x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാം കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മൃ​ദ്ധി


Published: January 3, 2026 05:31 PM IST | Updated: January 3, 2026 05:31 PM IST

ചെ​ന്നൈ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര ഓ​രു​ജ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന​മാ​യ കാ​ര്‍​ഷി​ക രീ​തി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്ന മ​ത്സ്യ​ക​ര്‍​ഷ​ക​നാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന് പ​റ​യാ​നു​ള്ള​ത് കേ​ര​ള​ത്തി​ന്‍റെ അ​മൂ​ല്യ​മാ​യ ജ​ല​സ​മ്പ​ത്ത് അ​ധി​കൃ​ത​ര്‍ കാ​ണാ​തെ പോ​ക​രു​തെ​ന്നാ​ണ്.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ത്സ്യ​ക്കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ന്‍ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ടെ​യും മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റ​യു​ള്ള ത​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ശാ​സ്ത്രീ​യ രീ​തി വി​ജ​യ​ത്തി​നാ​ധാ​രം

തി​ക​ച്ചും ശാ​സ്ത്രീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി രീ​തി​യി​ലൂ​ടെ മ​ത്സ്യ​ക്കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാം. വി​ത്തി​റ​ക്കു​ന്ന​തു മു​ത​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വ​രെ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ന​ല്ല വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്കു​ക, ന​ല്ല ആ​സു​ത്ര​ണ​മു​ണ്ടാ​കു​ക.

ആ​വ​ശ്യ​ത്തി​ന് മാ​ത്രം തീ​റ്റ കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ തീ​റ്റ കൊ​ടു​ത്താ​ല്‍ പ​ണം ന​ഷ്ട​മാ​കു​ന്ന​തി​ന് പു​റ​മെ കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​കു​ന്ന​തി​നും ഇ​തി​ലൂ​ടെ കൃ​ഷി​നാ​ശ​ത്തി​നു​മി​ട​യാ​ക്കും.

ചെ​മ്മീ​ന്‍ പാ​ട​ത്തു​ള്ള വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മു​മ്പ് ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി അ​നു​കൂ​ല ബാ​ക്ടീ​രി​യ​ക​ളെ നി​ക്ഷേ​പി​ക്കും. കൃ​ഷി​യാ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ല്‍ ചെ​മ്മീ​ന്‍​പാ​ട​ത്തെ വെ​ള്ളം മാ​റ്റു​ന്ന​തി​ലൂ​ടെ​യും പ​ക്ഷി, ഞ​ണ്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ​യും വൈ​റ​സു​ക​ളു​ണ്ടാ​കാം. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​നാ​കും.

എ​ങ്കി​ലും ഒ​രേ കൃ​ഷി​യു​ടെ ആ​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യാ​ണ് ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളി​ല്‍ ക​രി​മീ​ന്‍, പൂ​മി​ന്‍, കാ​ളാ​ഞ്ചി, തി​രി​ത, ചെ​മ്പ​ല്ലി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത് വൈ​റ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ര്‍​ഗ​മാ​ണ്.

ചെ​മ്മീ​ന്‍ പാ​ട​ത്തെ അ​ധി​ക വ​രു​മാ​നം

ചു​റ്റും ഉ​പ്പു​വെ​ള്ള​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളു​ടെ ബ​ണ്ടി​ന് മു​ക​ളി​ല്‍ ഉ​പ്പു​ണ്ടാ​കു​ക​യി​ല്ല. ഈ ​സ​മ​യ​ത്താ​ണ് ബ​ണ്ടി​ന് മു​ക​ളി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യേ​ണ്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ട​ണ്‍​ക​ണ​ക്കി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ച്ച​ക്ക​റി ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​മ്മീ​ന്‍ പാ​ട​ത്ത് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​ത് പു​രു​ഷോ​ത്ത​മ​ന്‍ അ​നു​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ചെ​മ്മീ​ന്‍ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​ന് ശേ​ഷം പാ​ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​മ്പോ​ള്‍ കോ​രി മാ​റ്റു​ന്ന സ്ല​റി മാ​ത്രം മ​തി ന​ല്ല പ​ച്ച​ക്ക​റി വി​ള​വി​നു​ള്ള വ​ള​മാ​ക്കാ​ന്‍. രാ​സ​വ​ള​ങ്ങ​ളു​ടെ ആ​വ​ശ്യ​മേ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നും ഇ​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

150 ഗ്രാം ​മു​ത​ല്‍ 200 ഗ്രാം ​വ​രെ​യു​ള്ള ക​രി​മീ​ന്‍ 500 മു​ത​ല്‍ 2,000 വ​രെ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കും. മു​ട്ട​യി​ട്ടാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​രി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ക​രി​മീ​ന്‍ വി​ത്തു​ത്പാ​ദ​നം ന​ട​ന്നി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ല്‍ 18 രൂ​പ​യ്ക്ക് കൊ​ടു​ക്കു​ന്ന ക​രി​മീ​ന്‍ വി​ത്ത് 10 രൂ​പ​യ്ക്കാ​ണ് പു​രു​ഷോ​ത്ത​മ​ന്‍ ന​ല്‍​കി​യ​ത്.

ഉ​പ്പു​വെ​ള്ള​ത്തി​ന് പു​റ​മെ ശു​ദ്ധ​ജ​ല​ത്തി​ല്‍ അ​ല്പം ഉ​പ്പി​ട്ടു​കൊ​ടു​ത്തും ന​ല്ല വി​ള​വു​ണ്ടാ​ക്കാ​ന്‍ ഈ ​ക​രി​മീ​ന്‍ വി​ത്തു​ക​ള്‍​ക്കാ​കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ന്‍ പാ​ട​ത്ത് ക​രി​മീ​ന്‍ കൃ​ഷി ന​ട​ത്തി ജ​ല​ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന വൈ​റ​സ് ബാ​ധ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്നും ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചി​രു​ന്നു.

 

K-Rail Survey

കേ​ര​ള​ത്തി​ലെ ജ​ല സ​മ്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം

ഇ​ന്ത്യ​യി​ലെ ചെ​മ്മീ​ന്‍ ഉ​ദ്പാ​ദ​നം 11,62,721 ട​ണ്ണോ​ള​മാ​ണ്. ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു സ​സ്ഥാ​ന​ത്തി​നു മി​ല്ലാ​ത്ത ജ​ല​സ​മ്പ​ത്ത് സ്വ​ന്ത​മാ​യു​ള്ള കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​നം 1,852 ട​ണ്‍ (0.16 ശ​ത​മാ​നം) മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍, മ​ത്സ്യം ക​ഴി​ക്കു​ന്ന​വ​രി​ല്‍ മ​ല​യാ​ളി മു​ന്നി​ലു​മാ​ണ്. ഇ​ന്ത്യ​യി​ല്‍ ഒ​രാ​ള്‍ ഒ​രു​വ​ര്‍​ഷ​ത്തി​ല്‍ ശ​രാ​ശ​രി ഏ​ഴു​കി​ലോ മ​ത്സ്യം ക​ഴി​ക്കു​മ്പോ​ള്‍ മ​ല​യാ​ളി​ക​ളി​ല്‍ മ​ത്സ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം ശ​രാ​ശ​രി 24 കി​ലോ​യാ​ണ്.

ഇ​ന്ത്യ​യി​ല്‍ ചെ​മ്മി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​രി​ല്‍ ആ​ന്ധ്ര​യാ​ണ് 70 ശ​ത​മാ​നം ഉ​ത്പാ​ദ​ന​വു​മാ​യി മു​ന്നി​ലു​ള്ള​ത്. കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും പ​ദ്ധ​തി​ക​ളും ത​യാ​റെ​ടു​പ്പു​ക​ളു​മ​ണ്ടെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ മ​ത്സ്യ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ വ​ലി​യ വി​പ്ല​വം സൃ​ഷ്ടി​ക്കാ​നും ന​മ്മു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കാ​നും ന​മ്മു​ക്ക് സാ​ധി​ക്കും.

ഇ​തോ​ടൊ​പ്പം ഫാം ​ടൂ​റി​സ സാ​ധ്യ​ത​ക​ളു​മു​പ​യോ​ഗ​പ്പെ​ടു​ത്താ​നു​മാ​ക​ണം. ഇ​തി​നൊ​ക്കെ ജ​ന​ങ്ങ​ളും സ​ര്‍​ക്കാ​രും മു​ന്നോ​ട്ടു​വ​ര​ണം. കൃ​ഷി​ക്കാ​ര്‍​ക്ക് ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ല്‍ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കി കൊ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

പ്ര​തി​സ​ന്ധി​യു​ണ്ട്; മ​റി​ക​ട​ക്കാ​ന്‍ വ​ഴി​ക​ളും

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ തീ​രു​വ ചു​മ​ത്ത​ല്‍ ചെ​മ്മീ​ന്‍ ക​യ​റ്റു​മ​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ചെ​മ്മീ​ന്‍ ക​യ​റ്റു​മ​തി​യി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം അ​മേ​രി​ക്ക​യി​ലേ​ക്കാ​ണ്. നി​കു​തി വ​ര്‍​ധ​ന​വ് ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​രെ​യാ​ണ്.

ഇ​ന്ത്യ​ക്കാ​രു​ടെ വാ​ങ്ങ​ല്‍​ശേ​ഷി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഭ്യ​ന്ത​ര വി​പ​ണി​യി​ലൂ​ടെ​യു​ള്ള വി​പ​ണ​ന സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യ​ണം. മ​ത്സ്യ വി​ഭ​വ​ങ്ങ​ള്‍ മ​റ്റു ഉ​ത്പ​ന്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​പ്പു​റം സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നാ​കി​ല്ല എ​ന്ന പ്ര​ത്യേ​ക​ത പ​രി​ഗ​ണി​ച്ചു​വേ​ണം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​ത്.

കം​ന്പോ​ഡി​യ വ​ഴി​യെ​ത്തു​ന്ന മേ​ക്കോ​ണ്‍ ന​ദി മാ​ത്ര​മു​പ​യോ​ഗി​ച്ചാ​ണ് വി​യ​റ്റ്‌​നാ​മി​ല്‍ മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍, 44 ന​ദി​ക​ളു​ള്ള കേ​ര​ള​ത്തി​ലെ കൃ​ഷി​ക്കാ​രു​ടെ മാ​ന​സി​ക​നി​ല മാ​റ​ണം.

ശാ​സ്ത്ര സ​മൂ​ഹം കു​റേ​ക്കൂ​ടി താ​ഴോ​ട്ടി​റ​ങ്ങി​വ​ര​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്രാ​യോ​ഗി​ക രീ​തി​യി​ലേ​ക്ക് വ​ര​ണം. ഇ​വ മു​ന്നും​കൂ​ടി​യാ​യാ​ല്‍ ഉ​ത്പ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും കേ​ര​ളം ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്നും പു​രു​ഷോ​ത്ത​മ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ (കു​ഫോ​സ്) ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് പ്ര​ഥ​മ പു​ര​സ്‌​കാ​ര ജേ​താ​വ്, ഭാ​ര​തീ​യ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ ജ​ഗ്ജീ​വ​ന്‍ റാം ​അ​ഭി​ന​വ് കി​സാ​ന്‍ പു​ര​സ്‌​കാ​ര ജേ​താ​വ്.

അ​ക്വാ​ക​ള്‍​ച്ച​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (അ​ഡ്‌​കോ​സ്) ചെ​യ​ര്‍​മാ​ന്‍, കേ​ര​ള അ​ക്വാ ഫാ​ര്‍​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ത്രൈ​മാ​സി​ക​യാ​യ ‘ജ​ല ക​ര്‍​ഷ​ക​ന്‍’ എ​ഡി​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ് പു​രു​ഷോ​ത്ത​മ​ന്‍.

ചെ​മ്മീ​ന്‍​കൃ​ഷി​യും മ​ത്സ്യ​ക്കൃ​ഷി​യും ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യും ന​ട​ത്തു​ന്ന​തി​ന് പു​റ​മെ മ​ത്സ്യ​വി​ത്തു​ത്പാ​ദ​ന​വും അ​ല​ങ്കാ​ര മ​ത്സ്യ​ക്കൃ​ഷി​യും ഇ​ദ്ദേ​ഹം ന​ട​ത്തു​ന്നു. നി​ല​വി​ല്‍ പ​ത്ത് ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് ഇ​ദ്ദേ​ഹം കൃ​ഷി​ചെ​യ്യു​ന്ന​ത്.

Tags : Todays Story

Recent News

Up