തിരുവനന്തപുരം: എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളടക്കം നാല് പേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരാണ് പിടിയിലായത്.
റൂറൽ ഡാൻസാഫ് സംഘവും, മംഗലപുരം പോലീസും ചേർന്ന് കഴക്കൂട്ടത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽ നിന്ന് 21.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ വെട്ടുറോഡ് ഭാഗത്ത് നിന്ന് വാഹനം തടഞ്ഞാണ് പിടികൂടിയത്.
പോലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ടതടക്കം നിരവധി കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറും. ഇരുവരും ജാമ്യത്തിലിറങ്ങി ലഹരി കച്ചവടം നടത്തിവരികയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : trivandrum kerala police crime news mdma arrest