST

ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിലെ പാർക്കിൽ 15 കാരനെ മൂന്നു പേർ ചേർന്ന് കൊലപ്പെടുത്തി. 12, 13, 17 വയസുള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

12 വയസുകാരനും 15 വയസുകാരനും പാർക്കിൽ ക്രിക്കറ്റ് കളിക്കുന്നതിടെ തർക്കമുണ്ടായി. ഇതേ തുടർന്ന് 12 കാരൻ ബന്ധുക്കളായ മറ്റ് രണ്ട് കുട്ടികളുമായി വരുകയും 15 കാരനെ മർദിക്കുകയും ചെയ്തു.

കഴുത്തിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags : boy murder cricket Crime

Recent News

Up