Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് മരിച്ച നാലാമൻ.
അപകടത്തിൽ നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ വിനോദ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്. ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ.
അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിരുന്നു. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ് അപകടമുണ്ടായത്. നിലവിൽ ഒരാൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് ആണ് കേസെടുത്തത്.
ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. ഇവർ വിശ്രമിക്കുന്നതിനിടെ വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ഗുരുതര പരിക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്.
വിനോദ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശേരിയിലെ കോന്തനാരി ഖബർസ്ഥാനിൽ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു.
Kerala
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് പിടികൂടിയത്. കോട്ടയം, വെള്ളപ്പാറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ.
പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിച്ച അഭിജിത്ത്, പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു.
തുടർന്ന് അനന്തു ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
പീഡനവിവരമറഞ്ഞ് കുട്ടിയുടെ രക്ഷതാക്കൾ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു.
NRI
നോർത്ത് കാരോലിന: 2001ൽ നോർത്ത് കാരോലിനയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി. മിച്ചൽ ഹണ്ട്ലി സ്മിത്തിനെ (62) ആണ് 24 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. റോക്കിംഗ്ഹാം കൗണ്ടി ഷെരീഫ് ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
2001 ഡിസംബർ ഒമ്പതിനാണ് 38 വയസുകാരിയായിരുന്ന മിച്ചൽ ക്രിസ്മസ് ഷോപ്പിംഗിനായി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എഫ്ബിഐ, ഡിഇഎ തുടങ്ങിയ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പോലീസ് അവരുമായി നേരിട്ട് സംസാരിച്ച് വ്യക്തിത്വം സ്ഥിരീകരിച്ചു.
താൻ സുരക്ഷിതയാണെന്നും എന്നാൽ ഇപ്പോൾ എവിടെയാണെന്ന വിവരം രഹസ്യമായി വയ്ക്കണമെന്നും മിച്ചൽ പോലീസിനോട് അഭ്യർഥിച്ചു. മിച്ചൽ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തെരഞ്ഞെടുത്തതാണെന്ന് മകൾ അമണ്ട സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അമ്മ ജീവനോടെയുണ്ടെന്ന അറിവ് തന്നെ വലിയ ആശ്വാസമാണെന്നും അവർ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറിന് വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.
സതീഷിന് ഷോക്കേറ്റ ശേഷം ഉടൻ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പോലീസ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. പെരുമ്പടപ്പ് എന്‍.കെ. റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു.
സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സബ് ഇന്‍സ്പെക്ടര്‍ പി. ബസന്ത്, എഎസ്ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ മരിച്ച പതിനേഴുകാരന് ഓണ്‍ലൈന്‍ ഗെയിമിന് അഡിക്ട് ആണെന്ന നിഗമനത്തില്‍ പോലീസ്. ടര്‍ഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അര്ജുന് കുമാറിനെ വെള്ളിയാഴ്ചയാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം ടാസ്ക്കിന്റെ ഭാഗമായാണോ കുട്ടി കടലില്‍ ചാടി മരിച്ചതെന്ന് പോലീസ് പരിശോധിക്കും.
കുട്ടി സ്ഥിരമായി ഫ്രീ ഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഗെയിം അഡിക്ഷന് ആത്മഹത്യയിലേക്ക് നയിച്ചോ എന്ന അന്വേഷണത്തിലാണ് പോലീസ്. എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിന് ശേഷം മാത്രമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അര്ജുന് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ അര്‍ജുന്റെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ചാപ്പ ബീച്ചിലൂടെ തനിയെ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമർജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ജീവനൊടുക്കിയതാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർചെയാണ് അമർജീതിനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രേഖ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ വീട്ടിലെത്തിയ പോലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി അമർജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസ്, മറ്റൊരു മുറിയിൽ രേഖയെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.അഞ്ച് മാസം മുന്‍പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും എതിർത്തിരുന്നു.
വിവാഹത്തിന് ശേഷം രണ്ട് കുടുംബങ്ങളും ഇരുവരുമായുള്ള ബന്ധം പുർണമായും ഉപേക്ഷിച്ചിരുന്നു. കാൺപൂരിൽ താമസിച്ച ഇവർ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ മൂന്നര വയസുകാരിയെ അയൽക്കാരൻ മാനഭംഗപ്പെടുത്തിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശി ശിവനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർചെ 12:30 ഓടെ കുട്ടിയെ കാണാനില്ലെന്നും ശിവനാഥ് കുട്ടിക്കൊണ്ടുപോയി എന്നും കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാനഭംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്ത് പാറശാല പോലീസ്. പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22) ആണ് അറസ്റ്റിലായത്. ലക്ഷങ്ങൾ തട്ടിയ ശേഷം നാടുവിട്ട അരുണിനെ ബംഗളൂവിലെത്തിയാണ് പോലീസ് പിടികൂടിയത്.
കേരള പൊലീസിന്റെ ഓപ്പറേഷൻ "സൈ' ഹണ്ടിന്റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് അരുൺ. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പോലീസ് കണ്ടെടുത്തിരുന്നു.
മറ്റ് സംഘങ്ങളുമായി ചേർന്ന് സൈബർ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഇയാളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിവരശേഖരണത്തിൽ ഒന്നരലക്ഷം രൂപയോളം കമ്മീഷനായി അക്കൗണ്ട് വഴി പിൻവലിച്ചെന്നും ഇയാൾ തട്ടിപ്പ് സംഘത്തിലുള്ളയാളാണെന്നും തിരിച്ചറിഞ്ഞു.
പല രീതികളിൽ കൂട്ടാളികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇയാളുടെയടക്കം അക്കൗണ്ടിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇയാൾക്കായി പാറശാല പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പോലീസിന് വിവരം ലഭിച്ചത്. അരുൺ ബംഗളുരുവിലുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി മടിവാളയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടുകയായിരുന്നു.
Kerala
പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.
പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
Kerala
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരി ജീവനൊടുക്കിയത്.
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
Kerala
ഏറ്റുമാനൂർ: ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപമുള്ള ചിറകുളത്തിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫാണ് മരിച്ചത്. ഇന്നു രാവിലെ 8.30 ഓടെയാണ് സംഭവം.
ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ തൊഴിലാളിയാണ് ഇദ്ദേഹം.
ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
National
ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
തിരിച്ചറിയാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്.
ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവരുടെ കുടുംബം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവർ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരിച്ച രണ്ട് പേരും നിലവിൽ ആശുപത്രിയിലുള്ളയാളും മീൻമുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാൾ ചികിത്സയിൽ കഴിയുകയാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ആറ് പേരിൽ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവിത്തിന് പിന്നാലെ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു.
ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവിക്ക് മരണം സംഭവിച്ചത്.
Kerala
നേമം: കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോടുനിന്നും മൂന്നുറു കിലോ കഞ്ചാവ് പോലീസ് പിടികൂടി. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണു തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡാന്‍സാഫ് സംഘം പിടികൂടിയത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വില്‍പ്പനയ്ക്കായി പാഴ്സല്‍ ചെയ്ത നിലയിലും പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ നിലയിലുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. അന്‍പതിലധികം വരുന്ന പായ്ക്കറ്റുകളുണ്ടായിരുന്നു.
കാര്‍ ഞായറാഴ്ച മുതല്‍ ഈ ഭാഗത്ത് നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാര്‍ എടുക്കാനായി ആളെത്തിയപ്പോള്‍ കാത്തുനിന്ന പോലീസ് സംഘം കരകുളം സ്വദേശിയായ അഫ്സലിനെ (23) പിടികൂടിയത്. ഇയാള്‍ വിളിച്ചുവരുത്തിയ സുഹൃത്തും പോലീസ് കസ്റ്റഡിയിലുണ്ട്.
ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ വാടകയ്ക്കെടുത്തതാണെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. കാറില്‍നിന്നും എടുത്ത കഞ്ചാവ് പൊതികള്‍ റോഡരികില്‍ നിരത്തിവച്ചശേഷം രാത്രി വൈകിയാണു ലൈറ്റ് തയാറാക്കി അളവെടുത്ത് സീല്‍ ചെയ്യാനായത്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്ക് ഐപിഎസും സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കൂ. കാറിന്റെ പുറകുവശത്തെ സീറ്റുകള്‍ മാറ്റിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ നേമം പോലീസിനു കൈമാറും.
Kerala
തിരുവനന്തപുരം: സിപിഎമ്മിനു ഗുണ്ടാപ്പണി നടത്തുന്നവർക്കും കൊള്ള നടത്തുന്നവർക്കും മാത്രമാണു കേരളത്തിൽ പ്രിവിലേജുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കുടുംബവുമായി സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുകയാണ് സർക്കാർ. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണിത്. പോലീസുകാർക്കു നിയമം നീതിപൂർവം നടപ്പാക്കാൻ കഴിയുന്നില്ല.
സിപിഎമ്മിനു വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയവർ ജയിലിൽ പ്രിവിലേജ്ഡ് ക്ലാസാണ്. അവരെ കൊലയാളികളായി പിണറായി സർക്കാർ കാണുന്നില്ല. നിയമസംവിധാനം നടപ്പാക്കാൻ സർക്കാരിനു താത്പര്യമില്ല. അരാജകത്വത്തിലേക്കാണു നാടിനെ പിണറായി സർക്കാർ നയിക്കുന്നത്.
കുറച്ചുനാളുകളായി കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തിയല്ല മണിശങ്കർ അയ്യർ. വ്യക്തിപരമായ അഭിപ്രായമാണ് മണിശങ്കർ അയ്യർ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
NRI
ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ അപാർട്മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഫാനിൻ സ്ട്രീറ്റിലെ അപാർട്മെന്റിലാണ് സംഭവം.
യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപാർട്മെന്റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പോലീസിനെ വിവരമറിയിച്ചത്.
തുടർന്ന് നടത്തിയ ശേഷം പരിശോധനയിൽ വെടിയേറ്റ നിലയിൽ 24 വയസുള്ള യുവതിയെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്ലറ്റിൽ ഒഴുക്കിക്കളഞ്ഞു.
ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.
പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.
രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എക്സ്റേയിലുണ്ട്!
പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.
മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.
കൂടുതൽ വകുപ്പുകൾ
വീണ്ടുമുള്ള എക്സ്റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.
Kerala
കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തിയ ഒരാള്‍ പുഴയിലേക്കു ചാടി. ബലിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ ആഴമുള്ള ഭാഗത്തേക്കു പോകാതിരിക്കാനായി വേലി കെട്ടി തിരിച്ചിരുന്നു. വേലിക്കെട്ടിനുള്ളില്‍ മാത്രമേ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്കു മുങ്ങി കുളിക്കാന്‍ പാടുള്ളു.
എന്നാല്‍, ഒരാള്‍ ഈ വേലിക്കെട്ട് ചാടിക്കടന്നു മുന്നിലേക്കു പോവുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് ഇയാളെ കരയിലേക്കു കയറ്റിയത്. താന്‍ പരിസരപ്രദേശത്തുതന്നെയുള്ള ആളാണെന്നും പുഴ കണ്ടപ്പോള്‍ ചാടിയതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
അതേസമയം, 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഫയര്‍ഫോഴ്സ്, നേവി, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും കൊച്ചി മെട്രോയും അധികം സമയം സര്‍വീസ് നടത്തുന്നുണ്ട്.
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി ശിവരാത്രി വിളക്കിനു ശേഷം ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് ഉച്ചവരെ നീളും. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
Kerala
ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളും ഇഷ്ടമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.
മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. അച്ഛന്റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മകളുടെ കൊറിയൻ ഭാഷയോടും സംഗീതത്തോടുമുള്ള ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാകാമെന്നാണ് അദ്ദേഹം പറഞ്ഞത്.
Kerala
കോഴിക്കോട്: കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്ട്ടിക്കാര് എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം.
പോലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്.
എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
റഷീദ് ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.
റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്കൂളിന് സമീപമായിരുന്നു സംഭവം.
മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു.
പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.
രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.
വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.
തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?
പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.
National
ഇംഫാൽ: മണിപ്പുരിലെ ഉക്രുലിൽ വെടിവയ്പ്. ലിതാൻ സരീഗോംഗിലെ തംഗ്ഖുലിൽ നാഗ വിഭാഗക്കാരാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.
സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ലിതാൻ മേഖലയിലെ കുക്കികളും നാഗകളും സമാധാനം പാലിക്കണമെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
ഇന്നലെ 10:55ന് സിക്കിബുംഗിനും ലിതാനും ഇടയിൽ കുന്നുകളിൽനിന്നാണ് വെടിയൊച്ച ഉയർന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി.
സുരക്ഷാ സേനാംഗങ്ങൾ എത്തി മേഖലയിൽ പരിശോധന നടത്തി. ബിഎസ്എഫിനെയും സിആർപിഎഫിനെയും വിന്യസിക്കുകയും ചെയ്തു.
National
ബംഗളൂരു: രണ്ടു മലയാളി വിദ്യാർഥികളുൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു വാഹനാപകടം അമിതവേഗം മൂലമാണെന്നു പോലീസ്.
വെള്ളിയാഴ്ച പുലർച്ചെ ഹൊസ്കോട്ട-ദാബാസ്പേട്ട് ദേശീയപാതയിൽ ആറ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്യുവി ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി ചരക്കുലോറിയിലും മറ്റൊരു കാറിലും ഇടിച്ചുകയറുകയായിരുന്നു.
വിദ്യാർഥികളുടെ വാഹനം 150 കിലോമീറ്ററിനും 160 കിലോമീറ്ററിനും ഇടയിലാണ് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കുടുംബാംഗങ്ങളെ അറിയിക്കാതെയായിരുന്നു വിദ്യാർഥികളുടെ പുലർച്ചെയുള്ള രഹസ്യയാത്ര.
അയാൻ അലി എന്ന വിദ്യാർഥി കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയാൻ അലി തന്നെയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതും. അശ്വിൻ നായർ(17), അർഹാൻ ഷെരീഫ്(16), ഭരത്(17), ഫർഹാൻ(18), ഏഥൻ ജോർജ് (17) എന്നിവരും ബൈക്ക് യാത്രികനായ ഗഗനും (24) ആണ് മരിച്ചത്.
ഹൊസ്കൊട്ട എംവിജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് സംഭവം. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.
Kerala
കൊച്ചി: ആറു വയസുകാരിയായ മകള്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. എളമക്കരയില്‍ മകള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തി അച്ഛന് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പെണ്‍കുട്ടി അഞ്ചാം വയസു മുതല്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി 16ന് ആയിരുന്നു മകളെയും അച്ഛനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായ അമ്മ സംഭവം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.
കുഞ്ഞ് പീഡിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും തനിക്ക് ഇല്ലായിരുന്നു. അച്ഛന് സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. അതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നടക്കാറുണ്ടായിരുന്നു എന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് വിശദമായ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അച്ഛനെ കൂടാതെ മറ്റാരെങ്കിലും വീട്ടീല് വന്നു പോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
Kerala
കൊല്ലം: ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി.
സ്കൂൾ,കോളജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് രാസലഹരി എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്എച്ച്ഒ അറിയിച്ചു.
Kerala
കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.
ദീപക്കിന്റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.
ഇതോടെ വീടിന്റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.
ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
National
മുംബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശിവാജി നഗർ സ്വദേശിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്.
ത്രികോണ പ്രണയമാണ് കൊലപാതകത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു യുവതിയെയും 23കാരനായ യുവാവിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഷിഫയും പ്രതിയായ യുവതിയും ഒരേ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് പരിസരത്തായിരുന്നു സംഭവം.
യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.
കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയ്ക്കുള്ളിലേക്കു തറച്ചുകയറിയതാണു മരണകാരണം. ഉടൻ തന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
Kerala
കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.
ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.
ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.
Kerala
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില് പുത്തന്പുരയില്റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.
Kerala
നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽനിന്നു സ്വയം വിരമിച്ചയാൾ നിലമ്പൂർ പോലീസിന്റെ പിടിയിൽ. മോട്ടിവേഷണൽ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.
2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.
മോട്ടിവേഷൻ ക്ലാസിന്റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞിരുന്നു. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽനിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.
Kerala
കൊല്ലം: ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. കെനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പോലീസ് പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിലെ സിയാറ്റിലിൽ പോലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ 23 വയസുകാരി ജാഹ്നവി കുണ്ഡല മരിച്ച സംഭവത്തിൽ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനം.
നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി 2023ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തിപ്പെട്ട് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥനായ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനായി അമിത വേഗത്തിൽ വാഹനം ഓടിച്ചു പോവുകയായിരുന്നു ഡേവ്. സൈറണും എമർജൻസി ലൈറ്റുമടക്കം ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മണിക്കൂറിൽ 25 മൈൽ വേഗം നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 74 മൈൽ വേഗത്തിലായിരുന്നു ഡേവ് വാഹനമോടിച്ചത്.
ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നുവെന്നും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ഡേവ് മനപൂർവം സുരക്ഷാ ക്രമീകരണങ്ങൾ അവഗണിച്ചതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിംഗ് ഓഫീസറെ പോലീസ് വകുപ്പിൽ നിന്ന് പുറത്താക്കും.
കൂടാതെ 5000 ഡോളർ പിഴ അടയ്ക്കാൻ കിംഗ് കൌണ്ടി പ്രോസിക്യൂട്ടർമാർ ഉത്തരവിടുകയും ചെയ്തു. നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറിൽ 20 ദശലക്ഷം ഡോളർ ഇൻഷുറൻസിലൂടെയാവും കണ്ടെത്തുക.
NRI
ബർമിംഗ്ഹാം: 12 വയസുകാരനെ കൊലപ്പെടുത്തുകയും വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 15 വയസുകാരന് 13 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2025 ജനുവരി 21നായിരുന്നു 12 വയസുകാരൻ ലിയോ റോസിനെ പ്രതി കൊലപ്പെടുത്തിയത്. യാർഡ്ലി വുഡിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തിവീഴ്ത്തിയതിന് ശേഷം പ്രതി അവിടെത്തന്നെ നിന്ന് ലിയോ ജീവനുവേണ്ടി പിടയുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്‍പരിചയമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, 82 വയസുള്ള വൃദ്ധയെ മുക്കിക്കൊല്ലാനും പ്രതി ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാൾ കൊടും കുറ്റവാളിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു. 40 ഓളം കേസിലെ പ്രതി അംജദ് (36) എന്നയാളാണ് വെടിയേറ്റ് മരിച്ചത്.
വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിന് നേരെ അംജിദ് വെടിവച്ചിരുന്നു. തുടർന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സബ് ഇൻസ്പെക്ടർ സന്ദീപ് ചൗധരി, കോൺസ്റ്റബിൾ ഇസ്ഫാക്ക് എന്നിവർക്ക് വെടിയേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൊലപാതകം, കവർച്ച ഉൾപ്പെടെ 40 ഓളം കേസുകളിൽ അംജദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഇയാൾ ഉപയോഗിച്ച വാഹനവും തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിൽ ലഹരിമരുന്ന് നൽകി 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി ഏഴിനാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്.
തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പോലീസിനു നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നത്.
നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി.
അതേസമയം, മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Kerala
കാസർഗോഡ്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചിന്നുവിന്റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പോലീസ് പറഞ്ഞു.
അതേസമയം കേസിൽ അന്വേഷണം തുടരും. തിങ്കളാഴ്ചയാണ് ചിന്നു പാപ്പുവിനെ കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
Kerala
കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്ന് ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷ് (42) ആണ് പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയാണ് രതീഷ്. മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും ആണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന് റോഡിലെ അമര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.
Kerala
പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ആലംതുരുത്തി സ്വദേശിനിയായ ആരതിയാണ് മരിച്ചത്.
വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Kerala
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന് അലക്സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.
ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന് കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്തതിലും കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു എസ്എഫ്ഐ സമരം.
ബാരിക്കേഡുകൾ വച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി.
കലോത്സവം നടത്താൻ അനുമതി നൽകണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും വിസി മോഹനൻ കുന്നുമ്മേൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. സർവകലാശാലയിൽ ആർട്സും സ്പോർട്സും അനുവദിക്കില്ല എന്ന വിസിയുടെ നിലപാടുകൾക്കെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.
ബുധനാഴ്ച മുതൽ സർവകലാശാല ആസ്ഥാനത്ത് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി എസ്. സഞ്ജീവും സമരമുഖത്തുണ്ട്.
Kerala
തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.
സംഭവത്തില്‍ മകന് രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര് സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മജീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം തന്നെ വെടിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഗെയിമിംഗ് ഒരു ലഹരിയായി മാറുമ്പോള്‍ അത് കുട്ടികളുടെ മാനസിക, സാമൂഹിക, വികാരപരമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത
എന്താണ് ഗെയിം ലഹരി?
ഒരു കുട്ടിക്ക് ഗെയിം കളിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയെ ആണ് ഗെയിം ലഹരി. ഉറക്കക്രമം, പഠന കാര്യങ്ങള്‍, കുടുംബബന്ധങ്ങള്‍, വികാരനിയന്ത്രണം, ശാരീരിക ആരോഗ്യം, ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കോപം കാണിക്കുകയും ഒറ്റപ്പെടുകയും ചെയ്യല്‍ ഇവയെല്ലാം ഗെയിം ലഹരിയുടെ ദോഷഫലങ്ങളാണ്.
ടാസ്ക്–അധിഷ്ഠിത / ചലഞ്ച് ഗെയിമുകള്‍?
ഇന്നത്തെ പല ഗെയിമുകളും കുട്ടികളെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ നിരവധി ടാസ്ക് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. ദിവസേന പൂര്‍ത്തിയാക്കേണ്ട മിഷനുകള്‍, കൗണ്ട്ഡൗണ്‍ ടൈമറുകള്, റാങ്ക്, ലെവല്‍, ലീഡര്‍ബോര്‍ഡ്, ടാസ്ക് പൂര്‍ത്തിയാക്കാതിരുന്നാല്‍ പിഴ/ശിക്ഷ പോലുള്ള അനുഭവങ്ങള്‍ ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
അപകടം പിടിച്ച കളി
കുട്ടികളും കൗമാരക്കാരും ഇപ്പോഴും മാനസികമായി വളരുന്ന ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകാം. മറ്റുള്ളവരെ നിരാശപ്പെടുത്തുമോ എന്ന പേടി ഉണ്ടാകാം, ഒറ്റപ്പെടല്‍ അനുഭവപ്പെടാം, അംഗീകാരം തേടി ഓണ്‍ലൈന്‍ ലോകത്തേക്ക് മാറാം. ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍
പഠനത്തിലും സുഹൃത്ത് ബന്ധങ്ങളിലും താല്‍പ്പര്യം കുറയുക
ഫോണ്‍ എടുത്താല്‍ കടുത്ത പ്രതികരണം
രാത്രിയില്‍ ഉണര്‍ന്നിരിക്കുക
ഗെയിമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒളിച്ചുവെക്കുക
വികാരാത്മകമായി പിന്മാറുക
കുട്ടികളെ സംരക്ഷിക്കാം
കുട്ടികളെ സംരക്ഷിക്കാം
കുറ്റപ്പെടുത്താതെ സംസാരിക്കുക
സ്ക്രീന്‍ സമയം നിയന്ത്രിക്കുക
പുറത്തു കളിയും ഹോബികളും
പ്രോത്സാഹിപ്പിക്കുക
ഡിജിറ്റല്‍ ബാലന്‍സ് പഠിപ്പിക്കുക
ഗെയിം ഉള്ളടക്കം നിരീക്ഷിക്കുക
വിഷമം കാണിച്ചാല്‍ വിദഗ്ധ സഹായം തേടുക
ഡി- ഡാഡിലേക്ക് വിളിക്കാം
ഒരു കുട്ടി ഏതൊരു ഗെയിമിനേക്കാളും വിലപ്പെട്ടവനാണ്. ഓണ്‍ലൈനിലുള്ള എന്തെങ്കിലും കുട്ടികള്‍ക്ക് ഭയം, സമ്മര്‍ദ്ദം, ദുഃഖം ഉണ്ടാക്കുന്നുവെങ്കില്‍ ഉടന്‍ വിശ്വസിക്കാവുന്ന മുതിര്‍ന്നവരോട് സംസാരിക്കണം. സഹായം എപ്പോഴും ലഭ്യമാണ്. സഹായത്തിനായി കേരള പോലീസിന്റെ "ഡി ഡാഡ്' അഥവാ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ പദ്ധതിയിലേക്ക് വിളിക്കാം.
മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡില് ബന്ധപ്പെടാവുന്നതാണ്.
Kerala
കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ കീഴടങ്ങി. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പോലീസിൽ കീഴടങ്ങിയത്.
ജനുവരി 30നാണ് സംഭവം. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ കള്ളൻ യാത്ര ചെയ്തു. തുടർന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നൽകി.
ചെലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളൻ ചിറയിൻകീഴ് സ്വദേശി സുനിത്താണെന്ന് പോലീസ് കണ്ടെത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
ആലപ്പുഴ: പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്.
പിന്നാലെ ഓടിയ പോലീസ് പ്രതിയെ പിടികൂടി. അമ്പലപ്പുഴ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.
ഹരിപ്പാട് കോടതിയിലാണ് നടകീയ സംഭവങ്ങൾ ഉണ്ടായത്. പിന്നീട് പ്രതിയെ പിടികൂടി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം അരീക്കോട് കാരിപ്പറമ്പ് വീട്ടില്‍ ഷാഹിദിനെ (24) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.50ന് മാധമ ഫാര്‍മസി ജംഗ്ഷനിലുളള ട്രാഫിക് ക്യാബിന്റെ പിന്നിൽ സംശയാസ്പദമായി നില്‍ക്കുകയായിരുന്ന യുവാവ് പോലീസ് പട്രോളിംഗിനിടെ പിടിയിലാവുകയായിരുന്നു.
പോലീസിനെ കണ്ട് പ്രതി സിപ് ലോക്ക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് വലിച്ചെറിയുകയായിരുന്നു.
Kerala
തിരുവല്ല: തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. ക്രൂരബലാത്സംഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്ക്കെതിരേ സ്പാ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നത്.
സ്പാകളില്‍ നിന്നും പോലീസ് പടി വാങ്ങുന്നുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്നത്. ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയടക്കം ഇതു നിഷേധിച്ചു.
കഴിഞ്ഞ ഒന്നിന് നടന്ന പീഡനം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ പോലീസിനു പരാതി ലഭിച്ചിരുന്നില്ല. വിവരം അറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് പോലീസിന്റെ റിപ്പോര്‍ട്ടിനേ തുടര്‍ന്ന് സ്വമേധയാ പോലീസ് എത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇരയുടെ മൊഴിയും രേഖപ്പെടുത്തി. സ്പാ ഉടമയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ക്വട്ടേഷന്‍ ആണോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് . പോലീസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം ഇതേവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അക്കാര്യം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നല്ലനിലയിലാണ് മുന്നോട്ടു പോകുന്നത്. ഗുണ്ടാ പിരിവ് എന്നാണ് പ്രാഥമികമായി പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ക്വട്ടേഷന്‍ ആക്രമണമാണെന്ന തരത്തില്‍ സ്പാ ഉടമ ഇതേവരെ പരാതി നല്‍കിയിട്ടില്ല.
സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഇതിനൊപ്പം അന്വേഷണമുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് അറിയിച്ചു.
National
ഖാർഗോൺ (മധ്യപ്രദേശ്): 100 രൂപ വിലവരുന്ന ഗോതമ്പ് മോഷ്ടിച്ച കേസിൽ 45 വർഷത്തിനു ശേഷം പ്രതിയെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണു സംഭവം. 1980ൽ നടന്ന മോഷണക്കേസിലെ പ്രതിയായ സലിം (65) ആണ് ഇപ്പോൾ നിയമത്തിനു മുന്നിലകപ്പെട്ടത്.
1980ൽ ബാൽക്കാവാഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽസമുണ്ടിലാണ് കേസിനാസ്പദമായ സംഭവം. അന്ന് 20 കാരനായിരുന്ന സലീമും മറ്റ് ആറു സുഹൃത്തുക്കളും ചേർന്നു പാടത്തുനിന്നു ഗോതമ്പ് മോഷ്ടിക്കുകയായിരുന്നു. അക്കാലത്ത് ഒരു ക്വിന്റൽ ഗോതമ്പിന് ഏകദേശം115 രൂപയായിരുന്നു വില.
മോഷണത്തിനു പിന്നാലെ സലിമും കുടുംബവും ഗ്രാമം വിട്ടു. അയൽ ജില്ലയായ ധറിലേക്കു താമസം മാറിയ സലിം അവിടെ ഒരു കട നടത്തി ശാന്തമായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ 45 വർഷമായി പോലീസ് രേഖകളിൽ ഇയാൾ പിടികിട്ടാപ്പുള്ളിയായിരുന്നു.
പഴയ കേസുകൾ തീർപ്പാക്കുന്നതിനായി മധ്യപ്രദേശ് പോലീസ് ജനുവരി ഒന്നു മുതൽ 31 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് സലിം കുടുങ്ങിയത്. പഴയ വാറന്റുകൾ പരിശോധിക്കുന്നതിനിടെയാണ് ഈ കേസ് വീണ്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സലീമിനൊപ്പം മോഷണത്തിൽ പങ്കെടുത്ത ഒരാളിൽനിന്നു ലഭിച്ച സൂചനയാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചതെന്നു പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം.
പരിപാടി അവതരിപ്പിക്കാനെത്തിയ തായ്വാന് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയില്‍ വഴിയാണു പരാതി ലഭിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ചു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
ഇയാള്‍ക്കു ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസും എക്സൈസും നടത്തിയ പരിശോധനയിൽ ഒമ്പതുപേർക്കെതിരെ കേസെടുത്തു. ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശന്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാട്ടുകാരെയും വിവിധ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കും.
തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന്, മദ്യം, ലൈംഗിക കുറ്റകൃത്യങ്ങളടക്കം സമഗ്രമായി പഠിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ കളിപ്പാട്ടക്കടയിൽ മോഷണം. കടയിലെ സിസിടിവി കാമറ തിരിച്ചുവച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്.
കൊടുവള്ളി നെല്ലാംങ്കണ്ടിയിൽ പ്രവർത്തിക്കുന്ന വില്ലേജ് സൈക്കിൾസ് ടോയ്സ് ആൻഡ് ഗിഫ്റ്റ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
പുലർച്ചെ ഒന്നരയോടെ മോഷ്ടാക്കളെത്തി എന്നാണ് നിഗമനം. പൂട്ട് തകർത്താണ് കള്ളന്മാർ അകത്തുകടന്നത്. 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ നഷ്ടമായെന്നാണ് കണക്ക്.