x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക്കു​ന്ന​തി​നി​ടെ വ​സ്ത്ര​ത്തി​ൽ ചെ​ളി​പ​റ്റി; പി​താ​വും ര​ണ്ടാ​ന​മ്മ​യും മ​ർ​ദി​ച്ച ആ​റു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം


Published: January 14, 2026 06:54 PM IST | Updated: January 14, 2026 06:54 PM IST

ല​ക്നോ: വ​സ്ത്ര​ത്തി​ൽ ചെ​ളി​പ​റ്റി​യ​തി​ന് ആ​റു​വ​യ​സു​കാ​രി​യെ പി​താ​വും ര​ണ്ടാ​ന​മ്മ​യും മ​ർ​ദി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലെ ദ​സ്ന മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

റോ​ഡി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഷി​ഫ അ​ബ​ദ്ധ​ത്തി​ൽ അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് വ​ഴു​തി​വീ​ണു. ഇ​തോ​ടെ വ​സ്ത്ര​ത്തി​ൽ ചെ​ളി​പ​റ്റി. മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ പി​താ​വ് അ​ക്ര​വും ര​ണ്ടാ​ന​മ്മ നി​ഷ​യും ചേ​ർ​ന്ന് കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും കൊ​ടും ത​ണു​പ്പി​ൽ മേ​ൽ​ക്കൂ​ര​യി​ൽ നി​ർ​ത്തു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഷി​ഫ മ​രി​ച്ച​ത്. അ​യ​ൽ​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു​വെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കു​ട്ടി​യു​ടെ വാ​രി​യെ​ല്ലി​ൽ ഒ​ടി​വു​ക​ളു​ണ്ടെ​ന്നും ശ​രീ​ര​ത്തി​ൽ 13 മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) പ്രി​യ ശ്രീ ​പാ​ൽ പ​റ​ഞ്ഞു. പോ​ലീ​സ് അ​ക്ര​മി​നെ​യും നി​ഷ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ക്ര​മി​ന്‍റെ​യും ആ​ദ്യ ഭാ​ര്യ ത​രാ​ന​യു​ടെ​യും മ​ക​ളാ​ണ് ഷി​ഫ. മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​രാ​ന മ​രി​ച്ചു. ഈ ​ബ​ന്ധ​ത്തി​ൽ അ​ക്ര​മി​ന് മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്. ത​രാ​ന മ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ക്രം നി​ഷ​യെ വി​വാ​ഹം ചെ​യ്തു.

 

Tags : Murder case Soiling Clothes police arrest

Recent News

Up