Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസ്. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
കമലേശ്വരത്ത് സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസിന്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പൂന്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ ഒരു വയസുകാരിയായ മകളെ കുത്തിക്കൊന്ന് യുവതി. ലാത്തൂർ ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിൽ വൈകിയെത്തുന്നതിനെ ചൊല്ലിയായിരുന്നു ഭർത്താവുമായി യുവതി വഴക്കുണ്ടായത്. സംഭവത്തിൽ ശ്യാം നഗർ പ്രദേശത്ത് താമസിക്കുന്ന 30കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
34കാരനായ യുവാവ് ദിവസവേതന തൊഴിലാളിയാണ്. തിങ്കളാഴ്ച ജോലിക്ക് ശേഷം വൈകിവന്ന ഭർത്താവുമായി യുവതി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഇവർ മകളുടെ മുഖത്തും വയറിലും നെഞ്ചിലും തലയിലും നിരവധി തവണ കുത്തുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭർത്താവിന്റെ പരാതി പ്രകാരം യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
National
ഭോപ്പാൽ: മധ്യപ്രദേശിലുണ്ടായ വാഹനാപകടത്തിൽ മുൻആഭ്യന്തര മന്ത്രിയുടെ മകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചന്റെ മകൾ പ്രേർണ ബച്ചൻ, കോൺഗ്രസ് സംസ്ഥാന വക്താവ് ആനന്ദ് കസ്ലിവാളിന്റെ മകൻ പ്രഖർ കസ്ലിവാൾ, മന സന്ധു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനുഷ്ക രതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻഡോറിലെ റാലമണ്ഡല് പ്രദേശത്ത് പുലർച്ചെ 5.15 ഓടെയാണ് അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാർ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഖർ കസ്ലിവാളിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഇൻഡോറിലേക്ക് മടങ്ങുകയായിരുന്നു സംഘം. പ്രഖർ ആണ് വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടസമയം 100 കിലോമീറ്റർ വേഗതയിലായിരുന്നു കാറെന്നും വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) കൃഷ്ണലാൽ ചാന്ദാനി പറഞ്ഞു.
National
മുംബൈ: നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ച് മുംബൈയെ വിറപ്പിച്ച അധോലോക നായകൻ ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ.
ശൈശവ വിവാഹം, ലൈംഗീകാതിക്രമം, സ്വത്ത് തട്ടിയെടുക്കൽ എന്നിവ താൻ നേരിട്ടുവെന്നും ഇതിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഉണ്ടാകണമെന്നും ഹസീൻ മസ്താൻ കത്തിൽ അഭ്യർഥിച്ചു.
1996ൽ പ്രായപൂർത്തിയാകും മുൻപ് അമ്മാവന്റെ മകനെ കൊണ്ട് തന്നെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന് ഹസീന പറയുന്നു. ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പലതവണ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ഹസീന്റെ പരാതി.
തനിക്ക് മുൻപേ എട്ടുപേരെ ഇയാൾ വിവാഹം കഴിച്ചിരുന്നതായും മൂന്ന് പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹസീൻ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
അധോലോക നായകനായിരുന്ന ഹാജി മസ്താൻ 1994 ജൂൺ 25 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
National
അമരാവതി: വിവാഹത്തിന് പിന്നാലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾ ജീവനൊടുക്കി. ചിന്നരമ്മുഡുവിന്റെ മകൾ മാധുരി സാഹിതിഭായി (27)യെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി തഡേപള്ളിയിലെ വസതിയിലെ ശുചിമുറിയിലാണ് മാധുരി സാഹിതിഭായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സംഭവം.
2025 മാർച്ചിൽ നന്ദ്യാൽ ജില്ലയിലെ ബെതാൻചെർല മണ്ഡലത്തിലെ ബുഗ്ഗനപ്പള്ളി തണ്ടയിലെ രാജേഷ് നായിഡുവുമായി മാധുരിയുടെ വിവാഹം നടന്നിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് മാധുരി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ലോക്കൽ പോലീസിന്റെ സഹായത്തോടെ, രണ്ട് മാസം മുമ്പ് മാധുരിയെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.
ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചുവെന്നും മഹാനന്ദിയിൽ രജിസ്റ്റർ വിവാഹം നടത്തണമെന്ന് നിർബന്ധിച്ചുവന്നും ചിന്നാരമ്മുഡു മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് രാജേഷ് മകളെ പീഡിപ്പിക്കുകയും അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.
അമ്മ ലക്ഷ്മിഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗളഗിരി എയിംസിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യ(45)യും കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.
തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.
National
അഹമ്മദാബാദ്: പെൺമക്കളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ഗുജറാത്ത് രാജ്കോട്ട് ജില്ലയിൽ നവഗാം പട്ടണത്തിലെ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരിയായ അസ്മിത സോളങ്കിയാണ് (32) മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്തത്.
ഏഴും അഞ്ചും വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചത്. അസ്മിതയും ഭർത്താവ് ജയേഷും മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ രാജേഷ് ബാരിയ പറഞ്ഞു.
കുടുംബപ്രശ്നങ്ങളാണോ മരണത്തിലേക്കു നയിച്ചതെന്നു പോലീസ് സംശയിക്കുന്നുണ്ട്. ജയേഷിന്റെ മൊഴി രേഖപ്പെടുത്തിയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കാസർഗോഡ്: ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സിപിഎം നേതാവായ പിതാവും സഹോദരനും വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതായി പരാതി.
കാസർഗോഡ് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകൾ സംഗീതയാണ് രംഗത്ത് വന്നിരിക്കുന്നത്. പിതാവിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത ശാരീരിക, മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവതി വെളിപ്പെടുത്തി. യുവതി സ്വയം ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഏകദേശം അഞ്ചുമാസത്തോളമായി ഞാൻ വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ട്രീറ്റ്മെന്റ് എല്ലാം നിർത്തിവച്ചിരിക്കുകയാണ്. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ല.
ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. "പോയി ചാകാൻ' പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്തത്രയുമുള്ള കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവർക്കും അറിയും. ഉദുമയിലെ ഒരു കമ്യൂണിസ്റ്റ് നേതാവാണ്. പി.വി ഭാസ്കരൻ.
കമ്യൂണിസം എന്നുള്ളത് പുറത്ത് കാണിക്കാൻ മാത്രമുള്ളതാണെന്ന് ഈയിടെയാണ് എനിക്ക് മനസിലായത്. അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു, കമ്യൂണിസമൊക്കെ വീട്ടിന് പുറത്ത്. വീടിന് അകത്ത് അതൊന്നും നടക്കില്ല. അക്കാര്യം പറഞ്ഞ് ഇവിടെ നിൽക്കാമെന്ന് കരുതണ്ട. പറയുന്നത് അനുസരിച്ചില്ലേൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞു.
ഇനി നീ നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്ന് പുഴുത്തോ.'-പുറത്ത് വന്ന വിഡിയോയിൽ സംഗീത പറയുന്നു. ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് തന്റെ കൈയിൽ രഹസ്യമായി സൂക്ഷിച്ച ഫോണിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ച് സംഗീത പുറത്ത് വിടുന്നത്.
വിവാഹ മോചിതായായ സംഗീത ഒരു വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളരുകയും വീട്ടിൽ ഒതുങ്ങികൂടുകയായിരുന്നു. ചികിത്സയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ നാഡി വൈദ്യം പരീക്ഷിച്ചിരുന്നു വീട്ടുകാർ.
അതിനായി എത്തിയ യുവാവുമായാണ് സംഗീത അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതും. ഇതോടെ ചികിത്സ മതിയാക്കി യുവതിയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.
തന്റെ അവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്പിക്കും കളക്ടർക്കും പരാതി നൽകിയത്. ഈ പരാതിക്ക് പിന്നാലെയാണ് സഹായം അഭ്യർഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്.
നേരത്തെ, വീട്ടുതടങ്കലിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല.
താൻ തടങ്കലിലാണെന്ന വിവരം പോലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ലെന്ന് സംഗീത ആരോപിക്കുന്നു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു.
എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് സംഗീതയുടെ അടിയന്തരമായ ആവശ്യം. യുവതിയുടെ പരാതിയിൽ കാസർഗോഡ് പോലീസ് ഇതുവരെ ഔദ്യോഗികമായി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Movies
സൈബർ കുറ്റകൃത്യങ്ങളുടെ ഭീകരതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. സ്വന്തം മകൾക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു അക്ഷയ് കുമാർ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തിയത്.
വീഡിയോ ഗെയിം കളിക്കുന്നതിനിടെ ഓൺലൈനിൽ പാർട്ണറായി കളിക്കുന്ന അപരിചിതനായ വ്യക്തി മകളോട് താങ്കൾ ആണാണോ പെണ്ണാണോ എന്ന് ചോദിച്ചുവെന്നും പെണ്ണാണ് എന്ന് മറുപടി നൽകിയപ്പോൾ ഉടൻ തന്നെ അയാൾ നഗ്നചിത്രം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും അക്ഷയ്കുമാർ പറയുന്നു.
അക്ഷയ് കുമാറിന്റെ വാക്കുകൾ
മാസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, ചില വീഡിയോ ഗെയിമുകൾ മറ്റൊരാളുമായി ചേർന്ന് കളിക്കാൻ സാധിക്കും.
നിങ്ങൾ ഒരു അപരിചിതനുമായിട്ടാണ് കളിക്കുന്നത്. നിങ്ങൾ കളിക്കുമ്പോൾ, ചിലപ്പോൾ അപ്പുറത്തുനിന്ന് ഒരു സന്ദേശം വരും. മകൾ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മെസേജ് വന്നു, നിങ്ങൾ ആണാണോ പെണ്ണാണോ? എന്നായിരുന്നു അത്. അവൾ പെണ്ണ് എന്ന് മറുപടി നൽകി.
തുടർന്ന് അയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചു, നിങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചു തരാമോ? എന്ന്. എന്റെ മകളായിരുന്നു അത്. അവൾ ഉടൻ തന്നെ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് എന്റെ ഭാര്യയോട് ചെന്ന് കാര്യം പറഞ്ഞു.’’
ഇങ്ങനെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ഇതും സൈബർ ക്രൈമിന്റെ ഒരു ഭാഗമാണ്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു സൈബർ പീരിയഡ് ഉണ്ടായിരിക്കണം എന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
അവിടെ കുട്ടികളോട് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവുകളിലെ കുറ്റകൃത്യങ്ങളെക്കാൾ വലുതായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം തടയേണ്ടത് വളരെ പ്രധാനമാണ്,’’. അക്ഷയ് കുമാർ പറഞ്ഞു.
Kerala
ആലപ്പുഴ: അമ്മയെ മകൾ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവായ യുവതിയുടെ കഴുത്തിലാണ് 17കാരിയായ മകൾ കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Movies
നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ച് നടന്ന ചടങ്ങിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവർ കുടുംബസമേതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി എത്തി.
പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവരുടെ അച്ഛനായ നടൻ സുകുമാരൻ രാമുവിന്റെ ബന്ധുവാണ്. ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായി എന്ന സിനിമയിലൂടെയാണ് രാമു അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.