കൊച്ചി: ഇടക്കൊച്ചി ശ്മശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഇടക്കൊച്ചിയിലെ റോഡരികിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയിരുന്നു. ഇത് നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചെങ്കിലും മാലിന്യം മുഴുവനായും നീക്കം ചെയ്തിരുന്നില്ല.
ഇടക്കൊച്ചി ഭാഗത്തെ നിരീക്ഷണ കാമറകൾ തകരാറിലായതിനാൽ വൻതോതിൽ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ഈ പ്രദേശത്ത് മാലിന്യത്തിന്‍റെ അസഹനീയമായ ദുർഗന്ധവും ഉണ്ടാവാറുണ്ട്.
Tags : Fire Kochi garbage Fireforce Police