x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന് ആ ​അ​ധ്യാ​പ​ക​ൻ പ​റ​ഞ്ഞ​ത് കേ​ട്ട് അ​മ്മ ക​ര​ഞ്ഞു; സ്കൂ​ൾ കാ​ല​ഘ​ട്ടം ഓ​ർ​ത്തെ​ടു​ത്ത് ഗി​ന്ന​സ് പ​ക്രു  


Published: January 28, 2026 10:20 AM IST | Updated: January 28, 2026 10:20 AM IST

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ പൊ​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ നേ​രി​ട്ട വേ​ദ​ന നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ ഗി​ന്ന​സ് പ​ക്രു.

ത​ന്നെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ൻ അ​മ്മ​യ്ക്ക് പേ​ടി​യാ​യി​രു​ന്നു​വെ​ന്നും ഏ​തേ​ലും കു​ട്ടി​ക​ൾ ത​ന്നെ ത​ട്ടി താ​ഴെ​യി​ടു​മോ​യെ​ന്നാ​യി​രു​ന്നു ഭ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​ടു​വി​ൽ അ​ധ്യാ​പ​ക​രാ​ണ് അ​മ്മ​യെ ധൈ​ര്യ​പ്പെ​ടു​ത്തി ത​ന്നെ സ്കൂ​ളി​ൽ ചേ​ർ​ത്ത​തെ​ന്നും ആ ​അ​വ​സ​ര​മാ​ണ് സി​നി​മ​യി​ലേ​യ്ക്ക് വ​ഴി തെ​ളി​ച്ച​തെ​ന്നും പ​ക്രു പ​റ​ഞ്ഞു. സ്വ​ന്തം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ. 

അ​ച്ഛ​നും അ​മ്മ​യും കോ​ട്ട​യ​ത്ത് വ​ച്ചാ​ണ് ക​ണ്ടു​മു​ട്ടി​യ​ത്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. പ​ത്താം​ക്ലാ​സ് വ​രെ നി​ര​വ​ധി വാ​ട​ക​വീ​ടു​ക​ളി​ലാ​യി മാ​റി മാ​റി താ​മ​സി​ച്ചി​ട്ടു​ണ്ട്. വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ച് ന​ട​ക്കും.

എ​ന്നാ​ൽ റി​സ്ക് ഉ​ള്ള ക​ളി​ക​ൾ​ക്ക് പോ​കി​ല്ല. ത​ട്ടി താ​ഴെ ഇ​ട്ടാ​ലോ എ​ന്ന പേ​ടി ഉ​ണ്ടാ​യി​രു​ന്നു. വ​ഴി​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ എ​ന്‍റെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​ധ്യാ​പ​ക​രാ​ണ് സ്കൂ​ളി​ൽ ചേ​ർ​ത്ത​ത്. സ്കൂ​ളി​ൽ ചേ​ർ​ന്നാ​ൽ അ​മ്മ​യു​ടെ ടെ​ൻ​ഷ​ൻ മു​തി​ർ​ന്ന കു​ട്ടി​ക​ൾ എ​ന്നെ ത​ട്ടി താ​ഴെ​യി​ടു​മോ എ​ന്നും എ​നി​ക്ക് അ​പ​ക​ടം പ​റ്റു​മോ എ​ന്നു​മാ​യി​രു​ന്നു. ‌‌

ടീ​ച്ചേ​ഴ്സ് എ​ന്നും എ​നി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. ആ ​പ​രി​ഗ​ണ​ന ഞാ​ൻ മു​ത​ലാ​ക്കി​യി​രു​ന്നു. പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് ബെ​ഞ്ചി​നി​ട​യി​ൽ​ക്കൂ​ടി ന​ട​ക്കു​ക പോ​ലു​ള്ള​വ​യാ​യി​രു​ന്നു എ​ന്‍റെ വി​നോ​ദം.’

നാ​ലാം ക്ലാ​സി​ൽ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ഒ​രു വേ​ദി കി​ട്ടി​യ​ത്. ക​ഥാ​പ്ര​സം​ഗ​മാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​ത്. അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ക​ഥാ​പ്ര​സം​ഗം എ​ഴു​തി ത​ന്ന​ത്. എ​ന്നെ മാ​റ്റി നി​ർ​ത്തി​യി​രു​ന്നി​ല്ല സ്കൂ​ളി​ൽ നി​ന്ന്. അ​വ​ർ എ​ന്നെ അ​വ​രി​ൽ ഒ​രാ​ളാ​യി ക​ണ്ടു. ക​ഥാ​പ്ര​സം​ഗ​വേ​ദി​യി​ൽ എ​ന്നെ കാ​ണു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്.

എ​ന്നെ കാ​ണാ​നാ​യി അ​വ​ർ ഡ​സ്കി​ൽ  ക​യ​റി നി​ന്നു. ടീ​ച്ചേ​ഴ്സ് എ​ന്നെ വ​ലി​യ ടേ​ബി​ളി​ന് മു​ക​ളി​ൽ ക​യ​റ്റി നി​ർ​ത്തി. ക​ഥാ​പ്ര​സം​ഗം ക​ഴി​ഞ്ഞ​പ്പോ​ൾ നി​ർ​ത്താ​തെ കൈ​യ​ടി ല​ഭി​ച്ചു. അ​ന്നാ​ണ് സ്റ്റേ​ജി​ൽ ക​യ​റി ഇ​ങ്ങ​നെ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ എ​നി​ക്ക് ക​ഴി​വു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ‘ലൂ​സ് ലൂ​സ് അ​ര​പ്പി​രി ലൂ​സ്’ എ​ന്ന സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ചു. അ​ഭി​ന​യി​ച്ചു. സി​നി​മ​യ്ക്കാ​യി മൊ​ട്ട​യ​ടി​ച്ചു. ഫൈ​റ്റ് ചെ​യ്തു, പ​ക്ഷേ സി​നി​മ​യി​ൽ എ​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്ത് ക​ള​ഞ്ഞി​രു​ന്നു’. 

അ​ഞ്ചാം ക്ലാ​സി​ൽ ഹൈ ​സ്കൂ​ളി​ലേ​ക്ക് അ​ഡ്മി​ഷ​നാ​യി ചെ​ന്ന​പ്പോ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ അ​ഡ്മി​ഷ​ൻ ന​ൽ​കി​ല്ലെ​ന്ന് പ​റ‍​ഞ്ഞു. ഈ ​കു​ട്ടി​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കാ​ൻ ആ​കി​ല്ല. മു​തി​ർ​ന്ന കു​ട്ടി​ക​ൾ‍ ത​ട്ടി താ​ഴെ​യി​ട്ടാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം പ​റ​യാ​ൻ ആ​കി​ല്ല.

ഒ​രു​പാ​ട് പ​ടി​ക്കെ​ട്ടു​ക​ൾ ഉ​ള്ള സ്കൂ​ളാ​ണ്. ​മു​ഖ​ത്ത് പോ​ലും നോ​ക്കാ​തെ ആ​ണ് ആ ​അ​ധ്യാ​പ​ക​ന്‍ അ​ത് പ​റ​ഞ്ഞ​ത്. എ​നി​ക്കൊ​ന്നും തോ​ന്നി​യി​ല്ല. അ​മ്മ​യു​ടെ ക​ണ്ണ് നി​റ​ഞ്ഞു ആ ​ക​ണ്ണു​നീ​ർ എ​ന്‍റെ കൈ​ക​ളി​ൽ വീ​ണു. പ​ക്രു പ​റ​ഞ്ഞു.

Tags : Guinness pakru school days mother

Recent News

Up