x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ജേ​താ​ക്ക​ൾ


Published: November 7, 2025 03:07 AM IST | Updated: November 7, 2025 03:07 AM IST

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ ജേ​താ​ക്ക​ളാ​യ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ടീം.

​മൂ​വാ​റ്റു​പു​ഴ: ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റി​ൽ 74 പോ​യി​ന്‍റോ​ടെ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. 59 പോ​യി​ന്‍റോ​ടെ വെ​ള്ളാ​രം​ക​ല്ല് ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും, 46 പോ​യി​ന്‍റോ​ടെ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ളി​ൽ ന​ട​ന്ന ഫെ​സ്റ്റ് ഡി​സി​എ​ൽ സ്പോ​ർ​ട്സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ജെ​യ്സ​ൺ പി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മ​ല ജൂ​ണി​യ​ർ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ലൂ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​എ​ൽ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​മോ​ൻ ജോ​സ്, ജോ​യി കൊ​ട​ക്ക​താ​നം, ജ​യ​ൻ തൊ​ടു​പു​ഴ, അ​ലീ​സ് സൈ​മ​ൺ, ഷൈ​ജി ജോ​ൺ, മ​രി​യ ഫ്രാ​ൻ​സി​സ്, കെ.​എ​സ്. അ​നു​മോ​ൾ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ഫ്സി​സി അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റാ​ണി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘ​ട​ന​വും സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു.

ഡി​സി​എ​ൽ ആ​ന്തം, ല​ഹ​രി വി​രു​ദ്ധ ഗാ​നം, ല​ളി​ത ഗാ​നം, പ്ര​സം​ഗം, ക​ഥാ ര​ച​ന, ക​വി​ത ര​ച​ന, ഉ​പ​ന്യാ​സ ര​ച​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ എ​ൽ​പി, യു​പി, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 200 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Local News Ernakulam Nattuvishesham Muvattupuzha DCL

Recent News

Up