x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി; മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വ് മാ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു


Published: February 6, 2026 04:33 PM IST | Updated: February 6, 2026 04:33 PM IST

ല​ക്നോ: ഭ​ക്ഷ​ണം വി​ള​മ്പാ​ൻ വൈ​കി​യ​തി​ന് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വാ​വ് വൃ​ദ്ധ​യാ​യ മാ​താ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജെ​വാ​റി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. കി​ഷ​ൻ എ​ന്ന​യാ​ൾ മാ​താ​വ് രു​ക്മി​ണി​യെ ലോ​ഹ പാ​ത്രം കൊ​ണ്ട് അ​ടി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

രു​ക്മി​ണി പാ​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കി​ഷ​ൻ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഭ​ക്ഷ​ണം ത​യാ​റാ​കാ​ൻ വൈ​കി. ഇ​തി​ൽ കു​പി​ത​നാ​യ കി​ഷ​ൻ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ലോ​ഹം പാ​ത്രം ഉ​പ​യോ​ഗി​ച്ച് രു​ക്മി​ണി​യു​ടെ ത​ല​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ അ​ടി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ അ​യ​ൽ​വാ​സി​ക​ൾ രു​ക്മ​ണി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി കി​ഷ​ൻ ആ​ഗ്ര​യി​ലെ ഒ​രു മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് ജെ​വാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രു​ക്മി​ണി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Tags : Mental Hospital Man Beat Mother Death Food

Recent News

Up