x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​ഡി പാ​ട്ടു​ക​ളു​ടെ പൊ​ന്നു​തമ്പുരാ​ൻ

ഋ​ഷി
Published: December 26, 2025 12:53 PM IST | Updated: December 26, 2025 12:53 PM IST

“പാ​ര​ഡി എ​ന്നാ​ല്‍ പാ​രി​ന്‍ ന​ടു​വി​ല്‍
കേ​വ​ല​മൊ​രു ചെ​റു പാ​ട്ട​ല്ല
ജ​ന​കോ​ടി​ക​ള്‍ ന​മു​ക്ക്
ചി​രി​ക്കു​വാ​നാ​യ്
ഉ​ണ്ടാ​ക്കി​യ​ത​ല്ലോ...”

പാ​ര​ഡി പാ​ട്ടു​ക​ളു​ടെ പൊ​ന്നു​ത​മ്പു​രാ​ന്‍ സാ​ക്ഷാ​ല്‍ വി ​ഡി രാ​ജ​പ്പ​ന്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ പാ​ര​ഡി വി​വാ​ദ​ത്തെ പ​റ്റി ഇ​ങ്ങ​നെ പാ​ടു​മാ​യി​രു​ന്നു. ഒ​രു സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ അ​തേ ട്യൂ​ണി​ല്‍ നി​ര്‍​ദോ​ഷ ഹാ​സ്യ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന​താ​ണ് പൊ​തു​വേ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍.

എ​ന്നാ​ല്‍ തൊ​ട്ടാ​ല്‍ പൊ​ള്ളു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പാ​ര​ഡി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പാ​ര​ഡി ട്രാ​ജ​ഡി ആ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഇ​വി​ടെ​യാ​ണ് വി.​ഡി. രാ​ജ​പ്പ​ന്‍ എ​ന്ന ജീ​നി​യ​സ് കാ​ല​ത്തി​ന്‍റെ ചു​രം ക​ട​ന്നു പോ​യി​ട്ടും മ​രി​ക്കാ​തെ ജീ​വി​ക്കു​ന്ന​ത്.

സി​നി​മ​യി​ല്‍ ഹാ​സ്യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ചി​രി​പ്പി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി.​ഡി. രാ​ജ​പ്പ​ൻ കേ​ര​ളീ​യ​രെ ചി​രി​പ്പി​ച്ച​ത് ത​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

ഒ​രു ക​വി​യോ ഗാ​ന​ര​ച​യി​താ​വോ ഏ​റെ പാ​ടു​പെ​ട്ട് സൃ​ഷ്ടി​ച്ച എ​ടു​ക്കു​ന്ന ഒ​രു പാ​ട്ടി​ന് സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍ ദി​വ​സ​ങ്ങ​ളോ​ളം പാ​ടു​പെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന ഈ​ണം അ​തേ​പ​ടി നി​ല​നി​ര്‍​ത്തി വ​രി​ക​ള്‍ മാ​റ്റി​യെ​ഴു​തി സൃ​ഷ്ടി​ക്കു​ന്ന പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​കാ​റു​ണ്ടെ​ങ്കി​ലും വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ പ്ര​മു​ഖ​രാ​യ ഗാ​ന​ര​ച​യി​താ​ക്ക​ളും സം​ഗീ​ത സം​വി​ധാ​യ​ക​രും വ​രെ നെ​ഞ്ചോ​ട് ചേ​ര്‍​ത്തു പി​ടി​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ​നാ​യി​രു​ന്നു പാ​ര​ഡി ഗാ​ന​ങ്ങ​ളു​ടെ ത​മ്പു​രാ​നാ​യ വി.​ഡി.​രാ​ജ​പ്പ​ന്‍. പാ​ട്ട് ഏ​താ​യാ​ലും അ​തി​ല്‍ എ​ല്ലാം പാ​ര​ഡി ക​ണ്ടെ​ത്തു​ന്ന ബ്രി​ല്ല്യ​ന്‍റ് ആ​യി​രു​ന്നു വി.​ഡി. രാ​ജ​പ്പ​ന്‍. അ​തൊ​ട്ടും എ​ളു​പ്പ​മു​ള്ള ഒ​രു പ​ണി ആ​യി​രു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​തി​നെ ബ്രി​ല്ല്യ​ന്‍​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഈ​ണ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​രി​ക​ള്‍ ചേ​ര്‍​ക്കു​ക ഒ​രു​പ​ക്ഷേ എ​ളു​പ്പ​മാ​ണെ​ങ്കി​ലും താ​ന്‍ ആ ​വ​രി​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​മൂ​ഹി​ക വി​മ​ര്‍​ശ​ന​മോ സാ​മൂ​ഹി​ക​മാ​യ തി​രു​ത്തോ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ പ​ണി കു​റ​ച്ചെ​ടു​ക്ക​ണം. എ​ന്നാ​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍ അ​ത് വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ല​ളി​ത​മാ​യി അ​നാ​യാ​സം ചെ​യ്തു.

ക​ടും​ക​ട്ടി വാ​ക്കു​ക​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​ല്ല. അ​ഥ​വാ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ന​മ്മെ ചി​രി​പ്പി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഒ​ര​ല്പം അ​തി​ശ​യോ​ക്തി ക​ല​ര്‍​ത്തി പ​റ​ഞ്ഞാ​ല്‍ കു​ഞ്ച​ന്‍ ന​മ്പ്യാ​ര്‍​ക്ക് ശേ​ഷം ത​ന്‍റെ ചു​റ്റു​പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ നോ​ക്കി ക​ണ്ട് അ​ത് ഒ​രു ക​ലാ​രൂ​പ​ത്തി​ലേ​ക്ക് പ​റി​ച്ചു ന​ട്ട് ഏ​റ്റ​വും ഭം​ഗി​യാ​യി ജ​ന​പ്രി​യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ രാ​ജ​പ്പ​ന് സാ​ധി​ച്ചു.

ഇ​ന്നും വി.​ഡി. രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​ലും പു​റ​ത്തും ഉ​ണ്ട് എ​ന്ന​താ​ണ് സ​ത്യം. ഓ​ഡി​യോ കാ​സ​റ്റു​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഒ​രു ത​രം​ഗ​മാ​യി മാ​റി​യ കാ​ല​ത്ത് ഏ​തു വീ​ട്ടി​ലും ഒ​രു വി.​ഡി. രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ഒ​രു കാ​സ​റ്റ് എ​ങ്കി​ലും ഉ​ണ്ടാ​വാ​റു​ണ്ട്.

ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മൊ​ക്കെ രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ആ​സ്വ​ദി​ച്ചു. അ​തി​നൊ​രു കാ​ര​ണം ആ ​ഗാ​ന​ങ്ങ​ളി​ല്‍ അ​വ​ര്‍ കേ​ട്ട​ത് ത​ങ്ങ​ള്‍​ക്ക് അ​റി​യു​ന്ന നാ​ടി​ന്‍റേ​യും നാ​ട്ടാ​രു​ടെ​യും ക​ഥ​ക​ളാ​ണ് അ​വ​രു​ടെ വേ​വ​ലാ​തി​ക​ളാ​ണ്, സ​ങ്ക​ട​പെ​യ്തു​ക​ളാ​ണ്, ഒ​രു നാ​ട്ടി​ട വ​ഴി​യി​ലെ വേ​ലി​ക്ക് അ​പ്പു​റ​വും ഇ​പ്പു​റ​വും നി​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ്... അ​വ​ര​ത് ക​ണ്ണ​ട​ച്ച് കേ​ട്ട് ആ​സ്വ​ദി​ച്ചു.. പ​ര​സ്പ​രം മൂ​ളി​പ്പാ​ടി..

വെ​ള്ളി​ക്കു​ഴി​യി​ല്‍ ദേ​വ​ദാ​സ​ന്‍ രാ​ജ​പ്പ​ന്‍ എ​ന്ന വി.​ഡി.​രാ​ജ​പ്പ​ന്‍ ഹാ​സ്യ​ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍ വീ​ണ്ടും വീ​ണ്ടും പാ​ടാ​ന്‍ ക​ഴി​യും വി​ധം നി​റ​ച്ചു. കോ​ട്ട​യ​ത്താ​യി​രു​ന്നു വി.​ഡി.​രാ​ജ​പ്പ​ന്‍റെ ജ​ന​ന​മെ​ങ്കി​ലും കേ​ര​ളം മു​ഴു​വ​ന്‍ രാ​ജ​പ്പ​നെ​യും ഈ​ണ​ങ്ങ​ളേ​യും ഇ​ട​നെ​ഞ്ചി​ലേ​റ്റി.

ത​ന്‍റെ പാ​ര​ഡി​ക​ളി​ലും ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ത്തി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം കൂ​ടു​ത​ലും കൊ​ണ്ടു​വ​ന്ന​ത മൃ​ഗ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, നാ​യ, പോ​ത്ത്, എ​രു​മ, ത​വ​ള, കോ​ഴി, പാ​മ്പ് എ​ന്നി​വ​യൊ​ക്കെ​യാ​യി​രു​ന്നു. ഒ​റ്റ​ത്ത​വ​ണ കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ടൈ​റ്റി​ലു​ക​ളി​ടാ​ന്‍ വി.​ഡി.​രാ​ജ​പ്പ​ന് പ്ര​ത്യേ​ക ക​ഴി​വാ​യി​രു​ന്നു.

പ്രി​യേ നി​ന്‍റെ കു​ര, കു​മാ​രി എ​രു​മ, മാ​ക് മാ​ക്, ചി​ക​യു​ന്ന സു​ന്ദ​രി, എ​ന്നെ​ന്നും കു​ര​ങ്ങേ​ട്ട​ന്‍റെ തു​ട​ങ്ങി​യ ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ങ്ങ​ള്‍ വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ സ​ദ​സ് ചി​രി​ച്ചാ​ര്‍​മാ​ദി​ച്ചി​ള​കി മ​റി​യു​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി എ​ത്ര​യോ വേ​ദി​ക​ളി​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍ നി​റ​ഞ്ഞാ​ടി​യി​രി​ക്കു​ന്നു. കാ​സ​റ്റു​ക​ളി​ലൂ​ടെ​യാ​ണ് രാ​ജ​പ്പ​ന്‍ കൂ​ടു​ത​ല്‍ പ്ര​ശ​സ്ത​നാ​യ​ത്. അ​ന്ന​ത്തെ ബ​സു​ക​ളി​ലും ക​ല്യാ​ണ വീ​ടു​ക​ളി​ലും ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലു​മൊ​ക്കെ അ​ല​യ​ടി​ച്ചി​രു​ന്ന​ത് വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി​ക​ളു​ടേ​യും ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ങ്ങ​ളു​ടെ യും ​ഓ​ഡി​യോ കാ​സ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സൂ​പ്പ​ര്‍​പാ​ര​ഡി​ക​ളാ​യി​രു​ന്നു.

അ​ന്നൊ​ക്കെ ഗ​ള്‍​ഫി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ന്നി​രു​ന്ന ഓ​ഡി​യോ കാ​സ​റ്റു​ക​ളി​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍റെ കാ​സ​റ്റു​ക​ള്‍​ക്കേ​റെ ഡി​മാ​ൻ​ഡാ​യി​രു​ന്നു. പ്ര​ത്യേ​ക ശ​ബ്ദ​മാ​യി​രു​ന്നു രാ​ജ​പ്പ​ന്‍റേ​ത്. ശ്രു​തി​മ​ധു​ര​മോ സം​ഗ​തി​യും ടെ​മ്പോ​യു​മൊ​ക്കെ ഒ​ത്തു ചേ​ര്‍​ന്ന​തോ അ​ല്ല, മ​റി​ച്ച് ചി​രി​പ്പി​ക്കാ​ന്‍ ക​ഴി​വു​ള്ള ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഒ​രു ചെ​റി​യ​മൂ​ള​ലോ ചി​രി​യോ ധാ​രാ​ള​മാ​യി​രു​ന്നു മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ക്കാ​ന്‍.

K-Rail Survey

സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​മാ​യ പൂ​മു​ഖ വാ​തി​ല്‍​ക്ക​ല്‍ സ്‌​നേ​ഹം വി​ട​ര്‍​ത്തു​ന്ന പൂ​ന്തി​ങ്ക​ളാ​ണെ​ന്‍റെ ഭാ​ര്യ എ​ന്ന സി​നി​മാ​ഗാ​ന​ത്തി​ന് പൂ​മു​ഖ വാ​തി​ല്‍​ക്ക​ല്‍ പു​ച്ഛി​ച്ചു നി​ല്‍​ക്കു​ന്ന പൂ​ത​ന​യാ​ണെ​ന്‍റെ ഭാ​ര്യ എ​ന്ന് വി.​ഡി.​രാ​ജ​പ്പ​ന്‍ പാ​ടു​മ്പോ​ള്‍ സ​ദ​സി​ലി​രു​ന്ന് അ​ത് കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രെ അ​പ്പോ​ള്‍​ത്ത​ന്നെ നു​ള്ളി​യ എ​ത്ര​യോ ഭാ​ര്യ​മാ​ര്‍ കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ക്ഷേ​പ​ഹാ​സ്യ​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ വി​മ​ര്‍​ശ​നാ​യു​ധ​മാ​ക്കി അ​ധി​കാ​ര​ത്തി​ന്‍റെ ദ​ന്ത​ഗോ​പു​ര​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ര്‍​ക്കു നേ​രെ തൊ​ടു​ത്തു​വി​ട്ടി​ട്ടു​ണ്ട് രാ​ജ​പ്പ​ന്‍.

പാ​ട്ടി​ലൂ​ടെ സാ​മൂ​ഹ്യ​വി​മ​ര്‍​ശ​നം ന​ട​ത്താ​ന്‍ ക​ഴി​വും ച​ങ്കൂ​റ്റ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍ പ​റ​യാ​നും ചോ​ദ്യം ചെ​യ്യാ​നും ആ​ഗ്ര​ഹി​ക്കു​ന്ന സാ​ധാ​ര​ണ​കാ​ര്യ​ങ്ങ​ളെ വി.​ഡി.​രാ​ജ​പ്പ​ന്‍ അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഇ​ഷ്ട​പ്പെ​ടും വി​ധ​ത്തി​ല്‍ ശ​ക്ത​വും ര​സ​ക​ര​വു​മാ​യി അ​വ​ര്‍​ക്കാ​യ് അ​വ​ത​രി​പ്പി​ച്ചു. ചി​രി​ച്ചു​കൊ​ണ്ടും ചി​രി​പ്പി​ച്ചു​കൊ​ണ്ടും അ​ദ്ദേ​ഹ​മെ​യ്ത കൂ​ര​മ്പു​ക​ള്‍ കൊ​ള്ളാ​ത്ത​വ​രു​ണ്ടാ​യി​രു​ന്നി​ല്ല.

രാ​ജ​പ്പ​ന്‍ ഉ​ന്ന​യി​ച്ച പ​ല വി​ഷ​യ​ങ്ങ​ളും കൊ​ള്ളേ​ണ്ടി​ട​ത്ത് കൊ​ണ്ട​പ്പോ​ള്‍ അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളു​മു​ണ്ടാ​യി. ഇ​ന്ന​ത്തെ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ ഇം​പാ​ക്ടു​ക​ള്‍ ഒ​രു​പാ​ടു​ണ്ടാ​യി. രാ​ജ​പ്പ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പൂ​ച്ചെ​ണ്ടു​ക​ള്‍ മാ​ത്ര​മ​ല്ല കി​ട്ടി​യി​രു​ന്ന​ത്. പ​ല മു​ന്‍​നി​ര ഗാ​യ​ക​രും വി.​ഡി.​രാ​ജ​പ്പ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ത​ങ്ങ​ള്‍ പാ​ടി​യ ഒ​റി​ജി​ന​ല്‍ പാ​ട്ടി​നെ പാ​ടി വി​ക​ല​മാ​ക്കി​യെ​ന്നാ​രോ​പി​ച്ചി​രു​ന്നു. മ​നോ​ഹ​ര ഗാ​ന​ങ്ങ​ളെ രാ​ജ​പ്പ​ന്‍ ന​ശി​പ്പി​ച്ചെ​ന്ന് വ​രെ പ​റ​ഞ്ഞി​രു​ന്നു. ഒ​റി​ജി​ന​ല്‍ പാ​ട്ടി​നേ​ക്കാ​ള്‍ സൂ​പ്പ​ര്‍​ഹി​റ്റാ​യ​ത് വി.​ഡി.​രാ​ജ​പ്പ​ന്‍ പാ​ടി​യ പാ​ര​ഡി ഗാ​ന​ങ്ങ​ളാ​യി​രു​ന്നു എ​ന്ന​താ​യി​രു​ന്നു യാ​ഥാ​ര്‍​ത്ഥ്യം. അ​ശ്ലീ​ല​മോ ദ്വ​യാ​ര്‍​ത്ഥ​മോ വി​ശ്വാ​സ​ങ്ങ​ളെ നോ​വി​ക്കു​ന്ന​തോ ആ​യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തൂ​ലി​ക​യി​ല്‍ നി​ന്നു​ണ്ടാ​യി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ഇ​ന്നും മ​ല​യാ​ള​ക്ക​ര​യേ​റ്റു പാ​ടു​ന്നു. ഹൃ​ദ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ച്....​ഒ​രു​പാ​ടി​ഷ്ട​ത്തോ​ടെ....

Tags : VD Rajappan Parody Songs Todays Story

Recent News

Up