കോഴിക്കോട്: ഉള്ള്യേരിയില്‍ എംഡിഎംഎയുമായി കാറില്‍ സഞ്ചരിച്ച യുവാവിനെ പോലീസ് പിടികൂടി. അരിക്കുളം വാകമോളി സ്വദേശി വെങ്ങിലോട്ട് സെഞ്ചു (32) ആണ് പിടിയിലായത്. തെരുവത്ത്കടവില്‍ അത്തോളി പോലീസും ഡന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നും 0.34ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തെരുവത്ത്കടവ് കാഞ്ഞിക്കാവ് റോഡില്‍ വച്ച് ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞപ്പോള്‍ സെഞ്ചു അക്രമാസക്തനാവുകയും എന്തോ വായിലിടുകയും ചെയ്തു. ഇത് മയക്കുമരുന്നാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ഇയാളെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിച്ച് പരിശോധിച്ചു.
എന്നാല്‍ മയക്കുമരുന്ന് വിഴുങ്ങിയതിന്റെ ലക്ഷണമൊന്നും ഇല്ലെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഉള്ള്യേരിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇയാളുടെ കാര്‍ പോലീസും ഡാന്‍സാഫ് സ്ക്വാഡും പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. പ്രതിയെ ജാമ്യത്തില്‍വിട്ടു.
Tags : MDMA Local News Kozhikode Nattuvishesham