x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന് ന​വ​നേ​തൃ​ത്വം

ജ​യ​പ്ര​കാ​ശ് നാ​യ​ർ
Published: December 19, 2025 10:31 AM IST | Updated: December 19, 2025 10:33 AM IST

ന്യൂ​യോ​ര്‍​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബ് യു​എ​സ്എ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2026ലെ ​ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഓ​റ​ഞ്ചു​ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ യു​വാ​ക്ക​ളെ തു​ഴ​ച്ചി​ൽ​ക്കാ​രാ​യി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ വി​ശാ​ൽ വി​ജ​യ​ൻ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന് ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ജീ​ഷ് നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റാ​യി കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ്‌ ഗോ​പി​നാ​ഥ്, സെ​ക്ര​ട്ട​റി​യാ​യി വി​ശാ​ൽ വി​ജ​യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള, ട്ര​ഷ​റ​റാ​യി ബാ​ബു​രാ​ജ് പി​ള്ള, ക്യാ​പ്റ്റ​നാ​യി എ​ബി​ൻ തോ​മ​സ്, വൈ​സ് ക്യാ​പ്റ്റ​നാ​യി രോ​ഹി​ത് രാ​ധാ​കൃ​ഷ്ണ​ൻ, ടീം ​മാ​നേ​ജ​രാ​യി വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​ന്നി വി​ശ്വ​നാ​ഥ​ൻ, ടി​നോ ത​മ്പി, ഗി​രീ​ഷ് സു​രേ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യി മ​ധു പി​ള്ള, ജ​യ​പ്ര​കാ​ശ് നാ​യ​ർ, സാ​ജു എ​ബ്ര​ഹാം, അ​ജീ​ഷ് നാ​യ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഓ​ഡി​റ്റ​റാ​യി അ​ല​ക്സ് തോ​മ​സ് പ്ര​വ​ർ​ത്തി​ക്കും.

പ്ര​ഫ. ജോ​സ​ഫ് ചെ​റു​വേ​ലി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്‍റെ ചെ​യ​ർ പേ​ഴ്സ​ണാ​യി തു​ട​രും. ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച് യു​വ​ത​ല​മു​റ​യെ സ​ജീ​വ​മാ​യി പ​ങ്കെ​ടു​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കു​മെ​ന്ന് സ്ഥാ​നാ​രോ​ഹ​ണം ചെ​യ്തു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​റി​യി​ച്ചു

രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള​ള​യു​ടെ കൃ​ത​ജ്ഞ​താ പ്ര​സം​ഗ​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

Tags : Bharath Boat Club New leadership USA Boat

Recent News

Up