x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ന്നു


Published: January 26, 2026 08:28 AM IST | Updated: January 26, 2026 08:36 AM IST

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വി​ള​പ്പി​ൽ​ശാ​ല ചി​ല​പ്പാ​റ അ​രു​വി​പ്പു​റ​ത്താ​ണ് സം​ഭ​വം. ചി​ല​പ്പാ​റ സ്വ​ദേ​ശി വി​ദ്യ ച​ന്ദ്ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ര​തീ​ഷി​നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം. ര​തീ​ഷു​മാ​യി വി​ദ്യ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണ്.

വി​ദ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം രതീഷ് സുഹൃത്തിനോടു പറഞ്ഞു. സു​ഹൃ​ത്താ​ണ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു.

Tags : Husband wife murder trivandrum

Recent News

Up