Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boat

തമ്പാന്നൂരിൽനിന്ന് കാസർഗോഡേയ്ക്ക് ഇനി ബോട്ടിൽ പോകാം; ആദ്യ ഘട്ടം ഉദ്ഘാടനം 26 ന്

തിരുവനന്തപുരം: തലസ്ഥാന ഹ്യദയമായ തമ്പാന്നൂരിൽ നിന്ന് കേരളത്തിൽ എവിടേക്കും മിനിട്ട് വ്യത്യാസത്തിൽ ടെയിനും ബസും കിട്ടും. വിമാനത്താവളവും തൊട്ടടുത്താണ്. എന്നാൽ ഇനി തലസ്ഥാനത്തുനിന്ന് ബോട്ടിൽ കൊച്ചിയിലെയ്ക്കോ കാസർഗോട്ടേയ്ക്കോ പോകാൻ റെഡിയായിക്കോളൂ.

ജലഗതാഗതത്തിൽ അത്ഭുത സാധ്യതയുള്ള ആക്കുളം - ചേറ്റുവാ ജലപാതയുടെ ആദ്യ ഘട്ടം ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ പാത 3 ന്‍റെ ജലവഴികൾ തലസ്ഥാനത്തേക്കും ഉടൻ തുറന്നു കിട്ടും.

തമ്പാന്നൂരിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഇന്നറിയപ്പെടുന്നത് മലിന ജലപ്രവാഹമായിട്ടാണെങ്കിലും ആ തോട് നവീകരിച്ചാൽ എത്തുന്നത് പാർവ്വതീ പുത്തനാറിലേക്കും തുടർന്ന് ആക്കുളം കായലിലേക്കുമാണ്. വർക്കല തുരപ്പ്, ചിലക്കൂർ ഭാഗങ്ങൾ കാടുമൂടിപ്പോയതിനാൽ ദുഷ്കരമായകിടന്ന ജലഗതാഗതത്തിന്‍റെ ഒരു പ്രധാന ഘട്ടം ഉദ്ഘാടനത്തോടെ തുറന്നു കിട്ടുകയായി.

കഠിനംകുളം കായൽ മുതൽ വാമനപുരം നദിയിലൂടെ ഇടവാകായൽ വഴി കടന്നു
പോകുന്ന പാർവതീ പുത്തനാറിന്‍റെ ഒരു ഭാഗമായി കിള്ളിയാറിലൂടെ കടന്നുവരുന്ന ആമയിഴഞ്ചാൻ തോട് മാറുന്നുണ്ട്. ടിഎസ് കനാൽ എന്നറിയപ്പെടുന്ന തിരുവിതാംകൂർ സ്റ്റേറ്റ് കനാലിന്‍റെ ഭാഗമായാണ് രാജഭരണകാലത്ത് ഈ കനാൽ നിർമിച്ചത്.

1993 ൽ ഇതു ദേശീയ ജലപാതയുടെ ഭാഗമായി. കോവളം, തിരുവന്ന പുറം,വർക്കല, കൊല്ലം . കായംകുളം , ചേർത്തല, വൈക്കം, ചമ്പക്കര , കൊടുങ്ങല്ലൂർ കനോലിക്കനാൽ . പയ്യോളി, മാഹി കനാലുകൾ എന്നിവ വഴിയാണ് ഈ പാത ബേക്കലിൽ എത്തുന്നത്.

കോവളത്തുനിന്ന് ബേക്കലിലേക്കുള്ള ദൂരം റോഡുവഴിയും ജലമാർഗവും ഏതാണ്ട് 580 കിലോമീറ്ററിനടുത്ത് വരും. എന്നാൽ ഇപ്പോൾ തുറക്കുന്ന ആക്കുളം ചേറ്റുവ ഭാഗത്ത് ദൈർഘ്യം റോഡിനേകാൾ കുറവാണ്. ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ സ്പീഡ് ബോട്ടിൽ 10 മണിക്കൂറിൽ താഴെ മതി

തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റര്‍ കനാല്‍ പാത ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂര്‍ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

39 പുഴകള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കല്‍ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്.

വര്‍ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണഋ1വും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണവും സിയാല്‍ നടപ്പാക്കുകയാണ്. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉ്പ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാല്‍ പുറത്തിറക്കും.

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത പദ്ധതി രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സംസ്ഥാന ജലപാതയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി തൃശൂര്‍-കാട്ടൂര്‍ ഭാഗത്തെ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വീതിയും ആഴവും കൂട്ടി. തൃപ്രയാര്‍, കണ്ടശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളില്‍ മൂന്ന് ബോട്ട് ജെട്ടികളുടെ നിര്‍മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയില്‍ നാല് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചു.

കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂര്‍ത്തിയായി. പാര്‍വതി പുത്തനാര്‍ കനാലിനു കുറുകെ നിര്‍മിച്ച കരിക്കകം സ്റ്റീല്‍ ലിഫ്റ്റിംഗ് പാലം കമ്മീഷന്‍ ചെയ്തു.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളായ കോഴിക്കോടുള്ള മൂഴിക്കല്‍ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരത്തെ സെന്‍റ് ആന്‍ഡ്രൂസ് പാലം, ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വടകര-മാഹി കനാലിന്‍റെ 14 കിലോമീറ്റര്‍ ഭാഗം എന്നിവയും പ്രവര്‍ത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

കനാല്‍ വികസന പരിപാടിയുടെ ഭാഗമായി 95.6 കോട രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. വര്‍ക്കല വെസ്റ്റ് കോസ്റ്റ് കനാല്‍ - റീച്ച് 1, റീച്ച് 2, കഠിനംകുളം വെസ്റ്റ് കോസ്റ്റ് കനാല്‍ റീച്ച്, വടകര-മാഹി കനാല്‍ - ആദ്യ റീച്ച്, ചിറയിന്‍കീഴ് കടകം പാലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവൃത്തികളും ശിവഗിരി തുരങ്കത്തിന്‍റെ വടക്കുവശത്തെ ആഴം കൂട്ടല്‍ ജോലികളും പുരോഗമിക്കുന്നുണ്ട്.

SUNDAY DEEPIKA

കെ​ട്ടു​വ​ള്ള​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക്!

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​മാ​യ കെ​ട്ടു​വ​ള്ള​ങ്ങ​ൾ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പു​ത​ന്നെ ധാ​രാ​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രി​ട​മു​ണ്ട്. ആ​ല​പ്പു​ഴ​യോ കു​മ​ര​ക​മോ അ​ല്ല, കൊ​ല്ല​ത്തെ മ​ണ്‍​റോ തു​രു​ത്താ​ണ് അ​ത്.

പാ​ച​ക​ത്തി​നും ഉ​റ​ക്ക​ത്തി​നും കെ​ട്ടു​റ​പ്പു​ള്ള ഒ​രു ചെ​റി​യ മു​റി, ച​ര​ക്കു ക​യ​റ്റാ​നു​ള്ള സൗ​ക​ര്യം. ദി​വ​സ​ങ്ങ​ളോ​ളം യാ​ത്ര​ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള​താ​യി​രു​ന്നു ഈ ​വ​ള്ള​ങ്ങ​ൾ. കു​ടും​ബ സ​മേ​ത​മു​ള്ള തീ​ർ​ഥാ​ട​ന യാ​ത്ര​ക​ൾ​ക്കും, വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന കാ​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​കേ​ന്ദ്ര​മാ​യും ഇ​വ ഉ​പ​യോ​ഗി​ച്ചു. അ​ഷ്ട​മു​ടി- കാ​യം​കു​ളം കാ​യ​ലു​ക​ൾ വ​ഴി, ആ​ല​പ്പു​ഴ തോ​ടു​ക​ട​ന്ന് കോ​ട്ട​പ്പു​റ​ത്തെ​ത്തി കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നു പോ​കു​മാ​യി​രു​ന്നത്രേ കു​ടും​ബ​ങ്ങ​ൾ. ഏ​താ​ണ്ട് ര​ണ്ടാ​ഴ്ച​യെ​ടു​ക്കു​ന്ന യാ​ത്ര! ഇന്നത് ഭാവനയിൽ കാണാനേ കഴിയൂ.

അ​ഷ്ട​മു​ടി​ക്കാ​യ​ലി​നും ക​ല്ല​ട​യാ​റി​നും ഇ​ട​യ്ക്കു​ള്ള ദ്വീ​പ​സ​മൂ​ഹ​മാ​ണ് മ​ണ്‍​റോ തു​രു​ത്ത്. യാ​ത്രി​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട ഇ​ടമാണ് ഇപ്പോൾ ഇത്. കൊ​ല്ലം പ​ട്ട​ണ​ത്തി​ൽ​നി​ന്ന് ഏ​താ​ണ്ട് 25 കി​ലോ​മീ​റ്റ​ർ ദൂ​രം. റെ​യി​ൽ​വേ സൗ​ക​ര്യ​വു​മു​ണ്ട്. തി​രു​വി​താം​കൂ​ർ ദി​വാ​നാ​യി​രു​ന്ന കേ​ണ​ൽ മ​ണ്‍​റോ​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ദ്വീ​പി​ന് ഈ ​പേ​രു ല​ഭി​ച്ച​ത്.

ചെ​റി​യ വ​ള്ള​ങ്ങ​ളി​ൽ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ക​ണ്ടു​ള്ള യാ​ത്ര​ക​ൾ, മ​ണ്‍​റോ സാ​യി​പ്പി​ന്‍റെ ബം​ഗ്ലാ​വ്, ദേ​വാ​ല​യ​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം... കാ​ണാ​നും അ​റി​യാ​നും ആ​സ്വ​ദി​ക്കാ​നും തു​രു​ത്തി​ൽ ഒ​ട്ടേ​റെ​യു​ണ്ട്. റി​സോ​ർ​ട്ടു​ക​ൾ അ​ട​ക്കം താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണ്.

ഡെ​ൽ​റ്റാ പ്ര​ദേ​ശം എ​ന്ന നി​ല​യി​ൽ പ്രാ​ധാ​ന്യ​മു​ള്ള ജൈ​വ​വൈ​വി​ധ്യ പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. ക​ട​ലി​നോ​ടു ചേ​രു​ന്ന​തി​നാ​ൽ മ​ത്സ്യ​സ​ന്പ​ത്തും ധാ​രാ​ളം.

NRI

ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന് ന​വ​നേ​തൃ​ത്വം

ന്യൂ​യോ​ര്‍​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബ് യു​എ​സ്എ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2026ലെ ​ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഓ​റ​ഞ്ചു​ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ യു​വാ​ക്ക​ളെ തു​ഴ​ച്ചി​ൽ​ക്കാ​രാ​യി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ വി​ശാ​ൽ വി​ജ​യ​ൻ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

 

District News

വ​ഞ്ചി​യി​ൽനി​ന്നു തെ​റി​ച്ച് ക​ട​ലി​ൽ​വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ടു വ​ഞ്ചി​യി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം ഇ​ഷ്ത്താ​ക്കി​രി ആ​ണ്ടി മ​ക​ൻ ശി​വ​ന്‍റെ (55) മൃ​ത​ദേ​ഹ​മാ​ണ് മു​ന​ക്ക​ക്ക​ട​വ് തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ളി​ക്കു​ളം സ്വ​ദേ​ശി ന​ന്ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗു​രു​വാ​യൂ​ര​പ്പ​ൻ വ​ഞ്ചി​യി​ൽ നി​ന്നാ​ണ് ക​ട​ലി​ൽ വീ​ണ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട​പ്പു​റം അ​ഴി​മു​ഖ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട വ​ഞ്ചി​യി​ൽ നി​ന്ന് ശി​വ​ൻ ക​ട​ലി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ ക​യ​ർ എ​റി​ഞ്ഞു കൊ​ടു​ത്തു​വെ​ങ്കി​ലും ശി​വ​ൻ താ​ഴ്ന്നു​പോ​യി. തീ​ര​ദേ​ശ പോ​ലീ​സ്, ഫി​ഷ​റീ​സ് ബോ​ട്ട്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ഉ​ട​നെ തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങി. രാ​ത്രി​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും തെ​ര​ച്ചി​ലി​ന് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ചേ​റ്റു​വ പു​ഴ​യി​ൽ ക​ണ്ട​ത്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: അ​ശ്വ​തി, അ​ശ്വ​നി, അ​ക്ഷ​യ. മ​രു​മ​ക്ക​ൾ: നി​തി​ൻ, മി​ഥു​ൻ.

District News

"ബോ​ട്ടു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കൃ​ത്യ​ത പാ​ലി​ക്ക​ണം’

അ​രീ​ക്കോ​ട്: താ​നൂ​ർ തൂ​വ​ൽ തീ​രം ബീ​ച്ചി​ൽ 2023 മേ​യ് ഏ​ഴി​നു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി​യി​ൽ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ ക​മ്മീ​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട പൊ​തു​തെ​ളി​വെ​ടു​പ്പും ഹി​യ​റിം​ഗും സ​മാ​പി​ച്ചു.

പു​തി​യ ബോ​ട്ടു​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന ലൈ​സ​ൻ​സ് സ​ന്പ്ര​ദാ​യം കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ബോ​ട്ട് ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക് ഫ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ വാ​ങ്ങു​ക​യും ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കൃ​ത്യ​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യു​ക, താ​നൂ​ർ പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ളു​ക​ളും ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ബോ​ട്ട് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക് നോ​ട്ടീ​സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക, കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ സൗ​ക​ര്യ​മൊ​രു​ക്കു​ക, ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രേ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് തെ​ളി​വെ​ടു​പ്പി​ൽ ഉ​യ​ർ​ന്ന​ത്.

സെ​പ്റ്റം​ബ​ർ 10 മു​ത​ൽ തു​ട​ങ്ങി​യ പൊ​തു​തെ​ളി​വെ​ടു​പ്പി​ലൂ​ടെ ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ക, നി​ല​വി​ലു​ള്ള ലൈ​സ​ൻ​സിം​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ പ​ര്യാ​പ്ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക, മു​ൻ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ ബോ​ട്ട് അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൻ.​വി. ഇ​ബ്രാ​ഹിം മാ​സ്റ്റ​ർ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ഹി​യ​റിം​ഗി​ൽ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കു​സാ​റ്റ് ഷി​പ് ബി​ൽ​ഡിം​ഗ് ടെ​ക്നോ​ള​ജി വി​ഭാ​ഗം റി​ട്ട. പ്ര​ഫ​സ​ർ ഡോ. ​കെ.​പി. നാ​രാ​യ​ണ​ൻ, ക​മ്മീ​ഷ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി റി​ട്ട. ജി​ല്ലാ ജ​ഡ്ജ് ടി.​കെ. ര​മേ​ഷ് കു​മാ​ർ, കോ​ർ​ട്ട് ഓ​ഫീ​സ​ർ റി​ട്ട. മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ജി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ക​മ്മീ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ശി​വ​പ്ര​സാ​ദ്, ക​മ്മീ​ഷ​ൻ അ​ഭി​ഭാ​ഷ​ക​ൻ ടി.​പി. ര​മേ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​ടി. ഘോ​ളി, ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ എം. ​മു​കു​ന്ദ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ. ​സ​രി​ത കു​മാ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൗ​ഷ​ർ ക​ല്ല​ട, ജ​ന​പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

International

മൊ​സാം​ബി​ക്കി​ൽ ബോ​ട്ട് മു​ങ്ങി; മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ചു പേ​രെ കാ​ണാ​നി​ല്ല

ന്യൂ​ഡ​ൽ​ഹി: ക​പ്പ​ലി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രു​മാ​യി​പ്പോ​യ ബോ​ട്ട് മു​ങ്ങി മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മൊ​സാം​ബി​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​യ​ട​ക്കം അ​ഞ്ചു​പേ​രെ കാ​ണാ​താ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എം​ടി സീ ​ക്വ​സ്റ്റ് എ​ന്ന ക​പ്പ​ലി​ലെ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ലോ​ഞ്ച് ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. 21 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 14 പേ​ർ സു​ര​ക്ഷി​ത​രാ​ണ്.

ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ഡി​ജി ഷി​പ്പിം​ഗ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

NRI

ബോ​ട്ട് കൊ​ച്ചി​യി​ൽ​ നി​ന്നെ​ത്തും; സാ​ഹ​സി​ക യാ​ത്ര​യ്ക്കൊ​രു​ങ്ങി ഇം​ഗ്ലീ​ഷ് ദ​മ്പ​തി​ക​ൾ

ല​ണ്ട​ൻ: സ​മു​ദ്ര​യാ​ത്ര ഇ​ഷ്‌​ട​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള ദ​മ്പതി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ് ചാ​ന​ൽ ക​ട​ക്കാ​ൻ യാ​ത്രാ​ബോ​ട്ട് ഇ​ട​ക്കൊ​ച്ചി​യി​ൽ നി​ന്ന്. നി​ക്ക് എ​ന്ന് വി​ളി​പ്പേ​രു​ള്ള ജോ​ൺ നി​ക്കോ​ളാ​സ് ഫ്രാ​ൻ​സ​നും ഭാ​ര്യ ആ​നി​നും യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള ബോ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​പ്പ​ൽ ക​യ​റി​യ​ത്.

ഇം​ഗ്ല​ണ്ടി​ൽ ബോ​ട്ട് നി​ർ​മാ​ണം വ​ലി​യ ചെ​ല​വേ​റി​യ​തി​നാ​ലാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ മ​ന​സി​ന് ഇ​ഷ്‌​ട​പ്പെ​ട്ട നി​ർ​മാ​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് ജ​ല​യാ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ മി​ടു​ക്ക​രു​ള്ള കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ൽ പ​ല ബോ​ട്ട് നി​ർ​മാ​ണ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം ഇ​ട​ക്കൊ​ച്ചി​യി​ലെ ദ​രി​യ മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് സ​ർ​വീ​സ​സ് എ​ന്ന ബോ​ട്ട് നി​ർ​മാ​ണ സ്ഥാ​പ​ന​ത്തി​ന് ബോ​ട്ട് നി​ർ​മി​ക്കാ​ൻ ചു​മ​ത​ല ന​ൽ​കി.

സ​മു​ദ്ര​യാ​ത്രാ പ്രി​യ​നാ​യ നി​ക്കി​ന്‍റെ മ​ന​സി​ലു​ള്ള ആ​ശ​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ദ​രി​യ മ​റൈ​ൻ ആ​റു മാ​സം കൊ​ണ്ട് ബോ​ട്ടി​ന് രൂ​പം ന​ൽ​കി. ഓ​രോ ദി​വ​സ​ത്തേ​യും ജോ​ലി​ക​ൾ നി​ക്കി​ന് വ​ര​ച്ച് ന​ൽ​കി ചി​ട്ട​യാ​യു​ള്ള നി​ർ​മാ​ണ​മാ​ണ് ദ​രി​യ മ​റൈ​ൻ ന​ട​ത്തി​യ​ത്.

ഇം​ഗ്ല​ണ്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ആ​റ് മാ​സ​മാ​യി ഇ​വി​ടെ ത​ന്നെ ത​ങ്ങി​യാ​യി​രു​ന്നു നി​ക്കി​ന്‍റെ മേ​ൽ​നോ​ട്ടം. ഇ​തി​നി​ടെ ഭാ​ര്യ ആ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

ഇ​വി​ടെ നി​ന്ന് പ​ഠി​ച്ച മ​ല​യാ​ള​ത്തി​ലൂ​ടെ, നി​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​താ​യി ദ​രി​യ മ​റൈ​നി​ലെ ജോ​ലി​ക്കാ​ർ പ​റ​യു​ന്നു.

ക​മ്പ​നി തി​ക​ഞ്ഞ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ത​ന്‍റെ മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ബോ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി​യെ​ന്ന് നി​ക്ക് പ​റ​യു​ന്നു.

ശ്രീ​ല​ങ്ക വ​ഴി ഇം​ഗ്ല​ണ്ടി​ലേ​ക്ക്

പ​ണി പൂ​ർ​ത്തി​യാ​ക്കി, അ​വ​സാ​ന വ​ട്ട പ​രീ​ക്ഷ​ണ​വും ന​ട​ത്തി​യ ബോ​ട്ട് കൊ​ച്ചി​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക വ​ഴി​യാ​ണ് ഇം​ഗ്ല​ണ്ടി​ലെ​ത്തി​ക്കു​ക. കൊ​ച്ചി​യി​ലെ പ​സ​ഫി ഓ​ഷ്യ​ൻ ലോ​ജി​സ്റ്റി​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് എ​ന്ന ഷി​പ്പിം​ഗ് ക​മ്പ​നി​യാ​ണ് ബോ​ട്ട് ഇം​ഗ്ല​ണ്ടി​ൽ എ​ത്തി​ക്കാ​ൻ ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബോ​ട്ട് ക​പ്പ​ൽ മാ​ർ​ഗം കൊ​ച്ചി​യി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു. നി​ക്ക് കൊ​ച്ചി​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ലും.

District News

അ​ന​ധി​കൃ​ത ബോ​ട്ടു​ക​ൾ​ക്കെതിരേ ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ

ജൂലൈ 15നകം റജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദേശം

വി​ഴി​ഞ്ഞം: അ​ന​ധി​കൃ​ത ഉ​ല്ലാ​സ സ്പീ​ഡ് ബോ​ട്ടു​ക​ൾ​ക്കും ഹൗ​സ് ബോ​ട്ടു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ജൂ​ലൈ 15 നു​ള്ളി​ൽ നി​യ​മാ​നു​സൃ​ത ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത യാ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​തി​നു പ​രി അ​വ​യെ ന​ശി​പ്പി​ച്ച് ക​ള​യാ​നു​മാ​ണ് തീ​രു​മാ​ന​ം.
ജി​ല്ല​യി​ൽ പൂ​വാ​ർ പൊ​ഴി​ക്ക​ര, നെ​യ്യാ​ർ ഡാം, ​വേ​ളി, വ​ർ​ക്ക​ല കാ​പ്പി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​യി 400-ൽ​പ്പ​രം ഇ​ൻ​ലാന്‍റ് ഉ​ല്ലാ​സ​ബോ​ട്ടു​ക​ൾ ഉ​ള്ള​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കൂ​ടാ​തെ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ട​ലി​ലും നാ​ല്പ​തോ​ളം ഉ​ല്ലാ​സ​ബോ​ട്ടു​ക​ൾ സ​ർ​വീസ് തു​ട​രു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ക​ണ്ണുവെ​ട്ടി​ച്ചു കൂ​ടു​ത​ൽ എ​ണ്ണം സ​ർ​വീസ് ന​ട​ത്തു​ന്ന​താ​യ ആ​ക്ഷേ​പം നേ​ര​ത്തെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

ജി​ല്ലയി​ൽ​ ഏ​റ്റ​വു​മ​ധി​കം ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ സ​ഞ്ചാ​രി​ക​ളു​മാ​യി സ​ർവീ​സ് ന​ട​ത്തു​ന്ന​ത് നെ​യ്യാ​റി​ന്‍റെ പ​ത​ന​സ്ഥ​ല​മാ​യ പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ലാ​ണ്. ഇ​വി​ടെ മാ​ത്രം നാ​ന്നൂ​റോ​ളം സ്പീ​ഡ് ബോ​ട്ടു​ക​ൾ ഉ​ള്ള​താ​യാ​ണ​റി​വ്. പൂ​വാ​ർ, കു​ള​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​രു​ടെ ക​ണ്ണുവെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​നും ഇ​വി​ടെ എ​ളു​പ്പ​മാ​ണ്.

ഇ​ത്ത​ര​ക്കാ​രെ കു​ടു​ക്കു​ന്ന​തി​നു കൂ​ടെ​യാ​ണു നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ​ വ​ൻ​കി​ട റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ നെ​യ്യാ​ർ കൈ യേറി അ​ന​ധി​കൃ​ത​മാ​യി നി​ര​വ​ധി ഫ്ലോ​ട്ടിം​ഗ് റ​സ്‌​റ്റോ​റന്‍റുക​ൾ നി​ർ​മിച്ചി​ട്ടു​ള്ള​താ​യും പ​രാ​തി​യു​ണ്ട്. സ​ഞ്ചാ​രി​ക​ളാ​യെ​ത്തു​ന്ന​വ​രി​ൽനി​ന്നു വ​ൻ തു​ക ഈ​ടാ​ക്കി വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​ക്ക് ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെയും ഇ​തു​വ​രെ​യും ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് റി​സോ​ർ​ട്ട് കാ​രു​ടെ​ വി​ല​സ​ൽ. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​മിതി​ക​ളും ര​ജി​സ്ട്രേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​മെ​ന്നാ​ണ​റി​വ്. വി​ഴി​ഞ്ഞം തു​റ​മു​ഖ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കാ​ണ് ര​ജി​സ്ട്രേ​നും ലൈ​സ​ൻ​സും ന​ൽ​കാ​നു​മു​ള്ള അ​ധി​കാ​രം. അ​ടു​ത്ത കാ​ല​ത്താ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തി ഓ​ട്ടം ന​ട​ത്തി​യ നി​ര​വ​ധി ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി പി​ഴ​യീ​ടാ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ഴു നി​യ​മ​ലം​ഘ​നം തു​ട​രു​ന്നുണ്ട്.

സ​ഞ്ചാ​രി​ക​ളെ കാ​ൻ​വാ​സ് ചെ​യ്യു​ന്ന​തി​നു​ള്ള ബോ​ട്ട് ക്ല​ബുകാ​രു​ടെ മ​ത്സ​ര​വും അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തി​ൽ കൂ​ടു​ത​ൽ അ​മി​ത ഫീ​സ് ഇ​ടാ​ക്ക​ലു​മെ​ല്ലാം നി​ര​ന്ത​രത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

നി​യ​മ​വി​രു​ദ്ധ​മാ​യി നെ​യ്യാ​റി​ലി​റ​ങ്ങു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ളും തു​ട​രു​ന്നു​ണ്ട്. നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​തോ​ടെ നി​ശ്ചി​ത​യോ​ഗ്യ​ത​യു​ള്ള​വ​രെ കൊ​ണ്ട് ബോ​ട്ട് ഓ​ടി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ ത​ട​യി​ടാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Latest News

Up