ആലുവ: തെരഞ്ഞെടുപ്പ് വിജയം ആശുപത്രിക്കിടക്കയില്‍ ആഘോഷിച്ച് സ്ഥാനാർഥി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കീഴ്മാട് ഡിവിഷനില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ലിസിയാണ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജയം ആഘോഷിച്ചത്.
വോട്ടെടുപ്പുദിനത്തില്‍ സ്കൂട്ടര്‍ മറിഞ്ഞ് നട്ടെല്ലിനും ഇടതുകൈക്കും പരിക്കേറ്റതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീഴ്മാട് സൊസൈറ്റിപ്പടി ബൂത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഡു വിതരണം ചെയ്താണ് ലിസി സന്തോഷം പങ്കിട്ടത്. നിലവില്‍ നാലാഴ്ച ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ സത്യപ്രതിജ്ഞയ്ക്ക് എങ്ങനെ പങ്കെടുക്കുമെന്ന ആശങ്കയിലാണു ലിസി. നിലവിലെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനാണ്.
Tags : Election victory celebration hospital