കൊച്ചി: എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെൻററിൽ തുടങ്ങി. എൻഡിഎ സംസ്ഥാന ചെയർമാൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
രാത്രി എട്ടുവരെ തുടരുന്ന നേതൃത്വ ക്യാമ്പിൽ എൻഡിഎ ഘടകകക്ഷികളായ ബിജെപി , ബിഡിജെഎസ്, ട്വന്‍റി20, ജെഎസ്എസ്, നാഷണൽ കേരള കോൺഗ്രസ്, സോഷ്യലിസ്റ്റ് ജനതാദൾ, ശിവസേന, എൽജെപി, കാമരാജ് കോൺഗ്രസ്, എൻപിപി അടക്കമുള്ള പാർട്ടികളുടെ നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വ ക്യാമ്പിൽ പങ്കെടുക്കും. 140 നിയോജകമണ്ഡലങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
Tags : NDA state leadership camp Kochi