x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ന്നു: അ​മ്മ​യ്ക്ക് 15 വ​ർ​ഷം ത​ട​വ്

പി .പി. ചെ​റി​യാ​ൻ
Published: January 28, 2026 06:40 AM IST | Updated: January 28, 2026 06:40 AM IST

ന്യൂ​മെ​ക്സി​ക്കോ: അ​മേ​രി​ക്ക​യി​ലെ അ​ൽ​ബു​ക്ക​ർ​ക്കി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 16 വ​യ​സു​കാ​രി​യെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യ്ക്ക് 15 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 33 കാ​രി​യാ​യ ഡോ​റീ​ലി​യ എ​സ്പി​നോ​സ​യ്ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

 കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​തും അ​പ​സ്മാ​ര രോ​ഗി​യു​മാ​യി​രു​ന്ന മ​രി​യ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​രി​ക്കു​മ്പോ​ൾ വെ​റും 18 കി​ലോ (40 പൗ​ണ്ട്) മാ​ത്ര​മാ​യി​രു​ന്നു കു​ട്ടി​യു​ടെ ഭാ​രം. ശ​രീ​ര​ത്തി​ൽ ഒ​ട്ടും കൊ​ഴു​പ്പോ പേ​ശി​ക​ളോ അ​വ​ശേ​ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

പെ​ൺ​കു​ട്ടി മ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ മു​റി​യി​ൽ ഈ​ച്ച​ക​ളും ര​ക്ത​വും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ഞ്ചോ ആ​റോ ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.

താ​ൻ മ​ക്ക​ളെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​ധ്വാ​നി​യാ​യ അ​മ്മ​യാ​ണെ​ന്നും മ​ക​ളു​ടെ മ​ര​ണം താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും കോ​ട​തി​യി​ൽ എ​സ്പി​നോ​സ ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തൊ​രു അ​പ​ക​ട​മ​ല്ലെ​ന്നും ബോ​ധ​പൂ​ർ​വ​മാ​യ പീ​ഡ​ന​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്തെ​ങ്കി​ലും, കു​ട്ടി അ​നു​ഭ​വി​ച്ച വേ​ദ​ന അ​തി​ഭീ​ക​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി 15 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Tags : Mother sentenced 15 years daughter

Recent News

Up