x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ണു​വി​ന്‍റെ മ​ര​ണം; ചി​കി​ത്സ​യി​ൽ വീ​ഴ്ച​യി​ല്ല, അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി


Published: November 10, 2025 06:52 PM IST | Updated: November 10, 2025 06:52 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​തെ കൊ​ല്ലം സ്വ​ദേ​ശി വേ​ണു മ​രി​ച്ചെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി.

ജോ​യി​ന്‍റ് ഡി​എം​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ചി​കി​ത്സ​യി​ൽ വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. കേ​സ് ഷീ​റ്റി​ലും പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള​ചി​കി​ത്സ വേ​ണു​വി​ന് ന​ൽ​കി​യെ​ന്ന് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. വേ​ണു​വി​ന്‍റെ ശ​ബ്ദ സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ഇ​തി​നാ​യി വേ​ണു​വി​ന്‍റെ ഭാ​ര്യ​യി​ൽ നി​ന്ന് ഡി​എം​ഇ വി​വ​ര​ങ്ങ​ൾ തേ​ടും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്ക് കൈ​മാ​റു​ക.

Tags : Venu's death investigation report hospital treatment

Recent News

Up