പാലക്കാട്: അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ അയൽവാസി രാഹുലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Tags : murder palakkad police case