x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി; ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: January 15, 2026 04:04 PM IST | Updated: January 15, 2026 04:04 PM IST

ന്യൂ​ജ​ഴ്‌​സി: സ്വ​ന്തം മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ. ഹി​ൽ​സ്‌​ബ​റോ​യി​ലെ വ​സ​തി​യി​ൽ അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി ന​ട​രാ​ജ​നെ (35) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ക്ക​ളെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഷെ​ൽ കോ​ർ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് സോ​മ​ർ​സെ​റ്റ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Priyatharsini Natarajan Indian Origin Murder Arrest USA

Recent News

Up