അറസ്റ്റിലായ ആകാശ് എക്സൈസ് ഉദ്യോഗസ്ഥനരോടൊപ്പം.
കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 25 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി ആദിനാട് നെടുവേലിൽ വീട്ടിൽ ആകാശ് (25) ആണ് പിടിയിലായത്.
ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി രാസലഹരി കടത്തിക്കൊണ്ട് വരുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ആകാശ് നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ആ കേസി െ ന്റ വിചാരണ കോടതിയിൽ നടന്നുവരികയാണ്.
ഇതിനിടയിലാണ് വലിയ അളവിൽ എംഡിഎംഎയുമായി ഇയാൾ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലത്തെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടുന്ന രണ്ടാമത്തെ എംഡിഎംഎ വേട്ടയാണിത്.
സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവി െ ന്റ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ശ്രീകുമാർ, പ്രിവന്റ ീവ് ഓഫീസർ പ്രസാദ് കുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ വിമൽ, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.
Tags : MDMA Local News Nattuvishesham Kollam