x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​മ്മ മ​ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

പി.​പി. ചെ​റി​യാ​ൻ
Published: February 6, 2026 05:16 PM IST | Updated: February 6, 2026 05:16 PM IST

ഡാ​ള​സ്: മ​ദ്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ളെ വെ​ടി​വ​ച്ച കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ അ​റ​സ്റ്റി​ൽ. ഡാ​ള​സി​ലെ ഈ​സ്റ്റ് ഓ​ക്ക് ക്ലി​ഫി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഷാ​നി​ക ബാ​റ്റി​ൽ (49) ആ​ണ് മ​ക​ളാ​യ ത​ബ​ത ജോ​ൺ​സി​നെ(28) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ബ​ത​യു​ടെ മ​ദ്യം അ​മ്മ എ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വെ​ടി​യേ​റ്റ ത​ബ​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ളെ ഭ​യ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് തോ​ക്കെ​ടു​ത്ത​തെ​ന്നും വെ​ടി​വ​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ വീ​ട്ടി​ൽ നി​ന്ന് തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഷാ​നി​ക​യെ കൊ​ല​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

Tags : Dallas woman Murder Shoot Daughter Alcohol

Recent News

Up