x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പതുകാരന്‍റെ വൃക്കയിലെ നാലു കിലോഗ്രാമുള്ള മുഴ നീക്കി


Published: January 29, 2026 12:10 AM IST | Updated: January 29, 2026 12:10 AM IST

കൊ​​​ച്ചി: 50 വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ വൃ​​​ക്ക​​​യി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട നാ​​​ലു കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള വ​​​ലി​​​യ മു​​​ഴ (പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി നീ​​​ക്കം ചെ​​​യ്ത് കൊ​​​ച്ചി വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം. കേ​​​ര​​​ള​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ത്രീ​​​ഡി ലാ​​​പ്രോ​​​സ്കോ​​​പി​​​ക് (കീ​​​ഹോ​​​ൾ) ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഇ​​​ത്ത​​​ര​​​മൊ​​​രു മു​​​ഴ നീ​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

30 സെ​​​ന്‍റിമീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ലു​​​ള്ള പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി​​​യാ​​​ണ് അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​പൂ​​​ർ​​​വ​​​വു​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ നീ​​​ക്കം​​​ചെ​​​യ്ത​​​ത്. വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ഈ ​​​കീ​​​ഹോ​​​ൾ സ​​​ർ​​​ജ​​​റി ന​​​ട​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി​​​ക്ക് ഓ​​​പ്പ​​​ൺ സ​​​ർ​​​ജ​​​റി​​​യാ​​​ണ് ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്.

രോ​​​ഗി​​​യു​​​ടെ വൃ​​​ക്ക​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കും​​​വി​​​ധം വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള മു​​​ഴ​​​ക​​​ളാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്നു സീ​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റും യൂ​​​റോ​​​ള​​​ജി ആ​​​ൻ​​​ഡ് റീ​​​ന​​​ൽ ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് മേ​​​ധാ​​​വി​​​യു​​​മാ​​​യ ഡോ. ​​​ഡാ​​​റ്റ്സ​​​ൺ പി. ​​​ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. രോ​​​ഗി​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ വൃ​​​ക്ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 28 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​ലി​​​പ്പ​​​മു​​​ള്ള മ​​​റ്റൊ​​​രു പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. രോ​​​ഗി മ​​​റ്റൊ​​​രു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി കൈ​​​വ​​​രി​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​തു നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡോ. ​​​ഗ്രി​​​ഗ​​​റി പ​​​ത്രോ​​​സ്, ഡോ. ​​​എ.​​​പി. കാ​​​ർ​​​ത്തി, ഡോ. ​​​ആ​​​ദി​​​ൽ അ​​​ബ്ദു​​​ള്ള, ഡോ. ​​​ജോ​​​യ​​​ൽ, ഡോ. ​​​അ​​​രു​​​ൺ, ഡോ. ​​​സു​​​ഭാ​​​ഷ്, ഡോ. ​​​മ​​​ല്ലി ഏ​​​ബ്ര​​​ഹാം, ഡോ. ​​​ജ​​​യ സൂ​​​സ​​​ൻ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രും ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

അ​​​പൂ​​​ർ​​​വ​​​വും സ​​​ങ്കീ​​​ർ​​​ണ​​​വു​​​മാ​​​യ നി​​​ര​​​വ​​​ധി ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളാ​​​ണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ആ​​​ശു​​​പ​​​ത്രി കൈ​​​കാ​​​ര്യം ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​​കെ. അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞു.

പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി ഡി​​​സീ​​​സ്

വൃ​​​ക്ക​​​ക​​​ളി​​​ൽ ദ്രാ​​​വ​​​കം നി​​​റ​​​ഞ്ഞ് മു​​​ഴ​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ടു​​​ന്ന ഒ​​​രു രോ​​​ഗ​​​മാ​​​ണ് പോ​​​ളി​​​സി​​​സ്റ്റി​​​ക് കി​​​ഡ്നി ഡി​​​സീ​​​സ്. ഈ ​​​രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​രു​​​വൃ​​​ക്ക​​​ക​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ൽ കു​​​മി​​​ള​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ക​​​രാ​​​റി​​​ലാ​​​വു​​​ന്ന സ്ഥി​​​തി​​​യി​​​ലെ​​​ത്താ​​​റു​​​ണ്ട്. വാ​​​രി​​​യെ​​​ല്ല് മു​​​ത​​​ൽ ഇ​​​ടു​​​പ്പ് വ​​​രെ ബാ​​​ധി​​​ച്ച കു​​​മി​​​ള​​​ക​​​ൾ കാ​​​ര​​​ണം രോ​​​ഗി വ​​​ലി​​​യ പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

Tags : kidney tumor Urology Department VPS Lakeshore Hospital Kochi keyhole surgery

Recent News

Up