x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ട്രോ​യി​റ്റി​ൽ 17 വയസുകാ​രി​യു​ടെ കൊ​ല​പാ​ത​കം: അ​മ്മ​യെ​യും മ​ക​നെ​യും വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉത്തരവ്

പി .പി. ചെ​റി​യാ​ൻ
Published: January 28, 2026 01:23 AM IST | Updated: January 28, 2026 10:06 AM IST

ഡി​ട്രോ​യി​റ്റ്: ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള 17 വയസു കാ​രി ല​ണ്ട​ൻ തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ അ​മ്മ​യെ​യും മ​ക​നെ​യും വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

23 വ​യ​​സു​കാ​ര​നാ​യ ജാ​ല​ൻ പെ​ൻ​ഡ​ർ​ഗ്രാ​സ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ 49 വ​യ​​സു​കാ​രി ചാ​ർ​ല പെ​ൻ​ഡ​ർ​ഗ്രാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി വി​ചാ​ര​ണ ന​ട​ത്താ​ൻ ജ​ഡ്ജി സാ​ബ്രി​ന ജോ​ൺ​സ​ൺ വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്.

2025 ഏ​പ്രി​ലി​ലാ​ണ് ല​ണ്ട​ൻ തോ​മ​സി​നെ കാ​ണാ​താ​കു​ന്ന​ത്. ജാ​ല​ന്‍റെ വീ​ട്ടി​ൽ ല​ണ്ട​നെ കൊ​ണ്ടു​വി​ട്ട​തി​നുശേ​ഷ​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്.

ര​ണ്ടാ​ഴ്ച​യോ​ളം സൗ​ത്ത്ഫീ​ൽ​ഡി​ലെ ഒ​രു പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലെ  കാ​റി​ലെ പ്ലാ​സ്റ്റി​ക് ബി​ന്നി​നു​ള്ളി​ൽ നി​ന്നാ​ണ് പി​ന്നീ​ട് ല​ണ്ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​കം മ​റ​ച്ചു​വയ്​ക്കാ​നും മൃ​ത​ദേ​ഹം ക​ട​ത്താ​നും ചാ​ർ​ല പെ​ൻ​ഡ​ർ​ഗ്രാ​സ് ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. മു​ദ്ര​വ​ച്ച പ്ലാ​സ്റ്റി​ക് ബി​ൻ മാ​റ്റാ​ൻ ഇ​വ​ർ സു​ഹൃ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​കം, ത​ട​ഞ്ഞു​വയ്ക്ക​ൽ , തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Tags : Murder 17-year-old girl

Recent News

Up