x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

3.2 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍


Published: November 15, 2025 11:49 PM IST | Updated: November 15, 2025 11:49 PM IST

കോ​ഴി​ക്കോ​ട്: എം​ഡി​എം​എ​യു​മാ​യി താ​മ​ര​ശേ​രി​യി​ല്‍ മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ന്‍ കു​ന്നു​മ്മ​ല്‍ ഉ​മൈ​ര്‍​ഖാ​ന്‍, അ​ടി​വാ​രം നൂ​റാം​തോ​ട് വ​ലി​യ​വീ​ട്ടി​ല്‍ ആ​ഷി​ക്, അ​ടി​വാ​രം നൂ​റാം​തോ​ട് മൂ​ല​ക്ക​ല്‍ തൊ​ടി സൗ​ജ​ല്‍ എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സും സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡും പി​ടി​കൂ​ടി​യ​ത്.

3.2 ഗ്രാം ​എം​ഡി​എം​എ പ്ര​തി​ക​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ല്‍​നി​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്ര​തി​ക​ള്‍ ല​ഹ​രി​മ​രു​ന്നു​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ട​നി​ല​ക്കാ​ര്‍ മു​ഖേ​ന ബെം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത്. മു​ന്പ് ഗ​ള്‍​ഫി​ലാ​യി​രു​ന്ന മൂ​വ​രും നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ല​ഹ​രി ഉ​പ​യോ​ഗ​വും പി​ന്നീ​ട് വി​ല്‍​പ്പ​ന​യും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Tags : youths arrested MDMA bengaluru kozhikode

Recent News

Up