കൊച്ചി: കൊച്ചിയിലെ തിരക്കേറിയ നഗരമായ ഇടപ്പള്ളിയില്‍ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സുവര്‍ണാവസരം. നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ ലൊക്കേഷനില്‍, ദേശീയപാതയ്ക്ക് അഭിമുഖമായി കെന്‍റ് കണ്‍സ്ട്രക്ഷന്‍റെ ആഡംബര പ്രോജക്ട് കെന്‍റ് ഇക്കോ സാങ്റ്റം അപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് 4 BHK മോക്കപ്പ് ഫ്ലാറ്റ് ലോഞ്ച് ചെയ്തു.
ലക്ഷ്വറിയും സ്പേസും ഫംഗ്ഷണാലിറ്റിയും ഒന്നിച്ചു ചേര്‍ന്ന ഒരു സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇതു നേരിട്ടറിയാം. ഏകദേശം ഒരു ഏക്കര്‍ അഞ്ചു സെന്‍റ് ഭൂമിയിലാണ് ഈ വിസ്മയ പാർപ്പിടം ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ പ്രധാന ലാന്‍ഡ്മാര്‍ക്കായ ലുലു മാളിനു സമീപം സ്ഥിതിചെയ്യുന്ന ഈ പ്രോജക്ട്, നഗര ജീവിതത്തിന്‍റെ എല്ലാ സൗകര്യങ്ങളോടും ചേര്‍ന്നതാണ്. സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് മാളുകള്‍, ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട് തുടങ്ങി എല്ലായിടത്തും എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും.
ഐഡിയൽ ചോയ്സ്
കൊച്ചിയില്‍ ഫ്ലാറ്റുകള്‍ അന്വേഷിക്കുന്നവര്‍ക്കിടയില്‍ ഇടപ്പള്ളി എപ്പോഴും ടോപ്പ് ചോയ്സ് ആണ്. കെന്‍റ് ഇക്കോ സാങ്റ്റം 3 BHK, 4 BHK അപ്പാര്‍ട്ട്മെന്‍റ് വിഭാഗങ്ങളിലായി ആകെ 68 പ്രീമിയം അപ്പാര്‍ട്ട്മെന്‍റുകളാണ് ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ യൂണിറ്റുകള്‍ എന്നതു കൂടുതല്‍ പ്രൈവസിയും ശാന്തമായ ലിവിംഗ് അനുഭവവുമാണ് നല്‍കുന്നത്. വിസ്തൃതമായ ലിവിംഗ്-ഡൈനിംഗ് ഏരിയ, വലിയ ബെഡ്റൂമുകള്‍, മികച്ച വെന്‍റിലേഷന്‍, പ്രകൃതിദത്ത വെളിച്ചം തുടങ്ങി എല്ലാം ചേര്‍ന്നതാണ് ഓരോ ഫ്ലാറ്റും. കുടുംബത്തോടൊപ്പം സുഖകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ഐഡിയല്‍ ചോയ്സ് തന്നെയാണ്.
പ്രധാന സൗകര്യങ്ങൾ
സ്വിമ്മിംഗ് പൂള്‍, മൂന്ന് അള്‍ട്ര ലക്ഷ്വറി ലോബികള്‍, കോ-വര്‍ക്കിംഗ് സ്പേസ്, ഗെയിംസ് ലോഞ്ച്, പ്രീമിയം ഫിറ്റ്നസ്-വെല്‍നസ് ലോഞ്ച്, റിലാക്സേഷന്‍-കമ്യൂണിറ്റി ഏരിയകള്‍ തുടങ്ങി ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരവും സ്ട്രെസ്-ഫ്രീയുമാക്കാന്‍ സഹായിക്കുന്നതാണ് കെന്‍റ് ഇക്കോ സാങ്റ്റത്തിലെ പ്രധാന സൗകര്യങ്ങള്‍.
മികച്ച ഡിസൈനിംഗ്
പുറമേ കാണുന്ന ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ മുതല്‍ അകത്തെ ഇന്‍റീരിയര്‍ ഫിനിഷിംഗ് വരെ, എല്ലാംതന്നെ ആഡംബരം എന്ന ആശയത്തിലാണ് രൂപകല്പന. കെന്‍റ് ഒരുക്കിയിരിക്കുന്ന 4 BHK മോക്കപ്പ് ഫ്ലാറ്റ് ഒരിക്കല്‍ കണ്ടാൽത്തന്നെ ഈ പ്രോജക്ടിന്‍റെ നിലവാരവും ക്ലാസും ബോധ്യപ്പെടും. ഓരോ സ്പേസും എത്രത്തോളം ആലോചിച്ചു ഡിസൈന്‍ ചെയ്തിരിക്കുന്നു എന്നത് വിസ്മയകരമാണ്.
ലോകോത്തര നിലവാരം
സ്വകാര്യ പൂള്‍, സ്റ്റീം ബാത്ത്, ഹോം തിയേറ്റര്‍ സ്പേസ്, വലിയ മാസ്റ്റര്‍ ബെഡ്റൂം, പ്രീമിയം ഫ്ലോറിംഗ് തുടങ്ങി കെന്‍റ് ഇക്കോ സാങ്റ്റത്തിലെ 4 BHK അപ്പാര്‍ട്ടുമെന്‍റുകള്‍ ആഡംബരത്തിന്‍റെ മറ്റൊരു ലെവലാണ്. സ്വന്തം വീട്ടില്‍ ഇവയെല്ലാം ഒരു റിസോര്‍ട്ട് പോലുള്ള ലിവിംഗ് അനുഭവം നിങ്ങള്‍ക്ക് നല്‍കും.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ബാത്റൂമുകളാണ് മറ്റൊരു ആകർഷണം. ദക്ഷിണേന്ത്യയി ല്‍ത്തന്നെ വളരെ വിരളമായ അര്‍മാനി റൊക, ജെസി, ജാക്വര്‍ പോലുള്ള ലോകോത്തര നിലവാരമുള്ള ബ്രാന്‍ഡുകളാണ് മാസ്റ്റര്‍ ബെഡ്റൂമിലെ ബാത്ത്റൂമില്‍ ഉപയോഗിച്ചിരിക്കുന്നത്.
ദേശീയപാതയ്ക്കു മുന്‍വശം ഇടപ്പള്ളിയില്‍, നഗരത്തിലേക്കും സിറ്റിയിലും വിമാനത്താവളത്തി ലേക്കും എളുപ്പം എത്താനാവുന്ന, അള്‍ട്ര ലക്ഷ്വറി സൗകര്യങ്ങള്‍, 68 യൂണിറ്റുകള്‍ മാത്രമുള്ള സാന്ദ്രത കുറഞ്ഞ പ്രോജക്ട്, വിശ്വാസയോഗ്യമായ കെന്‍റ് ഹോംസ് തുടങ്ങി കെന്‍റ് ഇക്കോ സാങ്റ്റം ഉപയോക്താക്കൾക്കു പ്രിയപ്പെട്ട ഇടമായി മാറുന്നു. ഇവിടം നേരിട്ടു സന്ദർശിക്കാൻ ഇപ്പോൾ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
https://www.kenthomes.in/projects/kent-eco-sanctum
Tags : kOCHI Kent Eco Sanctum ultra-luxury amenities