Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother

വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി; മകൻ കസ്റ്റഡിയിൽ

ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്‍റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.

ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്‍റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.

പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Kerala

ക​ണ്ണൂ​രി​ൽ മ​ക​ൻ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽനി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാമ്പ​ല​ത്തു ന​ട​ക്കും.

Kerala

ക​സേ​ര​യി​ൽ ഇ​രു​ന്ന അ​മ്മ​യെ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ മ​ക​ൻ അ​റ​സ്റ്റി​ൽ

ക​​​ണ്ണൂ​​​ർ: ക​​​സേ​​​ര​​​യി​​​ൽ ഇ​​​രു​​​ന്ന അ​​​മ്മ​​​യെ മു​​​റ്റ​​​ത്തേ​​​ക്കു വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ മ​​​ക​​​ൻ അ​​​റ​​​സ്റ്റി​​​ൽ. പ​​​ള്ളി​​​യാം​​​മൂ​​​ല ല​​​ക്ഷം​​​വീ​​​ട് ന​​​ഗ​​​റി​​​ലെ വി. ​​​ശാ​​​ന്ത​​​യെ (88) വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് മ​​​ക​​​ൻ വി. ​​​സ​​​ജീ​​​വ​​​നെ (58) ക​​​ണ്ണൂ​​​ർ ടൗ​​​ൺ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 11നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വീ​​​ട്ടു​​​ചെ​​​ല​​​വി​​ന് സ​​​ജീ​​​വ​​​ൻ പ​​​ണം ന​​​ൽ​​​കാ​​​ത്ത​​​ത് ശാ​​​ന്ത ചോ​​​ദ്യം ചെ​​​യ്ത വി​​​ദ്വേ​​​ഷ​​​ത്തി​​​ലാ​​​ണ് ക​​​സേ​​​ര​​​യി​​​ൽ നി​​​ന്ന് എ​​​ഴു​​​ന്നേ​​​ൽ​​​ക്കാ​​​ൻ സ​​​മ്മ​​​തി​​​ക്കാ​​​തെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച ശേ​​​ഷം ഇ​​​രി​​​ക്കു​​​ന്ന ക​​​സേ​​​ര ഉ​​​ൾ​​​പ്പെ​​​ടെ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ​​​ത്.

ശാ​​​ന്ത ക​​​ണ്ണൂ​​​ർ എ​​​കെ​​​ജി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന്യൂ​​​റോ ഐ​​​സി​​​യു​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​ളി​​​വി​​​ൽ പോ​​​യ സ​​​ജീ​​​വ​​​നെ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ന് സ​​​ജീ​​​വ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

Kerala

ര​ണ്ടാം ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കു​മെ​തി​രെ വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി.

വി​ള​വൂ​ർ​ക്ക​ൽ ഈ​ഴ​ക്കോ​ട് ഗ്രീ​ൻ​വി​ല്ല ഗാ​ർ​ഡ​ൻ​സി​ൽ പാ​ലാ​ഴി പ്ര​ദീ​പി(44)​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ രാ​ത്രി​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​ലെ സീ​ലിം​ഗ് ഹു​ക്കി​ലാ​ണ് പ്ര​ദീ​പി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ത​ച്ചോ​ട്ട് കാ​വ് ജം​ഗ്ഷ​നു സ​മീ​പം ത​ച്ചോ​ട്ട് എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​ദീ​പ്.

ര​ണ്ടാം ഭാ​ര്യ​യാ​യ ത​ച്ചോ​ടു​കാ​വ് സ്വ​ദേ​ശി പ്രി​യ​യു​മാ​യി ഒ​ന്നി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ വീ​ണ് കാ​ലൊ​ടി​ഞ്ഞ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​ര​വേ പ്രി​യ​യു​മാ​യി കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പി​ണ​ങ്ങി​യ​താ​യാ​ണ് വി​വ​രം.

ബി​സി​ന​സി​ലും സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി ഒ​റ്റ​യ്ക്കാ​ണ് പ്ര​ദീ​പ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ര​ണ​ത്തി​ന് കാ​ര​ണം പ്രി​യ​യും അ​വ​രു​ടെ അ​മ്മ പ്ര​സ​ന്ന​യും ഹോ​ട്ട​ലി​നു എ​തി​ർ​വ​ശം കൃ​പ എ​ന്ന വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന വി​നോ​ദ് എ​ന്ന​യാ​ളു​മാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ് പ്ര​ദീ​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലു​ള്ള​ത്.

മ​ര​ണ കാ​ര്യ​ത്തി​ൽ മ​റ്റ് സം​ശ​യം ഇ​ല്ലെ​ന്ന​താ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​ഷ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി; മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വ് മാ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു

ല​ക്നോ: ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി​യ​തി​ന് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വ് വൃ​ദ്ധ​യാ​യ മാ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജെ​വാ​റി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. കി​ഷ​ൻ എ​ന്ന​യാ​ൾ മാ​താ​വ് രു​ക്മി​ണി​യെ ലോ​ഹ പാ​ത്രം കൊ​ണ്ട് അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

രു​ക്മി​ണി പാ​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കി​ഷ​ൻ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഭ​ക്ഷ​ണം ത​യാ​റാ​കാ​ൻ വൈ​കി. ഇ​തി​ൽ കു​പി​ത​നാ​യ കി​ഷ​ൻ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ലോ​ഹം പാ​ത്രം ഉ​പ​യോ​ഗി​ച്ച് രു​ക്മി​ണി​യു​ടെ ത​ല​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ അ​ടി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ അ​യ​ൽ​വാ​സി​ക​ൾ രു​ക്മ​ണി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി കി​ഷ​ൻ ആ​ഗ്ര​യി​ലെ ഒ​രു മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് ജെ​വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രു​ക്മി​ണി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

NRI

ജ​ന​ന​സ​മ​യ​ത്ത് മ​രി​ച്ചെ​ന്ന് ക​രു​തി​യ മ​ക​ൻ 42 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​മ്മ​യു​ടെ അ​രി​കി​ലെ​ത്തി

വെ​ർ​ജീ​നി​യ: ജ​ന​ന​സ​മ​യ​ത്ത് മ​രി​ച്ചു​പോ​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ക​ള്ളം പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച മ​ക​ൻ 42 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്‍റെ യ​ഥാ​ർ​ഥ അ​മ്മ​യെ ക​ണ്ടെ​ത്തി. ചി​ലി​യി​ൽ ന​ട​ന്ന ഈ ​അ​ത്ഭു​ത​ക​ര​മാ​യ പു​ന​സ​മാ​ഗ​മം ശാ​സ്ത്ര​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും ക​ഥ​യാ​ണ്.

ജി​മ്മി ലി​പ്പ​ർ​ട്ട് തൈ​ഡ​ൻ എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​യി​ൽ വ​ള​ർ​ന്ന അ​ദ്ദേ​ഹം താ​നൊ​രു അ​നാ​ഥ​നാ​ണെ​ന്നാ​ണ് വി​ശ്വ​സി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ വെ​ർ​ജീ​നി​യ​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​ണ് ജി​മ്മി. ചി​ലി​യി​ൽ നി​ന്ന് കു​ട്ടി​ക​ളെ മോ​ഷ്ടി​ച്ച് ദ​ത്തെ​ടു​ക്കാ​ൻ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് ജി​മ്മി​യു​ടെ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

നോ​സ് ബു​സ്കാ​മോ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ അ​ദ്ദേ​ഹം ത​ന്‍റെ വേ​രു​ക​ൾ തി​ര​ഞ്ഞു. ഒ​ടു​വി​ൽ ത​ന്‍റെ അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ജി​മ്മി ചി​ലി​യി​ലെ വാ​ൽ​ഡി​വി​യ​യി​ലെ​ത്തി അ​മ്മ​യെ നേ​രി​ൽ ക​ണ്ടു.

42 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം "ഹാ​യ് മ​മ്മീ' എ​ന്ന് വി​ളി​ച്ച് അ​ദ്ദേ​ഹം അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ച​പ്പോ​ൾ അ​ത് ക​ണ്ടു​നി​ന്ന​വ​ർ​ക്കും ക​ണ്ണീ​ര​ണി​യി​ക്കു​ന്ന കാ​ഴ്ച​യാ​യി. ത​ന്‍റെ മ​ക​ൻ മ​രി​ച്ചെ​ന്ന് ക​രു​തി പ​തി​റ്റാ​ണ്ടു​ക​ളോ​ളം ദുഃ​ഖി​ച്ചി​രു​ന്ന ആ ​അ​മ്മ​യ്ക്ക് ഇ​ത് ദൈ​വ​ത്തി​ന്‍റെ അ​ദ്ഭു​ത​മാ​ണെ​ന്നാ​ണ് പ​റ​യാ​നു​ള്ള​ത്.

ത​ന്നെ​പ്പോ​ലെ ച​തി​ക്ക​പ്പെ​ട്ട മ​റ്റ് കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ത​ന്‍റെ നി​യ​മ​പ​ര​മാ​യ അ​റി​വ് ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ജി​മ്മി ഇ​പ്പോ​ൾ പ്ര​തി​ജ്ഞ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Movies

അ​ന്ന് ആ ​അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞ​ത് കേ​ട്ട് അ​മ്മ ക​ര​ഞ്ഞു; സ്കൂ​ൾ കാ​ല​ഘ​ട്ടം ഓ​ർ​ത്തെ​ടു​ത്ത് ഗി​ന്ന​സ് പ​ക്രു  

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ പൊ​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ നേ​രി​ട്ട വേ​ദ​ന നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ ഗി​ന്ന​സ് പ​ക്രു.

ത​ന്നെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ അ​മ്മ​യ്ക്ക് പേ​ടി​യാ​യി​രു​ന്നു​വെ​ന്നും ഏ​തേ​ലും കു​ട്ടി​ക​ൾ ത​ന്നെ ത​ട്ടി താ​ഴെ​യി​ടു​മോ​യെ​ന്നാ​യി​രു​ന്നു ഭ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​ടു​വി​ൽ അ​ധ്യാ​പ​ക​രാ​ണ് അ​മ്മ​യെ ധൈ​ര്യ​പ്പെ​ടു​ത്തി ത​ന്നെ സ്കൂ​ളി​ൽ ചേ​ർ​ത്ത​തെ​ന്നും ആ ​അ​വ​സ​ര​മാ​ണ് സി​നി​മ​യി​ലേ​യ്ക്ക് വ​ഴി തെ​ളി​ച്ച​തെ​ന്നും പ​ക്രു പ​റ​ഞ്ഞു. സ്വ​ന്തം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ. 

അ​ച്ഛ​നും അ​മ്മ​യും കോ​ട്ട​യ​ത്ത് വ​ച്ചാ​ണ് ക​ണ്ടു​മു​ട്ടി​യ​ത്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. പ​ത്താം​ക്ലാ​സ് വ​രെ നി​ര​വ​ധി വാ​ട​ക​വീ​ടു​ക​ളി​ലാ​യി മാ​റി മാ​റി താ​മ​സി​ച്ചി​ട്ടു​ണ്ട്. വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ച് ന​ട​ക്കും.

എ​ന്നാ​ൽ റി​സ്ക് ഉ​ള്ള ക​ളി​ക​ൾ​ക്ക് പോ​കി​ല്ല. ത​ട്ടി താ​ഴെ ഇ​ട്ടാ​ലോ എ​ന്ന പേ​ടി ഉ​ണ്ടാ​യി​രു​ന്നു. വ​ഴി​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ എ​ന്‍റെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ധ്യാ​പ​ക​രാ​ണ് സ്കൂ​ളി​ൽ ചേ​ർ​ത്ത​ത്. സ്കൂ​ളി​ൽ ചേ​ർ​ന്നാ​ൽ അ​മ്മ​യു​ടെ ടെ​ൻ​ഷ​ൻ മു​തി​ർ​ന്ന കു​ട്ടി​ക​ൾ എ​ന്നെ ത​ട്ടി താ​ഴെ​യി​ടു​മോ എ​ന്നും എ​നി​ക്ക് അ​പ​ക​ടം പ​റ്റു​മോ എ​ന്നു​മാ​യി​രു​ന്നു. ‌‌

ടീ​ച്ചേ​ഴ്സ് എ​ന്നും എ​നി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. ആ ​പ​രി​ഗ​ണ​ന ഞാ​ൻ മു​ത​ലാ​ക്കി​യി​രു​ന്നു. പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ബെ​ഞ്ചി​നി​ട​യി​ൽ​ക്കൂ​ടി ന​ട​ക്കു​ക പോ​ലു​ള്ള​വ​യാ​യി​രു​ന്നു എ​ന്‍റെ വി​നോ​ദം.’

നാ​ലാം ക്ലാ​സി​ൽ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ഒ​രു വേ​ദി കി​ട്ടി​യ​ത്. ക​ഥാ​പ്ര​സം​ഗ​മാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​ത്. അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ക​ഥാ​പ്ര​സം​ഗം എ​ഴു​തി ത​ന്ന​ത്. എ​ന്നെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നി​ല്ല സ്കൂ​ളി​ൽ നി​ന്ന്. അ​വ​ർ എ​ന്നെ അ​വ​രി​ൽ ഒ​രാ​ളാ​യി ക​ണ്ടു. ക​ഥാ​പ്ര​സം​ഗ​വേ​ദി​യി​ൽ എ​ന്നെ കാ​ണു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്.

എ​ന്നെ കാ​ണാ​നാ​യി അ​വ​ർ ഡ​സ്കി​ൽ  ക​യ​റി നി​ന്നു. ടീ​ച്ചേ​ഴ്സ് എ​ന്നെ വ​ലി​യ ടേ​ബി​ളി​ന് മു​ക​ളി​ൽ ക​യ​റ്റി നി​ർ​ത്തി. ക​ഥാ​പ്ര​സം​ഗം ക​ഴി​ഞ്ഞ​പ്പോ​ൾ നി​ർ​ത്താ​തെ കൈ​യ​ടി ല​ഭി​ച്ചു. അ​ന്നാ​ണ് സ്റ്റേ​ജി​ൽ ക​യ​റി ഇ​ങ്ങ​നെ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ എ​നി​ക്ക് ക​ഴി​വു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ‘ലൂ​സ് ലൂ​സ് അ​ര​പ്പി​രി ലൂ​സ്’ എ​ന്ന സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. അ​ഭി​ന​യി​ച്ചു. സി​നി​മ​യ്ക്കാ​യി മൊ​ട്ട​യ​ടി​ച്ചു. ഫൈ​റ്റ് ചെ​യ്തു, പ​ക്ഷേ സി​നി​മ​യി​ൽ എ​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്ത് ക​ള​ഞ്ഞി​രു​ന്നു’. 

അ​ഞ്ചാം ക്ലാ​സി​ൽ ഹൈ ​സ്കൂ​ളി​ലേ​ക്ക് അ​ഡ്മി​ഷ​നാ​യി ചെ​ന്ന​പ്പോ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ അ​ഡ്മി​ഷ​ൻ ന​ൽ​കി​ല്ലെ​ന്ന് പ​റ‍​ഞ്ഞു. ഈ ​കു​ട്ടി​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കാ​ൻ ആ​കി​ല്ല. മു​തി​ർ​ന്ന കു​ട്ടി​ക​ൾ‍ ത​ട്ടി താ​ഴെ​യി​ട്ടാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം പ​റ​യാ​ൻ ആ​കി​ല്ല.

ഒ​രു​പാ​ട് പ​ടി​ക്കെ​ട്ടു​ക​ൾ ഉ​ള്ള സ്കൂ​ളാ​ണ്. ​മു​ഖ​ത്ത് പോ​ലും നോ​ക്കാ​തെ ആ​ണ് ആ ​അ​ധ്യാ​പ​ക​ന്‍ അ​ത് പ​റ​ഞ്ഞ​ത്. എ​നി​ക്കൊ​ന്നും തോ​ന്നി​യി​ല്ല. അ​മ്മ​യു​ടെ ക​ണ്ണ് നി​റ​ഞ്ഞു ആ ​ക​ണ്ണു​നീ​ർ എ​ന്‍റെ കൈ​ക​ളി​ൽ വീ​ണു. പ​ക്രു പ​റ​ഞ്ഞു.

NRI

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ന്നു: അ​മ്മ​യ്ക്ക് 15 വ​ർ​ഷം ത​ട​വ്

ന്യൂ​മെ​ക്സി​ക്കോ: അ​മേ​രി​ക്ക​യി​ലെ അ​ൽ​ബു​ക്ക​ർ​ക്കി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 16 വ​യ​സു​കാ​രി​യെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യ്ക്ക് 15 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 33 കാ​രി​യാ​യ ഡോ​റീ​ലി​യ എ​സ്പി​നോ​സ​യ്ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

 കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​തും അ​പ​സ്മാ​ര രോ​ഗി​യു​മാ​യി​രു​ന്ന മ​രി​യ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. മ​രി​ക്കു​മ്പോ​ൾ വെ​റും 18 കി​ലോ (40 പൗ​ണ്ട്) മാ​ത്ര​മാ​യി​രു​ന്നു കു​ട്ടി​യു​ടെ ഭാ​രം. ശ​രീ​ര​ത്തി​ൽ ഒ​ട്ടും കൊ​ഴു​പ്പോ പേ​ശി​ക​ളോ അ​വ​ശേ​ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

പെ​ൺ​കു​ട്ടി മ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ മു​റി​യി​ൽ ഈ​ച്ച​ക​ളും ര​ക്ത​വും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ഞ്ചോ ആ​റോ ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.

താ​ൻ മ​ക്ക​ളെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​ധ്വാ​നി​യാ​യ അ​മ്മ​യാ​ണെ​ന്നും മ​ക​ളു​ടെ മ​ര​ണം താ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും കോ​ട​തി​യി​ൽ എ​സ്പി​നോ​സ ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തൊ​രു അ​പ​ക​ട​മ​ല്ലെ​ന്നും ബോ​ധ​പൂ​ർ​വ​മാ​യ പീ​ഡ​ന​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്തെ​ങ്കി​ലും, കു​ട്ടി അ​നു​ഭ​വി​ച്ച വേ​ദ​ന അ​തി​ഭീ​ക​ര​മാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി 15 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Kerala

"ചേ​ട്ട​നും ചേ​ച്ചി​ക്കും പ്രൈ​വ​സി ല​ഭി​ച്ചി​രു​ന്നി​ല്ല, ത​ർ​ക്ക​മു​ണ്ടാ​യാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി'

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ബി.​എം. ച​ന്തു.

ഗ്രീ​മ​യും മാ​താ​വ് സ​ജി​ത​യും ജീ​വ​നൊ​ടു​ക്കി​യ​തി​ന് പി​ന്നാ​ലെ ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ​ഹോ​ദ​ര​ൻ തെ​റ്റു​കാ​ര​ന​ല്ല് ച​ന്തു പ​റ​ഞ്ഞു.

"ചേ​ട്ട​ൻ അ​യ​ർ​ല​ൻ​ഡി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ല​ഞ്ചു​ദി​വ​സ​ത്തി​നു​ശേ​ഷം ഹ​ണി​മൂ​ണി​നാ​യി ഇ​രു​വ​രും ആ​ൻ​ഡ​മാ​നി​ലേ​യ്ക്ക് പോ​യി. കു​റ​ച്ചു​ദി​വ​സ​ത്തി​നു​ശേ​ഷം ചേ​ട്ട​ൻ അ​യ​ർ​ല​ൻ​ഡി​ലേ​യ്ക്ക് തി​രി​കെ​പ്പോ​യി. ചേ​ച്ചി ഒ​റ്റ​മോ​ളാ​ണ്'.

"ചേ​ട്ട​നും ചേ​ച്ചി​ക്കും ഒ​രി​ക്ക​ലും പ്രൈ​വ​സി ല​ഭി​ച്ചി​രു​ന്നി​ല്ല. ഹ​ണി​മൂ​ൺ സ​മ​യ​ത്ത​ല്ലാ​തെ ഒ​രു ദി​വ​സം മു​ഴു​വ​നാ​യി ഒ​രി​ക്ക​ൽ പോ​ലും ചേ​ച്ചി​യു​ടെ വീ​ട്ടു​കാ​ർ ഇ​രു​വ​ർ​ക്കും മാ​ത്ര​മാ​യി സ​മ​യം ന​ൽ​കി​യി​ട്ടി​ല്ല. ഹ​ണി​മൂ​ൺ സ​മ​യ​ത്തു​പോ​ലും ഗ്രീ​മ​യു​ടെ അ​മ്മ എ​പ്പോ​ഴും മ​ക​ളെ വി​ളി​ക്കു​മാ​യി​രു​ന്നു. ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും അ​മ്മ​യോ​ട് ചോ​ദി​ച്ചി​ട്ടാ​ണ് ചേ​ച്ചി ചേ​ട്ട​ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്ന​ത്. ചേ​ട്ട​ൻ ഐ​ർ​ല​ൻ​ഡി​ൽ പോ​യ​തി​നു​ശേ​ഷം ചേ​ച്ചി​യോ​ട് സം​സാ​രി​ക്കു​മ്പോ​ൾ പോ​ലും ലൗ​ഡ് സ്‌​പീ​ക്ക​റി​ലാ​യി​രി​ക്കും ഫോ​ൺ. ചേ​ട്ട​ന് മ​റു​പ​ടി ന​ൽ​കു​ന്ന​തു​പോ​ലും ചേ​ച്ചി​യു​ടെ അ​മ്മ​യാ​യി​രു​ന്നു'.

"എ​ന്ത് വാ​ക്കു​ത​ർ​ക്കം വ​ന്നാ​ലും ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ചേ​ച്ചി ചേ​ട്ട​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും പി​ണ​ങ്ങി വീ​ട്ടി​ൽ​പ്പോ​യി​ട്ടു​ണ്ട്. ചേ​ട്ട​നും ചേ​ച്ചി​യും ര​ണ്ടു​പേ​രു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി ര​ണ്ടു​ത​വ​ണ കൗ​ൺ​സി​ലിം​ഗി​ന് പോ​യി. അ​തൊ​ന്നും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ചേ​ച്ചി​യു​ടെ വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​ല്ല'.

"വി​വാ​ഹ​മോ​ച​ന​മാ​ണ് ന​ല്ല​തെ​ന്നാ​ണ് സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ​ത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഞ​ങ്ങ​ൾ​ക്കും അ​യ​ച്ചു​ത​ന്നി​രു​ന്നു. ചേ​ട്ട​ൻ ചേ​ച്ചി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ക​രു​തു​ന്നി​ല്ല. ‌ഞ​ങ്ങ​ളു​ടെ പേ​രി​ൽ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സു​കൊ​ടു​ക്കു​മെ​ന്നും എ​ല്ലാ​വ​രും കൂ​ടെ വീ​ടി​ന് മു​റ്റ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്'.- ച​ന്തു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യ്‌​ക്കു​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

ഫേസ്‌ക്രീം കാണാനില്ല; വയോധികയായ അമ്മയുടെ വാരിയെല്ല് കമ്പിപ്പാരയ്ക്ക് അടിച്ചൊടിച്ച് മകള്‍

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ നിവ്യയെ (30) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരസു (70) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നിവ്യ ഉപയോഗിച്ചിരുന്ന ഫേസ്‌ക്രീം മാറ്റിവച്ചുവെന്ന് ആരോപിച്ചാണ് അമ്മയെ ഉപദ്രവിച്ചത്.

ജനുവരി 19ന് വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. സരസുവിന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. നിരന്തരമായി അമ്മയുമായി മകള്‍ പ്രശ്‌നം ഉണ്ടാക്കാറുണ്ട്.

മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. വയനാട് മാനന്തവാടിയില്‍ നിന്നുമാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കഞ്ചാവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലും പ്രതിയാണ് നിവ്യ. അതിനാല്‍ ഗുണ്ട ആക്ട് പ്രകാരം പ്രതിക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

 

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ; ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ മും​ബൈ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മും​ബൈ​യി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

ഗ്രീ​മ​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു​ള്ള​ത്. 200 പ​വ​ൻ സ്‌​ത്രീ​ധ​ന​മാ​യി വാ​ങ്ങി​യി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ​ത്തി​നും സ്വ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍റെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ അ​ധി​ക്ഷേ​പ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് കു​റി​പ്പ്. ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), മാ​താ​വ് ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

NRI

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെ​ൻ​സി​ൽ​വേ​നി​യ: നാ​ലു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കാ​റി​നു​ള്ളി​ൽ ത​നി​ച്ചാ​ക്കി വാ​ൾ​മാ​ർ​ട്ടി​ൽ ഷോ​പ്പിം​ഗി​ന് പോ​യ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ വാ​റിം​ഗ്ട​ൺ സ്വ​ദേ​ശി​നി​യാ​യ ടി​ന ഡി​കാ​ർ​ള​യാ​ണ് (42) പി​ടി​യി​ലാ​യ​ത്.

വാ​ൾ​മാ​ർ​ട്ട് പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ കാ​ർ നി​ർ​ത്തി​യ ടി​ന, കു​ഞ്ഞി​നെ മു​ൻ സീ​റ്റി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ ഇ​രു​ത്തി​യ ശേ​ഷം സ്റ്റോ​റി​ലേ​ക്ക് പോ​യി. 20 മി​നി​റ്റി​ല​ധി​കം കു​ഞ്ഞ് കാ​റി​ൽ ത​നി​ച്ചാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഒ​രാ​ളാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലീ​സ് വ​രു​ന്ന​തു​വ​രെ അ​വി​ടെ നി​ൽ​ക്കാ​ൻ സാ​ക്ഷി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ടി​ന കു​ഞ്ഞു​മാ​യി അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​റു​ദി​വ​സ​ത്തി​ന് ശേ​ഷം ഇ​വ​രെ വീ​ട്ടി​ൽ നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ടി​ന​യു​ടെ പേ​രി​ൽ മ​റ്റ് ചി​ല കേ​സു​ക​ളി​ലും നേ​ര​ത്തെ വാ​റ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക്ഷേ​മ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നും അ​ശ്ര​ദ്ധ​മാ​യി കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം ഡോ​ള​റാ​ണ് ജാ​മ്യ​ത്തു​ക​യാ​യി കോ​ട​തി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ; മ​ക​ളു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​സ്. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നും കേ​സെ​ടു​ക്കും

ഗ്രീ​മ​യു​ടെ​യും മാതാവിന്‍റെയും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു​ള്ള​ത്. 200 പ​വ​ൻ സ്‌​ത്രീ​ധ​ന​മാ​യി വാ​ങ്ങി​യി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ​ത്തി​നും സ്വ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍റെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ അ​ധി​ക്ഷേ​പ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് കു​റി​പ്പ്.

ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൂ​ന്തു​റ പോ​ലി​സെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

ഒന്നര വയസുകാരനെ ക​ട​ൽ​ഭി​ത്തി​യി​ൽ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

ത​ളി​പ്പ​റ​മ്പ്: കാമുകനൊപ്പം ജീവിക്കാനായി പി​ഞ്ചു​കു​ഞ്ഞി​നെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ ത​യ്യി​ല്‍ കൊ​ടു​വ​ള്ളി ഹൗ​സി​ല്‍ ശരണ്യയ്ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം.

ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​എ​ന്‍. പ്ര​ശാ​ന്താ​ണ് ശിക്ഷാ വി​ധി പ്ര​സ്താ​വി​ച്ച​ത്. ശ​ര​ണ്യ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാം പ്ര​തിയായ ശ​ര​ണ്യ​യു​ടെ കാ​മു​ക​ന്‍ നി​ധി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോടതി വെ​റു​തെ വി​ട്ടി​രു​ന്നു.

2020 ഫെ​ബ്രു​വ​രി 17ന് ​പു​ല​ര്‍​ച്ചെ 2.45 നാ​യിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊ​ന്ന് കു​റ്റം ഭ​ര്‍​ത്താ​വി​ന്‍റെ മേ​ല്‍ ചു​മ​ത്തി കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെന്നാണ് പോലീസ് കണ്ടെത്തിയത്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മ്മ​യും മ​ക​ളും വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​മ​ലേ​ശ്വ​ര​ത്ത് വീ​ട്ടി​നു​ള്ളി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ​ജ്ജ​ന (53), ഗ്രീ​മ (33) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സൈ​ന​ഡ് ഉ​ള്ളി​ൽ ചെ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൂ​ന്തു​റ പോ​ലി​സെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഗ്രീ​മ​യു​ടെ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലി​സ് സം​ശ​യി​ക്കു​ന്നു. ആ​റ് വ​ർ​ഷം മു​മ്പാ​ണ് ഗ്രീ​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പൂ​ന്തു​റ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

ന​ടി ലൗ​ലി ബാ​ബു​വി​ന്‍റെ അ​മ്മ അന്തരിച്ചു


പ​ത്ത​നാ​പു​രം : ച​ല​ച്ചി​ത്ര-​സീ​രി​യ​ല്‍-​നാ​ട​ക ന​ടി ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗം ലൗ​ലി ബാ​ബു​വി െ ന്‍റ മാ​താ​വ് കു​ഞ്ഞ​മ്മ പോ​ത്ത​ന്‍ (93) അ​ന്ത​രി​ച്ചു.​ ചേ​ര്‍​ത്ത​ല എ​സ്എ​ല്‍പു​രം കു​റു​പ്പ് പ​റ​മ്പി​ല്‍ ലൗ​ലി ബാ​ബു 2024 ജൂ​ലൈ 16 നാ​ണ് ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം തേ​ടി എ​ത്തി​യ​ത്. 93 വ​യ​സിന്‍റെ അ​വ​ശ​ത​ക​ളും അ​സു​ഖ​ങ്ങ​ളും നേ​രി​ട്ടി​രു​ന്ന അ​മ്മ​യെ പ​രി​ച​രി​ച്ച് മ​ക​ള്‍ ലൗ​ലി എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15 നാ​യി​രു​ന്നു അ​ന്ത്യം.​
അ​മ്മ​യു​ടെ ആ​ഗ്ര​ഹം​പോ​ലെ നാട്ടിലുള്ള ഭൂമിയിലാണ് അ​ന്ത്യ​ക​ര്‍​മങ്ങ​ള്‍ ന​ട​ത്തു​ക.

Kerala

തൃ​ശൂ​രി​ല്‍ അ​മ്മ​യെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: അ​ടാ​ട്ട് അ​മ്പ​ല​ക്കാ​വി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്‍റെ ഭാര്യ ശില്പ (30), മകന്‍ അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്‍റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.

രാ​വി​ലെ വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു.

അമല മേരി റാണി സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കു​ത്തി​നെ കൊ​ന്ന് അ​മ്മ തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. യുവതിയുടെ ഫോണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

National

ഡ​ൽ​ഹി​യി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ന്യൂ​ഡ​ൽ​ഹി: മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ലാ​ണ് സം​ഭ​വം.

യ​ഷ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

പ്ര​തി ത​ന്‍റെ 12കാ​ര​നാ​യ സ​ഹോ​ദ​ര​നും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, ഏ​ക​ദേ​ശം 45 വ​യ​സു​ള്ള അ​മ്മ​യ്ക്കും ല​ഹ​രി വ​സ്തു ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​വും ക​ട​ബാ​ധ്യ​ത​യു​മ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Movies

ഈ ​വ​ർ​ഷ​ത്തെ ഞാ​ൻ വെ​റു​ക്കു​ന്നു, എ​ന്‍റെ അ​മ്മ​യെ ത​ട്ടി​യെ​ടു​ത്ത വ​ർ​ഷം; വൈ​കാ​രി​ക കു​റി​പ്പു​മാ​യി മാ​ള​വി​ക നാ​യ​ർ

അ​മ്മ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന കു​റി​പ്പു​മാ​യി ന​ടി മാ​ള​വി​ക നാ​യ​ർ. അ​മ്മ​യു​ടെ മ​ര​ണം ഒ​രു ദുഃ​സ്വ​പ്ന​മാ​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​കു​ക​യാ​ണെ​ന്നും ഉ​ണ​രു​മ്പോ​ൾ എ​ന്നും പ​തി​വു​ള്ള ചി​രി​യോ​ടെ അ​മ്മ അ​രി​കി​ലു​ണ്ടെ​ങ്കി​ൽ എ​ന്ന് ആ​ശി​ച്ചു​പോ​കു​ന്നു​വെ​ന്നും മാ​ള​വി​ക കു​റി​ച്ചു.

മാ​ള​വി​ക​യു​ടെ കു​റി​പ്പ്

ഇ​തൊ​രു ദുഃ​സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ശി​ച്ചു​പോ​കു​ന്നു. ഉ​ണ​രു​മ്പോ​ൾ, എ​പ്പോ​ഴ​ത്തെ​യും പോ​ലെ പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് അ​മ്മ എ​ന്‍റെ​യ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന്. അ​മ്മ​യാ​യി​രു​ന്നു എ​ന്‍റെ​യെ​ല്ലാം.

എ​ന്‍റെ ഓ​രോ തീ​രു​മാ​ന​ങ്ങ​ളി​ലെ​യും വ​ഴി​കാ​ട്ടി, ഞാ​ൻ ത​ള​ർ​ന്ന​പ്പോ​ൾ എ​ന്‍റെ ശ​ക്തി, ഞാ​ൻ എ​വി​ടെ​യാ​യി​രു​ന്നാ​ലും എ​ന്‍റെ വീ​ട്. അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട​ത്, എ​നി​ക്ക് എ​ന്നെ ന​യി​ച്ചി​രു​ന്ന വെ​ളി​ച്ചം ന​ഷ്ട​പ്പെ​ട്ട​തു​പോ​ലെ​യാ​ണ്.

പ​ക്ഷേ അ​മ്മേ, ഞാ​ൻ ഒ​ന്നു​റ​പ്പ് ത​രു​ന്നു. അ​മ്മ​യു​ടെ സ്വ​പ്ന​ങ്ങ​ൾ ഞാ​ൻ നി​റ​വേ​റ്റും, എ​നി​ക്കാ​യി അ​മ്മ ആ​ഗ്ര​ഹി​ച്ച ജീ​വി​തം ഞാ​ൻ ജീ​വി​ക്കും. എ​ന്‍റെ ഓ​രോ ശ്വാ​സ​ത്തി​ലും, ഞാ​ൻ ചെ​യ്യു​ന്ന ഓ​രോ കാ​ര്യ​ത്തി​ലും അ​മ്മ​യു​ടെ സ്നേ​ഹം എ​ന്‍റെ കൂ​ടെ​യു​ണ്ടാ​കും.

അ​മ്മ​യി​പ്പോ​ൾ അ​മ്മ​യു​ടെ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും അ​ടു​ത്ത് സ​മാ​ധാ​ന​മാ​യി​രി​ക്കു​ന്നു എ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. അ​വി​ടെ​യി​രു​ന്ന് അ​മ്മ എ​ന്നെ നോ​ക്കി​ക്കാ​ണു​ന്നു​ണ്ടാ​കും. അ​മ്മ​യെ വീ​ണ്ടും കാ​ണു​ന്ന​തി​നാ​യി ഞാ​ൻ ദി​വ​സ​ങ്ങ​ൾ എ​ണ്ണി കാ​ത്തി​രി​ക്കും. 2025 എ​ന്നെ ത​ക​ർ​ത്തു ക​ള​ഞ്ഞ​ത് എ​നി​ക്കൊ​രി​ക്ക​ലും സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു. അ​മ്മ​യെ എ​ന്നി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത​തി​ന് ഈ ​വ​ർ​ഷ​ത്തെ ഞാ​ൻ വെ​റു​ക്കു​ന്നു.

ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ അ​മ്മ സു​ചി​ത്ര​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. മാ​ള​വി​ക​യു​ടെ കൂ​ടെ മും​ബൈ​യി​ലാ​യി​രു​ന്നു സു​ചി​ത്ര താ​മ​സി​ച്ചി​രു​ന്ന​ത്.

Kerala

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പ​ടി​ഞ്ഞാ​റ്റു മു​റി​യി​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ സി​ബി​ന (32), മ​ക​ൻ മു​ഹ​മ്മ​ദ് സി​യാ​ൻ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ പ​ന​മ്പ​റ്റ​ക്ക​ട​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​വ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു​പേ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. സി​ബി​ന​യെ​യും മ​ക​നെ​യും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Movies

മ​ന​സ് ത​ള​ര​രു​ത് പ്രി​യ ലാ​ൽ, എ​ന്‍റെ മ​ന​സും വേ​ദ​നി​ക്കു​ന്നു; കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യ്ക്ക് അ​നു​ശോ​ച​നം നേ​ർ​ന്ന് മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച കു​റി​പ്പ് നൊ​മ്പ​ര​മു​ണ​ർ​ത്തു​ന്നു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ത​ന്‍റെ മ​ന​സും വേ​ദ​നി​ക്കു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്.

ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് വേ​ണ്ട​പ്പെ​ട്ട ഒ​രാ​ളു​ടെ വേ​ർ​പാ​ടി​ൽ എ​ന്‍റെ മ​ന​സും വേ​ദ​നി​ക്കു​ന്നു. മ​ന​സ് ത​ള​ര​രു​ത്, പ്രി​യ​പ്പെ​ട്ട ലാ​ൽ. മ​മ്മൂ​ട്ടി കു​റി​ച്ചു.

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ത​ന്നെ മ​മ്മൂ​ട്ടി കൊ​ച്ചി​യി​ലെ വ​സ​തി​യി​ലെ​ത്തി​യി​രു​ന്നു. ജേ​ഷ്ഠ്യ​സ​ഹോ​ദ​ര​ന്‍റെ ക​രു​ത​ലോ​ടെ ഓ​ടി​യെ​ത്തി​യ മ​മ്മൂ​ട്ടി മോ​ഹ​ൻ​ലാ​ലി​നെ ആ​ശ്വ​സി​പ്പി​ച്ചാ​ണ് തി​രി​കെ പോ​യ​ത്.

ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ഹൈ​ബി ഈ​ഡ​ൻ എം​പി, ജോ​ർ​ജ് എ​ന്നി​വ​രും മ​മ്മൂ​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Movies

200 രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം, അ​ന്നു ഇ​റ​ങ്ങാ​ൻ നേ​രം എ​ന്‍റെ നെ​റ്റി​യി​ൽ ചും​ബി​ച്ച് അ​മ്മ പ​റ​ഞ്ഞ​ത് യാ​ഥാ​ർ​ഥ്യ​മാ​യി; അ​നൂ​പ് മേ​നോ​ൻ

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും വാ​ത്സ​ല്യ​ത്തെ​ക്കു​റി​ച്ചും ന​ട​ൻ അ​നൂ​പ് മേ​നോ​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

മ​ക്ക​ളേ എ​ന്നു വി​ളി​ച്ചു​കൊ​ണ്ടു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യു​ള്ള വി​ളി​യി​ലൂ​ടെ ശ​രി​ക്കും അ​വ​ർ ഓ​രോ​രു​ത്ത​രു​ടെ​യും അ​മ്മ ആ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​നൂ​പ് പ​റ​യു​ന്നു.

അ​നൂ​പ് മേ​നോ​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​മ്മ. ആ ​പേ​ര് അ​വ​രു​ടേ​ത് മാ​ത്ര​മാ​യി​രു​ന്നു. അ​വ​രെ പ​രി​ച​യ​പ്പെ​ട്ട ഓ​രോ​രു​ത്ത​ർ​ക്കും, ആ ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മ​ക്ക​ളേ എ​ന്ന വി​ളി​യി​ലൂ​ടെ അ​വ​ർ ശ​രി​ക്കും അ​മ്മ​യാ​യി മാ​റി. ചാ​ന​ലി​നു വേ​ണ്ടി ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഞാ​ൻ അ​മ്മ​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്.

അ​ന്ന് എ​നി​ക്ക് 23 വ​യ​സ്, ലാ​ലേ​ട്ട​നെ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ല. ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യോ​ട് സം​സാ​രി​ക്കാ​ൻ പോ​കു​ന്ന​തി​ന്‍റെ പ​രി​ഭ്ര​മ​ത്തി​ലാ​യി​രു​ന്നു ആ ​കൊ​ച്ചു അ​വ​താ​ര​ക​ൻ. പേ​ടി​ച്ച് വി​റ​ച്ച് വ​യ​റ്റി​ൽ തീ​പി​ടി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഞാ​ൻ.

അ​പ്പോ​ഴാ​ണ് ആ ​സ​മാ​ധാ​ന​മേ​റി​യ പു​ഞ്ചി​രി​യോ​ടെ​യും ദ​യ​യു​ള്ള ക​ണ്ണു​ക​ളോ​ടെ​യും അ​വ​ർ വ​ന്ന​ത്. ആ ​നി​മി​ഷം ത​ന്നെ ആ ​വീ​ട് എ​ന്‍റേ​തു​കൂ​ടി​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​പ്പോ​യി. എ​ന്‍റെ ക​രി​യ​റി​ൽ ആ​ദ്യ​മാ​യി, ഒ​ര​വ​താ​ര​ക​ൻ എ​ന്ന നി​ല​യി​ൽ ഞാ​ൻ അ​ങ്ങോ​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യ​ല്ലാ​യി​രു​ന്നു; പ​ക​രം അ​മ്മ എ​ന്നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു.  ഇ​ട​യ്ക്കി​ടെ ത​ന്‍റെ "ലാ​ലു​വി​നെ" കു​റി​ച്ചു​ള്ള ക​ഥ​ക​ൾ ഒ​രു പ​ഴ​യ ബ​ന്ധു​വി​നോ​ട​ന്ന​പോ​ലെ അ​മ്മ പ​റ​ഞ്ഞു​ത​ന്നു.
 
അ​മ്മ ഞ​ങ്ങ​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി, ചാ​യ കു​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. യാ​ത്ര പ​റ​യു​മ്പോ​ൾ എ​ന്‍റെ നെ​റ്റി​യി​ൽ ചും​ബി​ച്ചു​കൊ​ണ്ട് എ​ന്നെ അ​നു​ഗ്ര​ഹി​ച്ചു: ‘‘മോ​ൻ സി​നി​മ​യി​ൽ വ​രും കേ​ട്ടോ’’. ഒ​രു ദി​വ​സ​ത്തെ ജോ​ലി​ക്ക് വെ​റും 200 രൂ​പ മാ​ത്രം പ്ര​തി​ഫ​ലം വാ​ങ്ങി​യി​രു​ന്ന, നി​സ​ഹാ​യ​നാ​യ ആ 23-​കാ​ര​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ നാ​ള​മാ​യി​രു​ന്നു ആ ​വാ​ക്കു​ക​ൾ.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ലാ​ലേ​ട്ട​നെ ക​ണ്ട​പ്പോ​ൾ ആ ​അ​മ്മ പ​ക​ർ​ന്നു​ന​ൽ​കി​യ അ​തേ സ്നേ​ഹം അ​ദ്ദേ​ഹ​ത്തി​ലും ഞാ​ൻ ക​ണ്ടു. ക​ന​ൽ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ, അ​മ്മ​യു​ടെ അ​സു​ഖ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ഴെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​യു​ന്ന​ത് ഞാ​ൻ ക​ണ്ടി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ അ​മ്മ​യെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു മ​ക​നെ ഞാ​ൻ വേ​റെ ക​ണ്ടി​ട്ടി​ല്ല. പ​ക്ഷേ ലാ​ലേ​ട്ടാ, അ​ത് നി​ങ്ങ​ളു​ടെ മ​ന​സി​ന്‍റെ ന​ന്മ മാ​ത്ര​മ​ല്ല, മ​റി​ച്ച് അ​വ​ർ അ​ത്ത​ര​മൊ​രു അ​മ്മ​യും വ്യ​ക്തി​യും ആ​യ​തു​കൊ​ണ്ട് കൂ​ടി​യാ​ണ്. ആ ​സ്നേ​ഹം പൂ​ർ​ണ​മാ​യും അ​വ​രു​ടേ​താ​യി​രു​ന്നു. അ​മ്മേ, ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​മ്മ​യെ മി​സ് ചെ​യ്യും.

Movies

എ​നി​ക്ക് അ​ത് കാ​ണേ​ണ്ട, ശാ​ന്ത​കു​മാ​രി​യ​മ്മ​യ്ക്ക് കാ​ണാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത മ​ക​ന്‍റെ മൂ​ന്ന് സി​നി​മ​ക​ൾ

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ വി​ട​വാ​ങ്ങി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ൾ കി​ട​പ്പി​ലാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി അ​മ്മ ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​ലോ​ക​ത്തു നി​ന്നും യാ​ത്ര​യാ​യ​ത്. അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ത​ന്നെ ത​ല​പ്പ​ത്ത് നി​ൽ​ക്കു​മ്പോ​ഴും മ​ക​ന്‍റെ മൂ​ന്ന് സി​നി​മ​ക​ൾ കാ​ണാ​ൻ ശാ​ന്ത​കു​മാ​രിയ​മ്മ​യ്ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്നു​പ​റ​യു​ക ത​ന്നെ ചെ​യ്തു ശാ​ന്ത​കു​മാ​രി​യ​മ്മ. കി​രീ​ടം, ചെ​ങ്കോ​ൽ, താ​ള​വ​ട്ടം എ​ന്നി​വ​യാ​ണ് ഈ ​സി​നി​മ​ക​ൾ.

ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ന് പ​റ​ഞ്ഞ വാ​ക്കു​ക​ളി​ങ്ങ​നെ."​കി​രീ​ട​വും ചെ​ങ്കോ​ലും ഞാ​ൻ കാ​ണ​ത്തി​ല്ല. ഭ​യ​ങ്ക​ര ക​ഷ്ട​വ അ​ത്. അ​ടി​യൊ​ക്കെ​യാ​ണ്. എ​നി​ക്ക് കാ​ണ​ണ്ട. ചെ​ങ്കോ​ൽ ഞാ​ൻ ക​ണ്ടി​ട്ടേ ഇ​ല്ല. കി​രീ​ടം ആ​ദ്യം കു​റ​ച്ച് ക​ണ്ടു. പി​ന്നെ എ​നി​ക്ക് കാ​ണ​ണ്ട. താ​ള​വ​ട്ട​വും ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​തൊ​ന്നും കാ​ണു​ക​യും ഇ​ല്ല. കി​ലു​ക്കം പോ​ലു​ള്ള സി​നി​മ​ക​ൾ കാ​ണാ​ൻ ഇ​ഷ്ട​മാ​ണ്. ചി​ത്രം ലാ​സ്റ്റ് ഭാ​ഗം ആ​യ​പ്പോ​ൾ ഞാ​ൻ എ​ഴു​ന്നേ​റ്റ് പോ​യി'- എ​ന്നാ​യി​രു​ന്നു ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് അ​ന്ന് ശാ​ന്ത​കു​മാ​രി​യ​മ്മ പ​റ​ഞ്ഞ​ത്.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ വി​യോ​ഗം. അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. മോ​ഹ​ന്‍​ലാ​ല്‍ വീ​ട്ടി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

Movies

ഈ ​വ​ലി​യ ദുഃ​ഖ​ത്തി​ൽ ലാ​ലി​നൊ​പ്പം നി​ൽ​ക്കു​ന്നു; അ​നു​ശോ​ചി​ച്ച് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.

തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് അ​മ്മ പ്ര​ക​ടി​പ്പി​ച്ച സ്നേ​ഹം ഓ​ർ​ത്തെ​ടു​ത്തു​കൊ​ണ്ട് അ​ദ്ദേ​ഹം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ചു.

"അ​വ​ർ എ​ന്റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​രി കൂ​ടി​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് അ​വ​ർ എ​നി​ക്ക് ന​ൽ​കി​യ സ്നേ​ഹ​വും ക​രു​ത​ലും മ​റ​ക്കാ​നാ​വി​ല്ല. ലോ​ക​ത്തി​ന് ഒ​രു അ​തു​ല്യ​ക​ലാ​കാ​ര​നെ അ​വ​ർ സ​മ്മാ​നി​ച്ചു. അ​തി​ലേ​റെ, ന​ല്ലൊ​രു മ​നു​ഷ്യ​നെ​ക്കൂ​ടി അ​വ​ർ വ​ള​ർ​ത്തി​യെ​ടു​ത്തു. അ​മ്മ​യു​ടെ സ്നേ​ഹം ലാ​ലി​ന്‍റെ ഓ​രോ ചു​വ​ടു​വെ​പ്പി​ലും പ്ര​തി​ധ്വ​നി​ക്കും. ഈ ​വ​ലി​യ ദുഃ​ഖ​ത്തി​ൽ ലാ​ലി​നൊ​പ്പം നി​ൽ​ക്കു​ന്നു'.-​അ​ദ്ദേ​ഹം കു​റി​ച്ചു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യു​ടെ മ​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് സം​സ്കാ​രം.

Movies

ലാ​ലു​വി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ മ​മ്മൂ​ട്ടി എ​ത്തി

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ ന​ട​ൻ മ​മ്മൂ​ട്ടി​യെ​ത്തി. എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് മ​മ്മൂ​ട്ടി​യെ​ത്തി​യ​ത്.

ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി, നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റോ ജോ​സ​ഫ്, ജോ​ർ​ജ്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ഹൈ​ബി ഈ​ഡ​ൻ എം​പി എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ശാ​ന്ത​കു​മാ​രി (90) അ​ന്ത​രി​ച്ച​ത്. ഏ​റെ നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം ബു​ധ​നാ​ഴ്ച.

Movies

ത​ണ​ൽ മാ​ഞ്ഞു; ഭാ​ഗ്യ ന​ട​ന്‍റെ പ്രി​യ​പ്പെ​ട്ട അ​മ്മ ഇ​നി​യി​ല്ല

തി​ര​ക്കേ​റി​യ സി​നി​മ ജീ​വി​ത​ത്തി​നി​ട​യി​ലും മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ലോ​കം അ​മ്മ​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൂ​ടെ നി​ന്ന വ്യ​ക്തി​യാ​ണ് അ​മ്മ ശാ​ന്ത​കു​മാ​രി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ​കാ​ല വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ക​ണ്ട് അ​മ്മ വി​ഷ​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ലാ​ണെ​ങ്കി​ൽ പോ​ലും മ​ക​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന രം​ഗ​ങ്ങ​ൾ കാ​ണു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മാ​യി​രു​ന്നു എ​ന്ന് മോ​ഹ​ൻ​ലാ​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ത്മ​രാ​ജ​ന്‍റെ തൂ​വാ​ന​ത്തു​മ്പി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ശാ​ന്ത​കു​മാ​രി​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മാ​വ​ൻ രാ​ധാ​കൃ​ഷ്ണ​നും എ​ത്തി​യി​രു​ന്നു. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലാ​യി​രു​ന്നു ഷൂ​ട്ട്.

അ​മ്മ വ​ന്ന​തി​ന്‍റെ പ്ര​സ​ന്ന​ത മു​ഴു​വ​നും മോ​ഹ​ന​ൻ​ലാ​ലി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​ത്മ​രാ​ജ​ന്‍റെ മ​ക​ൻ അ​ന​ന്ത​പ​ത്മാ​ഭ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ ആ​ദ്യം ചെ​യ്ത​ത് അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും എ​പ്പോ​ഴും കൂ‌​ടെ​യു​ണ്ടാ​യി​രു​ന്ന ആ ​ത​ണ​ൽ മാ​ഞ്ഞു.

ശാ​ന്ത​കു​മാ​രി​യു​ടെ 89ാം പി​റ​ന്നാ​ൾ ദി​വ​സം എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ വ​ച്ച് വ​ലി​യ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. അ​മ്മ​യ്‌​ക്കൊ​പ്പം പു​ര​സ്ക്കാ​രം പ​ങ്കു​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നാ​യി​രു​ന്നു ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​ത്.

വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് പേ​ര് ന​ൽ​കി​യ​ത് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും പേ​ര് ചേ​ർ​ത്താ​ണ്.

Kerala

മ​ക്ക​ളെ അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി; പ​യ്യ​ന്നൂ​രി​ൽ മരിച്ചത് കുടുംബത്തിലെ നാലു പേർ

പ​യ്യ​ന്നൂ​ർ: കു​ട്ടി​ക​ളെ ര​ണ്ടു​പേ​രെ​യും അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി വ​ന്ന​തോ​ടെ വീ​ട്ടി​ൽ കൂ​ട്ട​ആ​ത്മ​ഹ​ത്യ. പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കു​ടും​ബ പ്ര​ശ്ന​ത്തി​ലെ കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യെ​ന്ന് സൂ​ച​ന.

രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് കെ.​ടി. ക​ലാ​ധ​ര​ൻ (38), അ​മ്മ ഉ​ഷ (60), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ൾ ഹി​മ (5), ക​ണ്ണ​ൻ (2) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. ഉ​ഷ​യു​ടെ ഭ​ർ​ത്താ​വും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​ളി​ച്ചി​ട്ട് ആ​രു പ്ര​തി​ക​രി​ക്കാ​തെ വ​ന്ന​തി​ന് പി​ന്നാ​ലെ നോ​ക്കു​മ്പോ​ഴാ​ണ് വീ​ടി​നു മു​ന്നി​ൽ എ​ഴു​തി വ​ച്ചി​രു​ന്ന ക​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ണു​ന്ന​ത്. ഇ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ത്തു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഉ​ഷ​യെ​യും ക​ലാ​ധ​ര​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​ക്ക​ൾ നി​ല​ത്ത് മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലു​യി ക​ണ്ടെ​ത്തി​യ​ത്. ക​ലാ​ധ​ര​നും ഭാ​ര്യ ന​യ​ൻ​താ​ര​യും ത​മ്മി​ൽ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ധ​ര​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളെ​യും അ​മ്മ​യ്ക്ക് ഒ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി വ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ന​യ​ൻ​താ​ര മ​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Kerala

കാ​ക്കൂ​രി​ൽ ആ​റു വ​യ​സു​കാ​ര​നെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി; പോ​ലീ​സ് കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ൽ നാ​ടി​നെ ന​ടു​ക്കി ദാ​രു​ണ കൊ​ല​പാ​ത​കം. ആ​റു വ​യ​സു​കാ​ര​നെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി. ആ​റു വ​യ​സു​കാ​ര​നെ അ​മ്മ ക​ഴു​ത്തു ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ മാ​ന​സി​ക പ്ര​ശ്ന​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ ത​ന്നെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നാ​യി കൊ​ണ്ടു​പോ​കും. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു.

Kerala

വ​ർ​ക്ക​ല​യി​ൽ അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല തെ​റ്റി​ക്കു​ളം സ്വ​ദേ​ശി അ​നു​ശ​ങ്ക​ർ, സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​ത്. ഇ​രു​വ​രും സ​ഹോ​ദ​ര​ന്മാ​രാ​ണ്

തെ​റ്റി​ക്കു​ളം സ്വ​ദേ​ശി ശ​ശി​ക​ല​യ്ക്കും മ​ക​ൻ അ​മ്പി​ളി​ദാ​സി​നു​മാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തി​യ​തി ചെ​റു​ന്നി​യൂ​ർ മാ​ട​ൻ ന​ട ക്ഷേ​ത്ര​പ​റ​മ്പി​ൽ പ്ര​തി​ക​ൾ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് ഇ​വ​ർ പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ര​തി​ക​ളു​ടെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ശ​ശി​ക​ല. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ അ​മ്മ ജീവനൊടുക്കി

മ​ഞ്ചേ​ശ്വ​രം: മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യെ ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല്‍​ ക​മ്പി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ യുവതി മരിച്ചു. ഉ​പ്പ​ള സോ​ങ്കാ​ലി​ലെ മൊ​യ്തീ​ന്‍ സ​വാ​ദി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ​ത്ത് ന​സ്ബീ​ന (25) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. ആ​ദ്യം ഉ​പ്പ​ള​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

വി​ധി വ​രാ​നി​രി​ക്കെ കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി​യു​മാ​യി സു​നി​യു​ടെ അ​മ്മ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ധി വ​രാ​നി​രി​ക്കേ പു​തി​യ ഹ​ര്‍​ജി​യു​മാ​യി കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മ. ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​നി​യു​ടെ അ​മ്മ ശോ​ഭ​ന ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ക്വ​ട്ടേ​ഷ​ൻ പ​ണ​മാ​യ ഒ​രു ല​ക്ഷം രൂ​പ സു​നി​യു​ടെ അ​മ്മ​യു​ടെ യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ പെ​രു​മ്പാ​വൂ​ർ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്. അ​പേ​ക്ഷ ന​ൽ​കി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് വി​ധി​പ​റ​യു​ന്ന​ത്.

National

“അ​​​മ്മ​​​യെ​​​യും കു​​​ട്ടി​​​യെ​​​യും വേ​​​ർ​​​പെ​​​ടു​​​ത്ത​​​രു​​​ത്“; നാടുകടത്തലിൽ സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

സു​​​നാ​​​ലി ഖാ​​​ത്തൂ​​​ൻ, ഭ​​​ർ​​​ത്താ​​​വ് ഡാ​​​നി​​​ഷ് അ​​​ലി, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു നാ​​​ട് ക​​​ട​​​ത്തി​​​യ ആ​​​റ് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളെ ഒ​​​ക്‌​​​ടോ​​​ബ​​​ർ 26ന​​​കം തി​​​രി​​​കെ​​​യെ​​​ത്തി​​​ക്കാ​​​ൻ നേ​​​ര​​​ത്തേ ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​നെ​​​തി​​​രേ കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​ന മു​​​ൻ​​​നി​​​ർ​​​ത്തി ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ സു​​​നാ​​​ലി ഖാ​​​ത്തൂ​​​നെ​​​യും മ​​​ക​​​നെ​​​യും എ​​​ത്ര​​​യും വേ​​​ഗം തി​​​രി​​​കെ​​​യെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി ബെ​​​ഞ്ച് കേ​​​ന്ദ്ര​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

സു​​​നാ​​​ലി ഖാ​​​ത്തൂ​​​നും മ​​​ക​​​നും സൗ​​​ജ​​​ന്യ പ​​​രി​​​ച​​​ര​​​ണ​​​വും ആ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം. അ​​​മ്മ​​​യെ​​​യും കു​​​ട്ടി​​​യെ​​​യും വേ​​​ർ​​​പെ​​​ടു​​​ത്ത​​​രു​​​ത്. ഇ​​​രു​​​വ​​​ർ​​​ക്കും സൗ​​​ജ​​​ന്യ പ​​​രി​​​ച​​​ര​​​ണ​​​വും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

20 വ​​​ർ​​​ഷ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ആ​​​ക്രി ശേ​​​ഖ​​​രി​​​ച്ച് ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സു​​​നാ​​​ലി ഖാ​​​ത്തൂ​​​ൻ, ഭ​​​ർ​​​ത്താ​​​വ് ഡാ​​​നി​​​ഷ്, എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​ക​​​ൻ എ​​​ന്നി​​​വ​​​രെ​​​യും ബീ​​​ർ​​​ഭൂം ജി​​​ല്ല​​​യി​​​ലെ ധി​​​ത്തോ​​​റ ഗ്രാ​​​മ​​​ത്തി​​​ലെ 32 വ​​​യ​​​സു​​​കാ​​​രി സ്വീ​​​റ്റി ബീ​​​ബി​​​യെ​​​യും അ​​​വ​​​രു​​​ടെ ര​​​ണ്ട് ആ​​​ണ്‍മ​​​ക്ക​​​ളെ​​​യും ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡ​​​യി​​​ലെ​​​ടു​​​ത്ത് ബി​​​എ​​​സ്എ​​​ഫി​​​നു കൈ​​​മാ​​​റി ജൂ​​​ണ്‍ 26നാ​​​ണ് അ​​​തി​​​ർ​​​ത്തി ക​​​ട​​​ത്തി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് സു​​​നാ​​​ലി ഖാ​​​ത്തൂ​​​ന്‍റെ പി​​​താ​​​വ് ഭോ​​​ഡു ന​​​ട​​​ത്തി​​​യ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​​വ​​​രെ തി​​​രി​​​കെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഭോ​​​ഡു ഷെ​​​യ്ഖി​​​ന്‍റെ പൗ​​​ര​​​ത്വം ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും സു​​​നാ​​​ലി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ളാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​രും മ​​​ക്ക​​​ളും പൗ​​​ര​​​ത്വ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

നെ​ടു​മ്പാ​ശേ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ അ​ടി​ച്ചു​ക്കൊ​ന്നു; പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ അ​മ്മ​യെ മ​ക​ൻ അ​ടി​ച്ചു​ക്കൊ​ന്നു. നെ​ടു​മ്പാ​ശേ​രി​യി​ൽ താ​മ​സി​ക്കു​ന്ന അ​നി​ത (75) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ബി​നു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്വ​ത്ത്‌ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് അ​നി​ത​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മ​ക​ൻ ത​ന്നെ​യാ​ണ് അ​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

എ​ന്നാ​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ അ​നി​ത​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ​യും മ​ക​നും വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

സം​ശ​യം തോ​ന്നി​യ പോ​ലീ​സ് മ​ക​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. വ​ടി​കൊ​ണ്ടും അ​മ്മി​ക്ക​ല്ല് കൊ​ണ്ടും അ​ടി​ച്ചു​കൊ​ണ്ടാ​ണ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് മ​ക​ൻ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

 

Kerala

ആലപ്പുഴയില്‍ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്

കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കല്‍ ജംഗ്ഷന്‍ പീടികചിറയില്‍ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

വെട്ടേറ്റ നിലയില്‍ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകന്‍ നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴ്‌പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.

Kerala

അ​മ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട് മ​ക​ൻ ജീ​വ​നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: അ​മ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ട് മ​ക​ന്‍ ജീ​വ​നൊ​ടു​ക്കി. കോ​ഴി​ക്കോ​ട് തി​ക്കോ​ടി പെ​രു​മാ​ള്‍​പു​ര​ത്ത് താ​മ​സി​ക്കു​ന്ന സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്.

"അ​മ്മ​യു​ടെ കൂ​ടെ ഞാ​നും പോ​വാ' എ​ന്ന് ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ട്ട​തി​ന് ശേ​ഷം ഹ​രീ​ഷ് സ്മാ​ര​ക റോ​ഡി​ന് സ​മീ​പ​ത്തെ റെ​യി​ല്‍ പാ​ള​ത്തി​ല്‍ എ​ത്തി‍​യ സു​രേ​ഷ്, ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നു. ഏ​ഴ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സു​രേ​ഷി​ന്‍റെ അ​മ്മ മ​രി​ച്ച​ത്.

ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട് ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ദ്ദേ​ഹം ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി. മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രേ​ത​നാ​യ നാ​രാ​യ​ണ​നാ​ണ് സു​രേ​ഷി​ന്‍റെ പി​താ​വ്. മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ലെ പ്രൊ​ഫ​സ​റാ​യ ദി​നേ​ശ​ന്‍ സ​ഹോ​ദ​ര​നാ​ണ്.

Kerala

കൊ​യി​ലാ​ണ്ടി​യി​ൽ അ​മ്മ​യെ മ​ക​ൻ കൊ​ടു​വാ​ൾ എ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ അ​മ്മ​യെ മ​ക​ൻ കൊ​ടു​വാ​ളു​കൊ​ണ്ട് എ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ണ​മ്മ​ലി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ മാ​ധ​വി​യെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. മാ​ധ​വി​യു​ടെ ത​ല​യ്ക്കാ​ണ് മു​റി​വേ​റ്റി​ട്ടു​ള്ള​ത്.

അ​മ്മ​യും മ​ക​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​യാ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Kerala

മുൻമന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ അ​ഡ്വ. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ മാ​താ​വ് പൂ​ന്തു​റ സ​രോ​ജാ മ​ന്ദി​ര​ത്തി​ൽ ലൂ​ർ​ദ്ദ​മ്മ (98) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​സ്. അ​ൽ​ഫോ​ൻ​സ് ആ​ണ് ഭ​ർ​ത്താ​വ്.

മ​റ്റു മ​ക്ക​ൾ സ​രോ​ജ​ഗോ​മ​സ്, എ.​ജെ. വി​ജ​യ​ൻ, പ്ര​സ​ന്ന പീ​റ്റ​ർ, എ.​ജെ. സെ​ൽ​വി​ൻ, വി​മ​ല സ്റ്റാ​ൻ​ലി, സ​തീ​ഷ് അ​ൽ​ഫോ​ൻ​സ്, സാം ​അ​ൽ​ഫോ​ൻ​സ്. മ​രു​മ​ക്ക​ൾ റി​ച്ചാ​ർ​ഡ് ഗോ​മ​സ്, ഏ​ലി​യാ​മ്മ വി​ജ​യ​ൻ, ഗ്രേ​സി രാ​ജു, ഐ.​എ. പീ​റ്റ​ർ , ലാ​ലി സെ​ൽ​വി​ൻ, അ​ഡ്വ​ക്കേ​റ്റ് ജോ​സ് സ്റ്റാ​ൻ​ലി, ജൂ​ഡി​റ്റ് സ​തീ​ഷ്, ഷൈ​നി സാം.

​സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൂ​ന്തു​റ സെ​ന്‍റ്. തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ.

District News

അ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി കു​ടും​ബ ഓ​ഹ​രി ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ൽ​കി പ്ര​വാ​സി ദ​മ്പ​തി​ക​ൾ


അമ്പ​ല​പ്പു​ഴ: കു​ടും​ബ​വീ​തമാ​യി ല​ഭി​ച്ച സ്ഥ​ലം അ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ൽ​കി പ്ര​വാ​സി ദ​മ്പ​തി​ക​ൾ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് കേ​ള​മം​ഗ​ലം ഗ്രീ​ൻ വി​ല്ല​യി​ൽ കെ.​എ. തോ​മ​സ് (​സോ​ജ​പ്പ​ന്‍)-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളാ​ണ് 22 സെ​ന്‍റ് സ്ഥ​ലം ഭൂ​ര​ഹി​ത​ര്‍​ക്ക് വീ​ട് വ​യ്ക്കാ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.       

   
ഏ​ലി​യാ​മ്മ​യ്ക്ക് കു​ടും​ബവീ​ത​മാ​യി മ​ല്ല​പ്പ​ള്ളി ചെ​ങ്ങ​രൂ​ർ​ച്ചി​റ​യി​ല്‍ ന​ല്‍​കി​യ ഭൂ​മി​യാ​ണ് മാ​താ​വ് ത്രേ​സ്യാ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി  ദ​മ്പ​തി​ക​ള്‍ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് അ​നു​വ​ദി​ച്ച നാ​ലു കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വ​യ്ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഭൂ​മി ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്ക് മ​റ്റാ​രു​ടെ​യും ആ​ശ്ര​യ​മി​ല്ലാ​തെ ക​യ​റാ​വു​ന്ന ത​ര​ത്തി​ല്‍ വ​ഴി ന​ല്‍​കി​യാ​ണ് ഭൂ​മി അ​ള​ന്ന് തി​രി​ച്ചി​രി​ക്കു​ന്ന​ത്.        

       
തോ​മ​സും ഏ​ലി​യാ​മ്മ​യും ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി വി​യ​ന്ന​യി​ലാ​ണ് താ​മ​സം. ​ഓ​സ്ട്രി​യ​ന്‍ പ്രൊ​വി​ഷ​ന്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​ണ് റി​ട്ട. ന​ഴ്സ് ഏ​ലി​യാ​മ്മ തോ​മ​സ്. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​ക്ക് കെ.​എ.​ തോ​മ​സും നി​ര​വ​ധി ത​വ​ണ അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്.


ത​ന്‍റെ കു​ടും​ബ​വീ​തം ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന ഏ​ലി​യാ​മ്മ​യു​ടെ ആ​ഗ്ര​ഹ​ത്തി​ന് തോ​മ​സും മ​ക്ക​ളാ​യ പി​ങ്കി​യും ഡോ. ​ചി​ഞ്ചു​വും സ​മ്മ​തം ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​ലി​യാ​മ്മ​യും കു​ടും​ബ​വും വി​ട്ടു​ന​ല്‍​കി​യ ഭൂ​മി അ​ര്‍​ഹ​രാ​യ ദ​ളി​ത് കു​ടും​ബ​ത്തി​ന് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ കി​ട​പ്പാ​ടം ഒ​രു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്ന് കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി സ​തീ​ഷ് ബാ​ബു പ​റ​ഞ്ഞു.

Kerala

ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി; മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വി​നെ കു​ത്തി മ​ക​ൾ

ആ​ല​പ്പു​ഴ: അ​മ്മ​യെ മ​ക​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ ആ​ണ് സം​ഭ​വം. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ലാ​ണ് 17കാ​രി​യാ​യ മ​ക​ൾ കു​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

പ​ഞ്ചാ​യ​ത്തം​ഗ​വും അ​മ്മ​യും ജീ​വ​നൊ​ടു​ക്കി; ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്ന് ആ​ത​മ​ഹ​ത്യാ​ക്കു​റി​പ്പ്

തി​രു​വ​ന​ന്ത​പു​രം ∙ വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തേ​യും അ​മ്മ​യേ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ക്കം നെ​ടി​യ​വി​ള വീ​ട്ടി​ൽ വ​ത്സ​ല (71) അ​രു​ൺ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‌ പി​ൻ​വ​ശ​ത്തു​ള്ള ചാ​യ്പി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‌ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വാ​ട്സാ​പ്പി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​രു​ൺ അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു.

ത​നി​ക്കെ​തി​രെ വ്യാ​ജ ജാ​തി​ക്കേ​സും മോ​ഷ​ണ​ക്കേ​സും ന​ൽ​കി​യ​ത് കാ​ര​ണം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി​നോ​ദ്, സ​ന്തോ​ഷ്‌, അ​ജ​യ​ൻ, ബി​നി സ​ത്യ​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കു​റി​പ്പി​ലു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മെ​മ്പ​റാ​യ അ​രു​ൺ.

Latest News

Up