x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിക്കറ്റ് എടുക്കാതെ ബോട്ട് യാത്ര; ചോദ്യം ചെയ്ത ജീവനക്കാര്‍ക്കതിരെ കത്തി വീശി യുവാവ്


Published: February 13, 2026 12:15 PM IST | Updated: February 13, 2026 12:15 PM IST

മുളവുകാട്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഫെറി ബോട്ട് ജീവനക്കാരെ കത്തി കട്ടി ഭീഷണിപ്പെടുത്തി യുവാവ്. താന്തോന്നി തുരുത്ത് സ്വദേശി ശ്രീരാജ് (28) ആണ് ബോട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മുളവുകാട് നോര്‍ത്ത് ജെട്ടിയിലാണ് സംഭവം.

മുളവുകാട്-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെയാണ് ശ്രീരാജ് ഭീഷണിപ്പെടുത്തിയത്. യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റ് എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ബോട്ട് തിരിച്ചെടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ബോട്ടിന്‍റെ വീല്‍ ഹൗസില്‍ കയറി സ്റ്റിയറിംഗ് ബലമായി തിരിച്ച് നിയന്ത്രണം തെറ്റിച്ചു.

തുടര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബോട്ടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോട്ട് ജീവനക്കാരായ രതീഷും മനോജ് ബാബുവും മുളവുകാട് പോലീസില്‍ പരാതി നല്‍കി. മുളവുകാട് പോലീസ് ശ്രീരാജിനെതിരെ കേസ് എടുത്തു.

Tags : Boat ticket Youth threaten

Recent News

Up