തിരുവനന്തപുരം: ആനയറയിൽ 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആനയറ സ്വദേശി ആകാശ് കൃഷ്ണൻ (25) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായെത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സാഹസികമായി ആകാശിനെ പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
Tags : young man arrest mdma ganja thiruvananthapuram