x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും തെ​ക്കേ​ത്തൊ​ട്ടി പ​ട്ട​യ​ത്തി​ന് കാ​ല​താ​മ​സം


Published: February 22, 2026 04:11 AM IST | Updated: February 22, 2026 04:11 AM IST

റാ​ന്നി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേത്തൊ​ട്ടി നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് വ​ന്നു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. എ​ന്നാ​ൽ, പ​ട്ട​യം ന​ൽ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ റ​വ​ന്യു വ​കു​പ്പ് സ്വീ​ക​രി​ച്ചി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​നി പ​ട്ട​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ല്ല.

വ​നം - റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ​ർ​വേ ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. 1950 ക​ളി​ലാ​ണ് തെ​ക്കേ​ത്തൊ​ട്ടി നി​വാ​സി​ക​ൾ കൃ​ഷി​ക്കാ​യി വ​നം വെ​ട്ടി​ത്തെ​ളി​ച്ചു താ​മ​സം തു​ട​ങ്ങി​യ​ത്. ത​ല​മു​റ​ക​ൾ പി​ന്നി​ട്ടി​ട്ടും ഇ​വ​രു​ടെ പ​ട്ട​യം ന​ൽ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ രേ​ഖ​ക​ളും ഭൂ​മി ര​ജി​സ്റ്റ​ർ രേ​ഖ​ക​ളും ഇ​ല്ലെ​ന്ന​റി​ഞ്ഞി​രി​ക്കേ ഇ​ത്ത​രം ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ ചി​ല വ​നം-റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​തി​ൻപ്ര​കാ​രം വ​ന്നി​രി​ക്കു​ന്ന വ​നം, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് താ​മ​സ​ക്കാ​രു​ടെ കൈ​വ​ശം ഇ​ല്ലെ​ന്ന​റി​യാ​മാ​യി​ട്ടും ഭൂ​മി കൈ​മാ​റ്റം ചെ​യ്തുകൊ​ണ്ടു​ള്ള ര​ജി​സ്റ്റേ​ഡ് രേ​ഖ​ക​ളും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​ക​ൾ, പാ​ട്ടച്ചീ​ട്ട്, കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​വ​യും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ട്ട​യ വി​ത​ര​ണം വൈ​കി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. ഇ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യി.

അ​തേസ​മ​യം 1977നു ​മു​മ്പ് ഈ ​സ്ഥ​ല​ത്ത് താ​മ​സ​ക്കാ​രാ​ണെ​ന്നു കാ​ണി​ക്കാ​ൻ ഈ ​മേ​ൽ​വി​ലാ​സ​ത്തി​ൽ 1977നു ​മു​മ്പ് സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു ന​ൽ​കി​യ താ​മ​സ​ക്കാ​രു​ടെ മ​ക്ക​ളു​ടെ എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ആ​ദ്യ​കാ​ല കൈ​വ​ശ ക​ർ​ഷ​ക​ർ​ക്കു നേ​രേയു​ള്ള വ​കു​പ്പു​ക​ളു​ടെ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രേ 1955 മേ​യ് 16ന് ​ത​യാ​റാ​ക്കി തി​രു- കൊ​ച്ചി സ്റ്റേ​റ്റ് രാ​ജ​പ്ര​മു​ഖ​ന് സ്ഥ​ല​വാ​സി​യാ​യ പാ​ലി​യേ​ക്ക​ര വ​റു​ഗീ​സ് ഏ​ബ്ര​ഹാ​മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ പ​ക​ർ​പ്പ് എ​ന്നി​വ​യ​ട​ക്കം പ​ഴ​യ​കാ​ല രേ​ഖ​ക​ളൊ​ക്കെ വ​നംവ​കു​പ്പി​ന് സ്ഥ​ല​വാ​സി​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​മു​ണ്ട്.

1950 കാ​ല​ഘ​ട്ട​ത്തോ​ട​ടു​ത്ത് വെ​ട്ടി​ത്തെ​ളി​ച്ച് സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ട് 75 വ​ർ​ഷ​ത്തോ​ള​മാ​കു​ന്ന തെ​ക്കേത്തൊ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​തി​രി​ക്കാ​ൻ കു​ത്സി​ത ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ണ്ടെ​ന്ന് സ്ഥ​ല​വാ​സി​ക​ൾ പ​റ​ഞ്ഞു. 1977നു ​മു​ന്പ് ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​വ​രാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ യാ​തൊ​രു​വി​ധ രേ​ഖ​ക​ളു​മി​ല്ലാ​തെത​ന്നെ ഇ​വ​ർ​ക്കു പ​ട്ട​യം അ​നു​വ​ദി​ക്കാ​ൻ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്പോ​ഴാ​ണ് ഓ​രോ കാ​ര​ണ​ം നി​ര​ത്തി പ​ട്ട​യം വി​ത​ര​ണം വൈ​കി​പ്പി​ച്ച​ത്.

സ​ർ​വേ ന​ന്പ​രു​ക​ളി​ൽ പി​ഴ​വു വ​രു​ത്തി​യും ത​ണ്ട​പ്പേ​ര് ര​ജി​സ്റ്റ​ർ മാ​റ്റി​യു​മൊ​ക്കെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യി​ട്ടു​മു​ണ്ട്. പാ​വ​പ്പെ​ട്ട കൈ​വ​ശ ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം വ​ല​യു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up