ആറാട്ടുപുഴയിൽ സംഘടിപ്പിച്ച വൈബ് ഫോർ വെൽനസ് ആരോഗ്യം ആനന്ദം കേരള ഹെൽത്ത് കാമ്പയിൻ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആറാട്ടുപുഴ: വൈബ് ഫോർ വെൽനസ് ആരോഗ്യം ആനന്ദം കേരള ഹെൽത്ത് കാമ്പയിൻ ആറാട്ടുപുഴയിൽ സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണം ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ നല്ലാണിക്കൽ എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് അധ്യക്ഷയായി.
പരിപാടിയുടെ ഭാഗമായി സൗജന്യ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ പരിശോധന, ബിഎംഐ പരിശോധന, ആരോഗ്യ ക്വിസ്മത്സരം, യോഗ പരിശീലനം, യോഗ ഡാൻസ്, മെഡിക്കൽ ക്യാമ്പ് (ഹോമിയോ-ആയുർവേദ ) എന്നിവ ഒരുക്കിയിരുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, സ്ഥിര സമിതി അംഗം എ. അജിത തുടങ്ങിയവർ പ്രസംഗിച്ചു.