കൊച്ചി: വടുതലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പിടികൂടി. കോഴിക്കോട് സ്വദേശികളായ താമരശേരി കാട്ടിപ്പാറ കരിഞ്ചോല മുഹമ്മദ് മിദ്ലജ് (23), കൊയിലാണ്ടി പന്തലായനി കറവങ്ങാട് കപ്പന ഹേമന്ദ് (24), താമരശേരി കാട്ടിപ്പാറ തെയ്യത്തുംപാറ മുഹമ്മദ് അര്‍ഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂര്‍ ഇറങ്ങത്ത് വടക്കേ വലിയപറമ്പില്‍ കാര്‍ത്തിക് (23) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
വടുതല ഡോണ്‍ബോസ്കോ റോഡിനു സമീപത്തെ സർവീസ് അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയിലെ മുറിയില്‍നിന്നാണ് വില്പനയ്ക്കെത്തിച്ച എംഡിഎംഎയും കഞ്ചാവുമായി സംഘം പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 70.4736 ഗ്രാം എംഡിഎംഎയും, 2.3245 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്നും അഞ്ചുലക്ഷം രൂപയ്ക്ക് വാങ്ങി എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവര്‍ കച്ചവടം നടത്തി വന്നിരുന്നത്. മയക്കുമരുന്നു വിറ്റുകിട്ടുന്ന പണമുപയോഗിച്ച് ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
20 വര്‍ഷം വരെ തടവുകിട്ടാവുന്ന കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാളായ മിദ്ലജ് ആറുകിലോ കഞ്ചാവ് കടത്തിയതടക്കം ബംഗളൂരുവില്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീരാജിന്റെ നിര്‍ദേശാനുസരണം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags : MDMA Local News Ernakulam Nattuvishesham