x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ഉ​ദ്യോ​ഗ്യ​സ്ഥ​ൻ ഓ​സ്റ്റി​നി​ൽ വെ​ടി​യേറ്റ് മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: January 6, 2026 03:24 PM IST | Updated: January 6, 2026 03:24 PM IST

ടെ​ക്സ​സ്: നോ​ർ​ത്ത് ഓ​സ്റ്റി​നി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കാ​ൾ​ഡ്‌​വെ​ൽ കൗ​ണ്ടി​യി​ലെ പ്രി​സി​ൻ​ക്റ്റ്3 കോ​ണ്‍​സ്റ്റ​ബി​ള്‍ ആ​രോ​ൺ ആം​സ്ട്രോം​ഗ് മ​രി​ച്ചു. ഒ​രു നൈ​റ്റ് ക്ല​ബി​ൽ സു​ര​ക്ഷാ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഏ​ക​ദേ​ശം 2.10 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ വെ​ടി​യേ​റ്റ് കി​ട​ന്ന ആം​സ്ട്രോം​ഗി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ര​തി​യെ യു​എ​സ് മാ​ർ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സും ഓ​സ്റ്റി​ൻ പോ​ലീ​സും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​കൂ​ടി. 2024 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ആ​രോ​ൺ ആം​സ്ട്രോം​ഗ് കോ​ൺ​സ്റ്റ​ബി​ൾ ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

Tags : Caldwell County Deputy Austin Shot Dead Crime USA

Recent News

Up