x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫേസ്‌ക്രീം കാണാനില്ല; വയോധികയായ അമ്മയുടെ വാരിയെല്ല് കമ്പിപ്പാരയ്ക്ക് അടിച്ചൊടിച്ച് മകള്‍


Published: January 23, 2026 10:27 AM IST | Updated: January 23, 2026 10:27 AM IST

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ നിവ്യയെ (30) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരസു (70) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നിവ്യ ഉപയോഗിച്ചിരുന്ന ഫേസ്‌ക്രീം മാറ്റിവച്ചുവെന്ന് ആരോപിച്ചാണ് അമ്മയെ ഉപദ്രവിച്ചത്.

ജനുവരി 19ന് വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. സരസുവിന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. നിരന്തരമായി അമ്മയുമായി മകള്‍ പ്രശ്‌നം ഉണ്ടാക്കാറുണ്ട്.

മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. വയനാട് മാനന്തവാടിയില്‍ നിന്നുമാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കഞ്ചാവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലും പ്രതിയാണ് നിവ്യ. അതിനാല്‍ ഗുണ്ട ആക്ട് പ്രകാരം പ്രതിക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

 

Tags : Daughter Attack mother

Recent News

Up