x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്


Published: January 6, 2026 12:24 AM IST | Updated: January 6, 2026 12:24 AM IST

ന്യൂ​ഡ​ൽ​ഹി: മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ലാ​ണ് സം​ഭ​വം.

യ​ഷ്‌​വീ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു.

പ്ര​തി ത​ന്‍റെ 12കാ​ര​നാ​യ സ​ഹോ​ദ​ര​നും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, ഏ​ക​ദേ​ശം 45 വ​യ​സു​ള്ള അ​മ്മ​യ്ക്കും ല​ഹ​രി വ​സ്തു ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​വും ക​ട​ബാ​ധ്യ​ത​യു​മ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Mother Brother Sister murder Delhi case Police

Recent News

Up