x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു; രോ​ഗി​ക​ൾ വി​ഷ​മ​വൃ​ത്ത​ത്തി​ൽ


Published: February 25, 2026 12:50 AM IST | Updated: February 25, 2026 12:50 AM IST

ഗാ​​ന്ധി​​ന​​ഗ​​ർ: സ​​ർ​​ക്കാ​​ർ അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഡി​​മാ​​ൻ​​ഡു​​ക​​ൾ പ​​രി​​ഗ​​ണി​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തെ വ​​ന്ന​​തോ​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സ​​മ​​രം തു​​ട​​രു​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം കെ​​ജി​​എം​​സി​​ടി​​എ നേ​​താ​​ക്ക​​ൾ മു​​ഖ്യ​​മ​​ന്ത്രി, ധ​​ന​​മ​​ന്ത്രി എ​​ന്നി​​വ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ങ്കി​​ലും ച​​ർ​​ച്ച പ​​രാ​​ജ​​യ​​പ്പെ​​ട്ടതിനാൽ രോ​​ഗി​​ക​​ളു​​ടെ ദു​​രി​​തം തുടരുകയാണ്.

ഒ​​പി ബ​​ഹി​​ഷ്ക​​ര​​ണ​​ത്തോ​​ടൊ​​പ്പം ശ​​സ്ത്ര​​ക്രി​​യ​​യി​​ൽ​​നി​​ന്ന് അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​ർ വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന രോ​​ഗി​​ക​​ൾ വേ​​ദ​​ന തി​​ന്നു​​ന്ന​​ത് തു​​ട​​രേ​​ണ്ടി വ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നും എ​​ല്ലാ ദി​​വ​​സം ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളാ​​ണ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്ന​​ത്. പ​​ല​​രും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​മ്പോ​​ഴാ​​ണ് വി​​ദ​​ഗ്ധ ഡോ​​ക്ർ​​മാ​​ർ സ​​മ​​ര​​ത്തി​​ലാ​​ണെ​​ന്ന വി​​വ​​രം അ​​റി​​യു​​ന്ന​​ത്. രാ​​വി​​ലെ മു​​ത​​ൽ ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, ഓ​​ർ​​ത്തോ, സ​​ർ​​ജ​​റി തു​​ട​​ങ്ങി​​യ വി​​വി​​ധ വി​​ഭാ​​ഗം ഒ​​പി​​ക​​ളി​​ൽ വ​​ൻ തി​​ര​​ക്കാ​​ണ് നേ​​രി​​ടു​​ന്ന​​ത്.

ജൂ​​ണി​​യ​​ർ ഡോ​​ക്ട​​ർ​​മാ​​ർ, പി​​ജി​​ക്കാ​​ർ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഒ​​പി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ക്കു​​ന്ന​​ത്. ഒ​​പി​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രി​​ല്ലാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് മ​​തി​​യാ​​യ ചി​​കി​​ത്സ കി​​ട്ടാ​​തെ രോ​​ഗി​​ക​​ൾ​​ക്ക് മ​​ട​​ങ്ങേ​​ണ്ടി വ​​രു​​ന്നു.

ദൂ​​രെ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നും വ​​രു​​ന്ന​​വ​​രാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ട് നേ​​രി​​ടു​​ന്ന​​ത്. നെ​​ഫ്രോ​​ള​​ജി, ന്യൂ​​റോ​​ള​​ജി, യൂ​​റോ​​ള​​ജി, ഗൈ​​ന​​ക്കോ​​ള​​ജി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഒ​​പി​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക ഡോ​​ക്ട​​ർ​​മാ​​രു​​ടെ അ​​ഭാ​​വം നേ​​രി​​ടു​​ന്ന​​ത് രോ​​ഗി​​ക​​ൾ​​ക്ക് തു​​ട​​ർ ചി​​കി​​ത്സ മ​​തി​​യാ​​യ ത​​ര​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​ന് വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ഈ ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഒ​​പി ദി​​വ​​സ​​ങ്ങ​​ളി​​ലും വ​​ലി​​യ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​പ്പെ​​ടു​​ന്ന​​ത്.

Tags : Doctors' struggle nattuvishesham local news

Recent News

Up