x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: November 13, 2025 07:30 AM IST | Updated: November 13, 2025 07:30 AM IST

അ​രൂ​ർ: വി​ല്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി ശ്രീ​മോ​നെ(29)​യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും അ​രു​ർ പോ​ലി​സും ചേ​ർ​ന്ന് പി​ടി കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 430 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.


ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സ​മാ​യി ഇ​യാ​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള സി​സി​ടി​വി​ക​ള​ട​ക്കം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി അ​രൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ക്കെ​തി​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ൻ​ഡി​പി​എ​സ്, പോ​ക്സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.


മ​റ്റ് ജി​ല്ല​ക​ളി​ലെ കേ​സ് ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​യാ​ൾ ഇ​ത്ര​യും വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ വാ​ങ്ങി വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : local nattuvishesham MDMA

Recent News

Up