പൊൻകുന്നം : ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നവംബർ 29-ന് ശനിയാഴ്ച രാവിലെ 9.30 മുതൽ പൊൻകുന്നം എസ്.എച്ച്. യു.പി. സ്കൂളിൽ നടക്കും. കോട്ടയം, ചങ്ങനാശേരി, പാലാ, അരുവിത്തുറ, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി മേഖലകളിൽനിന്നും മേഖല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് പ്രവിശ്യാമത്സരത്തിൽ പങ്കെടുക്കുന്നത്.
തൊടുപുഴ : ദീപിക ബാലസഖ്യം തൊടുപുഴ പ്രവിശ്യാ ഡിസിഎൽ ടാലന്റ് ഫെസ്റ്റ് ഡിസംബർ 6 ശനിയാഴ്ച രാവിലെ 9 മുതൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്. ജെ . കല്ലറങ്ങാട്ട് അറിയിച്ചു. തൊടുപുഴ പ്രവിശ്യയിൽപ്പെട്ട 7 മേഖലകളിലെ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകൾ 11 വേദികളിലായി മാറ്റുരയ്ക്കും.
പൊതു നിർദേശങ്ങൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല. ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്, (2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ, (3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ, (2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ.
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്. രചനാമത്സരങ്ങൾക്ക് ഒരു മണിക്കൂറായിരിക്കും സമയം.
Tags : Kottayam and Thodupuzha Province Talent Fest DCL
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)
DCL (Deepika Children’s League)