Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder

America

വി​ർ​ജീ​നി​യ​യി​ൽ ര​ണ്ടു​വ​യ​സു​കാ​ര​ന​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

വി​ർ​ജീ​നി​യ: വിർ​ജീ​നി​യ​യി​ലു​ള്ള വു​ഡ്ബ്രി​ഡ്ജി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​യി ലു (35), ​ഭ​ർ​ത്താ​വ് ഡാ​ൻ​ക്സി​യോം​ഗ് ഗാ​വോ (40), ഭ​ർ​തൃ​മാ​താ​വ് കെ​ഗാം​ഗ് സി (69), ​സി​യി ലു​വി​ന്‍റെ ര​ണ്ടു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​യി ലു ​കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ജീ​വ​നൊ​ടി​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വീ​ടി​ന്‍റെ ബേ​സ്‌​മെ​ന്‍റി​ലാ​യി​രു​ന്ന മു​ത്ത​ച്ഛ​നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ്രി​ൻ​സ് വി​ല്യം കൗ​ണ്ടി​യി​ൽ 2026-ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്.

National

പുനർവിവാഹം ചെയ്തതിൽ പക; ഗർഭിണിയായ മുൻ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. മൂന്ന് മാസം ഗർഭിണിയായ സുനിത (29) യെയാണ് മുൻ ഭർത്താവ് ദേവരകൊണ്ട മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം സുനിത പുനർവിവാഹം ചെയ്തതിന്‍റെ പകയെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സുനിത താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ മഹേഷ് തലയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെയാണ് കണ്ടത്. അപ്പോഴേക്കും പ്രതി ശുചിമുറയിൽ കയറി ഒളിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പിടികൂടിയത്.

2022 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം സുനിത, ദേവരകൊണ്ടയോടൊപ്പം കാനഡയിലേക്ക് താമസം മാറിയിരുന്നു. അവിടെവച്ച് ഗാർഹിക പീഡനത്തിന് ഇരയായ സുനിത ഇയാൾക്കെതിരെ പരാതി നൽകുകയും 2024 ൽ വിവാഹമോചനം നേടുകയും ചെയ്തു.

തുടർന്ന് ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം തന്‍റെ അമ്മ മരിച്ചതിനുശേഷമാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.

International

ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ പ​ന്നു വ​ധ​ശ്ര​മ​ക്കേ​സ്; കു​റ്റം സ​മ്മ​തി​ച്ച് നി​ഖി​ൽ ഗു​പ്ത

ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​യാ​യ സി​ഖ്‌​സ് ഫോ​ർ സ്ഥാ​പ​ക​നും അ​മേ​രി​ക്ക​ൻ പൗ​ര​നു​മാ​യ ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച് പ്ര​തി നി​ഖി​ൽ ഗു​പ്ത.

പ​ന്നു​വി​നെ വ​ധി​ക്കാ​ൻ വാ​ട​ക കൊ​ല​യാ​ളി​യെ ഏ​ർ​പ്പാ​ടാ​ക്കി​യെ​ന്ന കേ​സി​ൽ ന്യൂ​യോ​ർ​ക്ക് കോ​ട​തി​യി​ൽ നി​ഖി​ൽ ഗു​പ്ത കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് അ​റി​യി​ച്ചു. കേ​സി​ന്‍റെ വി​ചാ​ര​ണ​യും വി​ധി​യും മേ​യി​ൽ ന​ട​ക്കും.

ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നാ​ണ് അ​മേ​രി​ക്ക നി​ഖി​ൽ ഗു​പ്ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്നു​വി​നെ വ​ധി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ നി​ഖി​ൽ ഗു​പ്ത ക​രാ​ർ ന​ൽ​കി​യെ​ന്നാ​ണ് യു​എ​സ് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം നി​ഖി​ൽ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല.

ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റോ​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ വി​കാ​സ് യാ​ദ​വാ​ണ് നി​ഖി​ലി​നെ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് യു​എ​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

വി​കാ​സ് യാ​ദ​വും ഗു​പ്ത​യും ചേ​ർ​ന്ന് ഒ​രാ​ളെ വാ​ട​ക​ക്കെ​ടു​ത്ത് പ​ന്നു​വി​നെ വ​ധി​ക്കു​ന്ന​തി​നാ​യി 1,00,000 ഡോ​ള​റി​ന് ക​രാ​ർ ന​ൽ​കി​യെ​ന്നാ​ണ് കേ​സ്. എ​ന്നാ​ൽ, ഇ​വ​ർ വ​ധി​ക്കു​ന്ന​തി​നാ​യി ക​രാ​ർ ന​ൽ​കി​യ​യാ​ൾ എ​ഫ്ബി​ഐ​ക്ക് വി​വ​രം ന​ൽ​കു​ന്ന​യാ​ളാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​കാ​സ് യാ​ദ​വി​നെ​തി​രെ 2024 ഒ​ക്ടോ​ബ​ർ 18നാ​ണ് യു​എ​സ് നീ​തി​വ​കു​പ്പ് കു​റ്റം ചു​മ​ത്തി​യ​ത്. 2023 മേ​യി​ലാ​ണ് പ​ന്നു​വി​നെ കൊ​ല്ലാ​നു​ള്ള നീ​ക്ക​ങ്ങ​ൾ യാ​ദ​വ് ആ​രം​ഭി​ക്കു​ന്ന​ത്.

Kerala

മകളെ കൊന്നു പിതാവ് ജീവനൊടുക്കിയ സംഭവം: പെൺകുട്ടിയുടെ സ്വകാര്യഭാഗത്തു ഗുരുതര മുറിവുകൾ

കൊച്ചി: എറണാകുളം എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

National

ത്രികോണ പ്ര​ണ​യം: 19 വയസുകാ​രി​യെ യുവതി വെ​ടി​വ​ച്ചു കൊ​ന്നു

മും​ബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശി​വാ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷി​ഫ ഷെ​യ്ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ത്രികോണ പ്ര​ണ​യമാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പറഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യുവതിയെയും 23കാ​ര​നാ​യ യു​വാ​വി​നെ​യും മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ല​പ്പെ​ട്ട ഷി​ഫ​യും പ്ര​തി​യാ​യ യു​വ​തി​യും ഒ​രേ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ശി​വാ​ജി ന​ഗ​റി​ലെ ഫു​ർ​ഖാ​നി​യ മ​സ്ജി​ദ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.

ക​വി​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യ്ക്കുള്ളിലേക്കു ത​റ​ച്ചുകയറിയതാണു മ​ര​ണ​കാ​ര​ണം. ഉ​ട​ൻ ത​ന്നെ ഘാ​ട്‌​കോ​പ്പ​റി​ലെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോലീസ് പ്ര​തി​യെ പിടികൂടുകയും ചെയ്തു.

NRI

പ്രായം വെറും 15, കൊലപാതകം വെറും "ഹോബി'; സൈക്കോ ക്രിമിനലിനെ ശിക്ഷിച്ച് കോടതി

ബ​ർ​മിം​ഗ്ഹാം: 12 വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത 15 വ​യ​സു​കാ​ര​ന് 13 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​തി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ധി കേ​ൾ​ക്കു​മ്പോ​ൾ പ്ര​തി യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2025 ജ​നു​വ​രി 21നാ​യി​രു​ന്നു 12 വ​യ​സു​കാ​ര​ൻ ലി​യോ റോ​സി​നെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. യാ​ർ​ഡ്‌​ലി വു​ഡി​ലെ സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ലി​യോ​യെ പ്ര​തി വ​യ​റ്റി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ത്തി​വീ​ഴ്ത്തി​യ​തി​ന് ശേ​ഷം പ്ര​തി അ​വി​ടെ​ത്ത​ന്നെ നി​ന്ന് ലി​യോ ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്ന​ത് ക​ണ്ട് ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്‍പരിചയമില്ലെന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്, 82 വ​യ​സു​ള്ള വൃ​ദ്ധ​യെ മു​ക്കി​ക്കൊ​ല്ലാ​നും പ്ര​തി ശ്ര​മി​ച്ചി​രു​ന്നു. മ​റ്റ് ര​ണ്ട് വ​യോ​ധി​ക​രെ​യും പ്ര​തി ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ കൊ‌​ടും കു​റ്റ​വാ​ളി​യാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

National

പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​ക്കേ​സ് പ്ര​തി വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കൊ​ല്ല​പ്പെ​ട്ടു. 40 ഓ​ളം കേ​സി​ലെ പ്ര​തി അം​ജ​ദ് (36) എ​ന്ന​യാ​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ അം​ജി​ദ് വെ​ടി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് ചൗ​ധ​രി, കോ​ൺ​സ്റ്റ​ബി​ൾ ഇ​സ്ഫാ​ക്ക് എ​ന്നി​വ​ർ​ക്ക് വെ​ടി​യേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഹ​രി​യാ​ന, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ല​പാ​ത​കം, ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ 40 ഓ​ളം കേ​സു​ക​ളി​ൽ അം​ജ​ദ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും തോ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

International

ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു വ്യ​വ​സാ​യി​യെ കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക:​ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു വ്യ​വ​സാ​യി​യെ അ​ജ്ഞാ​ത സം​ഘം കൊ​ല​പ്പെ​ടു​ത്തി. അ​രി വ്യാ​വ​സാ​യി​യും ദ​ക്ഷി​ണ​ക​ണ്ട ഗ്രാ​മ​വാ​സി​യു​മാ​യ സു​ഷേ​ൻ ച​ന്ദ്ര(62) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബോ​ഗ​ർ ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഭാ​യ് ഭാ​യ് എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

രാ​ത്രി 11 ഓ​ടെ ബോ​ഗ​ർ ബ​സാ​റി​ലെ സ്ഥാ​പ​ന​ത്തി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച അ​ക്ര​മി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ ക​ട​യ്ക്കു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷം പ​ണം ക​വ​ർ​ന്ന് സ്ഥ​ല​ത്ത് നി​ന്നും പോ​വു​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ബ​ന്ധു​ക്ക​ൾ സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ര​ക്ത​ത്തി​ൽ കു​ളി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഉ​ട​ൻ ത​ന്നെ മൈ​മെ​ൻ​സിം​ഗ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

"പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ല​യാ​ളി​ക​ൾ ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ചു. വ​ള​രെ​ക്കാ​ല​മാ​യി ഞ​ങ്ങ​ൾ​ക്ക് അ​രി വ്യാ​പാ​രം ഉ​ണ്ട്. ആ​ർ​ക്കും ഞ​ങ്ങ​ളു​മാ​യി ശ​ത്രു​ത​യി​ല്ലാ​യി​രു​ന്നു'.- സു​ഷേ​ൻ ച​ന്ദ്ര​യു​ടെ മ​ക​ൻ സു​ജ​ൻ സ​ർ​ക്കാ​ർ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സു​ജ​ൻ പ​റ​ഞ്ഞു. പി​താ​വി​ന്‍റെ ഘാ​ത​ക​രെ എ​ത്ര​യും വേ​ഗം തി​രി​ച്ച​റി​ഞ്ഞ് ശി​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ബം​ഗ്ലാ​ദേ​ശി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ രാ​ജ്യ​ത്തെ ഹി​ന്ദു​ക്ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന തു​ർ​ച്ച​യാ​യ ഈ ​അ​ക്ര​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

National

സ്വ​ത്ത് ത​ർ​ക്കം; മ​ക​നെ പി​താ​വ് കു​ത്തി​ക്കൊ​ന്നു

ഭു​വ​നേ​ശ്വ​വ​ർ: ഒ​ഡീ​ഷ​യി​ലെ ധെ​ങ്ക​നാ​ലി​ൽ കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് മ​ക​നെ കു​ത്തി​ക്കൊ​ന്നു. ബി​ഭൂ​തി സാ​ഹു എ​ന്ന​യാ​ളാ​ണ് മ​ക​ൻ ഖി​രോ​ദ് സാ​ഹു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഭൂ​തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ടും​ബ​സ്വ​ത്തി​നെ ചൊ​ല്ലി ബി​ഭൂ​തി​യും ഖി​രോ​ദും കു​റെ കാ​ല​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഖി​രോ​ദ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ര​ശ്മി​ത സാ​ഹു പ​റ​ഞ്ഞു.

ബി​ഭൂ​തി, മ​ക​ന്‍റെ വ​യ​റ്റി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

സ്വ​ത്ത് ത​ർ​ക്കം: ഇ​ടു​ക്കി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

തൊ​ടു​പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ മ​ക​ന്‍ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചു. ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര നെ​ടു​മ​റ്റ​ത്തി​ന്‍​ക​ര​യി​ല്‍ വേ​ല​പ്പ​നാ​ണ് (75) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ രാ​ജേ​ഷി​നെ (45) ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗു​രു​ത​ര പ​രു​ക്കേ​റ്റ നി​ല​യി​ല്‍ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ല​പ്പ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ റ​ഫ​ര്‍ ചെ​യ്‌​തെ​ങ്കി​ലും വി​ളി​ച്ച് വ​രു​ത്തി​യ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചു.

പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര​ക്ക് സ​മീ​പം വേ​ല​പ്പ​ന്‍റെ മ​റ്റൊ​രു മ​ക​ന്‍ രാ​ജീ​വ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജേ​ഷ് ഇ​ട​യ്ക്കി​ടെ വ​ന്നു താ​മ​സി​ക്കു​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. വീ​ട്ടി​ല്‍ നി​ന്നും വ​ലി​യ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ മു​റ്റ​ത്ത് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ര​ക്തം ഒ​ഴു​കു​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന വേ​ല​പ്പ​നെ​യാ​ണ് ക​ണ്ട​ത്.

വേ​ല​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ മ​ക​ന്‍ രാ​ജേ​ഷ് വാ​ക്ക​ത്തി​യു​മാ​യി നാ​ട്ടു​കാ​ര്‍​ക്കെ​തി​രെ തി​രി​ഞ്ഞു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ത്തെ​ത്തി​യ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സാ​ണ് വ​യോ​ധി​ക​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ഇ​തി​നി​ടെ അ​ടി​യ​ന്ത​ര​മാ​യി വേ​ല​പ്പ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ രോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഐ​സി​യു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​യാ​ല്‍ മ​തി​യെ​ന്ന് വ​ന്ന ഡ്രൈ​വ​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ത​ര്‍​ക്ക​മു​ണ്ടാ​യി. ഈ ​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ രോ​ഗി ര​ക്തം​വാ​ര്‍​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു.

വേ​ല​പ്പ​ന്‍ മ​രി​ച്ച​ത​റി​ഞ്ഞ​തോ​ടെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ന​ഴ്‌​സും വാ​ഹ​നം ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ശേ​ഷം സ്ഥ​ലം വി​ട്ട​താ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വേ​ല​പ്പ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ന്‍ അ​ജി പ​റ​ഞ്ഞു. പ​രു​ക്കേ​റ്റ വേ​ല​പ്പ​ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷ​മാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. ഇ​തി​നാ​യി 108 ആം​ബു​ല​ന്‍​സ് വി​ളി​ച്ച് ന​ല്‍​കു​ക​യും ചെ​യ്തു.

ആം​ബു​ല​ന്‍​സ് ഓ​ടി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി. വേ​ല​പ്പ​നെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റാ​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ആ​റു വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി പീ​ഡി​പ്പി​ച്ചു കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ചു കൊ​ന്നു. പ​ട്വ പൊ​ഖാ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ തെ​രു​വ് നാ​യ്ക്ക​ൾ തു​ട​ർ​ച്ച​യാ​യി കു​ര​യ്ക്കു​ന്ന​ത് ശ്ര​ദ്ധ​ച്ച വീ​ട്ടു​കാ​ർ വീ​ടി​ന് അ​ടു​ത്തു​ള്ള കു​ള​ത്തി​ന് സ​മീ​പം ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, ആ​റ് മു​ത​ൽ എ​ട്ട് വ​യ​സ് വ​രെ പ്രാ​യ​മു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ കു​ള​ത്തി​ന് സ​മീ​പം ഒ​രു​മി​ച്ച് ക​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ 22 വ​യ​സു​കാ​ര​ൻ വി​കാ​സ് മ​ഹ്തോ കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ഇ​വി​ടെ നി​ന്നും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ‌​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വ​സ്ത്ര​ത്തി​ൽ നി​ന്നും പോ​ലീ​സ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Kerala

മദ്യപാനം, തർക്കം; മൂവാറ്റുപുഴയില്‍ ഒഡീഷ സ്വദേശി കുത്തേറ്റു മരിച്ചു; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്.

ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.

രാകേഷിന്‍റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.

കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

NRI

മ​ദ്യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​മ്മ മ​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

ഡാ​ള​സ്: മ​ദ്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ളെ വെ​ടി​വ​ച്ച കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ അ​റ​സ്റ്റി​ൽ. ഡാ​ള​സി​ലെ ഈ​സ്റ്റ് ഓ​ക്ക് ക്ലി​ഫി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഷാ​നി​ക ബാ​റ്റി​ൽ (49) ആ​ണ് മ​ക​ളാ​യ ത​ബ​ത ജോ​ൺ​സി​നെ(28) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ബ​ത​യു​ടെ മ​ദ്യം അ​മ്മ എ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വെ​ടി​യേ​റ്റ ത​ബ​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് തോ​ക്കെ​ടു​ത്ത​തെ​ന്നും വെ​ടി​വ​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ വീ​ട്ടി​ൽ നി​ന്ന് തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഷാ​നി​ക​യെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

National

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ന്നു, കൊ​ല​പാ​ത​കം അ​പ​ക​ട​മാ​യി ചി​ത്രീ​ക​രി​ച്ചു; യു​വ​തി​യും കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും പി​ടി​യി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ൽ കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​യി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​ർ അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത യു​വ​തി പി​ടി​യി​ൽ. ആ​ശി​ഷ് ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ജു എ​ന്ന യു​വ​തി​യെ​യും കാ​മു​ക​ൻ സ​ഞ്ജു, സു​ഹൃ​ത്തു​ക്ക​ളാ​യ രോ​ഹി​ത്, സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

ജ​നു​വ​രി 30നാ​ണ് സം​ഭ​വം. വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​ജ്ഞാ​ത വാ​ഹ​നം ത​ങ്ങ​ളെ ഇ​ടി​ച്ച് വീ​ഴ്ത്തി​യെ​ന്നും ആ​ശി​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ മൊ​ഴി. എ​ന്നാ​ൽ ആ​ശി​ഷി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​സ്വാ​ഭാ​വി​ക​ത​യും അ​ഞ്ജു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴു​ള്ള മൊ​ഴി​യി​ലെ വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യാ​ൻ കാ​ര​ണം. മാ​ത്ര​മ​ല്ല അ​ഞ്ജു​വി​ന് പ​രി​ക്കു​ക​ൾ ഒ​ന്നും ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തും​പോ​ലീ​സി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു.

സം​ഭ​വ ദി​വ​സം മ​ദ്യ​പി​ച്ചി​രു​ന്ന ആ​ശി​ഷി​നെ വൈ​കു​ന്നേ​രം ഒ​ന്ന് ന​ട​ന്നു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ജു പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ത​ങ്ങ​ളെ ഇ​ടി​ക്കു​ക​യും കാ​റി​ലു​ള്ള​വ​ർ ത​ന്‍റെ സ്വ​ർ​ണാ​ഭാ​ര​ണ​ങ്ങ​ളും മ​റ്റും ക​വ​ർ​ന്നു​വെ​ന്നും അ​പ​ക​ട​ത്തി​ൽ ആ​ശി​ഷ് മ​രി​ച്ചു​വ​ന്നു​മാ​യി​രു​ന്നു അ​ഞ്ജു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

സം​ഭ​വ ദി​വ​സം രാ​ത്രി ഏ​ക​ദേ​ശം ഒ​മ്പ​തി​നാ​ണ് ശ്രീ ​ഗം​ഗാ​ന​ഗ​ർ പോ​ലീ​സി​ന് ദ​മ്പ​തി​ക​ൾ റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​മൃ​ത ദു​ഹാ​ൻ പ​റ​ഞ്ഞു. ദ​മ്പ​തി​ക​ളെ പോ​ലീ​സ് അ​ടു​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ശി​ഷ് മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

ആ​ശി​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ന് പു​റ​മെ ക​ണ്ട പ​രി​ക്കു​ക​ളി​ൽ പോ​ലീ​സി​ന് നേ​ര​ത്തേ ത​ന്നെ സം​ശ​യം തോ​ന്നി​യി​രു​ന്നു. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്തു ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശി​ഷ് മ​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ സം​ശ​യം അ​ഞ്ജു​വി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ലും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ഞ്ജു​വി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തി​രു​ന്ന​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ഞ്ജു കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​യ​ൽ​വാ​സി​യാ​യ സ​ഞ്ജു​വു​മാ​യി അ​ഞ്ജു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ഷി​ഷി​ന്‍റെ വി​വാ​ഹാ​ലോ​ച​ന വ​ന്ന​തും വി​വാ​ഹം ന​ട​ന്ന​തും. എ​ന്നാ​ൽ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ അ​ഞ്ജു സ​ന്തു​ഷ്ട​യാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ​ഞ്ജു​വു​മാ​യി ബ​ന്ധം തു​ട​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ആ​ശി​ഷി​നെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഇ​തു​പ്ര​കാ​രം അ​ഞ്ജു, വൈ​കു​ന്നേ​രം ആ​ഷി​ഷി​ന് സ്ഥി​ര​മാ​യി മ​ദ്യം ന​ൽ​കാ​ൻ തു​ട​ങ്ങി. മ​ദ്യ​പാ​ന​ത്തി​നു ശേ​ഷം ഒ​ന്നി​ച്ച് പു​റ​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന​തും പ​തി​വാ​ക്കി.

സം​ഭ​വ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ഇ​രു​വ​രും ന​ട​ക്കാ​ൻ പോ​യി. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കാ​ത്തി​രു​ന്ന സ​ഞ്ജു​വും സു​ഹൃ​ത്തു​ക്ക​ളാ​യ രോ​ഹി​ത്തും സി​ദ്ധാ​ർ​ഥും ചേ​ർ​ന്ന് ആ​ഷി​ഷി​നെ ആ​ക്ര​മി​ക്കു​ക​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ കാ​റി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പാ​ല​ക്കാ​ട്ട് യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല്ലി​ക്കൊ​ന്നു

പാ​ല​ക്കാ​ട്‌: യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല്ലി​ക്കൊ​ന്നു. ക​ഞ്ചി​ക്കോ​ട് വാ​ട്ട​ർ ടാ​ങ്ക് ജം​ഗ്ഷ​ൻ പ​ഴ​യ പോ​സ്റ്റ്‌ ഓ​ഫീ​സ് തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന ആ​ർ. ബാ​ബു ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ആ​ർ. സ​തീ​ഷി​നെ വാ​ള​യാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ബു​വി​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ബാ​ബു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നാ​ലെ വാ​ള​യാ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ സ​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഇ​വ​ർ ക​ഞ്ചി​ക്കോ​ടാ​ണ് താ​മ​സം. ഇ​രു​വ​രും മ​ദ്യ​പി​ച്ചെ​ത്തി പ​ര​സ്പ​രം വ​ഴ​ക്കു​ണ്ടാ​ക്കു​ക പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

National

സ​ഹോ​ദ​രി ഒ​ളി​ച്ചോ​ടി​യ​തി​ന്‍റെ പേ​രി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ഹാ​സം; യു​വാ​വും സു​ഹൃ​ത്തും ദ​മ്പ​തി​മാ​രെ വെ​ടി​വ​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​നെ ചൊ​ല്ലി​യു​ള്ള പ​രി​ഹാ​സം അ​തി​രു​വി​ട്ട​പ്പോ​ൾ യു​വാ​വ് അ​യ​ൽ​വാ​സി​ക​ളാ​യ ദ​മ്പ​തി​മാ​രെ വെ​ടി​വ​ച്ചു കൊ​ന്നു. മെ​യി​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ആ​ന​ന്ദ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന​ന്ദി​ന്‍റെ സ​ഹോ​ദ​രി ഇ​ത​ര മ​ത​സ്ഥ​നാ​യ യു​വാ​വി​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി അ​യ​ൽ​വാ​സി​യാ​യ മ​ഹേ​ഷ് ച​ന്ദ്ര​യും ഭാ​ര്യ​യും ആ​ന​ന്ദി​നെ പ​തി​വാ​യി ക​ളി​യാ​ക്കാ​റു​ണ്ടാ​യി​രു​ന്നു.

ഇ​തി​ൽ ക​ലി​പൂ​ണ്ട ആ​ന​ന്ദ്, മ​ഹേ​ഷ് ച​ന്ദ്ര​യു​ടെ ബ​ന്ധു​വി​ന്‍റെ മ​രു​മ​ക​ൻ അ​ർ​ജു​നെ കൂ​ട്ടു​പി​ടി​ച്ച് മ​ഹേ​ഷ് ച​ന്ദ്ര​യെ​യും ഭാ​ര്യ​യെ​യും കൊ​ന്ന് വീ​ട് കൊ​ള്ള​യ​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി 18നാ​ണ് മ​ഹേ​ഷ് ച​ന്ദ്ര​യു​ടെ മ​ക​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങി​യ സ്വ​ർ​ണം കൊ​ള്ള​യ​ടി​ക്കാ​നാ​ണ് ഇ​വ​ർ പ​ദ്ധ​തി​യി​ട്ട​ത്.

ആ​ന​ന്ദും അ​ർ​ജു​നും മ​ഹേ​ഷ് ച​ന്ദ്ര​യെ​യും ഭാ​ര്യ അ​നി​ത​യെ​യും വെ​ടി​വ​ച്ചു കൊ​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച് ഇ​രു​വ​രും ക​ട​ന്നു​ക​ള​ഞ്ഞു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഫ്ളാ​ഷ് ലൈ​റ്റ് സം​ഭ​വ​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​രു​വ​രും പോ​യ​ത്. ഫ്ളാ​ഷ് ലൈ​റ്റി​നെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​യ​ത്.

മെ​യി​ൻ​പു​രി പോ​ലീ​സ് ര​ണ്ട് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട് പി​സ്റ്റ​ളു​ക​ളും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

Kerala

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ർ ഇ​ടി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ന​സീ​ബ് സു​ലൈ​മാ​ൻ, ആ​സി​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ന​ന്ദി​ന്‍റെ കാ​ലി​ന് ര​ണ്ട് പൊ​ട്ട​ലു​ണ്ട്. ദേ​ഹ​ത്തു​കൂ​ടി കാ​ർ ക​യ​റ്റി ഇ​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ന​ന്ദ് ഉ​രു​ണ്ടു മാ​റു​ക​യാ​യി​രു​ന്നു.

National

വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി; വ​ര​ൻ പി​ടി​യി​ൽ

മും​ബൈ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ച​ന്ദ് (30) എ​ന്ന യു​വാ​വി​നെ​യാ​ണ് സു​ഹൃ​ത്ത് ആ​തി​ഖ് തം​ബോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​തി​ഖ് കൊ​ല്ല​പ്പെ​ട്ട ച​ന്ദി​ന്‍റെ പ​ക്കി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ വേ​ദി​യി​ൽ വ​ന്ന് പ​ണം ആ​വ‍​ശ്യ​പ്പെ​ടു​മെ​ന്നും ച​ന്ദ് ആ​തി​ഖി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വി​വാ​ഹം ത​ട​സ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ൾ ച​ന്ദി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഖി​ന്‍റെ വി​വാ​ഹ ദി​വ​സം ഖോ​ക​ർ​മോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ച​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ആ​തി​ഖി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

National

സ്വ​ത്തി​നെ ചൊ​ല്ലി കു​ടും​ബ​വ​ഴ​ക്ക്; മ​ക​നെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ൽ സ്വ​ത്തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ 12 വ​യ​സു​ള്ള മ​ക​നെ പിതാവ് കൊ​ല​പ്പെ​ടു​ത്തി. ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​യാ​യ രാ​ജേ​ഷ് ആ​ണ് മ​ക​ൻ മാ​യ​ങ്കി​നെ കൊ​ന്ന​ത്.

രാ​ജേ​ഷും ഭാ​ര്യ ഊ​ർ​മ്മി​ള​യും ഏ​റെ കാ​ല​മാ​യി സ്വ​ത്തി​നെ ചൊ​ല്ലി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ രാ​ജേ​ഷും മാ​യ​ങ്കും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ഊ​ർ​മ്മി​ള ജോ​ലി​ക്ക് പോ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ ഊ​ർ​മ്മി​ള വീ​ടിനു​ള്ളി​ൽ ര​ക്ത​ക്ക​റ​ക​ൾ ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് നടത്തിയ തി​ര​ച്ചി​ലി​ലാ​ണ് പെ​ട്ടി​ക്കു​ള്ളി​ൽ മാ​യ​ങ്കി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് മാ​യ​ങ്കി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ‍​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യി.

ഊ​ർ​മ്മി​ള​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജേ​ഷി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

National

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ക​ളെ കൊ​ന്നു; പി​താ​വും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് മ​ക്ക​ളി​ൽ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി പി​താ​വ്.

ന​ന്ദേ​ഡ് ജി​ല്ല​യി​ലെ മു​ഖേ​ദ് താ​ലൂ​ക്കി​ലെ കെ​രൂ​ർ ഗ്രാ​മ​വാ​സി​യാ​യ പാ​ണ്ഡു​രം​ഗ് കോ​ണ്ട്മം​ഗ​ലെ​യാ​ണ്, ആ​റു വ​യ​സു​ള്ള മ​ക​ളെ കൊ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പാ​ണ്ഡു​രം​ഗ് (28), ഗ്രാ​മ സ​ർ​പ​ഞ്ച് ഗ​ണേ​ഷ് രാ​മ​ച​ന്ദ്ര ഷി​ൻ​ഡെ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി നി​സാ​മാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു.

യെ​ദ​പ്പ​ള്ളി​യി​ലെ നി​സാം സാ​ഗ​ർ ക​നാ​ലി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് നി​സാ​മാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​സാ​യ് ചൈ​ത​ന്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ മ​രി​ച്ച​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ജി​ല്ല​യി​ലെ കെ​രൂ​ർ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ്രാ​ചി (ആ​റ്) ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

കു​ട്ടി​യു​ടെ പി​താ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​ക​ൾ ഒ​രു ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​ൻ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രാ​മ​ത്തി​ൽ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന പാ​ണ്ഡു​രം​ഗ് വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

പാ​ണ്ഡു​രം​ഗി​ന് മൂ​ന്ന് വ​യ​സു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യും ആ​റ് വ​യ​സു​ള്ള ഇ​ര​ട്ട പെ​ൺ​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. എ​ന്നാ​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് കു​ട്ടി​ക​ൾ എ​ന്ന മാ​ന​ദ​ണ്ഡം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ന​ല്ലാ​യി​രു​ന്നു.

പാ​ണ്ഡൂ​രാം​ഗ് ഇ​തേ​ക്കു​റി​ച്ച് ത​ന്‍റെ സു​ഹൃ​ത്തും ഗ്രാ​മ​ത്തി​ലെ നി​ല​വി​ലെ സ​ർ​പ​ഞ്ചു​മാ​യ ഗ​ണേ​ഷ് ഷി​ൻ​ഡെ​യു​മാ​യി ആ​ലോ​ചി​ച്ചു. കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കാ​നാ​ണ് ഇ​വ​ർ ആ​ദ്യം ആ​ലോ​ചി​ച്ച​ത്. എ​ന്നാ​ൽ, മ​ക​ൾ തി​രി​ച്ചു​വ​ന്നാ​ൽ ഉ​ണ്ടാ​കാ​വു​ന്ന അ​ന​ന്ത​ര​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഭ​യ​ന്ന ഇ​വ​ർ, തു​ട​ർ​ന്ന് കു​ട്ടി​യെ കൊ​ല്ലാ​നും അ​തൊ​രു അ​പ​ക​ട​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​ണ്ഡു​രം​ഗ്, പ്രാ​ചി​യെ നി​സാം സാ​ഗ​റി​ലെ ക​നാ​ലി​ൽ ത​ള്ളി​യി​ട്ട​തി​ന് ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള വ​യ​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഗ്രാ​മ​വാ​സി​ക​ൾ വെ​ള്ള​ത്തി​ൽ എ​ന്തോ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്.

National

യു​വ​തി​യെ പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നു

ഋ​ഷി​കേ​ശ്: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ യു​വ​തി​യെ പ​ങ്കാ​ളി വെ​ടി​വ​ച്ചു കൊ​ന്നു. എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി പ്രീ​തി റാ​വ​ത്ത് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഡെ​റാ​ഡൂ​ൺ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

വി​വാ​ഹ​മോ​ചി​ത​യാ​യ പ്രീ​തി, ശി​വാ​ജി ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഒ​രു വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഋ​ഷി​കേ​ശി​ൽ വ​ച്ച് വി​വാ​ഹി​ത​നാ​യ സു​രേ​ഷ് ഗു​പ്ത എ​ന്ന​യാ​ളെ പ്രീ​തി പ​രി​ച​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി. പ്രീ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ ഭാ​ര്യ​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ ഇ​യാ​ൾ അ​പേ​ക്ഷ ന​ൽ​കി. ഇ​തി​നി​ടെ ബ​ന്ധ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ പ്രീ​തി​യു​ടെ ബ​ന്ധു​ക്ക​ൾ, വി​വാ​ഹ​ത്തി​ന് മു​മ്പ് ഋ​ഷി​കേ​ശി​ൽ ഒ​രു വീ​ട് വാ​ങ്ങാ​ൻ സു​രേ​ഷി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യി ഹ​രി​ദ്വാ​റി​ലെ ല​ക്സ​റി​ലു​ള്ള ത​ന്‍റെ സ്വ​ത്തു​ക്ക​ൾ 35 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ അ​ദ്ദേ​ഹം ഋ​ഷി​കേ​ശി​ൽ വീ​ട് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​നു​യോ​ജ്യ​മാ​യ വീ​ട് ക​ണ്ടെ​ത്താ​ൻ സു​ര​ഷി​ന് ക​ഴി​ഞ്ഞി​ല്ല.

ഇ​തേ​ചൊ​ല്ലി സു​രേ​ഷും പ്രീ​തി​യും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി. പ്രീ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഭാ​ര്യ​യി​ൽ നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും സ്വ​ത്തു​ക്ക​ൾ മു​ഴു​വ​ൻ വി​റ്റി​ട്ടും ഋ​ഷി​കേ​ശി​ൽ ഒ​രു വീ​ട് വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​മു​ണ്ടാ​യ വി​ഷാ​ദം മൂ​ല​മാ​ണ് ഗു​പ്ത, പ്രീ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ജ​യ് സിം​ഗ് പ​റ​ഞ്ഞു.

പ്രീ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഋ​ഷി​കേ​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം) പ്ര​കാ​രം ഗു​പ്ത​യ്‌​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

യു​വ​തി​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത് പോ​ലീ​സ്

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​രു​​​മി​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​ന്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി യു​​​വ​​​തി​​​യെ കെ​​​ട്ടി​​​ത്തൂ​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ യു​​​വ​​​തി സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന് അ​​​യ​​​ച്ച ശ​​​ബ്ദ​​സ​​​ന്ദേ​​​ശം പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു.

ത​​​ന്‍റെ ജീ​​​വ​​​ന് അ​​​പാ​​​യ​​​മു​​​ണ്ടെ​​​ന്നും ത​​​നി​​​ക്കെ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി വൈ​​​ശാ​​​ഖ​​​നാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് യു​​​വ​​​തി സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന് സ​​​ന്ദേ​​​ശമ​​​യ​​​ച്ച​​​ത്. ഇ​​​തു​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

യു​​​വ​​​തി കൊ​​​ല്ല​​​പ്പെ​​​ട്ട ദി​​​വ​​​സം രാ​​​വി​​​ലെ 9.30നാ​​​ണ് സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​ത്. താ​​​ന്‍ ഒ​​​രി​​​ക്ക​​​ലും ജീ​​​വ​​​നൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ഓ​​​ഫീ​​​സ് ന​​​മ്പ​​​റി​​​ലേ​​​ക്കു വ​​​ന്ന ഈ ​​​സ​​​ന്ദേ​​​ശം പി​​​ന്നീ​​​ടാ​​​ണ് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തെ​​​ന്നാ​​​ണ് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന്‍റെ മൊ​​​ഴി.

16 വ​​​യ​​​സി​​​ല്‍ നേ​​​രി​​​ട്ട പീ​​​ഡ​​​ന​​​മു​​​ള്‍​പ്പെ​​​ടെ വി​​​വ​​​രി​​​ക്കു​​​ന്ന ഡ​​​യ​​​റി​​​യു​​​ടെ ഭാ​​​ഗ​​​വും യു​​​വ​​​തി സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റി​​​ന് വാ​​​ട്‌​​​സാ​​​പ്പി​​​ല്‍ അ​​​യ​​​ച്ചു കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഈ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​ച്ച​​​ത് അ​​​റി​​​യാ​​​തെ​​​യാ​​​ണ് യു​​​വ​​​തി​​​യെ ഒ​​​രു​​​മി​​​ച്ച് ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് വൈ​​​ശാ​​​ഖ​​​ന്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. പ്ര​​​തി വൈ​​​ശാ​​​ഖ​​​ന്‍ മൂ​​​ന്നുദി​​​വ​​​സം കൂ​​​ടി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ തു​​​ട​​​രും.

Kerala

കോർപറേഷൻ ജീവനക്കാരന്‍റെ കൊലപാതകം: പ്രതിക്കു ജീവപര്യന്തം കഠിന തടവും പിഴയും

തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്‍റേതാണ് ഉത്തരവ്.

2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു.  കന്‍റോൺമെന്‍റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.

National

വി​ര​ലു​ക​ളും മൂ​ക്കും അ​റു​ത്തു​മാ​റ്റി, ത​ല ത​ക​ർ​ത്തു; 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​കാ​സ്‌​ന​ഗ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​വ് ഒ​ളി​വി​ൽ പോ​യി.

പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​നീ​ഷ തോ​മ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​കാ​സ്‌​ന​ഗ​ർ കോ​ട്‌​വാ​ലി പ​രി​ധി​യി​ലു​ള്ള ധാ​ലി​പ്പൂ​രി​ലെ ശ​ക്തി ക​നാ​ലി​ന് സ​മീ​പ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ വി​ര​ലു​ക​ളും മൂ​ക്കും അ​റു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല ത​ക​ർ​ത്ത​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ധാ​ലി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ മ​നീ​ഷ, മ​രു​ന്ന് വാ​ങ്ങാ​നാ​യി ത​ന്‍റെ ബ​ന്ധു​വാ​യ സു​രേ​ന്ദ്ര​യെ​ന്ന യു​വാ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ഇ​തി​ൽ മ​നീ​ഷ​യും സു​രേ​ന്ദ്ര​യും ഒ​രു​മി​ച്ച് ബൈ​ക്കി​ൽ പോ​കു​ന്ന​ത് ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന മൂ​ർ​ച്ച​യു​ള്ള അ​രി​വാ​ളി​ന് സ​മാ​ന​മാ​യ ആ​യു​ധം സു​രേ​ന്ദ്ര അ​ടു​ത്ത കാ​ല​ത്താ​ണ് വാ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ൽ പോ​യി.

മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ആ​യു​ധ​വും ബൈ​ക്കും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി ക​നാ​ലി​ൽ ചാ​ടി​യി​ട്ടു​ണ്ടാ​കാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. എ​സ്ഡി​ആ​ർ​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​നാ​ലി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

കൊ​ല​പാ​ത​ക​ത്തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ഡെ​റാ​ഡൂ​ൺ എ​സ്പി അ​ജ​യ് സിം​ഗ് അ​റി​യി​ച്ചു. എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും യു​വാ​വി​നാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

 

NRI

ഡയറിക്കുറിപ്പിലെ സംശയത്തിൽ ഭാര്യയെ വെട്ടിക്കൊന്നു; അഗ്നിശമന സേനാംഗത്തിനെതിരെ കൊലക്കുറ്റം ചുമത്തി

നോർത്ത് ഹോളിവുഡ് (ലൊസാഞ്ചലസ്): സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഡ്യൂട്ടിയിലായിരുന്ന ഗ്ലെൻഡേൽ അഗ്നിശമന സേനാംഗത്തിനെതിരേ ലോസ് ആഞ്ചലസ് പോലീസ് കൊലക്കുറ്റം ചുമത്തി.

വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ ആൻഡ്രൂ ജിമെനെസ്(45) ആവശ്യപ്പെട്ടത് ഭാര്യയുടെ ക്ഷേമം അന്വേഷിക്കുന്നതിനാണ്. ഇതേതുടർന്ന് വീട്ടിലെത്തിയ പോലീസ് കണ്ടെത്തിയത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആൻഡ്രൂവിന്‍റെ ഭാര്യ മൈറ ജിമെനെസ്(45) മൃതദേഹമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോടാലി ഉപയോഗിച്ച് ആൻഡ്രൂ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് നടുക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

മൈറയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആൻഡ്രൂ സംശയിച്ചിരുന്നതായും ഭാര്യയുടെ ഡയറി വായിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നുമാണ് റിപ്പോർട്ടുകൾ. കുറ്റം തെളിയിക്കപ്പെട്ടാൽ 26 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആൻഡ്രൂവിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ പ്രതി ജയിലിലാണ്.

കൊല്ലപ്പെട്ട മൈറ ജിമെനെസ് വിൽഷയർ പാർക്ക് എലിമെന്‍ററി സ്കൂളിലെ അധ്യാപികയായിരുന്നു. മൈറയുടെ വിയോഗത്തിൽ സ്കൂൾ അധികൃതരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ആൻഡ്രൂ ജിമെനെസ് 2008 മുതൽ ഗ്ലെൻഡേൽ ഫയർ ഡിപ്പാർട്ട്മെന്റിൽ പാരാമെഡിക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേസിന്‍റെ വിചാരണ ഫെബ്രുവരി 19ലേക്ക് മാറ്റി.

NRI

ഡി​ട്രോ​യി​റ്റി​ൽ 17 വയസുകാ​രി​യു​ടെ കൊ​ല​പാ​ത​കം: അ​മ്മ​യെ​യും മ​ക​നെ​യും വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉത്തരവ്

ഡി​ട്രോ​യി​റ്റ്: ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള 17 വയസു കാ​രി ല​ണ്ട​ൻ തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ അ​മ്മ​യെ​യും മ​ക​നെ​യും വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

23 വ​യ​​സു​കാ​ര​നാ​യ ജാ​ല​ൻ പെ​ൻ​ഡ​ർ​ഗ്രാ​സ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ 49 വ​യ​​സു​കാ​രി ചാ​ർ​ല പെ​ൻ​ഡ​ർ​ഗ്രാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി വി​ചാ​ര​ണ ന​ട​ത്താ​ൻ ജ​ഡ്ജി സാ​ബ്രി​ന ജോ​ൺ​സ​ൺ വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്.

2025 ഏ​പ്രി​ലി​ലാ​ണ് ല​ണ്ട​ൻ തോ​മ​സി​നെ കാ​ണാ​താ​കു​ന്ന​ത്. ജാ​ല​ന്‍റെ വീ​ട്ടി​ൽ ല​ണ്ട​നെ കൊ​ണ്ടു​വി​ട്ട​തി​നുശേ​ഷ​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യോ​ളം സൗ​ത്ത്ഫീ​ൽ​ഡി​ലെ ഒ​രു പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ  കാ​റി​ലെ പ്ലാ​സ്റ്റി​ക് ബി​ന്നി​നു​ള്ളി​ൽ നി​ന്നാ​ണ് പി​ന്നീ​ട് ല​ണ്ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​കം മ​റ​ച്ചു​വയ്​ക്കാ​നും മൃ​ത​ദേ​ഹം ക​ട​ത്താ​നും ചാ​ർ​ല പെ​ൻ​ഡ​ർ​ഗ്രാ​സ് ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. മു​ദ്ര​വ​ച്ച പ്ലാ​സ്റ്റി​ക് ബി​ൻ മാ​റ്റാ​ൻ ഇ​വ​ർ സു​ഹൃ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​കം, ത​ട​ഞ്ഞു​വയ്ക്ക​ൽ , തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Kerala

ഒ​രു​മി​ച്ച് ജീവനൊടുക്കാൻ പെ​ൺ​സു​ഹൃ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ പെ​ൺ​സു​ഹൃ​ത്തി​നെ ഒ​രു​മി​ച്ച് ജീവനൊടുക്കാ​ൻ വി​ളി​ച്ചു​വ​രുത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഇ​രു​വ​രും ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട ശേ​ഷം യു​വ​തി​യു​ടെ സ്റ്റൂ​ൾ യു​വാ​വ് ത​ട്ടി മാ​റ്റു​ക​യാ​യി​രു​ന്നു.

വൈ​ശാ​ഖ​ൻ എ​ന്ന യു​വാ​വാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വൈ​ശാ​ഖ​ന്‍റെ സ്ഥാപനത്തിൽ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​യി​രു​ന്നു ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സ് വെ​ശാ​ഖ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

National

ട്രെ​യി​നിൽ വാ​ക്കു​ത​ർ​ക്കം; കോ​ള​ജ് അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ന്നു

മും​ബൈ: ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ള​ജ് അ​ധ്യാ​പ​ക​നെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് ല​ക്ച​റ​ർ അ​ലോ​ക് കു​മാ​ർ സിം​ഗ്(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ലാ​ദ് സ്റ്റേ​ഷ​നി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ലോ​ക് കു​മാ​റും സ​ഹ​യാ​ത്രി​ക​നാ​യ ഓം​കാ​ർ ഷി​ൻ​ഡെ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഓം​കാ​ർ അ​ലോ​കി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് അ​ലോ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. പോ​ലീ​സ് അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 200 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. റെ​യി​ൽ​വേ​യു​ടെ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സി​സ്റ്റ​വും ഉ​പ​യോ​ഗി​ച്ചു.

മ​ലാ​ദി​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വി​ള​പ്പി​ൽ​ശാ​ല ചി​ല​പ്പാ​റ അ​രു​വി​പ്പു​റ​ത്താ​ണ് സം​ഭ​വം. ചി​ല​പ്പാ​റ സ്വ​ദേ​ശി വി​ദ്യ ച​ന്ദ്ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ര​തീ​ഷി​നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം. ര​തീ​ഷു​മാ​യി വി​ദ്യ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ്.

വി​ദ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം രതീഷ് സുഹൃത്തിനോടു പറഞ്ഞു. സു​ഹൃ​ത്താ​ണ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു.

National

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ മൗ​ജ്പു​റി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി. ഫൈ​സാ​ൻ (24) എ​ന്ന യു​വാ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  

മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഫൈ​സാ​നെ കൊ​ന്ന​തെ​ന്നാ​ണ് യു​വാ​വ്  പ​റ​ഞ്ഞ​ത്. ത​ന്നെ നാ​ല് മാ​സം മു​മ്പ് ഫൈ​സാ​ൻ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ന് പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഫൈ​സാ​നെ കൊ​ല​പ്പെ​ടു​ത്തി​തെ​ന്നു​മാ​ണ് പ്ര​തി വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ത​ന്‍റെ കു​ടും​ബ​ത്തി​നോ സു​ഹൃ​ത്തു​ക​ൾ​ക്കോ യാ​തൊ​രും ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു. 

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ പ്ര​തി പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്നും സാ​മ്പ​ത്തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പ്ര​തി കൊ​ല ന​ട​ത്തി​യ​തെ​ന്നു​മാ​ണ് മ​രി​ച്ച ഫൈ​സാ​ന്‍റെ സ​ഹോ​ദ​ര​ൻ സ​ൽ​മാ​ൻ‌ പ​റ​ഞ്ഞ​ത്. 

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഫൈ​സാ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. മൗ​ജ്പു​റി​ലെ ഒ​രു ക​ഫേ​യി​ൽ‌ വ​ച്ച് പ്ര​തി ഫൈ​സാ​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫൈ​സാ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. 

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​ച്ഛ​ൻ കു​റ്റം സ​മ്മ​തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ങ്ങി. കു​ട്ടി​യെ താ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ച്ഛ​ൻ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ‌​ടു സ​മ്മ​തി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്‍​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​റ്റ​സ​മ്മ​തം.

കു​ട്ടി​യു​ടെ അ​ച്ഛ​ൻ ഷി​ജി​നെ പോ​ലീ​സ് ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യാ​ണ് ഷി​ജി​ന്‍റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടെ​യും മ​ക​നാ​യ ഇ​ഹാ​ൻ കു​ഴ​ഞ്ഞ് വീ​ണ​ത്. പി​ന്നാ​ലെ കു​ട്ടി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു.

പോ​സ്റ്റ്‍​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​തി​നു​ള്ള കാ​ര​ണം തി​രി​ച്ച​റി​യാ​നാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​ന്‍റെ വ​യ​റ്റി​ൽ ക്ഷ​ത​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കാ​ര്യ​മാ​യ വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​ട്ടി​യെ മ​ടി​യി​ലി​രു​ത്തി കൈ​മു​ട്ട് കൊ​ണ്ട് വ​യ​റ്റി​ൽ ഇ​ടി​ച്ചു​വെ​ന്ന് ഷി​ജി​ന്‍ മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Kerala

ഭാ​ര്യ​യെ കൊ​ന്നു, മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് പ്രചരിപ്പിച്ചു, യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളു​രു: ഭാ​ര്യ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഹൃ​ദ​യാ​ഘാ​ത​മെ​ന്ന് വ​രു​ത്തി തീ​ർ​ത്ത യു​വാ​വ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി ജി​ല്ല​യി​ലെ നെ​ഗി​ന​ഹ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​ജേ​ശ്വ​രി ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​ർ (21) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഫ​ക്കീ​ര​പ്പ ഗി​ല​ക്ക​ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​വ​സം​സ്കാ​ര ച​ട​ങ്ങി​നെ​ത്തി​യ രാ​ജേ​ശ്വ​രി​യു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ പാ​ട് ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ രാ​ജേ​ശ്വ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഫ​ക്കീ​ര​പ്പ കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജ​യി​ലി​ലേ​ക്ക​യ​ച്ചു.

വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും മ​ക്ക​ളി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ​ക്കി​ര​പ്പ രാ​ജേ​ശ്വ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

രാ​ജേ​ശ്വ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു

Kerala

കൊ​ടും കു​റ്റ​വാ​ളി​ക​ൾ, ജ​യി​ലി​നു​ള്ളി​ൽ പ്ര​ണ​യം മൊ​ട്ടി​ട്ടു, വി​വാ​ഹ​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും വി​വാ​ഹി​ത​രാ​കു​ന്നു.

കൊ​ടും കു​റ്റ​വാ​ളി​ക​ളാ​യ പ്രി​യ സേ​ത്ത്-​ഹ​നു​മാ​ൻ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് വ​ധു വ​ര​ൻ​ന്മാ​ർ. വി​വാ​ഹ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ഇ​രു​വ​ർ​ക്കും 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ദു​ഷ്യ​ന്ത് ശ​ർ​മ എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് സ​ങ്ക​നേ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്രി​യ, ആ​റ് മാ​സം മു​ന്പാ​ണ് അ​തെ ജ​യി​ലി​ൽ വ​ച്ച് ഹ​നു​മാ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​യ​തും.

പോ​ലീ​സി​നെ ഭ​യ​ന്ന് കൊ​ല ന​ട​ത്തി​യ പ്രി​യ സേ​ത്ത്

ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലു​ടെ​യാ​ണ് പ്രി​യ, ദു​ഷ്യ​ന്ത് ശ​ർ​മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യ​പ്പെ​ടാ​നെ​ന്ന വ്യാ​ജേ​ന ബ​ജാ​ജ് ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ദു​ഷ്യ​ന്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു പ്രി​യ​യു​ടെ ല​ക്ഷ്യം. കാ​മു​ക​ന്‍റെ​യും മ​റ്റൊ​രാ​ളു​ടെ​യും സ​ഹാ​യം പ്രി​യ​ക്ക് ല​ഭി​ച്ചി​രു​ന്നു.

ഫ്ലാ​റ്റി​ലെ​ത്തി​യ ദു​ഷ്യ​ന്തി​നെ ഇ​വ​ർ ത​ട​വി​ലാ​ക്കി. തു​ട​ർ​ന്ന് ദു​ഷ്യ​ന്തി​ന്‍റെ പി​താ​വി​നെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.

തു​ട​ർ​ന്ന് ദു​ഷ്യ​ന്ത് പു​റ​ത്തി​റ​ങ്ങി​യാ​ൽ ത​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് ഭ​യ​പ്പെ​ട്ട മൂ​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ കൊ​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് നി​ര​വ​ധി ത​വ​ണ കു​ത്തി​ക​യും ഒ​രു സ്യൂ​ട്ട്കേ​സി​നു​ള്ളി​ൽ വ​ച്ച് ആ​മേ​ർ എ​ന്ന കു​ന്നി​ൻ മു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി പ്രി​യ​യെ​യും സു​ഹൃ​ത്തു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

കാ​മു​കി​ക്ക് വേ​ണ്ടി അ​ഞ്ച് കൊ​ല ചെ​യ്ത ഹ​നു​മാ​ൻ പ്ര​സാ​ദ്

2017 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു ഹ​നു​മാ​ൻ പ്ര​സാ​ദ്, കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മൂ​ന്ന് മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ യു​വ​തി ഹ​നു​മാ​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഹ​നു​മാ​ൻ കൊ​ല​പ്പെ​ടു​ത്തി. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ കൊ​ല​പാ​ത​കം ക​ണ്ടു നി​ന്ന മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൂ​ടി കൊ​ന്നു. ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വ​വ​മാ​യി​രു​ന്നു ഇ​ത്.

National

ക​മി​താ​ക്ക​ളാ​യ മു​സ്‌​ലീം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യെ​യും വെ​ട്ടി​ക്കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ക​മി​താ​ക്ക​ളാ​യ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യെ​യും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കെ​ട്ടി​യി​ട്ടു വെ​ട്ടി​ക്കൊ​ന്നു.

അ​ർ​മാ​ൻ(27), കാ​ജ​ൽ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ർ​മാ​ൻ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി മൊ​റാ​ദാ​ബാ​ദി​ലാ​യി​രു​ന്നു താ​മ​സം. ഇ​തി​നി​ടെ കാ​ജ​ലി​നെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യും ചെ​യ്തു.

ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ കാ​ജ​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കാ​ജ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ർ​മാ​നെ​യും കാ​ജ​ലി​നെ​യും കാ​ണാ​താ​യെന്നു കാ​ട്ടി അ​ർ​മാ​ന്‍റെ പി​താ​വ് ഹ​നീ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​രു​വ​രെ​യും ത​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി​യെന്നു കാ​ജ​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ർ പോ​ലീ​സിനു മൊ​ഴി ന​ൽ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട സ്ഥ​ലം ഇ​വ​ർ പോ​ലീ​സി​നു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​രെ​യും കെ​ട്ടി​യി​ട്ട് വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോടു സമ്മതിച്ചു. പെ​ൺ​കു​ട്ടി​യു​ടെ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യെ​ന്നും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

International

ഭാര്യയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു; കൊലപാതകക്കുറ്റം നിഷേധിച്ച് ഇന്ത്യന്‍ വംശജന്‍

അഡ്‌ലെയ്‌ഡ്: ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ വിക്രാന്ത് താക്കൂര്‍ (34) കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും നിയമപരമായി കുറ്റം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. 

നിയമപരമായ അര്‍ത്ഥത്തിലുള്ള 'കൊലപാതകം' എന്ന കുറ്റമാണ് അദ്ദേഹം നിഷേധിച്ചത്. ആസൂത്രിതമായ കൊലപാതകമല്ല നടന്നതെന്ന വാദത്തിലൂന്നിയാണ് അദ്ദേഹം മൊഴി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡ്ലെയ്ഡിലെ പാരലോവിയിലുള്ള വസതിയിലാണ് വിക്രാന്ത് താക്കൂറിന്‍റെ ഭാര്യ സുപ്രിയ താക്കൂര്‍ കൊല്ലപ്പെട്ടത്. അഡ്ലയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഭാര്യയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് വിക്രാന്ത് സമ്മതിച്ചത്. എന്നാല്‍, കൊലപാതകക്കുറ്റത്തിന് പകരം 'മനപ്പൂര്‍വമല്ലാത്ത നരഹത്യ' എന്ന ഗണത്തില്‍ പെടുത്താവുന്ന കുറ്റമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

വിക്രാന്തിന്‍റെ ഭാഗികമായ കുറ്റസമ്മതം പ്രോസിക്യൂഷന്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ കേസില്‍ കൂടുതല്‍ വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. ദമ്പതികള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. സംഭവസമയത്ത് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. നിലവില്‍ റിമാന്‍ഡിലുള്ള വിക്രാന്ത് താക്കൂറിനെ ഏപ്രിലില്‍ കോടതിയില്‍ ഹാജരാക്കും.

 

National

വിവാഹം രണ്ടുമാസം മുമ്പ്; ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ലക്നോ: യുപിയിലെ കുശിനഗറിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തര്യ സുജൻ സ്വദേശിയായ അരുൺ ശർമ (22), വിഷുൻപുരയിലെ ദളിത് സമുദായത്തിൽ നിന്നുള്ള നേഹ (20) എന്നിവരാണ് മരിച്ചത്. നേഹയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം അരുൺ ജീവനൊടുക്കുകയായിരുന്നു.

രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകളുണ്ടായിട്ടും 2025 നവംബറിൽ ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹം ചെയ്തു. പിന്നീട് അരുണിന്‍റെ കുടുംബം നേഹയെ സ്വീകരിച്ചു.

അയൽവാസികൾ പറയുന്നതനുസരിച്ച്, സംഭവദിവസം അരുണും നേഹയും തമ്മിൽ തർക്കമുണ്ടായിരുന്നു. അസ്വസ്ഥയായ നേഹ മുറിയിലേക്ക് പോവുകയും ചെയ്തു. ഇതേ തുടർന്ന് അരുൺ അരിവാളെടുത്ത് നേഹയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള തർക്കത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

National

ഗോ​വ​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു; റ‍​ഷ്യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

പ​നാ​ജി: ഗോ​വ​യി​ലെ മോ​ർ​ജി​മി​ലും അ​രാം​ബോ​ലി​ലും സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ റ​ഷ്യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ. മോ​ർ​ജിം സ്വ​ദേ​ശി​നി​യാ​യ എ​ലീ​ന വ​നീ​വ (37), അ​രാം​ബോ​ൾ സ്വ​ദേ​ശി​നി​യാ​യ എ​ലീ​ന ക​സ്ത​നോ​വ (37) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ സു​ഹൃ​ത്തും റ​ഷ്യ​ൻ പൗ​ര​നു​മാ​യ അ​ല​ക്സി ലി​യോ​നോ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച മോ​ർ​ജി​മി​ലെ മു​റി​യി​ൽ വ​ച്ച് വ​നീ​വ​യെ അ​ല​ക്സി ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം എ​ലീ​ന ക​സ്ത​നോ​വ​യെ അ​രാം​ബോ​ളി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം കെ​ട്ടി​യി​ട​ത്തി​ന് ശേ​ഷം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കൊ​ല്ല​പ്പെ​ട്ട ര​ണ്ട് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ആ​ല്‍​ത്ത​റ വി​നീ​ഷ് വ​ധ​ക്കേ​സ്: മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ​ത്ത​ല​വ​ന്‍ ആ​ല്‍​ത്ത​റ വി​നീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. കേ​സി​ലെ പ്ര​തി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ, ശോ​ഭ ജോ​ൺ, ര​തീ​ഷ്, ച​ന്ദ്ര​ബോ​സ്, സാ​ജു, വി​മ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​ധാ​ന സാ​ക്ഷി​ക​ൾ മ​രി​ച്ച​തും മ​റ്റ് സാ​ക്ഷി​ക​ൾ കൂ​റു മാ​റി​യ​തും കേ​സി​ൽ തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു. ആ​ല്‍​ത്ത​റ ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​ണ് വി​നീ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കേ​പ്പ​ന്‍ അ​നി​യു​ടേ​യും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ര​ണ്ടാം പ്ര​തി രാ​ജേ​ന്ദ്ര​ന്‍റേ​യും സ​ഹോ​ദ​ര​ന്‍‌​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​ട്ടാ​യി​രു​ന്നു കൊ​ല​പാ​ത​കം. സാ​ക്ഷി​ക​ൾ കൂ​റു​മാ​റി​യ​തോ​ടെ പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു.

Kerala

അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

പാ​ല​ക്കാ​ട്: അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ് ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണി (47) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ അ​യ​ൽ​വാ​സി രാ​ഹു​ലി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ട്ടേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജാ​മ​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NRI

അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി; ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

ന്യൂ​ജ​ഴ്‌​സി: സ്വ​ന്തം മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ. ഹി​ൽ​സ്‌​ബ​റോ​യി​ലെ വ​സ​തി​യി​ൽ അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി ന​ട​രാ​ജ​നെ (35) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ക്ക​ളെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഷെ​ൽ കോ​ർ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് സോ​മ​ർ​സെ​റ്റ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ക​ളി​ക്കു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ൽ ചെ​ളി​പ​റ്റി; പി​താ​വും ര​ണ്ടാ​ന​മ്മ​യും മ​ർ​ദി​ച്ച ആ​റു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: വ​സ്ത്ര​ത്തി​ൽ ചെ​ളി​പ​റ്റി​യ​തി​ന് ആ​റു​വ​യ​സു​കാ​രി​യെ പി​താ​വും ര​ണ്ടാ​ന​മ്മ​യും മ​ർ​ദി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലെ ദ​സ്ന മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

റോ​ഡി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഷി​ഫ അ​ബ​ദ്ധ​ത്തി​ൽ അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് വ​ഴു​തി​വീ​ണു. ഇ​തോ​ടെ വ​സ്ത്ര​ത്തി​ൽ ചെ​ളി​പ​റ്റി. മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ പി​താ​വ് അ​ക്ര​വും ര​ണ്ടാ​ന​മ്മ നി​ഷ​യും ചേ​ർ​ന്ന് കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും കൊ​ടും ത​ണു​പ്പി​ൽ മേ​ൽ​ക്കൂ​ര​യി​ൽ നി​ർ​ത്തു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഷി​ഫ മ​രി​ച്ച​ത്. അ​യ​ൽ​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു​വെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കു​ട്ടി​യു​ടെ വാ​രി​യെ​ല്ലി​ൽ ഒ​ടി​വു​ക​ളു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ൽ 13 മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) പ്രി​യ ശ്രീ ​പാ​ൽ പ​റ​ഞ്ഞു. പോ​ലീ​സ് അ​ക്ര​മി​നെ​യും നി​ഷ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ക്ര​മി​ന്‍റെ​യും ആ​ദ്യ ഭാ​ര്യ ത​രാ​ന​യു​ടെ​യും മ​ക​ളാ​ണ് ഷി​ഫ. മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​രാ​ന മ​രി​ച്ചു. ഈ ​ബ​ന്ധ​ത്തി​ൽ അ​ക്ര​മി​ന് മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്. ത​രാ​ന മ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ക്രം നി​ഷ​യെ വി​വാ​ഹം ചെ​യ്തു.

 

Kerala

യുവാവിന്‍റെ 15 ലക്ഷം വാങ്ങി, പിന്നെ ഒഴിവാക്കാൻ നോക്കി, മറ്റൊരാളുമായി അടുപ്പമുണ്ടാക്കി

കോ​​ട്ട​​യം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്‍റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഒ​​രു​​മി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വാ​​വാണ് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി ജീവനൊടുക്കിയത്. സാമ്പ​ത്തി​ക ത​ർ​ക്കമാണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നും മ​​റ്റ് ദു​​രൂ​​ഹ​​ത​​ക​​ളി​​ല്ലെ​​ന്നും പോ​​ലീ​​സും അറിയിച്ചു. ഇ​​ടു​​ക്കി ക​​ല്ലാ​​ര്‍ സ്വ​​ദേ​​ശി ഷേ​​ര്‍​ളി മാ​​ത്യു(45)വി​​നെ കോ​​ട്ട​​യം ആ​​ലും​​മൂ​​ട് സ്വ​​ദേ​​ശി ജോ​​ബ് സ​​ക്ക​​റി​​യ (38) ക​​ഴു​​ത്തു മു​​റി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ ​​ശേ​​ഷം ജീവനൊടുക്കിയതാണെന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഷേ​​ര്‍​ലി ആ​​റു മാ​​സം മു​​മ്പ് വീ​​ടു വ​​ച്ച​​ശേ​​ഷം ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ചാ​​യി​​രു​​ന്നു താ​​മ​​സം. വീ​​ടു പ​​ണി​​യാ​​നു​​ള്‍​പ്പെ​​ടെ ജോ​​ബി​​ല്‍​നി​​ന്ന് 15 ല​​ക്ഷ​​ത്തോ​​ളം രൂ​​പ വാ​​ങ്ങി​​യിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇ​​യാ​​ളെ ഒ​​ഴി​​വാ​​ക്കാ​​ന്‍ മ​​റ്റൊ​​രാ​​ളു​​മാ​​യി നാ​​ലു മാ​​സം മു​​മ്പു ഷേ​​ര്‍​ലി അ​​ടു​​പ്പ​​മു​​ണ്ടാ​​ക്കി​​യ​​താണ് കൊ​​ല​​യ്ക്കു കാ​​ര​​ണ​​മാ​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ജോ​​ബി​​നോ​​ട് കൂ​​വ​​പ്പ​​ള്ളി​​യി​​ലേ​​ക്ക് ഇ​​നി ചെ​​ല്ല​​രു​​തെ​​ന്നും ഒ​​രു​​മി​​ച്ചു ക​​ഴി​​യാ​​ന്‍ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്‍റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോ​​ബ് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ വ​​ലി​​യ വ​​രു​​മാ​​ന​​ത്തോ​​ടെ ന​​ട​​ത്തി​​യി​​രു​​ന്ന ട്യൂ​​ഷ​​ന്‍ സെ​​ന്‍റ​ര്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പ്ര​​വ​​ര്‍​ത്ത​​നം നി​​ർ​ത്തി​​യി​​രു​​ന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്‍റർ നിർത്തിയതെന്നു പറയുന്നു.

ഒഴിവാക്കൽ, കലഹം

ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്‍റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ
ജോ​​ബി​​നെ​​തി​​രേ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സി​​ല്‍ ഷേർളി പ​​രാ​​തി ന​​ല്‍​കി. എ​​ന്നാ​​ല്‍, പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ ച​​ര്‍​ച്ച​​യ്ക്കു വി​​ളി​​ച്ച​​പ്പോ​​ള്‍ സ​​ഹ​​ക​​രി​​ക്കാ​​ന്‍ ഷേ​​ര്‍​ലി താ​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല. ഇ​​തി​​നി​​ടെ, ത​​ന്‍റെ പ​​ണം ത​​ര​​ണ​​മെ​​ന്ന ക​​ടു​​ത്ത നി​​ല​​പാ​​ട് ജോ​​ബ് സ്വീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​രു​​വ​​രും ത​​മ്മി​​ല്‍ പ്ര​​ശ്‌​​നം വളഷായി. ഇതിനിടെ, ഷേ​​ര്‍​ലി മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു ജോ​​ബും ഷേ​​ര്‍​ലി​​യു​​ടെ ആ​​ദ്യ ഭ​​ര്‍​ത്താ​​വി​​ന്‍റെ മ​​ക​​നും ചേ​​ര്‍ന്നു കൊ​​ച്ചി​​യി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊണ്ടുപോ​​യി. ആ ​​യാ​​ത്ര​​യി​​ലും തി​​രി​​കെ വ​​ന്ന ശേ​​ഷ​​വും ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ക​​ല​​ശ​​ലാ​​യ ബ​​ഹ​​ള​​മു​​ണ്ടാ​​യി.

ജോ​​ബ് ത​​ന്നെ വ​​ക വ​​രു​​ത്തു​​മെ​​ന്ന് അ​​ടു​​ത്തി​​ടെ പ​​രി​​ച​​യ​​ത്തി​​ലാ​​യ സു​​ഹൃ​​ത്തി​​നെ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ഷേ​​ര്‍​ളി ഫോ​​ണി​​ല്‍ അ​​റി​​യി​​ച്ചി​​രു​​ന്നു. തി​​രി​​കെ വി​​ളി​​ച്ചി​​ട്ടും ഫോ​​ണ്‍ എ​​ടു​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ദ്ദേ​​ഹമാണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി വി​​വ​​രം അ​​റി​​യി​ച്ച​​തും തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ല്‍ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​തും. സു​​ഹൃ​​ത്തി​​നെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്‌​​തെ​​ങ്കി​​ലും കൃ​​ത്യ​​ത്തി​​ല്‍ പ​​ങ്കി​​ല്ലെ​​ന്നു ക​​ണ്ട​​തി​​നാ​​ല്‍ വി​​ട്ട​​യ​​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു

കൂ​​വ​​പ്പ​​ള്ളി കു​​ള​​പ്പു​​റ​​ത്ത് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം യു​​വാ​​വ് ജീവനൊടുക്കിയ സം​​ഭ​​വ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നെ​​ടു​​ങ്ക​​ണ്ടം ക​​ല്ലാ​​ർ തു​​രു​​ത്തി​​യി​​ൽ ഷേ​​ർ​​ലി മാ​​ത്യു (45), കോ​​ട്ട​​യം ആ​​ലും​​മൂ​​ട് കു​​രു​​ട്ടു​​പ​​റ​​മ്പി​​ൽ ജോ​​ബ് സ​​ക്ക​​റി​​യ (38) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​സ്‌​​ക​​രി​​ച്ചു. ഷേ​​ർ​​ലി​​യു​​ടെ മൃ​​ത​​ദേ​​ഹം പൊ​​ൻ​​കു​​ന്നം ചേ​​പ്പും​​പാ​​റ ശാ​​ന്തി​​തീ​​രം പൊ​​തു​​ശ്‌​​മ​​ശാ​​ന​​ത്തി​​ലും ജോ​​ബ് സ​​ക്ക​​റി​​യയുടെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യ​​ത്തു​​മാ​​ണ് സം​​സ്ക​​രി​​ച്ച​​ത്.

District News

കൂ​വ​പ്പ​ള്ളി കൊ​ല​പാ​ത​കം: കാരണം സാന്പത്തിക തർക്കം

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഒ​​രു​​മി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വാ​​വ് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​തി​​ല്‍ സാ​ന്പ​ത്തി​ക ത​ർ​ക്കം കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നും മ​​റ്റ് ദു​​രൂ​​ഹ​​ത​​ക​​ളി​​ല്ലെ​​ന്നും പോ​​ലീ​​സ്. ഇ​​ടു​​ക്കി ക​​ല്ലാ​​ര്‍ സ്വ​​ദേ​​ശി ഷേ​​ര്‍​ളി മാ​​ത്യു (45)വി​​നെ കോ​​ട്ട​​യം ആ​​ലും​​മൂ​​ട് സ്വ​​ദേ​​ശി ജോ​​ബ് സ​​ക്ക​​റി​​യ (38) ക​​ഴു​​ത്തു മു​​റി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ക​​യാ​​യി​​രു​ന്നെ​​ന്ന് പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു.

കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഷേ​​ര്‍​ലി ആ​​റു മാ​​സം മു​​ന്‍​പ് വീ​​ടു വ​​ച്ച​​ശേ​​ഷം ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ചാ​​യി​​രു​​ന്നു താ​​മ​​സം. വീ​​ടു പ​​ണി​​യാ​​നു​​ള്‍​പ്പെ​​ടെ ജോ​​ബി​​ല്‍​നി​​ന്ന് 15 ല​​ക്ഷ​​ത്തോ​​ളം രൂ​​പ വാ​​ങ്ങി​​യശേഷം ഇ​​യാ​​ളെ ഒ​​ഴി​​വാ​​ക്കാ​​ന്‍ മ​​റ്റൊ​​രാ​​ളു​​മാ​​യി നാ​​ലു മാ​​സം മു​​ന്‍​പ് ഷേ​​ര്‍​ലി അ​​ടു​​പ്പ​​മു​​ണ്ടാ​​ക്കി​​യ​​താ ണ് കൊ​​ല​​യ്ക്ക് കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ജോ​​ബി​​നോ​​ട് കൂ​​വ​​പ്പ​​ള്ളി​​യി​​ലേ​​ക്ക് ഇ​​നി ചെ​​ല്ല​​രു​​തെ​​ന്നും ഒ​​രു​​മി​​ച്ചു ക​​ഴി​​യാ​​ന്‍ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നും നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​താ​​ണ് പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ വ​​ഷ​​ളാ​​ക്കി​​യ​​ത്. ജോ​​ബ് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ വ​​ലി​​യ വ​​രു​​മാ​​ന​​ത്തോ​​ടെ ന​​ട​​ത്തി​​യി​​രു​​ന്ന ട്യൂ​​ഷ​​ന്‍ സെ​​ന്‍റ​ര്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പ്ര​​വ​​ര്‍​ത്ത​​നം നി​​ർ​ത്തി​​യി​​രു​​ന്നു. സാ​​മൂ​​ഹ്യ​​മാ​​ധ്യ​​മം വ​​ഴി പ​​രി​​ച​​യ​​പ്പെ​​ട്ട് സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ​​തോ​​ടെ ഒ​​രു​​മി​​ച്ചു ക​​ഴി​​യാ​​മെ​​ന്ന ധാ​​ര​​ണ​​യി​​ലാ​​ണ് വീ​​ടു​വ​​യ്ക്കാ​​ന്‍ ജോ​​ബ് ത​ന്‍റെ ബാ​​ങ്ക് നി​​ക്ഷേ​​പം ഷേ​​ര്‍​ലി​​ക്കു ന​​ല്‍​കി​​യ​​ത്.

ഇ​​തി​​നി​​ടെ ഭി​​ന്ന​​ത രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ജോ​​ബി​​നെ​​തി​​രേ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി. എ​​ന്നാ​​ല്‍ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ ച​​ര്‍​ച്ച​​യ്ക്ക് വി​​ളി​​ച്ച​​പ്പോ​​ള്‍ സ​​ഹ​​ക​​രി​​ക്കാ​​ന്‍ ഷേ​​ര്‍​ലി താ​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല. ഇ​​തി​​നി​​ടെ ത​​ന്‍റെ പ​​ണം ത​​ര​​ണ​​മെ​​ന്ന ക​​ടു​​ത്ത നി​​ല​​പാ​​ട് ജോ​​ബ് സ്വീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​രു​​വ​​രും ത​​മ്മി​​ല്‍ പ്ര​​ശ്‌​​നം രൂ​​ക്ഷ​​മാ​​യി. ഇ​​തോ​​ടെ ഷേ​​ര്‍​ലി മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യം പ്ര​​ക​​ടി​​പ്പി​​ച്ചതിനെത്തുട ർന്ന് ജോ​​ബും ഷേ​​ര്‍​ലി​​യു​​ടെ ആ​​ദ്യ ഭ​​ര്‍​ത്താ​​വി​​ന്‍റെ മ​​ക​​നും ചേ​​ര്‍​ന്ന് കൊ​​ച്ചി​​യി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പോ​​യി. ആ ​​യാ​​ത്ര​​യി​​ലും തി​​രി​​കെ വ​​ന്ന ശേ​​ഷ​​വും ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ക​​ല​​ശ​​ലാ​​യ ബ​​ഹ​​ള​​മു​​ണ്ടാ​​യി.

ജോ​​ബ് ത​​ന്നെ വ​​ക വ​​രു​​ത്തു​​മെ​​ന്ന് അ​​ടു​​ത്തി​​ടെ പ​​രി​​ച​​യ​​ത്തി​​ലാ​​യ സു​​ഹൃ​​ത്തി​​നെ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഷേ​​ര്‍​ളി ഫോ​​ണി​​ല്‍ അ​​റി​​യി​​ച്ചി​​രു​​ന്നു.
തി​​രി​​കെ വി​​ളി​​ച്ചി​​ട്ടും ഫോ​​ണ്‍ എ​​ടു​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ദ്ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ലെ​​ത്തി വി​​വ​​രം അ​​റി​​യി​ച്ച​​തും തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ല്‍ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​തും. സു​​ഹൃ​​ത്തി​​നെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്‌​​തെ​​ങ്കി​​ലും കൃ​​ത്യ​​ത്തി​​ല്‍ പ​​ങ്കി​​ല്ലെ​​ന്നു ക​​ണ്ട​​തി​​നാ​​ല്‍ വി​​ട്ട​​യ​​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കൂ​​വ​​പ്പ​​ള്ളി കു​​ള​​പ്പു​​റ​​ത്ത് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം യു​​വാ​​വ് ആ​​ത്മ​​ഹ​​ത്യ ചെ​​യ്‌​​ത സം​​ഭ​​വ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നെ​​ടു​​ങ്ക​​ണ്ടം ക​​ല്ലാ​​ർ തു​​രു​​ത്തി​​യി​​ൽ ഷേ​​ർ​​ലി മാ​​ത്യു (45), കോ​​ട്ട​​യം ആ​​ലും​​മൂ​​ട് കു​​രു​​ട്ടു​​പ​​റ​​മ്പി​​ൽ ജോ​​ബ് സ​​ക്ക​​റി​​യ (38) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​സ്‌​​ക​​രി​​ച്ചു. ഷേ​​ർ​​ലി​​യു​​ടെ മൃ​​ത​​ദേ​​ഹം പൊ​​ൻ​​കു​​ന്നം ചേ​​പ്പും​​പാ​​റ ശാ​​ന്തി​​തീ​​രം പൊ​​തു​​ശ്‌​​മ​​ശാ​​ന​​ത്തി​​ലും ജോ​​ബ് സ​​ക്ക​​റി​​യയുടെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യ​​ത്തു​​മാ​​ണ് സം​​സ്ക​​രി​​ച്ച​​ത്.

National

ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത..​മാ​താ​വി​നെ​യും ഭാ​ര്യ​യെ​യും ക്രൂ​ര​മാ​യി കൊ​ന്ന് യു​വാ​വ്; മാം​സം ഭ​ക്ഷി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വാ​വ് അ​മ്മ​യെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല​യോ​ട്ടി ക​ടി​ച്ചു​കീ​റി മാംസം ഭ​ക്ഷി​ച്ചു. കു​ശി​ന​ഗ​റി​ലാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി മ​ര​വി​ക്കു​ന്ന ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.

സി​ക്ക​ന്ദ​ർ ഗു​പ്ത(30) എ​ന്ന​യാ​ളാ​ണ് ഭാ​ര്യ പ്രി​യ​ങ്ക(28), മാ​താ​വ് റൂ​മ ദേ​വി(60) എ​ന്നി​വ​രെ ഇ​ഷ്ടി​ക​യ്ക്ക് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഹി​രൗ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പാ​ർ​സ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ‌

നി​ല​വി​ളി കേ​ട്ട് വീ​ട്ടി​ലെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നേ​രെ ഇ​യാ​ൾ മാം​സ​ക്ക​ഷ​ണ​ങ്ങ​ൾ എ​റി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​യെ കീ​ഴ്പെ​ടു​ത്തി​യ​ത്.

ഇ​യാ​ൾ ഭാ​ര്യ​യെ​യും മാ​താ​വി​നെ​യും വീ​ടി​ന്‍റെ മു​ക​ളി​ൽ വ​ച്ച് വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും തു​ട​ർ​ന്ന് സി​മ​ന്‍റ് ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ത​ല​യി​ൽ ശ​ക്തി​ക്ക് ഇ​ടി​ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ ഇ​വ​രു​ടെ ത​ല​യോ​ട്ടി​യി​ൽ നി​ന്നും മാം​സം പ​റി​ച്ചെ​ടു​ത്ത് ഭ​ക്ഷി​ച്ചു. ഈ ​സം​ഭ​വ​ങ്ങ​ൾ​ക്കെ​ല്ലാം പ്ര​ദേ​ശ​വാ​സി​ക​ൾ ദൃ​സാ​ക്ഷി​ക​ളാ​ണ്.

മും​ബൈ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സി​ക്ക​ന്ദ​ർ ഒ​രു മാ​സം മു​മ്പാ​ണ് ഗ്രാ​മ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​യ ഇ​യാ​ൾ മാ​താ​വി​നെ​യും ഭാ​ര്യ​യെ​യും പ​തി​വാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു​വെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​യു‌​ടെ മാ​ന​സി​കാ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി വ​ള​രെ പ്ര​കോ​പി​ത​നാ​ണെ​ന്നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ വി​സ​മ്മ​തി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ബം​ഗ​ളൂ​രു​വി​ലെ ടെ​ക്കി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ടെ​ക്കി യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ 18കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​രാ​ഴ്ച മു​ൻ‌​പാ​ണ് ടെ​ക്കി​യാ​യ ഡി.​കെ. ശ​ർ​മി​ള(34)​യെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലെ സു​ബ്ര​ഹ്മ​ണി ലേ​ഔ​ട്ടി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ശ്വാ​സം​മു​ട്ടി മ​രി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് ആ​ദ്യം സം​ശ​യി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സ​മീ​പ​വാ​സി​യാ​യ ക​ർ​ണാ​ൽ ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി ക​ർ​ണാ​ൽ ജ​നു​വ​രി മൂ​ന്നി​ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്.

സ്ലൈ​ഡിം​ഗ് ജ​നാ​ല​യി​ലൂ​ടെ​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ലൈം​ഗീ​കാ​തി​ക്ര​മം ശ​ർ​മി​ള എ​തി​ർ​ത്ത​തോ​ടെ മ​ർ​ദി​ച്ചു. ബോ​ധം പോ​യ​തോ​ടെ യു​വ​തി​യു​ടെ വാ​യും മൂ​ക്കും മൂ​ടി​ക്കെ​ട്ടി. ഇ​തി​നി​ടെ യു​വ​തി​ക്ക് ര​ക്ത​സ്രാ​വ​മു​ണ്ടാ​യി.

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​യി പ്ര​തി യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റും കി​ട​പ്പു​മു​റി​യി​ലെ മെ​ത്ത​യി​ൽ ഇ​ട്ട ശേ​ഷം തീ​കൊ​ളു​ത്തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ്ര​തി​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം), 64(2), 66, 238 (തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഭാ​ര്യ​യെ​യും മ​ക്ക​ളെയും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ഫെ​റോ​സ്പൂ​ർ ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സ​ലൂ​ൺ ഉ​ട​മ​യാ​യ അ​മ​ൻ​ദീ​പ് സിം​ഗ് (42), ഭാ​ര്യ ജ​സ്‌​വീ​ർ കൗ​ർ (40), മ​ക്ക​ളാ​യ മ​ൻ​വീ​ർ കൗ​ർ (10), പ​ർ​മീ​ത് കൗ​ർ (ആ​റ്) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജ​സ്‌​വീ​റി​നെ​യും മ​ക്ക​ളെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശോ​ഷം അ​മ​ൻ​ദീ​പ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ച്ച തോ​ക്ക് സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് വാ​തി​ൽ പൊ​ളി​ച്ച് വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ളാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഫോ​റ​ൻ​സി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഫി​റോ​സ്പൂ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

National

പ​ഞ്ചാ​ബി​ൽ യു​വാ​വി​നെ കൊ​ന്ന് മൃതദേഹം ക​ഷ​ണ​ങ്ങ​ളാ​ക്കി, പ്ര​തി​ക​ൾ പി​ടി​യി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ല​ന്ധ​ർ ബൈ​പ്പാ​സി​ന​ടു​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മും​ബൈ​യി​ൽ ഡി​ജി​റ്റ​ൽ പ്രി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ന്ന ദേ​വീ​ന്ദ​ർ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദേ​വി​ന്ദ​റി​ന്‍റെ വീ​ടി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് ഷം​ഷേ​ർ സിം​ഗ് ഷേ​ര​യെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജ​നു​വ​രി ആ​റി​ന് ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ദേ​വീ​ന്ദ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ദേ​വി​ന്ദ​റി​ന്‍റെ ത​ല ഒ​രു ഡ്ര​മ്മി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ഞ്ച് ഭാ​ഗ​ങ്ങ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലും ല​ഭി​ച്ചു.

ഷം​ഷേ​റും ഭാ​ര്യ​യും ഡ്ര​മ്മ​മു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഷം​ഷേ​റി​നും ദേ​വീ​ന്ദ​റി​നും മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന​യു​ണ്ടെ​ന്നും പ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ദേ​വീ​ന്ദ​റി​ന് ഭാ​ര്യ​യും ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള മ​ക​ളു​മു​ണ്ട്.

Kerala

യു​വ​തി ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം; ഭ​ര്‍​ത്താ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

ഇ​ടു​ക്കി: യു​വ​തി​യെ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ര്‍​ത്താ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ എം.​സി.​ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ല്‍ ര​ജ​നി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടോ ഡ്രൈ​വ​റാ​യ ഭ​ര്‍​ത്താ​വ് സു​ബി​നെ സം​ഭ​വ​ത്തി​നു​ശേ​ഷം കാ​ണാ​താ​യി. ര​ജ​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സു​ബി​ന്‍ ഒ​ളി​വി​ല്‍ പോ​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ള​യ കു​ട്ടി അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണു നാ​ട്ടു​കാ​രും പി​ന്നീ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യ​ത്.

സു​ബി​ന്‍ പ​ര​പ്പി​ല്‍ നി​ന്നു​ള്ള ബ​സി​ല്‍ ക​യ​റി​പ്പോ​യ​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ട്ടി​ല്‍ ക​ല​ഹം പ​തി​വാ​യി​രു​ന്നെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി​ക​ളും ല​ഭി​ച്ചി​രു​ന്നു.

ര​ജ​നി ഇ​ട​യ്ക്കി​ടെ പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ വീ​ട്ടി​ല്‍ ഒ​രു​മി​ച്ച് താ​മ​സ​മാ​രം​ഭി​ച്ച​ത്. പീ​രു​മേ​ട് ഡി​വൈ​എ​സ്പി വി​ശാ​ല്‍ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Kerala

വീ​ട്ട​മ്മ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ഇ​ടു​ക്കി: വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. ഭ​ര്‍​ത്താ​വ് ഒ​ളി​വി​ല്‍. ഉ​പ്പു​ത​റ എം​സി ക​വ​ല സ്വ​ദേ​ശി മ​ല​യ​ക്കാ​വി​ല്‍ ര​ജ​നി സു​ബി​ൻ (38) ആ​ണ് മ​രി​ച്ച​ത്.

ര​ജ​നി​യു​ടെ ഭ​ര്‍​ത്താ​വ് സു​ബി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഇ​വ​രു​ടെ ഇ​ള​യ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ജ​നി​യെ ത​ല​യ്ക്ക​ടി​യേ​റ്റ് ചോ​ര വാ​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

തു​ട​ര്‍​ന്ന് ഉ​പ്പു​ത​റ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സു​ബി​നും ര​ജ​നി​യും ത​മ്മി​ല്‍ മു​മ്പ് വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സു​ണ്ടാ​യി​രു​ന്നു.

പ്ര​ശ്‌​ന​ത്തി​ല്‍ ജ​ന പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ടി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു മ​ക്ക​ളാ​ണ് ദ​മ്പ​തി​ക​ള്‍​ക്കു​ള്ള​ത്.

NRI

അ​ധ്യാ​പി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൊ​ല​പ്പെ​ടു​ത്തി; കൊ​ടും​കു​റ്റ​വാ​ളി​ പി​ടി​യി​ൽ

നോ​ർ​ത്ത് കാ​രോ​ലി​ന: യു​എ​സി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി. റെ​വ​ൻ​സ്‌​ക്രോ​ഫ്റ്റ് സ്‌​കൂ​ളി​ലെ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി​യാ​യ സോ​യി വെ​ൽ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

റാ​ലി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ന്‍റെ വീ​ട്ടി​ൽ ഒ​രാ​ൾ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്ന് സോ​യി പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ചു. സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ത​ന്നെ പ്ര​തി അ​വ​രെ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി.

മാ​ര​ക​മാ​യി പ​രു​ക്കേ​റ്റ സോ​യി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 36 വ​യ​സു​കാ​ര​നാ​യ റ​യാ​ൻ കാ​മാ​ച്ചോ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​കം, മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി.

കൊ​ടും​കു​റ്റ​വാ​ളി​യാ​യ ഇ​യാ​ൾ ഇ​തു​വ​രെ വി​വി​ധ കേ​സു​ക​ളി​വാ​യി 20 ത​വ​ണ​യി​ല​ധി​കം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മ​റ്റൊ​രു കേ​സി​ൽ ഇ​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.

ഇ​യാ​ളെ നി​ർ​ബ​ന്ധി​ത ചി​കി​ത്സ​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​ത് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

NRI

ഹൈദരാബാദ് സ്വദേശിനിയുടെ മരണം: ഇന്ത്യയിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി ഇന്‍റർപോൾ

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: ഇ​ന്ത്യ​ൻ യു​വ​തി​യെ യു​എ​സി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ മുൻ കാമുകൻ പിടിയിൽ. ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ക​​​​​​​​ട​​​​​​​​ന്ന​​​​​ അ​​​​​​​​ർ​​​​​​​​ജു​​​​​​​​നെ ശ​​​​​​​​ർ​​​​​​​​മയെ ത​​​മി​​​ഴ്നാട് പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഇ​​​ന്‍റ​​​ർ​​​പോളാണ് അ​​​റ​​​സ്റ്റ് ചെ​​​യ്തത്.

മേ​​​​​​​​രി​​​​​​​​ലാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​ലെ എ​​​​​​​​ല്ലി​​​​​​​​ക്കോ​​​​​​​​ട്ട് സി​​​​​​​​റ്റി​​​​​​​​യി​​​​​​​​ൽ​​​​ താ​​​​​​​​മ​​​​​​​​സി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ് സ്വ​​​​​​​ദേ​​​​​​​ശി​​​​​​​നി നി​​​​​​​​കി​​​​​​​​ത ഗോ​​​​​​​​ദി​​​​​​​​ശാ​​​​​​​​ല​​​​​​​​യാ​​​​​​​​ണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ക​​​​​​​​ഴി​​​​​​​​ഞ്ഞ വെ​​​​​​​​ള്ളി​​​​​​​​യാ​​​​​​​​ഴ്ചയാണു നി​​​​​​​​കി​​​​​​​​ത​​​​​​​​യെ കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ​​​​​​​​ത്.

അ​​​​​​​​ർ​​​​​​​​ജു​​​​​​​​ൻ ശ​​​​​​​​ർ​​​​​​​​മയു​​​​​​​​ടെ​ അ​​​​​​​​പ്പാ​​​​​​​​ർ​​​​​​​​ട്ട്മെ​​​​​​​​ന്‍റി​​​​ൽ കു​​​​​​​​ത്തേ​​​​​​​​റ്റ നി​​​​​​​​ല​​​​​​​​യി​​​​​​​​ലാ​​​​​​​​ണു നികിതയുടെ മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യ​​​​​​​​തെ​​​​​​​​ന്ന് ഹൊ​​​​​​​​വാ​​​​​​​​ർ​​​​​​​​ഡ് കൗ​​​​​​​​ണ്ടി പോ​​​​​​​​ലീ​​​​​​​​സ് ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​രു​​​​​​​ന്നു.

അതേസമയം, നി​​​​​​​​കി​​​​​​​​തയുടെ മൃ​​​​​​​​ത​​​​​​​​ദേ​​​​​​​​ഹം നാ​​​​​​​​ട്ടി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് കേ​​​​​​​​ന്ദ്ര -​​​ സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ക​​​​​​​​ൾ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും കുടുംബം ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

International

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. പ​ല​ച​ര​ക്ക് ക​ട​യു​ട​മ​യാ​യ മോ​ണി ച​ക്ര​വ​ർ​ത്തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10ഓ​ടെ ന​ർ​സിം​ഗ്ഡി ജി​ല്ല​യി​ൽ വ​ച്ച് മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് മോ​ണി ച​ക്ര​വ​ർ​ത്തി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​ൻ​പ് ജ​ഷോ​ർ ജി​ല്ല​യി​ൽ 45കാ​ര​നാ​യ ഫാ​ക്ട​റി ഉ​ട​മ റാ​ണ പ്ര​താ​പ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.45ഓ​ടെ അ​ജ്ഞാ​ത​രാ​യ ചി​ല​ർ റാ​ണാ പ്ര​താ​പി​ന് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​ക്ര​മി​സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്ത​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്കൂ​ൾ അ​ധ്യാ​പ​ക​ന്‍റെ മ​ക​നാ​യ റാ​ണ പ്ര​താ​പ് കൊ​പാ​ലി​യ ബ​സാ​റി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ഐ​സ് ഫാ​ക്ട​റി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 

National

ഡ​ൽ​ഹി​യി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ന്യൂ​ഡ​ൽ​ഹി: മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ലാ​ണ് സം​ഭ​വം.

യ​ഷ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

പ്ര​തി ത​ന്‍റെ 12കാ​ര​നാ​യ സ​ഹോ​ദ​ര​നും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, ഏ​ക​ദേ​ശം 45 വ​യ​സു​ള്ള അ​മ്മ​യ്ക്കും ല​ഹ​രി വ​സ്തു ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​വും ക​ട​ബാ​ധ്യ​ത​യു​മ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

അ​ജ്ഞാ​ത​ർ കു​ടി​ലി​ന് തീ​യി​ട്ടു; യു​വാ​വും പ​ങ്കാ​ളി​യും കൊ​ല്ല​പ്പെ​ട്ടു

ചെ​ന്നൈ: ത​മി​ഴ്‌നാ​ട്ടി​ൽ കു​ടി​ലി​ന് തീ​യി​ട്ട് യു​വാ​വി​നെ​യും പ​ങ്കാ​ളി​യെ​യും അ​ജ്ഞാ​ത​ർ കൊ​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാത്രിയിലാണ് സം​ഭ​വം.

തി​രു​വെ​ണ്ണ​മ​ലെ ജി​ല്ല​യി​ലെ പാ​ക്കി​രി​പാ​ള​യം ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ പി. ​ശ​ക്തി​വേ​ൽ (53), പ​ങ്കാ​ളി​യാ​യ എ​സ്. അ​മൃ​തം (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​ക്തി​വേ​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്. ശ​ക്തി​വേ​ലി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന എ​സ്. ത​മി​ഴാ​ര​സി​യും മ​ക്ക​ളും ബം​ഗു​ളൂ​രു​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

അ​മൃ​ത​വും ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ശ​ക്തി​വേ​ലും അ​മൃ​ത​വും വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ന്നി​ച്ച് ജീ​വി​ക്കു​യാ​ണ്.

അയൽവാസികൾ അറിയിച്ചതറിഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഫൊ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

യു​പി​യി​ൽ ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ടെ​റ​സി​ൽ നി​ന്നും എ​റി​ഞ്ഞു​കൊ​ന്നു; പ്ര​തി​ക​ളെ വെ​ടി​വ​ച്ചു പി​ടി​കൂ​ടി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ടെ​റ​സി​ല്‍ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി.

ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സി​ക്ക​ന്ദ​രാ​ബാ​ദി​ലെ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ന്‍​എ​സ്) സെ​ക്ഷ​ന്‍ 70(2), 103(1) എ​ന്നി​വ പ്ര​കാ​ര​വും പോ​ക്‌​സോ നി​യ​മ​ത്തി​ലെ 5(എം), 6 ​എ​ന്നീ സെ​ക്ഷ​ന്‍ പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു.

പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ത​മാ​സ​ക്കാ​രാ​യ രാ​ജു, വീ​രു ക​ശ്യ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും പി​താ​വ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മ​ക​ള്‍ ടെ​റ​സി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് കെ​ട്ടി​ട​ത്തി​ന് പി​ന്നി​ലെ വ​യ​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നു​ന്ന​താ​യും പി​താ​വ് പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മൂ​ന്ന് ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ചു. നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​ല്‍ പ്ര​തി​ക​ള്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് പി​ന്നീ​ട് വി​വ​രം ല​ഭി​ച്ചു.

തു​ട​ര്‍​ന്ന് സി​ക്ക​ന്ദ​രാ​ബാ​ദ് പോ​ലീ​സ് സം​ഘം പ്ര​ദേ​ശം വ​ള​ഞ്ഞു. പ്ര​തി​ക​ള്‍ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത​താ​യും പോ​ലീ​സ് തി​രി​ച്ച​ടി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഏ​റ്റു​മു​ട്ട​ലി​ല്‍ രാ​ജു​വി​ന്‍റെ​യും വീ​രു ക​ശ്യ​പി​ന്‍റെ​യും കാ​ലു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളെ കൊ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്ന് മ​ക്ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കി യു​വാ​വ്. ന​ന്ത്യാ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. "യു​വാ​വ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ണ്‍​മ​ക്ക​ളെ​യും കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. ഉ​യ്യ​ല​വാ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു. കു​ട്ടി​ക​ളു​ടെ മ​ര​ണം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം': അ​ല്ല​ഗ​ഡ്ഡ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് കെ. ​പ്ര​മോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ ഓ​ഗ​സ്റ്റി​ല്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളും ഭാ​ര്യ​യു​ടെ വി​യോ​ഗ​വും താ​ങ്ങാ​നാ​കാ​തെ​യാ​ണ് യു​വാ​വ് മ​ക്ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​യി​ലെ മൂ​ന്നാ​മ​ത്തെ സം​ഭ​വം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ലെ തു​ണി ഫാ​ക്ട​റി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ബ​ജേ​ന്ദ്ര ബി​ശ്വാ​സ് (42) എ​ന്ന​യാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഹി​ന്ദു യു​വാ​വാ​ണ് ഇ​യാ​ൾ. ബ​ലൂ​ക്ക​യി​ൽ ല​ബി​ബ് ഗ്രൂ​പ്പി​ന് കീ​ഴി​ലെ സു​ൽ​ത്താ​ന സ്വെ​റ്റ​ർ ലി​മി​റ്റ​ഡി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട ബ​ജേ​ന്ദ്ര ബി​ശ്വാ​സ്.

സം​ഭ​വ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ നോ​മ​ൻ മി​യ​യെ (29) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ്ല​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ അ​ൻ​സാ​ർ സേ​ന​യി​ലെ അം​ഗ​മാ​ണ് ഇ​യാ​ൾ.

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ഫാ​ക്ട​റി​ക​ൾ, വ്യാ​വ​സാ​യി​ക യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് അ​ൻ​സാ​ർ സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ആ​യു​ധ​ങ്ങ​ളും ന​ൽ​കാ​റു​ണ്ട്.

ഇ​രു​വ​രും സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. നോ​മ​ൻ മി​യ, ബി​ശ്വാ​സി​ന് നേ​രെ തോ​ക്കു ചൂ​ണ്ടി​യ​ത് ത​മാ​ശ​ക്കാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ വെ​ടി​പൊ​ട്ടു​ക​യും ബി​ശ്വാ​സ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഡി​സം​ബ​ർ 18ന് ​അ​മൃ​ത് മൊ​ണ്ഡ​ൽ (30) എ​ന്ന യു​വാ​വി​നെ രാ​ജ്ബാ​രി ഗ്രാ​മ​ത്തി​ൽ ജ​ന​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക്രി​മി​ന​ൽ ഗാം​ഗി​ന്‍റെ നേ​താ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

അ​തി​ന് ഒ​രാ​ഴ്ച മു​ൻ​പ് ദീ​പു ച​ന്ദ്ര ദാ​സ് എ​ന്ന യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ത​നി​ന്ദ ആ​രോ​പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ശ​രീ​രം മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് തീ​കൊ​ളു​ത്തു​ക​യും ചെ​യ്തു.

National

റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മകളെയും ജോലിക്കാരായ ദമ്പതികൾ പട്ടിണിക്കിട്ട് കൊലപ്പെടുത്തി

ലക്നോ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക ദൗർബല്യമുള്ള മകളെയും ജോലിക്കാരായ ദമ്പതികൾ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് അരും കൊല നടന്നത്. ഓം പ്രകാശ് സിംഗ് റാത്തോഡ് (70) അദേഹത്തിന്‍റെ മകൾ രശ്മി (27) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരായ ദമ്പതികൾ സ്വത്ത് കൈക്കലാക്കാനാണ് വിരമിച്ച റെയിൽവേ ജീവനക്കാരനെയും അദ്ദേഹത്തിന്‍റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും വീട്ടിൽ അഞ്ചു വർഷത്തോളം തടങ്കലിൽ വച്ചു കൊലപ്പെടുത്തിയത്. ഓം പ്രകാശിന്‍റെ മൃതദേഹം പട്ടിണിയും അവഗണനയും മൂലം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. രശ്മിയെ നഗ്നയായും അസ്ഥികൂടത്തിന്‍റെ അവസ്ഥയിലുമാണ് ഇരുണ്ട മുറിയിൽ കണ്ടെത്തിയത്.

ഓം പ്രകാശ് 2015ൽ വിരമിച്ചു. 2016ൽ ഭാര്യയുടെ മരണ ശേഷം രശ്മിയുമായി വേറൊരു വീട്ടിലേക്കു താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ, രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ജോലിക്കാരായി നിയമിച്ചു. ക്രമേണ ഈ ദമ്പതികൾ വീട് കൈപ്പിടിയിലാക്കി. ഓം പ്രകാശിനും രശ്മിക്കും ശരിയായ ഭക്ഷണവും പരിചരണവും നിഷേധിച്ചു.

കുടുംബാംഗങ്ങൾ സന്ദർശിക്കാൻ വരുമ്പോഴെല്ലാം ഒാരോ കാരണങ്ങൾ പറഞ്ഞു ദമ്പതികൾ അവരെ തിരിച്ചയച്ചു. തിങ്കളാഴ്ചയോടെയാണ് തങ്ങളുടെ സഹോദരന്‍റെ മരണവാർത്ത കുടുംബത്തെ അറിയിച്ചതെന്ന് അമർ സിംഗ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഓം പ്രകാശിന്‍റെ മരണം സ്ഥിരീകരിച്ചു. പോലീസ് ജോലിക്കാരായ ദമ്പതികളെ ചോദ്യം ചെയ്തു വരികയാണ്.

Kerala

നാ​ല് വ​യ​സു​കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു വ​യ​സു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് ന​ട‌​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി മു​ന്നി ബീ​ഗ​ത്തി​ന്‍റെ മ​ക​ൻ ഗി​ൽ​ദാ​റാ​ണ് മ​രി​ച്ച​ത്. കേ​സി​ൽ മു​ന്നി ബീ​ഗ​ത്തി​ന്‍റെ സു​ഹൃ​ത്ത് ത​ൻ​ബീ​ർ ആ​ല​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ന്നി ബീ​ഗ​ത്തെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

അ​ന​ക്ക​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് മു​ന്നി ബീ​ഗം കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ഴു​ത്തി​ൽ അ​സ്വ​ഭാ​വി​ക​മാ​യ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ഴു​ത്തി​നേ​റ്റ മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി. ക​യ​റോ തു​ണി​യോ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സൂ​ച​ന.

 

Latest News

Up