ഡിട്രോയിറ്റ്: ഡിട്രോയിറ്റിൽ നിന്നുള്ള 17 വയസു കാരി ലണ്ടൻ തോമസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമ്മയെയും മകനെയും വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു.
23 വയസുകാരനായ ജാലൻ പെൻഡർഗ്രാസ്, അദ്ദേഹത്തിന്റെ അമ്മ 49 വയസുകാരി ചാർല പെൻഡർഗ്രാസ് എന്നിവർക്കെതിരെയാണ് കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി വിചാരണ നടത്താൻ ജഡ്ജി സാബ്രിന ജോൺസൺ വെള്ളിയാഴ്ച ഉത്തരവിട്ടത്.
2025 ഏപ്രിലിലാണ് ലണ്ടൻ തോമസിനെ കാണാതാകുന്നത്. ജാലന്റെ വീട്ടിൽ ലണ്ടനെ കൊണ്ടുവിട്ടതിനുശേഷമാണ് കുട്ടിയെ കാണാതാകുന്നത്.
രണ്ടാഴ്ചയോളം സൗത്ത്ഫീൽഡിലെ ഒരു പാർക്കിംഗ് ഏരിയയിലെ കാറിലെ പ്ലാസ്റ്റിക് ബിന്നിനുള്ളിൽ നിന്നാണ് പിന്നീട് ലണ്ടന്റെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം മറച്ചുവയ്ക്കാനും മൃതദേഹം കടത്താനും ചാർല പെൻഡർഗ്രാസ് തന്റെ ഒരു സുഹൃത്തിന്റെ സഹായം തേടിയതായി പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. മുദ്രവച്ച പ്ലാസ്റ്റിക് ബിൻ മാറ്റാൻ ഇവർ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, തടഞ്ഞുവയ്ക്കൽ , തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.